Crime

ഭാര്യയെ കാണാനില്ലെന്ന് ഭര്‍ത്താവ്; വര്‍ഷങ്ങള്‍ക്കുശേഷം മറ്റൊരാള്‍ക്കൊപ്പം ഹൈദരാബാദിൽ നിന്ന് കണ്ടെത്തി

ഭര്‍ത്താവ് കാണാനില്ലെന്ന് പരാതിപ്പെട്ട സ്ത്രീയെ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിക്കൊപ്പം ഹൈദരാബാദിൽ കണ്ടെത്തി. 2023ൽ കോന്നി വെട്ടൂരിൽ നിന്ന് അപ്രത്യക്ഷയായ പുത്തൻവീട്ടിൽ സരസ്വതി അമ്മാളിനെയാണ് (52) മലയാലപ്പുഴ പൊലീസ് ഹൈദരാബാദിൽ കണ്ടെത്തിയത്. വിദേശത്ത് തൊഴില്‍ വാഗ്ദാനംചെയ്ത് പലരില്‍ നിന്നായി വന്‍തുക തട്ടിയെടുത്ത കേസിലെ പ്രതിയായ പ്രമാടം സ്വദേശി അജയകുമാറിനോടാപ്പം (54) സരസ്വതി അമ്മാൾ ഹൈദരാബാദിൽ ആരുമറിയാതെ താമസിക്കുകയായിരുന്നു. പൊലീസ് ഇൻസ്പെക്ടർ ബിഎസ് ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഈ കേസ് അന്വേഷിച്ചത് . വെട്ടൂരിലുള്ള ആയുർവേദ ആശുപത്രിയിലേക്ക് പോവുകയാണെന്ന് Read More…

Featured Oddly News

ആ വിമാനം എവിടെപോയി മറഞ്ഞു ? ഓഗസ്റ്റ് രണ്ടിന് കാണാതായ വിമാനത്തെക്കുറിച്ച് 20ദിവസം കഴിഞ്ഞിട്ടും ഒരു സൂചനയുമില്ല

രണ്ടു യാത്രക്കാരുമായി ന്യൂസൗത്ത്‌വെയ്ല്‍സിലേക്ക് പറക്കുന്നതിനിടെ കാണാതായ ചെറുവിമാനത്തിനായി 20 ദിവസം കഴിഞ്ഞിട്ടും തെരച്ചില്‍ തുടരുന്നു. ഓഗസ്റ്റ് 2 ന് കാണാതായ വിമാനം 20 കഴിഞ്ഞിട്ടും എവിടേക്ക് അപ്രത്യക്ഷമായെന്ന് ഒരു പിടിയും കിട്ടുന്നില്ല. യാത്രയ്ക്കിടെ വിമാനം ഒരു അപകട മുന്നറിയിപ്പ് സിഗ്‌നല്‍ അയയ്ക്കുകയോ റേഡിയോ ബന്ധം പുന:രാരംഭിക്കുകയോ ചെയ്തില്ലെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു. രണ്ട് യാത്രക്കാരുമായി സഞ്ചരിച്ചിരുന്ന ചെറിയ വിമാനം കണ്ടെത്താന്‍ നിരവധി ഏജന്‍സികള്‍ പരക്കം പായുന്നതിനിടെ ഈ നിഗൂഢത ഏവരെയും അമ്പരപ്പിച്ചു. ഓഗസ്റ്റ് 2 ന് ഓസ്ട്രേലിയയിലെ Read More…

