Featured Health

നിങ്ങൾ കുടിക്കുന്ന ഒരു ബോട്ടിൽ വെള്ളത്തിൽ 2.4 ലക്ഷം പ്ലാസ്റ്റിക് കണികകളോ? പഠന റിപ്പോർട്ട് വെളിപ്പെടുത്തി ഡോക്ടർമാർ!

2024-ൽ PNAS എന്ന ശാസ്ത്രമാസികയിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, ഒരു ലിറ്റർ കുപ്പി വെള്ളത്തിൽ ശരാശരി 2,40,000 പ്ലാസ്റ്റിക് കണികകൾ അടങ്ങിയിട്ടുണ്ട്. ഇതിൽ 90 ശതമാനത്തോളവും അതിസൂക്ഷ്മമായ നാനോപ്ലാസ്റ്റിക്കുകളാണ്. മുൻകാലങ്ങളിലെ പരിശോധനാ രീതികളിൽ ഇവ കണ്ടെത്താൻ സാധിച്ചിരുന്നില്ല. എന്നാൽ ഈ വിവരങ്ങളെ വളരെ ജാഗ്രതയോടെ വേണം സമീപിക്കേണ്ടതെന്ന് ഫരീദാബാദിലെ അമൃത ഹോസ്പിറ്റലിലെ ഇന്റേണൽ മെഡിസിൻ വിഭാഗം മേധാവിയും പ്രൊഫസറുമായ ഡോ. സഞ്ജയ് റെയ്ന വ്യക്തമാക്കുന്നു. ഈ പഠനം വെള്ളത്തിലെ കണികകളുടെ അളവ് മാത്രമാണ് പരിശോധിച്ചതെന്നും, അത് മനുഷ്യശരീരത്തിൽ വരുത്തുന്ന Read More…

Health

പേപ്പർ കപ്പിലെ കാപ്പി സുരക്ഷിതമാണോ? ഒരു സിപ്പ് കാപ്പിയോടൊപ്പം കോടിക്കണക്കിന് മൈക്രോപ്ലാസ്റ്റിക്കും! മുന്നറിയിപ്പുമായി ക്വീൻസ്‌ലാന്റ് സർവകലാശാല

ഓഫീസിലേക്ക് ചൂടുള്ള പേപ്പർ കപ്പുകളിൽ കോഫി കൊണ്ടുപോകുന്നവർക്കായി ഇതാ ഒരു മുന്നറിയിപ്പ്. പേപ്പർ കപ്പുകളിൽ ചൂടുള്ള പാനീയങ്ങൾ ഒഴിക്കുമ്പോൾ ലക്ഷക്കണക്കിന് മൈക്രോപ്ലാസ്റ്റിക് കണങ്ങൾ അതിലേക്ക് കലരുന്നുണ്ടെന്ന് ഓസ്ട്രേലിയയിലെ ക്വീൻസ്‌ലാന്റ് സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തി. സാധാരണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് കോട്ടിംഗുള്ള (പോളിഎത്തിലീൻ) കപ്പുകളിലും, പരിസ്ഥിതി സൗഹൃദമെന്ന് അവകാശപ്പെടുന്ന ബയോഡീഗ്രേഡബിൾ കോട്ടിംഗുള്ള (PLA) കപ്പുകളിലും നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. വിസ്മയകരമെന്നു പറയട്ടെ, പരിസ്ഥിതി സൗഹൃദ ബയോഡീഗ്രേഡബിൾ കപ്പുകളാണ് സാധാരണ പേപ്പർ കപ്പുകളേക്കാൾ 12 മടങ്ങ് കൂടുതൽ പ്ലാസ്റ്റിക് കണങ്ങൾ Read More…

Health

പ്ലാസ്റ്റിക് കുപ്പികളിൽ നിന്ന് കുടിക്കുന്നത് രക്തസമ്മർദ്ദം വർദ്ധിപ്പിക്കും; എങ്ങനെയെന്നറിയേണ്ടേ ?

പ്രകൃതിയെയും മനുഷ്യനെയും ഒരുപോലെ ബാധിക്കുന്ന ഭീഷണിയായി പ്ലാസ്റ്റിക്കിന്റെ ഉപയോഗം മാറിയിരിക്കുന്നു. ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ, ക്യാന്‍സര്‍ എന്നിവയ്ക്ക് കാരണമാകുന്ന ഈ മൈക്രോപ്ലാസ്റ്റിക് മനുഷ്യന്റെ ആരോഗ്യത്തിന് വളരെ ദോഷകരമാണെന്ന് കണക്കാക്കപ്പെടുന്നു. മൈക്രോപ്ലാസ്റ്റിക്സ് ജേണലില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍, വെള്ളമോ പാനീയങ്ങ​ളോ പ്ലാസ്റ്റിക് കുപ്പികളില്‍ നിന്ന് കുടിക്കുമ്പോള്‍ രക്തത്തില്‍ മൈക്രോപ്ലാസ്റ്റിക് പ്രവേശിക്കുന്നത് മൂലം രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുമെന്ന് കണ്ടെത്തി. ഓസ്ട്രിയയിലെ ഡാന്യൂബ് പ്രൈവറ്റ് യൂണിവേഴ്‌സിറ്റിയിലെ മെഡിസിന്‍ വിഭാഗം നടത്തിയ പഠനത്തിലാണ് സുപ്രധാനമായ കണ്ടെത്തലുകള്‍. ഗവേഷകര്‍ പഠനത്തില്‍ പങ്കെടത്തവര്‍ക്ക് പ്ലാസ്റ്റിക് Read More…