ആര്‍ത്തവസമയത്ത് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിക്കുകയും കത്തി കാട്ടി ഭീഷണിപ്പെടുത്തുകയും ചെയ്ത കാമുകനെ കുത്തിക്കൊന്ന യുവതിക്ക് 12 വര്‍ഷം തടവുശിക്ഷ. മലേഷ്യയില്‍ 2022-ല്‍ നടന്ന ഈ കേസില്‍ ഈയടുത്താണ് കോടതി ശിക്ഷ ഉയര്‍ത്തി വിധി പുറപ്പെടുവിച്ചത്. ആദ്യം വിധിച്ച ആറു വര്‍ഷത്തെ തടവുശിക്ഷ, കുറ്റകൃത്യത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് പിന്നീട് ഇരട്ടിയാക്കുകയായിരുന്നു. ഒരു വര്‍ഷത്തോളമായി പ്രണയത്തിലായിരുന്ന ഇരുവരും തമ്മില്‍ സംഭവം നടക്കുമ്പോള്‍ യുവതിക്ക് 19-ഉം യുവാവിന് 29-ഉം ആയിരുന്നു പ്രായം. വിനോദയാത്രയ്ക്കിടെ മുറിയെടുത്ത സമയത്താണ് യുവാവ് യുവതിയെ ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചത്. Read More…
Tag: Menstruation
വര്‍ഷത്തില്‍ 4പ്രാവശ്യം മാത്രം ആര്‍ത്തവം ? എത്ര നല്ല നടക്കാത്ത സ്വപ്നമല്ലേ…. നില്ല്…., സാധ്യത തേടി ഗവേഷകര്‍
വർഷത്തിൽ നാലു തവണ മാത്രം ആർത്തവം ഉണ്ടാകുന്ന അവസ്ഥയെന്ന് കേൾക്കുമ്പോൾ നടക്കാത്ത സ്വപ്നമായി തോന്നാമെങ്കിലും, ചൈനീസ് ബയോളജിസ്റ്റ് ഹോങ്മയ് വാങിന്റെയും സംഘത്തിന്റെയും ഗവേഷണങ്ങൾ വിജയിച്ചാൽ ഇത് യാഥാർത്ഥ്യമായേക്കാം. രാജ്യത്തെ ജനസംഖ്യാപരമായ ഇടിവ് നേരിടാൻ മൂലകോശങ്ങളിലും മനുഷ്യ ഭ്രൂണങ്ങളിലും പരീക്ഷണങ്ങൾ നടത്തി, സ്ത്രീകളുടെ പ്രത്യുത്പാദന കാലയളവ് നീട്ടിയെടുക്കാനുള്ള ശ്രമത്തിലാണ് ഈ ഗവേഷകർ. മൂന്നു മാസത്തിലൊരിക്കൽ മാത്രം ആർത്തവം വരുന്ന രീതി നടപ്പിലാക്കാൻ സാധിച്ചാൽ, അണ്ഡങ്ങൾ കൂടുതൽ കാലം കേടുപാടുകൾ കൂടാതെ സംരക്ഷിക്കാനും ഗർഭധാരണത്തിന് ഉപയോഗിക്കാനും കഴിയും. പുരുഷന്മാർക്ക് ഒരൊറ്റ Read More…
ആർത്തവം മാറ്റിവയ്ക്കാന്‍ മരുന്ന് കഴിക്കുന്നത് അപകടകരമാണോ? യാഥാർത്ഥ്യം അറിയാം
