Crime

വിവാഹത്തിന് മിനിറ്റുകള്‍ ബാക്കിനില്‍ക്കെ പ്രതിശ്രുത വരന്‍ ജീവനൊടുക്കി

മലപ്പുറം: വിവാഹദിവസംതന്നെ ജീവനൊടുക്കി പ്രതിശ്രുത വരനായ യുവാവ്. മലപ്പുറത്താണ് നാടിനെ നടുക്കിയ സംഭവം. കരിപ്പൂർ കുമ്മണിപ്പറമ്പ്‌ സ്വദേശി ജിബിൻ (30) ആണ് മരിച്ചത്. വിവാഹ മണ്ഡപത്തിലേക്ക് ഇറങ്ങാന്‍ മിനിറ്റുകള്‍ ശേഷിക്കെയാണ് ജിബിനെ ശുചിമുറിയിൽ കൈഞെരമ്പ് മുറിച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന്റെ കാരണം വ്യക്തമല്ല. മൃതദേഹം കൊണ്ടോട്ടിയിലുള്ള മേഴ്‌സി ആശുപത്രിയിലേക്ക് മാറ്റി. പ്രവാസിയായിരുന്നു ജിബിൻ. ഇയാളുടെ ഫോണ്‍ കോള്‍ ഉള്‍പ്പടെയുള്ളവ പൊലീസ് പരിശോധിച്ചു വരികെയാണ്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചുവരുന്നു.

Lifestyle

എപ്പോഴാണ് വിവാഹം? ആ ചോദ്യം വീണ്ടും; ഞാന്‍ വിവാഹം കഴിച്ചെന്ന് രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധിയുടെ വിവാഹം എപ്പോഴും രാഷ്ട്രീയത്തിലും പുറത്തും ചര്‍ച്ചയാകാറുണ്ട്. അടുത്തകാലത്തും രാഹുലിന്റെ കുടുംബചിത്രത്തിന്റെ വ്യാജഫോട്ടോ പ്രചരിച്ചിരുന്നു. രാഹുല്‍ഗാന്ധിയാകട്ടെ എപ്പോള്‍ വിവാഹം കഴിക്കുമെന്ന ചോദ്യം പലതവണ കേട്ടുമടുത്തയാളാണ്. ഇത്തവണ ശ്രീനഗറില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുമായി നടത്തിയ സംഭാഷണത്തിനിടെയാണ് ഈ ചോദ്യം രാഹുല്‍ വീണ്ടും കേള്‍ക്കേണ്ടിവന്നത്.നേരത്തെ ഈ ചോദ്യം വരുമ്പോള്‍ ‘എനിക്കു ചേര്‍ന്നൊരു പെണ്‍കുട്ടി വരുമ്പോള്‍ വിവാഹം കഴിക്കാമെന്നതായിരുന്നു’ രാഹുലിന്റെ സ്ഥിരം ഉത്തരം. എന്നാല്‍ ഇത്തവണ മറുപടി രാഹുല്‍ മാറ്റിപ്പിടിച്ചു. പല വിഷയങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കു പിന്നാലെയാണ് വിവാഹവുമായി ബന്ധപ്പെട്ട പതിവുചോദ്യം Read More…

Featured Oddly News

ഈ പിഎച്ച്ഡി കാരന്റെ വധുവിനെ കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ കേട്ടുനോക്കൂ… നിങ്ങള്‍ അത്ഭുതപ്പെടും

ജീവിത പങ്കാളിയെ കുറിച്ചുള്ള സങ്കല്‍പങ്ങള്‍ എല്ലാവര്‍ക്കും ഉണ്ടാകും. എങ്കിലും അക്കൂട്ടത്തില്‍ ചില വിചിത്ര സങ്കല്‍പങ്ങള്‍ ഉള്ളവരും അപൂര്‍വമല്ല. അത്തരത്തില്‍ തന്റെ ജീവിത പങ്കാളി എങ്ങനെയുള്ളവളായിരിക്കണമെന്ന ഒരു യുവാവിന്റെ വാട്‌സാപ് സന്ദേശമാണ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഒരു ചൂടേറിയ ചര്‍ച്ചയ്ക്കു തന്നെ ഈ സന്ദേശം തുടക്കമിട്ടുകഴിഞ്ഞു. പിഎച്ച്ഡി സ്വര്‍ണമെഡല്‍ ജേതാവായ വരന്‍, ബിഎംഐ 24-ല്‍ താഴെയുള്ള ഉള്ള എല്ലാ വീട്ടുജോലികളും സ്വതന്ത്രമായി കൈകാര്യം ചെയ്യാന്‍ കഴിയുന്നതുമായ ഒരു വധുവിനെ ആവശ്യപ്പെട്ടുകൊണ്ടാണ് സന്ദേശം അയച്ചിരിക്കുന്നത്. ഗായിക ചിന്മയി Read More…

