Crime

നാളെ നിങ്ങളുമൊരു ​‘കള്ളനാ’കാം ! ഏതു ലുക്കിലും ഫെയ്സ് മാസ്ക് റെഡി, വേഷം മാറി മോഷണം ചൈനയില്‍ വ്യാപകം

ചൈനയില്‍ അള്‍ട്രാ റിയലിസ്റ്റിക് സിലിക്കണ്‍ ഫെയ്സ് മാസ്‌കുകള്‍ ഉപയോഗിച്ചുകൊണ്ടുള്ള മോഷണ പരമ്പരകള്‍ വ്യാപകമാകുന്നു. മോഷ്ടാക്കള്‍ ഇവ ഉപയോഗിച്ച് ആള്‍മാറാട്ടം നടത്തുകയും പോലീസിന് പ്രതികളെ തിരിച്ചറിയാന്‍ പ്രയാസം നേരിടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇത്തരം മാസ്‌ക്കുകളുടെ നിരോധനത്തെക്കുറിച്ച് ചര്‍ച്ചകള്‍ വ്യാപകമാകുകയാണ്. ഈ വര്‍ഷം മാര്‍ച്ചില്‍ ഷാങ്ഹായിലെ നാല് വീടുകള്‍ കുത്തിത്തുറന്ന് 100,000 യുവാന്‍ (13,760 ഡോളര്‍) വിലപിടിപ്പുള്ള വസ്തുക്കള്‍ മോഷ്ടിക്കപ്പെട്ടു. പ്രധാന പ്രതിയെ പോലീസ് തിരിച്ചറിഞ്ഞപ്പോള്‍, 40 കാരനായ ഇയാളുടെ പക്കല്‍ ഒരു സിലിക്കണ്‍ മാസ്‌ക് ഉണ്ടായിരുന്നു. അത് കുറ്റകൃത്യങ്ങള്‍ Read More…