ഹരിപ്പാട്: പുതുവര്‍ഷ ആഘോഷങ്ങള്‍ക്കായി ജില്ലയുടെ വിവിധ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് വിതരണത്തിനെത്തിച്ച എം. ഡി.എം.എ പിടികൂടി. ബ്യൂട്ടീഷ്യനായ യുവതിയടക്കം മൂന്നുപേരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.കരീലക്കുളങ്ങര, തൃക്കുന്നപ്പുഴ പോലീസ് സ്‌റ്റേഷന്‍ പരിധികളില്‍ നിന്നായി 14.25 ഗ്രാം എം.ഡി.എം.എയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും പൊലീസും ചേര്‍ന്ന് പിടിച്ചെടുത്തത്. മുട്ടം ചേപ്പാട് കണ്ടത്തില്‍ പറമ്പില്‍ നൗഫിയ(30), പാനൂര്‍, പല്ലന പുതുവന ലക്ഷം വീട്ടില്‍ സാജിദ് (25) , സ്വകാര്യ ബസിലെ ജീവനക്കാരന്‍ ആറാട്ടുപുഴ മംഗലം ഇടവീട്ടില്‍ കാശിനാഥന്‍ (19) എന്നിവരാണ് പിടിയിലായത്. Read More…
Tag: MDMA
കല്യാണിക്ക് സിനിമാപ്രവർത്തകരുമായി ലഹരി ഇടപാട്? MDMA കേസിലെ അന്വേഷണം സിനിമാ മേഖലയിലേക്ക്
കൊച്ചി: കാക്കനാട് രണ്ട് പേരിൽ നിന്ന് എംഡിഎംഎ പിടികൂടിയ കേസിൽ സിനിമ മേഖലയിലേക്കും അന്വേഷണം വ്യാപിപ്പിക്കാൻ പൊലീസ് നീക്കം. പ്രതി കല്യാണി സിനിമാപ്രവർത്തകരുമായി ലഹരി ഇടപാട് നടത്തിയിരുന്നു എന്നാണ് പൊലീസിന് ലഭിച്ച വിവരം. ആർക്കൊക്കെ ലഹരി കൈമാറി എന്നതാകും പൊലീസ് ആദ്യം അന്വേഷിക്കുക. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസമാണ് കാക്കനാട് ഇടച്ചിറയിൽ നിന്ന് 20.22 ഗ്രാം എംഡിഎംഎയുമായി കളമശ്ശേരി സ്വദേശി ഇ. കെ ഉനൈസ്, ആലപ്പുഴ സ്വദേശിനി പി.എസ് കല്യാണി എന്നിവരെ Read More…
ആഡംബര ജീവിതം, അഭിഭാഷക എംബ്ലം പതിച്ച കാറില്‍ MDMA കടത്ത്, അഭിഭാഷകയും മകനും പിടിയില്‍
ആലപ്പുഴ: വില്‍പനയ്‌ക്കു കൊണ്ടുവന്ന മൂന്നു ഗ്രാം എം.ഡി.എം.എയുമായി അഭിഭാഷകയായ അമ്മയും മകനും പിടിയില്‍. അമ്പലപ്പുഴ കരൂര്‍ കൗസല്യ നിവാസില്‍ സൗരവ് ജിത്ത്(18), അമ്മ സത്യമോള്‍(46) എന്നിവരെയാണ് പറവൂരിലെ ഹോട്ടലിന് മുന്നില്‍ വച്ച് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും പുന്നപ്ര പോലീസും ചേര്‍ന്ന് പിടികൂടിയത്. മാസത്തില്‍ പലതവണ ലഹരി വസ്‌തുക്കള്‍ എറണാകുളം ഭാഗത്ത് പോയി വാങ്ങി നാട്ടില്‍ എത്തിച്ച് വില്‍പന നടത്തി ആഡംബര ജീവിതം നയിക്കുകയായിരുന്നു ഇവരെന്നു പോലീസ് പറയുന്നു. കരുനാഗപ്പള്ളി കുടുംബ കോടതിയില്‍ പ്രാക്‌ടീസ് ചെയ്യുകയാണ് സത്യമോള്‍. Read More…