Celebrity

‘നിറവയറുമായി ചടങ്ങില്‍ പങ്കെടുക്കാന്‍ ദീപിക വളരെ ബുദ്ധിമുട്ടി’; ട്രോളന്മാര്‍ക്ക് മറുപടിയുമായി ഈജിപ്ഷ്യന്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍

ബോളിവുഡ് ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും. 2018ലാണ് ദീപികയും രണ്‍വീറും വിവാഹിതരായത്. ഇരുവരും തങ്ങളുടെ ആദ്യ കണ്‍മണിയ്ക്കായുള്ള കാത്തിരിപ്പിലാണ്. സെപ്റ്റംബറിലാണ് തങ്ങളുടെ കുഞ്ഞതിഥി എത്തുന്നതെന്ന് ഇരുവരും ആരാധകരെ അറിയിച്ചിരുന്നു. താരത്തിന്റെ ഗര്‍ഭാവസ്ഥയെ സംബന്ധിച്ച നിരവധി ട്രോളുകളും വിമര്‍ശനങ്ങളും സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്നു. നിറവയറില്‍ രണ്‍വീറിനൊപ്പം എത്തിയ ദീപികയുടെ വീഡിയോയ്ക്ക് നേരെ കടുത്ത വിമര്‍ശനമായിരുന്നു ഉണ്ടായിരുന്നത്. താരത്തിന്റെ ബേബി ബംബ് വ്യാജമാണെന്നായിരുന്നു നെറ്റിസണ്‍സിന്റെ പ്രധാന കമന്റ്. ഈ വര്‍ഷത്തെ ഏറ്റവും വലിയ ചടങ്ങായ അനന്ത് അംബാനിയുടെയും Read More…

Sports

കുല്‍ദീപിന് ബോളിവുഡ് സുന്ദരിയുമായി വിവാഹമോ? വെളിപ്പെടുത്തലുമായി താരം

ടി 20 ലോകകപ്പില്‍ 10 വിക്കറ്റാണ് കുല്‍ദീപ് യാദവ് ഇന്ത്യക്കായി വീഴ്ത്തിയത്. വമ്പന്‍ സ്വീകരണത്തിനൊടുവില്‍ കാണ്‍പൂരിലേക്ക് എത്തിയ കുല്‍ദീപിനെ കാത്തും ആരാധകരുടെ കൂട്ടംകാത്തുനിന്നിരുന്നു. ഇപ്പോളിതാ തന്റെ വിവാഹത്തിനെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് കുല്‍ദീപ്. ഒരു ബോളിവുഡ് താരത്തിനെയാണ് കുല്‍ദീപ് വിവാഹം കഴിക്കാന്‍ പോകുന്നത് എന്നായിരുന്നു റിപ്പോർട്ട്‌ . ദേശീയ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ കുല്‍ദീപ് ഇത് നിഷേധിച്ചു. നിങ്ങളിലേക്ക് ഉടന്‍ തന്നെ ആ സന്തോഷ വാര്‍ത്ത എത്തിയേക്കാം. എന്നാല്‍ അത് നടിയല്ല. എന്റേയും കുടുംബത്തിന്റെയും ഉത്തരവാദിത്വങ്ങള്‍ അവള്‍ക്ക് ഏറ്റെടുക്കാന്‍സാധിക്കുമെന്നും Read More…

Oddly News

ഈജിപ്ഷ്യന്‍ പൗരന്‍ തന്നെ വിവാഹം കഴിച്ചെന്ന് റഷ്യന്‍ യുവതി അറിഞ്ഞത് ഒരു വര്‍ഷം കഴിഞ്ഞ്

നേരില്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത ഈജിപ്ഷ്യന്‍ പൗരന്‍ തന്നെ വിവാഹം കഴിച്ചെന്ന് റഷ്യന്‍ യുവതി കണ്ടെത്തിയത് സ്വന്തം പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ട ശേഷം. പാസ്പോര്‍ട്ട് നഷ്ടപ്പെട്ട് ഏകദേശം ഒരു വര്‍ഷത്തിന് ശേഷമാണ് 2022 മുതല്‍ താന്‍ ഈജിപ്ഷ്യന്‍ പൗരനെ വിവാഹം കഴിച്ചിരുന്നതായും ഇപ്പോള്‍ തന്റെ ഭര്‍ത്താവാണെന്നും യുവതി അറിഞ്ഞത്. . പേര് വെളിപ്പെടുത്താത്ത സെന്റ് പീറ്റേഴ്സ്ബര്‍ഗ് നിവാസിയുടെ പാസ്പോര്‍ട്ട് 2021 വേനല്‍ക്കാലത്ത് നഷ്ടപ്പെട്ടു. ലോക്കല്‍ പോലീസിനോട് നഷ്ടം പ്രഖ്യാപിച്ചിട്ടും അവര്‍ക്ക് കണ്ടെത്താനായില്ല. യാത്രാ രേഖ വീണ്ടും നല്‍കുമെന്നിരിക്കെ പുതിയ പാസ്‌പോര്‍ട്ടിന് Read More…

