Featured Sports

ടീമിലുണ്ടോ എന്നു ചോദിച്ചാല്‍ ഉണ്ട്, പക്ഷെ കളിക്കുന്നുണ്ടോ ഇല്ല! സിറാജ് എന്തു തെറ്റ് ചെയ്തു? കുൽദീപിനോട് അനീതി; പൊട്ടിത്തെറിച്ച് മുൻ താരം

ഓക്‌ലൻഡ്: ന്യൂസീലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ പ്ലേയിങ് ഇലവൻ പ്രഖ്യാപിച്ചപ്പോൾ പേസർ മുഹമ്മദ് സിറാജ്, സ്പിന്നർ കുൽദീപ് യാദവ് എന്നിവരുടെ അഭാവം ആരാധകരെ ഞെട്ടിച്ചു. പരിചയസമ്പന്നനായ സിറാജ് പുറത്തായതും ട്വന്റി20-ക്ക് പിന്നാലെ ആദ്യ ഏകദിനത്തിലും കുൽദീപ് ബെഞ്ചിലായതും അപ്രതീക്ഷിതമായി. ബാറ്റിങ് നിരയിൽ ഗിൽ, രോഹിത്, കോലി, അയ്യർ എന്നിവർക്കൊപ്പം അഞ്ചും ആറും സ്ഥാനങ്ങളിൽ അക്ഷർ പട്ടേലും കെ.എൽ. രാഹുലും ഇടംപിടിച്ചു. മികവു തെളിയിച്ച നമൻ ധീർ ഏഴാമനായി വന്നപ്പോൾ നിതീഷ് റെഡ്ഡി പുറത്തായി. മുഖ്യപരിശീലകൻ Read More…

Sports

നാലേ നാല് ഏകദിനങ്ങൾ മാത്രം! സിറാജിനെ തഴയുന്നോ? ലോകകപ്പ് മുന്നിൽനിൽക്കെ ബി.സി.സി.ഐയുടെ നിഗൂഢ മൗനം!

കഴിഞ്ഞ വർഷമാണ് ജസ്പ്രീത് ബുംറയുടെ അഭാവത്തിൽ മുഹമ്മദ് സിറാജ് ഇന്ത്യൻ പേസ് നിരയുടെ നായകസ്ഥാനം ഏറ്റെടുത്തതും ഓവലിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് പ്രശസ്തമായ വിജയം സമ്മാനിച്ചതും. ആ പരമ്പരയിലെ അഞ്ച് ടെസ്റ്റുകളിലും തുടർച്ചയായി പന്തെറിഞ്ഞ സിറാജ്, പ്രതിപക്ഷ ബാറ്റർമാർക്ക് ഒരു വിശ്രമവും നൽകിയിരുന്നില്ല. ഇന്ത്യ പരമ്പര 2-2 ന് സമനിലയിലാക്കിയപ്പോൾ, ബുംറയ്ക്ക് പുറമെ വിശ്വസിക്കാൻ കഴിയുന്ന മറ്റൊരു ബൗളറെ കൂടി ലഭിച്ചതിനെക്കുറിച്ചായിരുന്നു ക്രിക്കറ്റ് ലോകം സംസാരിച്ചിരുന്നത്. എന്നാൽ 14 മാസങ്ങൾക്കിപ്പുറം കാര്യങ്ങൾ പൂർണ്ണമായും മാറിയിരിക്കുകയാണ്. സിറാജിനെ ടീം മാനേജ്‌മെന്റ് Read More…

Featured Sports

അവസാന ഓവറിൽ വിജയത്തിലേക്ക് 16 റൺസ്, സിറാജിന്റെ ഹാട്രിക് സിക്സർ മഴ; ഇന്ത്യയ്ക്ക് നാടകീയ ജയം- വീഡിയോ

കൊളംബോ: ശ്രീലങ്ക ക്രിക്കറ്റ്‌ ഇലവനെതിരായ ത്രിദിന സന്നാഹ മത്സരത്തില്‍ ഇന്ത്യക്ക്‌ ആറ്‌ വിക്കറ്റിന്റെ ആവേശകരമായ ജയം. സ്‌കോര്‍: ശ്രീലങ്ക ക്രിക്കറ്റ്‌ ഇലവന്‍ ഒന്നാം ഇന്നിങ്‌സ് എട്ടിന്‌ 363 (ഡിക്ലയേഡ്‌), രണ്ടാം ഇന്നിങ്‌സ് ആറിന്‌ 200 (ഡിക്ലയേഡ്‌). ഇന്ത്യ ഒന്നാം ഇന്നിങ്‌സ് ആറിന്‌ 357 (ഡിക്ലയേഡ്‌), രണ്ടാം ഇന്നിങ്‌സ് നാലിന്‌ 214. അർധസെഞ്ചറി നേടിയ ഓപ്പണർ യശസ്വി ജയ്‌സ്വാളും (46 പന്തിൽ 61) ശുഭ്മൻ ഗില്ലും (54 പന്തിൽ 44) അവസാന നിമിഷങ്ങളിൽ ആഞ്ഞടിച്ച പേസർ മുഹമ്മദ് സിറാജുമാണ് Read More…