ആർത്തവം സ്ത്രീ ശരീരത്തിലെ പ്രകൃതിദത്തമായ, ശാരീരിക ഹോർമോണൽ പ്രക്രിയയുടെ ഫലമാണ്. ഈ ആര്‍ത്തവചക്രത്തിലെ ചെറിയൊരു മാറ്റം പോലും ശരീരത്തിൽ നിരവധി മാറ്റങ്ങൾ ഉണ്ടാക്കാൻ കാരണമാകും. ആർത്തവസമയത്ത് സ്ത്രീകൾക്ക് പല തരത്തിലുള്ള ശാരീരികവും മാനസികവുമായ അസ്വസ്ഥതകൾ അനുഭവപ്പെടാം. അടിവയറ്റിലെ വേദന, പേശീവേദന, ക്ഷീണം, മൂഡ് മാറ്റങ്ങൾ, വീക്കം, തലവേദന, ഓക്കാനം തുടങ്ങിയവ ഇതില്‍ ഉൾപ്പെടുന്നു. അതുകൊണ്ടുതന്നെ ആര്‍ത്തവകാലം പല സ്ത്രീകള്‍ക്കും ദുരിതകാലമാണ്. എന്നാല്‍ പലർക്കും ജീവിതത്തില്‍ പരീക്ഷ, വിവാഹം, ആഘോഷങ്ങൾ, തീർത്ഥാടനം, യാത്ര തുടങ്ങിയ ചില പ്രത്യേക അവസരങ്ങളിൽ Read More…
ആ ദിവസങ്ങള്‍ നീട്ടി വയ്‌ക്കേണ്ടതുണ്ടോ? എങ്കില്‍…
സ്ത്രീകളെ സംബന്ധിച്ച് ആര്‍ത്തവ ദിവസങ്ങള്‍ അല്‍പ്പം ടെന്‍ഷന്‍ നിറഞ്ഞതു തന്നെയാണ്. ആര്‍ത്തവത്തോട് അനുബന്ധിച്ച് ഉണ്ടാകുന്ന ശരീരവേദനയും ഛര്‍ദിയും നടുവേദനയും കൈകല്‍ക്കഴപ്പുമൊക്കെ എന്നും ഒരു ബുദ്ധിമുട്ടു തന്നെയാണ്. അതുകൊണ്ടു തന്നെ പരീക്ഷ, യാത്ര, വിവാഹം പേലെയുള്ള സമയങ്ങളില്‍ ആര്‍ത്തവം വരുന്നത് ഒരു തലവേദനയാണ്. ഈ സമയങ്ങളിലാണ് ആര്‍ത്തവം നീട്ടി വയ്ക്കുന്നതിനെ കുറിച്ചുള്ള ചിന്ത വരുന്നത്. ആര്‍ത്തവം വൈകിപ്പിക്കുന്നതു പൊതുവേ നല്ലതല്ല എന്നു പറയുറുണ്ട്. എന്നാല്‍ ഓരോ സ്ത്രീകളുടെയും ആരോഗ്യസ്ഥതി അനുസരിച്ചാണ് ശരീരം ഈ അവസ്ഥകളോടു പ്രതികരിക്കു എന്നു പറയുന്നു. Read More…
പന്ത്രണ്ട് വയസിന് മുന്‍പുള്ള ആര്‍ത്തവം; ഗുണങ്ങളുണ്ടെന്ന് ശ്രദ്ധേയമായ പുതിയ പഠനം
ആര്‍ത്തവം സ്ത്രീകളിലെ സ്വഭാവിക ജൈവിക പ്രക്രിയയാണ്. ആര്‍ത്തവത്തെ കുറിച്ചുള്ള പുതിയ പഠനമാണ് ശ്രദ്ധേയമാകുന്നത്. ഒരു സ്ത്രീയുടെ ആദ്യ ആര്‍ത്തവത്തിന്റെയും ആര്‍ത്തവവിരാമത്തിന്റെയും പ്രായം അവര്‍ക്ക് മറവിരോഗം ഉണ്ടാകാനുള്ള സാധ്യതയെ നിര്‍ണ്ണയിക്കുമെന്നാണ് പഠനങ്ങളില്‍ പറയുന്നത്. അമേരിക്കന്‍ ജേണല്‍ ഓഫ് ജെറിയാട്രിക് സൈക്യാട്രിയില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. 12 വയസ്സോ അതിനു മുന്‍പോ തന്നെ ആദ്യ ആര്‍ത്തവം നടന്നവര്‍ക്കും വൈകി ആര്‍ത്തവവിരാമം സംഭവിച്ചവര്‍ക്കും മറവിരോഗ സാധ്യത കുറവാണെന്നാണ് പഠനത്തില്‍ പറയുന്നത്. 15 വയസ്സോ അതിന് ശേഷമോ ആദ്യ ആര്‍ത്തവം നടന്നവര്‍ക്ക് Read More…