Crime

കാണാതായ 19കാരിയുടെ മൃതദേഹം യമുനയിൽ; ‘‘ഞാനൊരു പരാജയമാണെന്ന്’ കുറിപ്പ്

ആറു ദിവസംമുന്‍പ് കാണാതായ ഡൽഹി സർവകലാശാല വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി . ഡൽഹിയിലെ ആത്മറാം സനാതൻ ധർമ കോളജിലെ വിദ്യാർഥിയായ സ്നേഹ ദേബ്നാഥിന്റെ (19) മൃതദേഹമാണ് ഗീതാ കോളനി ഫ്ലൈ ഓവറിനു താഴെനിന്ന് കണ്ടെത്തിയതെന്ന് ഡൽഹി പൊലീസ് അറിയിച്ചു. നേരത്തെ സ്നേഹ എഴുതിയതെന്നു കരുതുന്ന ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയതായി കുടുംബം അറിയിച്ചിരുന്നു. ജൂലൈ 7 മുതലാണ് സ്നേഹയെ കാണാതായത്. ഡൽഹിയിലെ സിഗ്നേച്ചർ പാലത്തിൽനിന്ന് ചാടി ജീവിതം അവസാനിപ്പിക്കാൻ പോകുകയാണെന്ന് കത്തിലുണ്ടെന്ന് കുടുംബം പറഞ്ഞു. ‘ഞാനൊരു പരാജയമാണെന്നും ഭാരമാണെന്നും Read More…

Oddly News

യു.എസില്‍ ബന്ധുക്കളില്ല, ഇംഗ്ലീഷും അറിയില്ല; വിവാഹത്തിനെത്തിയ ഇന്ത്യൻ യുവതിയെ കാണാനില്ല

വീട്ടുകാര്‍ ഉറപ്പിച്ച വിവാഹത്തിനായി യു.എസിലെത്തിയ ഇന്ത്യക്കാരിയെകാണാതായെന്ന്‌ റിപ്പോര്‍ട്ട്‌. ഇക്കഴിഞ്ഞ 20 ന്‌ ന്യൂജേഴ്‌സിയില്‍ എത്തിയ സിമ്രന്‍ സിമ്രന്‍ (24) എന്ന യുവതിയെയാണ്‌ കാണാതായത്‌. ലിന്‍ഡന്‍വോള്‍ഡ്‌ പോലീസ്‌ യുവതിക്കുവേണ്ടിയുള്ള അന്വേഷണത്തിലാണ്‌. വിമാനത്താവളത്തില്‍ എത്തിയ സിമ്രനെ സിസി ടിവി പരിശോധിച്ച പോലീസ്‌ തിരിച്ചറിഞ്ഞിരുന്നു. ദൃശ്യങ്ങളില്‍ യുവതി ഫോണില്‍ നോക്കുന്നതും ചുറ്റും നിരീക്ഷിക്കുന്നതും വ്യക്‌തമാണ്‌. ഈ ദൃശ്യങ്ങളില്‍ ഇവര്‍ ആരെയോ പ്രതീക്ഷിച്ച്‌ നില്‍ക്കുന്നതായി തോന്നും. അതേസമയം, സിമ്രനെ കാണാനില്ലെന്നു കാട്ടി അഞ്ച്‌ ദിവസങ്ങള്‍ക്കുശേഷമാണ്‌ പരാതി ലഭിച്ചതെന്ന്‌ പോലീസ്‌ വ്യക്‌തമാക്കി. സംഭവത്തില്‍ അന്വേഷണം Read More…

Oddly News

വിമാനാപകടത്തില്‍ ഉള്‍പ്പെട്ടോ? അവസാന ലൊക്കേഷന്‍ അപകടപരിസരത്ത്, ആല്‍ബം നിര്‍മാതാവിനെ കാണാതായി

പ്രാദേശിക ആല്‍ബം നിര്‍മാതാവിനെ ഗുജറാത്തിലെ അഹമ്മദാബാദില്‍ കാണാതായി. കഴിഞ്ഞ 12 നു ശേഷമാണു കാണാതായതെന്നതിനാല്‍ എയര്‍ ഇന്ത്യ വിമാനാപകടത്തില്‍ ഉള്‍പ്പെട്ടിരിക്കാമെന്നു സംശയം. നിരവധി സംഗീത ആല്‍ബങ്ങളുടെ സംവിധായകനായ നരോദ നിവാസി മഹേഷ് ജിരാവാല എന്ന മഹേഷ് കലാവാഡിയയെയാണു കാണാതായത്. വിമാനത്തിലെ യാത്രക്കാരുടെ പട്ടികയില്‍ അദ്ദേഹമില്ലെങ്കിലും മരിച്ച മറ്റുള്ളവരുടെ കൂട്ടത്തില്‍ അദ്ദേഹമുണ്ടോയെന്ന ആശങ്കയിലാണു കുടുംബമെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. മഹേഷ് ജിരാവാലയുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ അപകടസ്ഥലത്തിന്റെ 700 മീറ്റര്‍ പരിധിയിലാണ് അവസാനമായി കണ്ടെത്തിയിരിക്കുന്നത്. അതിനുശേഷം യാതൊരു Read More…

