Featured Spotlight

ഗ്ലൗസും വൈപ്പുകളും സിസേറിയനിടെ വയറ്റിൽ മറന്നുവച്ചു, കടുത്ത വയറുവേദന; 19കാരിയുടെ ആരോഗ്യനില മോശം

മുംബൈ∙ മഹാരാഷ്ട്രയിലെ ബീഡ് ജില്ലാ ആശുപത്രിയിൽ ഗുരുതര ചികിത്സാ വീഴ്ച നടന്നെന്ന് ആരോപണം. പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റിൽ ആശുപത്രി സാമഗ്രികൾ മറന്നുവെച്ചതായാണ് പരാതി ഉയർന്നിരിക്കുന്നത്. 19 വയസ്സുള്ള സന്ധ്യ ഗയ്ക്‌വാർഡ് എന്ന യുവതിയുടെ ശരീരത്തിലാണ് സിസേറിയനിടെ സർജിക്കൽ ഗ്ലൗസും ടിഷ്യു വൈപ്പുകളും വെച്ച് തുന്നിക്കെട്ടിയത്. ഓഗസ്റ്റ് ഒന്നിനാണ് യുവതിയെ പ്രസവത്തിനായി ഈ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞ് നാലാം നാൾ യുവതി വീട്ടിലേക്ക് മടങ്ങി. എന്നാൽ തൊട്ടുപിന്നാലെ സഹിക്കാനാകാത്ത വയറുവേദന അനുഭവപ്പെട്ടതോടെ യുവതിയെ അടുത്തുള്ള സ്വകാര്യ Read More…

Oddly News

ആംബുലൻസില്ല, വഴിയുമില്ല; കട്ടിലിൽ ചുമന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ആദിവാസി യുവതിക്ക് ദാരുണാന്ത്യം

ഭോപ്പാൽ : ആംബുലൻസ് കിട്ടാത്തതിനെ തുടർന്ന് രോഗിയായ സ്ത്രീയെ കട്ടിലിൽ കിടത്തി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ മധ്യപ്രദേശിലെ റേവ ജില്ലയിൽ നിന്ന് പുറത്തുവന്നു. ആശുപത്രിയിൽ എത്തുന്നതിന് മുൻപ് തന്നെ വഴിമധ്യേ സ്ത്രീ മരണപ്പെട്ടതോടെ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണ്ണമായി. വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. “മധ്യപ്രദേശിലെ ആരോഗ്യ മന്ത്രി റേവ ജില്ലയിൽ നിന്നുള്ളയാളാണ്. എന്നിട്ടും റേവയിലെ മംഗവാനിൽ ഒരു ആദിവാസി സ്ത്രീക്ക് കൃത്യസമയത്ത് ആശുപത്രിയിൽ എത്താൻ കഴിഞ്ഞില്ല, കാരണം അവിടെ നല്ലൊരു റോഡോ ആംബുലൻസോ ഉണ്ടായിരുന്നില്ല” എന്ന് പറഞ്ഞുകൊണ്ട് Read More…

Oddly News

പ്രസവവേദനയുമായെത്തി, ആശുപത്രി ഗേറ്റ് തുറന്നില്ല, ബൈക്കിൽ അടുത്ത ആശുപത്രിയിലേയ്ക്ക് യുവതി; വീഡിയോ വൈറൽ

മധ്യപ്രദേശിലെ ഷിയോപൂരിൽ പ്രസവവേദനയനുഭവിച്ച ഗർഭിണിയെ അർദ്ധരാത്രിയിൽ അരമണിക്കൂറോളം ആശുപത്രിക്ക് പുറത്ത് കാത്തുനിർത്തിച്ചതായി ആരോപണം. ഞായറാഴ്ച സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു വീഡിയോയിലൂടെയാണ് ഈ സംഭവം പുറംലോകമറിഞ്ഞത്. ഷിയോപൂർ ജില്ലയിലെ പ്രേംസർ മേഖലയിലുള്ള ഗാന്ധിനഗർ സബ് ഹെൽത്ത് സെന്ററിലാണ് ഈ ദയനീയ സംഭവം നടന്നത്. മാൻപൂർ സ്വദേശിയും രാഹുൽ ബൈർവയുടെ ഭാര്യയുമായ 22 കാരി നികിത ബൈർവയ്ക്ക് ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് പ്രസവവേദന ആരംഭിച്ചത്. കുടുംബാംഗങ്ങൾ ഉടനടി ഇവരെ ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. എന്നാൽ, ആശുപത്രി കവാടത്തിൽ Read More…