ആര്‍ത്തവ സമയത്തെ നടുവേദന ; കുറയ്ക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം
വിവിധ തരത്തിലുള്ള ആര്‍ത്തവ പ്രശ്നങ്ങളെ സ്ത്രീകള്‍ നേരിടാറുണ്ട്. അതിലൊന്നാണ് ആര്‍ത്തവ സമയത്തെ വേദനയും പ്രശ്‌നങ്ങളും. ആര്‍ത്തവകാലത്ത് പലര്‍ക്കും പലതരത്തിലുള്ള ബുദ്ധിമുട്ടുകളാണ്. ചിലര്‍ക്ക് വയറുവേദന ആയിരിക്കും. ചിലര്‍ക്ക് വയറുവേദനയും നടുവേദനയും വരാം. ആര്‍ത്തവകാലത്ത് ഗര്‍ഭപാത്രത്തില്‍ നിന്നും രക്തം പുറംതള്ളുന്നതിനായി യൂട്രസ് ഓപ്പണ്‍ ചെയ്യപ്പെടുന്നു. ഈ സമയത്ത് നടുവിന് വേദന അനുഭവപ്പെടാന്‍ സാധ്യത കൂടുതലാണ്. കൂടാതെ, ആര്‍ത്തവകാലത്ത് പ്രോസ്റ്റാഗ്ലാഡിന്‍സ് എന്ന ഹോര്‍മോണ്‍ റിലീസ് ചെയ്യപ്പെടുന്നുണ്ട്. ഇതിന്റെ അളവ് വര്‍ദ്ധിക്കുന്നത് പേശികളിലേയ്ക്ക് ഓക്സിജന്‍ എത്തുന്നത് കുറയ്ക്കുകയും അതുപോലെ ഇത് നടുവിന് വേദന Read More…
ഈ ആഹാരങ്ങള്‍ കഴിക്കുന്നത് ആര്‍ത്തവം വേഗത്തില്‍ ആകാന്‍ നിങ്ങളെ സഹായിക്കും
വിവിധ തരത്തിലുള്ള ആര്‍ത്തവ പ്രശ്നങ്ങളെ സ്ത്രീകള്‍ നേരിടാറുണ്ട്. അതിലൊന്നാണ് ആര്‍ത്തവം ക്രമം തെറ്റുന്നത്. ഇതിന് കാരണം ശരീരത്തില്‍ സംഭവിക്കുന്ന ഹോര്‍മോണ്‍ വ്യതിയാനമായിരിക്കാം. അതുമല്ലെങ്കില്‍ നമ്മള്‍ കഴിക്കുന്ന ആഹാരങ്ങള്‍, ജീവിതരീതികള്‍, ഗര്‍ഭധാരണം എന്നിവയെല്ലാം ആര്‍ത്തവം താളം തെറ്റിക്കുന്നുണ്ട്. അതുപോലെ ചില ആഹാരങ്ങള്‍ കഴിക്കുന്നത് ആര്‍ത്തവം വേഗത്തില്‍ ആക്കാനും നിങ്ങളെ സഹായിക്കും. ഈ ആഹാരങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം…. * വിറ്റമിന്‍ സി – വിറ്റമിന്‍ സി അടങ്ങിയ പഴങ്ങള്‍ അതുപോലെ പച്ചക്കറികള്‍ കഴിക്കുന്നത് വേഗത്തില്‍ തന്നെ ആര്‍ത്തവം വരുന്നതിന് സഹായിക്കുന്നുണ്ട്. Read More…