Good News

ആനന്ദ്‌ അംബാനിയുടെ വിവാഹത്തോടനുബന്ധിച്ച് അംബാനി കുടുംബം സമൂഹ വിവാഹം നടത്തി

മഹാരാഷ്ട്ര പാല്‍ഘറിലുള്ള 50 ദമ്പതിമാർ ഇന്ന് റിലയൻസ് കോർപ്പറേറ്റ് പാർക്കിൽ നടന്ന ചടങ്ങിൽ വെച്ച് വിവാഹിതരായി. വൈകുന്നേരം 4.30 നായിരുന്നു ചടങ്ങ്. റിലയൻസ് കോർപ്പറേറ്റ് പാർക്കിൽ നടന്ന വിവാഹ ചടങ്ങിൽ ദമ്പതികളുടെ കുടുംബങ്ങൾ ഉൾപ്പെടെ 800 ഓളം പേർ പങ്കെടുത്തു. ഈ ചടങ്ങിൽ തുടങ്ങി, വരാനിരിക്കുന്ന വിവാഹ സീസണുകളിൽ രാജ്യത്തുടനീളമുള്ള ഇത്തരം നൂറുകണക്കിന് വിവാഹങ്ങളെ തുടർന്നും പിന്തുണയ്ക്കുമെന്ന് കുടുംബം അറിയിച്ചു. നിത അംബാനിയും മുകേഷ് അംബാനിയും അവരുടെ കുടുംബാംഗങ്ങൾക്കൊപ്പം ചടങ്ങിൽ പങ്കെടുക്കുകയും ദമ്പതികൾക്ക് ഹൃദയംഗമമായ ആശംസകൾ അറിയിക്കുകയും Read More…

Sports

സാനിയ മിര്‍സ മുഹമ്മദ് ഷമിയെ വിവാഹം കഴിക്കുന്നു? പ്രതികരണവുമായി ടെന്നീസ് താരത്തിന്റെ പിതാവ്

ഇന്ത്യയിലെ ഏറ്റവും മികച്ച വനിതാ ടെന്നീസ് താരമാണ് സാനിയാമിര്‍സയെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കം കാണാനിടയില്ല. അതുപോലെ തന്നെ ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ മുഹമ്മദ് ഷമിയുടെ ക്രിക്കറ്റിനെക്കുറിച്ചും ആരാധകര്‍ക്ക് മതിപ്പ് ഏറെയാണ്. അതുകൊണ്ടു തന്നെ വിവാഹമോചിതരായ രണ്ടുപേരും തമ്മില്‍ വിവാഹം കഴിക്കുന്നതിനെ ഇന്ത്യയിലെ കായികപ്രേമികള്‍ എതിര്‍ക്കാന്‍ യാതൊരു ചാന്‍സുമില്ല. അടുത്തിടെ പ്രചരിക്കുന്ന ഏറ്റവും വലിയ ഗോസിപ്പുകളില്‍ ഒന്നാണ് സാനിയയും മുഹമ്മദ് ഷമിയും തമ്മിലുള്ള വിവാഹം. പാകിസ്താന്‍ ക്രിക്കറ്ററായ ഷൊയബ് മാലിക്കിനെ വിവാഹം കഴിക്കുകയും ഒരു കുട്ടിയുടെ മാതാപിതാക്കളായ Read More…

Movie News

സ്ത്രീധനം എത്രയാണെന്നോ? നടന്‍ അര്‍ജുന്‍സര്‍ജ മകള്‍ക്ക് നല്‍കിയത് കേട്ടാല്‍ കണ്ണുതള്ളും…!

തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ ഏറെ അറിയപ്പെടുന്ന നടനാണ് അര്‍ജുന്‍ സര്‍ജ. സൂപ്പര്‍താരം വിജയ് യുടെ ലിയോയായിരുന്നു താരം അവസാനമായി അഭിനയിച്ച ചിത്രം. താരത്തിന്റെ മകള്‍ ഐശ്വര്യയുടെ വിവാഹം അടുത്തിടെയാണ് നടന്നത്. തമിഴ്‌നടന്‍ തമ്പി രാമയ്യയുടെ മകന്‍ ഉമാപതി രാമയ്യയെയാണ് ഐശ്വര്യ വിവാഹം കഴിച്ചത്. ഇവരുടെ വിവാഹം ഇപ്പോള്‍ ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്. താരം മകള്‍ക്ക് കൊടുത്ത സ്ത്രീധനത്തുക കേട്ട് ആരാധകരുടെ കണ്ണു തള്ളിയിരിക്കുയാണ്. മകള്‍ക്ക് 500 കോടി വിലമതിക്കുന്ന വസ്തു വകകളാണ് അര്‍ജുന്‍ നല്‍കിയതെന്നാണ് വിവരം. 1000 Read More…