കൊച്ചിയിൽ എംഡിഎംഎയുമായി ടി.ടി.ഇ പിടിയില്‍; നഗരത്തിലെ പ്രധാന ലഹരി വിതരണക്കാരന്‍
എറണാകുളം ബോള്‍ഗാട്ടിക്ക് സമീപത്തുനിന്നു രാസലഹരിയായ എം.ഡി.എം.എയുമായി ടി.ടി.ഇ പിടിയില്‍. ഇടപ്പള്ളി, ചങ്ങമ്പുഴ റോഡ് എളവുങ്കല്‍ വീട്ടില്‍ അഖില്‍ ജോസഫി(35)നെയാണു നാര്‍ക്കോട്ടിക് സെല്‍ അസി. കമ്മിഷണര്‍ കെ.എ അബ്‌ദുല്‍ സലാമിന്റെ നേതൃത്വത്തിലുള്ള കൊച്ചി സിറ്റി ഡാന്‍സാഫ് ടീം പിടികൂടിയത്. 2.63 ഗ്രാം എം.ഡി.എം.എയും 3.76 ഗ്രാം ഹാഷിഷ് ഓയിലും പ്രതിയില്‍നിന്നും പിടിച്ചെടുത്തു. പതിവായി ലഹരി ഉപയോഗിച്ചിരുന്ന പ്രതി കൊച്ചി സിറ്റി ഡാന്‍സാഫ് ടീമിന്റെ നിരീക്ഷണത്തിലായിരുന്നു. കൊച്ചിയിലെ പ്രധാന ലഹരി വിതരണക്കാരന്‍ കൂടിയായ അഖിലിനു പിതാവ് മരിച്ചതിനെ തുടര്‍ന്നാണ് ടി.ടി.ഇ-യുടെ Read More…
‘ഡോണി’ന്റെ ഫോണില്‍ ‘തേരി മേരി’ താരങ്ങള്‍, 2 കോടിയുടെ വീട്, 3 റിസോര്‍ട്ട്, താരങ്ങള്‍ വീണ്ടും നിരീക്ഷണത്തില്‍
സംസ്ഥാനത്തെ മയക്കുമരുന്ന് മാഫിയയ്‌ക്കു സിനിമാമേഖലയിലെയ ചിലരുമായുള്ള ബന്ധത്തെക്കുറിച്ച് കൂടുതല്‍ തെളിവുകളുമായി പോലീസ്.വിദേശത്തുനിന്ന് കോടികളുടെ എം.ഡി.എം.എ. എത്തിച്ച ‘ഡോണ്‍’ എന്ന സഞ്‌ജു കല്ലമ്പലവും (സൈജു) ചില സിനിമാതാരങ്ങളും ഒന്നിച്ചുള്ള ചിത്രങ്ങള്‍ ഫോണില്‍ കണ്ടെത്തിയതായി പോലീസ് വ്യക്‌തമാക്കി. സഞ്‌ജു കഴിഞ്ഞദിവസമാണു കല്ലമ്പലം പോലീസിന്റ പിടിയിലായത്. സഞ്‌ജുവിന്റെ ഫോണില്‍നിന്നു ലഭിച്ച ചിത്രങ്ങള്‍ ‘തേരി മേരി’ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍നിന്ന് എടുത്തതാണെന്നു പോലീസ് പറയുന്നു. ലഹരി ഉപയോഗത്തിനു പോലീസും എക്‌സൈസും ചോദ്യംചെയ്‌ത നടന്‍മാര്‍ക്കൊപ്പമുള്ള ചിത്രങ്ങളും ലഭിച്ചു. ഒമാനില്‍നിന്ന് രണ്ടുകോടി രൂപ വിലമതിക്കുന്ന ഒന്നരക്കിലോ Read More…
എംഡിഎംഎ യുമായി സീരിയൽ നടി ഷംനത്ത് അറസ്റ്റിൽ
പരവൂർ: എം.ഡി.എം.എയുമായി സീരിയൽ നടി അറസ്റ്റില്‍. ചിറക്കര പഞ്ചായത്ത് ഒഴുകുപാറ കുഴിപ്പിൽ നന്ദനത്തിൽ ഷംനത്താണ് (പാർവതി 36) പരവൂർ പൊലീസിന്റെ പിടിയിലായത്. പരവൂരിൽ ഭർത്താവിനൊപ്പം താമസിച്ചിരുന്ന വീട്ടിൽ നിന്നാണ് ഇവരെ പൊലീസ് പിടികൂടുന്നത്. മൂന്ന് ഗ്രാം എം.ഡി.എം.എയാണ് പോലീസ് കണ്ടെത്തിയത്. പരവൂർ പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഷംനത്തിന്റെ വീട്ടിൽ റെയ്ഡ് നടന്നത്. നടിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.