Featured Sports

എങ്ങനെ വൈഭവിനെ പുറത്താക്കാം? നെഹ്റയുടെ തന്ത്രം നടപ്പാക്കി സിറാജ്; അടുത്ത പന്തിൽ വിക്കറ്റ്; വീഡിയോ

ഐപിഎൽ 2026-ൽ രാജസ്ഥാൻ റോയൽസിനെതിരെ ഗുജറാത്ത് ടൈറ്റൻസ് നേടിയ 77 റൺസിന്റെ തകർപ്പൻ വിജയത്തിൽ മുഖ്യ പരിശീലകൻ ആശിഷ് നെഹ്റയുടെ തന്ത്രങ്ങൾ ശ്രദ്ധേയമാകുന്നു. ജയ്പൂരിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത്, ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന്റെയും (84) സായ് സുദർശന്റെയും (55) അർദ്ധ സെഞ്ചുറികളുടെ കരുത്തിൽ 229 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തി. മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന് വേണ്ടി കൗമാര താരം വൈഭവ് സൂര്യവംശി (16 പന്തിൽ 36) വെടിക്കെട്ട് തുടക്കം നൽകിയെങ്കിലും, മൂന്നാം ഓവറിൽ Read More…

Sports

വരുണ്‍ ചക്രവര്‍ത്തി ഇന്ന് കളിക്കുമോ? പകരം കുല്‍ദീപ്‌ യാദവോ, മുഹമ്മദ്‌ സിറാജോ? ആരെ തള്ളും കൊള്ളും ?

ഇംഗ്ലണ്ടിനെതിരേ നടന്ന സെമി ഫൈനലില്‍ റണ്‍ വിട്ടുകൊടുത്തു ധാരാളിയായ ലെഗ്‌ സ്‌പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയാണ്‌ ഇന്ത്യയുടെ ചിന്താ വിഷയം. സൂപ്പര്‍ എട്ട്‌ മുതല്‍ മികച്ച ബൗളിങ്‌ പുറത്തെടുത്ത വരുണിന്‌ ഇംഗ്ലണ്ടിനെതിരേയാണു പിഴച്ചത്‌. ഇടംകൈയന്‍ സ്‌പിന്നര്‍ കുല്‍ദീപ്‌ യാദവ്‌, പേസര്‍ മുഹമ്മദ്‌ സിറാജ്‌ എന്നിവരെയാണു കോച്ച്‌ ഗൗതം ഗംഭീര്‍ പകരം കളിപ്പിക്കാന്‍ ആലോചിക്കുന്നത്‌. ഓള്‍റൗണ്ടര്‍ വാഷിങ്‌ടണ്‍ സുന്ദറിനെയും ഗംഭീര്‍ പരിഗണിച്ചേക്കാം. ടീം ഘടനയാണു ന്യൂസിലന്‍ഡിനെ അലട്ടുന്നത്‌. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ മൂന്ന്‌ സ്‌പെഷലിസ്‌റ്റ് ബൗളര്‍മാരെ മാത്രമാണ്‌ അവര്‍ കളിപ്പിച്ചത്‌. മൂന്ന്‌ ഓവറില്‍ Read More…

Featured Sports

ജേഴ്‌സി ഹോട്ടലിൽ മറന്നു; സിറാജിന്റെ ജഴ്സിയണിഞ്ഞ് ഭാഗ്യം തേടി അഭിഷേക്, പക്ഷേ ക്രീസിൽ വീണ്ടും ‘ഡക്ക്’!

നെതർലൻഡ്‌സിനെതിരായ അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ മുഹമ്മദ് സിറാജിന്റെ 73-ാം നമ്പർ ജഴ്സിയണിഞ്ഞ് ബാറ്റിങ്ങിനിറങ്ങിയത് കൗതുകമുണർത്തി. തന്റെ കിറ്റ് ഹോട്ടലിൽ മറന്നുവെച്ചതിനാലാണ് താരം സിറാജിന്റെ ജഴ്സി ഉപയോഗിച്ചതെന്ന് കമന്റേറ്റർമാരായ നാസർ ഹുസൈനും സുനിൽ ഗവാസ്കറും വിശദീകരിച്ചു. ആദ്യം അർഷ്ദീപ് സിങ്ങിന്റെ ജേഴ്‌സി ധരിച്ചാണ് അഭിഷേകിനെ ആദ്യം കണ്ടത്. എന്നാൽ അർഷ്ദീപ് പ്ലേയിങ് ഇലവനിലുള്ളതിനാൽ പിന്നീട് സിറാജിന്റെ ജേഴ്‌സി ധരിക്കുകയായിരുന്നു. ഈ വിഷയത്തിൽ ബിസിസിഐ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ജഴ്സി പിന്നീട് ഡ്രസിങ് റൂമിൽ എത്തിച്ചെങ്കിലും Read More…

