ഗര്‍ഭിണിയായിരുന്ന ഒരു സ്ത്രീ രണ്ടാഴ്ച കഴിഞ്ഞ് മറ്റൊരു കുഞ്ഞിനെ ഗര്‍ഭം ധരിച്ചു. ഒരു ബില്യണില്‍ ഒരു മെഡിക്കല്‍ അനോമലിയില്‍ മാത്രം സംഭവിക്കുന്ന കാര്യം ഉണ്ടായിരിക്കുന്നത് ടെക്സസില്‍ നിന്നുള്ള 28 കാരി ടെയ്ലര്‍ ഹെന്‍ഡേഴ്സണാണ്. അതായത് രണ്ടാഴ്ചയ്ക്കുള്ളില്‍ അവര്‍ രണ്ടുതവണ ഗര്‍ഭിണിയായി. ആദ്യത്തെ ഭ്രൂണം 14 ദിവസം മുമ്പ് ഗര്‍ഭം ധരിച്ചു, ക്ലീവ്ലാന്‍ഡ് ക്ലിനിക് പറയുന്നതനുസരിച്ച് വളരെ അപൂര്‍വമായ ഒരു സംഭവത്തില്‍ ലോകത്ത് ഇത്തരം ഏകദേശം 10 സ്ഥിരീകരിച്ച കേസുകള്‍ മാത്രമേയുള്ളൂ. ഗര്‍ഭാവസ്ഥയില്‍ എട്ട് ആഴ്ച കഴിഞ്ഞാണ് രണ്ട് Read More…
Tag: miracle
ഐ.വി.എഫ്.വഴി ജനിച്ച റോസ്, അതേ ദിവസം അതേ ആശുപത്രിയില്‍ അവന്റെ ഭാര്യയും ജനിച്ചു…!
പ്രപഞ്ചത്തിലെ യാദൃശ്ചികതകള്‍ പലപ്പോഴും അമ്പരപ്പിക്കുന്നതാണ്. വാര്‍ത്തകളില്‍ ഇടംപിടിച്ചുകൊണ്ടാണ് 1994 ഓഗസ്റ്റ് 21 ന് ഇംഗ്ലണ്ടിലെ സ്റ്റോര്‍ബ്രിഡ്ജിനടുത്തുള്ള വേഡ്സ്ലി ഹോസ്പിറ്റലില്‍ റോസ് വാട്സണ്‍ ജനിച്ചുവീണത്. ഐവിഎഫ് വഴിയുള്ള ജനനമായതിനാല്‍ കുഞ്ഞ് പലപ്പോഴും വാര്‍ത്തകള്‍ക്ക് തലക്കെട്ടായി തുടരുകയും ചെയ്യുന്നു. എന്നാല്‍ അതേദിവസം റോസ് വാട്സണ്‍ ജനിച്ചുവീണ അതേ ആശുപത്രിയില്‍ തന്നെ അവനറിയാതെ അവന്റെ വധുവും ജനിച്ചു. രണ്ടുപേരും പിന്നീട് ആകസ്മികമായി കണ്ടുമുട്ടുകയും വിവാഹിതരാകുകയും ചെയ്തു. കഴിഞ്ഞമാസം റോസ് വാട്സണും വധു അന്നയും തങ്ങളുടെ മുപ്പതാം പിറന്നാള്‍ ഇറ്റലിയില്‍ ഒരുമിച്ച് ആഘോഷിച്ചു. Read More…
150 കി.മീ. അകലെ നഷ്ടപ്പെട്ടു; വളര്‍ത്തുനായയുടെ തിരിച്ചുവരവ് സദ്യ നടത്തി ആഘോഷിച്ച് കുടുംബം
മിക്കവര്‍ക്കും ഇണക്കിവളര്‍ത്തുന്ന വളര്‍ത്തുനായ കുടുംബാംഗം തന്നെയാണ്. അതിന്റെ വേര്‍പാടും പലായനവുമൊക്കെ ഏറെ ദു:ഖിപ്പിക്കും. 150 കിലോമീറ്റര്‍ അകലെ മറ്റൊരു സംസ്ഥാനത്ത് നഷ്ടപ്പെട്ടെന്ന് കരുതിയ പ്രിയപ്പെട്ട നായയുടെ വീട്ടിലേക്കുള്ള തിരിച്ചുവരവ് കുടുംബം നാട്ടുകാര്‍ക്ക് വിരുന്നുകൊടുത്തു ആഘോഷിച്ചു. കര്‍ണാടകയിലെ യമഗര്‍ണി ഗ്രാമമാണ് വിചിത്ര കാഴ്ചയ്ക്ക് സാക്ഷ്യം വഹിച്ചത്. കര്‍ണാടക്കാരനായ കമലേഷ് കുംഭറാണ് നായയുടെ തിരിച്ചുവരവ് ആഘോഷിച്ചത്. മഹാരാഷ്ട്രയിലേക്ക് ഇയാള്‍ നടത്തിയ തീര്‍ത്ഥാടന യാത്രയില്‍ ഒപ്പം പോകുകയും കാണാതാകുകയും ചെയ്ത പ്രിയപ്പെട്ട മഹാരാജ് എന്ന നായയുടെ തിരിച്ചുവരവാണ് കുടുംബം നാട്ടുകാര്‍ക്ക് വിരുന്ന് Read More…