Crime

റിസോർട്ടിൽ താമസിക്കാൻ എത്തിയ കുടുംബത്തെ ദുരൂഹ സാഹചര്യത്തിൽ കാണാതായി

കർണാടകയില്‍ ബന്ദിപ്പൂരിനടുത്തുള്ള റിസോർട്ടിൽ നിന്ന് ബംഗളൂരു ആസ്ഥാനമായുള്ള ഒരു കുടുംബത്തെ ദുരൂഹ സാഹചര്യത്തിൽ കാണാതായി. തുടർന്ന് കർണാടക, കേരളം, തമിഴ്നാട് തുടങ്ങി വിവിധ സംസ്ഥാനങ്ങൾ കേന്ദ്രികരിച്ചുള്ള പോലീസിന്റെ തിരച്ചിൽ ശക്തമാക്കി. പണമിടപാടുകാരിൽ നിന്ന് രക്ഷപ്പെടാൻ കുടുംബം സ്വമേധയാ ഒളിച്ചുപോകുകയോ അല്ലെങ്കിൽ കുടുംബത്തെ തട്ടിക്കൊണ്ടുപോകുകയോ ചെയ്തതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്. ഗുണ്ടൽപേട്ട് പോലീസ് പറയുന്നതനുസരിച്ച് 40 കാരനായ ജെ നിശാന്ത്, ഭാര്യ ചന്ദന, അവരുടെ 10 വയസ്സുള്ള മകൻ എന്നിവരെയാണ് കാണാതായിരിക്കുന്നത്. പോലീസിന്റെ പറയുന്നത് പ്രകാരം മാർച്ച് 2 നാണ് Read More…

Oddly News

മഴക്കാടുകളില്‍ വഴിതെറ്റി; അഞ്ച് ദിവസത്തോളം കാണാതായ ആണ്‍കുട്ടിയെ ഒടുവില്‍ കണ്ടെത്തി

ഉഷ്ണമേഖലാ മഴക്കാടുകളില്‍ അഞ്ച് ദിവസത്തോളം കാണാതായ ആണ്‍കുട്ടിയെ ഒടുവില്‍ കണ്ടെത്തി. വിയറ്റ്‌നാമീസ് സോഷ്യല്‍ മീഡിയയിലും വാര്‍ത്താ തരംഗങ്ങളിലും വന്‍ വാര്‍ത്തയായ സംഭവത്തില്‍ വഴിതെറ്റി കാണാതായ അഞ്ചുവയസ്സുകാരന്‍ ഡാങ് ടിയാന്‍ ലാമിനെയാണ് കണ്ടെത്തിയത്. പോലീസും സന്നദ്ധപ്രവര്‍ത്തകരും ഉള്‍പ്പെടെ 150 ഓളം പ്രവര്‍ത്തകരാണ് തെരച്ചില്‍ ജോലികളില്‍ ഏര്‍പ്പെട്ടത്. വടക്കുപടിഞ്ഞാറന്‍ യെന്‍ ബായ് പ്രവിശ്യയിലെ പര്‍വതങ്ങളില്‍ നിന്നുമായിരുന്നു പയ്യനെ കണ്ടെത്തിയത്. തന്റെ സഹോദരങ്ങളോടൊപ്പം ഒരു അരുവിക്കരയില്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍, ഒരു കുന്നിന്‍ മുകളിലേക്ക് നടന്ന ലാമിന് വഴിതെറ്റിപ്പോകുകയായിരുന്നു. ആണ്‍കുട്ടിയെ മരച്ചീനിയുടെ ചുവട്ടില്‍ കണ്ടെത്തി. Read More…