Featured Sports

പരിക്കേറ്റ ഹര്‍ഷിത് റാണ പുറത്ത്; ലോകകപ്പില്‍ മുഹമ്മദ് സിറാജ് ഇന്ത്യന്‍ ടീമിനൊപ്പം ചേരും

ടി20 ലോകകപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇന്ത്യൻ ടീമിന് തിരിച്ചടി. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ സന്നാഹ മത്സരത്തിനിടെ പരിക്കേറ്റ യുവ താരം ഹർഷിത് റാണയ്ക്ക് സീസൺ നഷ്ടമായി. പകരം മുഹമ്മദ് സിറാജിനെ ലോകകപ്പിനുള്ള ഇന്ത്യയുടെ ടി20 ടീമില്‍ ഉള്‍പ്പെടുത്തി. മുംബൈയിലെ ഡി വൈ പാട്ടിൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിനിടെ ബൗളിങ്ങിനായി റൺ അപ് തുടങ്ങിയ ശേഷം രണ്ട് തവണ റാണ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. കാൽമുട്ടിന് പരിക്കേറ്റ താരത്തെ ഉടൻ തന്നെ പരിശോധനയ്ക്ക് വിധേയമാക്കിയതായും റിപ്പോർട്ടുകളുണ്ട്. മത്സരത്തിൽ ഒരു ഓവർ Read More…

Featured Sports

ടെസ്‌റ്റ് റാങ്കിങ്ങില്‍ കുതിച്ച്‌ ഇന്ത്യന്‍ പേസര്‍ മുഹമ്മദ്‌ സിറാജ്‌, ഒന്നാമന്‍ ജസ്‌പ്രീത്‌ ബുംറ തന്നെ

ഇംഗ്ലണ്ട്‌ പരമ്പരയിലെ മികച്ച പ്രകടനത്തിന്‌ പിന്നാലെ രാജ്യാന്തര ക്രിക്കറ്റ്‌ കൗണ്‍സിലിന്റെ ടെസ്‌റ്റ് റാങ്കിങ്ങില്‍ കുതിച്ച്‌ ഇന്ത്യന്‍ പേസര്‍ മുഹമ്മദ്‌ സിറാജ്‌. 12 സ്‌ഥാനങ്ങള്‍ കയറിയ സിറാജ്‌ 15-ാം റാങ്കിലെത്തി. ഇംഗ്ലണ്ട്‌ പര്യടനത്തിലെ പ്രകടനമാണ്‌ താരത്തിന്‌ നേട്ടമായത്‌. സിറാജിന്റെ കരിയറിലെ ഏറ്റവും മികച്ച ടെസ്‌റ്റ് റാങ്കിങ്‌ ആണിത്‌. താരം 16-ാം സ്‌ഥാനത്തുവരെയെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയിലായിരുന്നു ഈ നേട്ടം. ടെസ്‌റ്റ് ബൗളര്‍മാരില്‍ ഇന്ത്യയുടെ ജസ്‌പ്രീത്‌ ബുംറ തന്നെയാണ്‌ ഒന്നാമത്‌. ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാഡ രണ്ടാമതും ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ്‌ Read More…

Featured Sports

ക്യാച്ചെടുത്തശേഷം ഒരു കൈയബദ്ധം ! ക്ഷമാപണംനടത്തിയ സിറാജിനെ ആശ്വസിപ്പിച്ച് പ്രസിദ്ധ്

ഇംഗ്ലണ്ടിനെതിരായ ഓവല്‍ ടെസ്റ്റിനിടെ ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്കിന്റെ ക്യാച്ചെടുത്തശേഷം സംഭവിച്ച പിഴവില്‍ മുഹമ്മദ് സിറാജിനെ ആശ്വസിപ്പിച്ച് പ്രസിദ്ധ് കൃഷ്ണ. പ്രസിദ്ധ്‌ കൃഷ്‌ണ എറിഞ്ഞ 35-ാം ഓവറിലാണു സംഭവം. ഹാരി ബ്രൂക്കിന്റെ പുള്‍ ഷോട്ട്‌ സിറാജ്‌ അനായാസം കൈയിലൊതുക്കി. ശരീര നിയന്ത്രണം നഷ്‌ടപ്പെട്ട സിറാജിന്റെ കാല്‍ റോപിന്റെ മുകളിലായിരുന്നു. അതോടെ അനായാസം ലഭിക്കേണ്ട വിക്കറ്റും പോയി ഒരു സിക്‌സര്‍ വെറുതേ വഴങ്ങേണ്ടിയും വന്നു. പ്രസിദ്ധ കൃഷ്‌ണയും സംഘവും വിക്കറ്റ്‌ നേടിയ ആഹ്‌ളാദം തുടങ്ങിയ ശേഷമാണു സിറാജിന്റെ മണ്ടത്തരം Read More…