”ഈ ജോലി നിനക്ക് ചെയ്യാന്‍ പറ്റില്ല. നീ ഇവിടെ എന്താണ് ചെയ്യുന്നത്? നമ്മള്‍ ഇപ്പോഴും തുറമുഖം വിട്ടിട്ടില്ല. നിനക്ക് വേണമെങ്കില്‍ വീട്ടിലേക്ക് പോകാം.” 2017 ഡിസംബറില്‍ ജോലിയില്‍ പ്രവേശിച്ച ആദ്യ ദിവസം മെഴ്സ്‌ക് കപ്പലില്‍ കാലുകുത്തിയപ്പോള്‍ മഹാരാഷ്ട്രക്കാരി റോമീത ബുണ്ടേലയ്ക്ക് തന്റെ മാനേജരില്‍ നിന്ന് കേട്ട ആദ്യം കേട്ട വാക്കുകള്‍ നെഗറ്റീവായിരുന്നു. പക്ഷേ ജല്‍ഗാവില്‍ നിന്നുള്ള റോമീത മെഴ്സ്‌ക് കപ്പലിലെ ആദ്യത്തെ ഇന്ത്യന്‍ വനിതാ ഇലക്ട്രോ ടെക്നിക്കല്‍ ഓഫീസര്‍ (ഇടിഒ) ആയി വെല്ലുവിളികളെ മറികടന്നു. യുകെയിലെ ഒരു Read More…

