Movie News

രാകുല്‍പ്രീത് സിംഗിന്റെ വിവാഹവാര്‍ത്ത സ്ഥിരീകരിച്ചു ; ജാക്കി ഭഗ്നാനിയുമായി ഫെബ്രുവരി 21 ന് ഗോവയില്‍

തെന്നിന്ത്യയില്‍ തമിഴിലും തെലുങ്കിലുമായി അനേകം ആരാധകരുള്ള നടിയാണ് രാകുല്‍പ്രീത് സിംഗ്. അനേകം ആരാധകരെ നിരാശയിലേക്ക് വീഴ്ത്തുന്ന വാര്‍ത്തയുമായി എത്തുകയാണ് താരം. ഫെബ്രുവരി 21 ന് ഗോവയില്‍ വെച്ച് ഏറ്റവും അടുത്ത സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തില്‍ രാകുല്‍ പ്രീത് സിംഗ് കാമുകന്‍ ജാക്കി ഭഗ്നാനിയും വിവാഹം കഴിക്കും. വിവാഹ ഒരുക്കങ്ങള്‍ ആരംഭിച്ചു. വിവാഹം ഗോവയിലെ കടല്‍ത്തീരത്തായിരിക്കുമെന്ന് സ്ഥിരീകരിച്ചുകൊണ്ട്, വിവാഹ ക്ഷണങ്ങളില്‍ വരാനിരിക്കുന്ന കാര്യങ്ങളുടെ ഒരു ദൃശ്യം നല്‍കുന്ന മധുരമായ വിശദാംശങ്ങള്‍ ഉണ്ട്. ദമ്പതികള്‍ ആദ്യം മിഡില്‍ ഈസ്റ്റില്‍ വിവാഹം Read More…

Crime

ഐആര്‍എസ് ഉദ്യോഗസ്ഥനെന്ന വ്യാജേന മാട്രിമോണിയില്‍ എത്തി ; തട്ടിപ്പുകാരാന്‍ വിവാഹം കഴിച്ചത് ഡിസിപിയെ

ഐആര്‍എസ് ഉദ്യോഗസ്ഥനെന്ന വ്യാജേന ഉത്തര്‍പ്രദേശിലെ വനിതാ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടി(ഡിഎസ്പി) നെ വിവാഹ തട്ടിപ്പിന് ഇരയായി യുവാവ്. ലക്ഷക്കണക്കിന് രൂപ കബളിപ്പിക്കപ്പെട്ടു. 2012 ബാച്ച് ഐപിഎസ് ഓഫീസറായ ശ്രേഷ്ഠ താക്കൂര്‍, 2018ല്‍ ഒരു മാട്രിമോണിയല്‍ സൈറ്റില്‍ വച്ച് പരിചയപ്പെട്ട രോഹിത് രാജ് എന്നയാളാണ് ഡിസിപിയെ തട്ടിപ്പ് വിവാഹം കഴിച്ചത്. തന്റെ മൂര്‍ച്ചയുള്ള പോലീസ് നൈപുണ്യത്താല്‍ ‘ലേഡി സിങ്കം’ എന്നറിയപ്പെടുന്ന ശ്രേഷ്ഠ താക്കൂറിനെ റാഞ്ചിയില്‍ ഡെപ്യൂട്ടി കമ്മീഷണറായി നിയമിച്ചയാളാണ്. 2008 ബാച്ച് ഐആര്‍എസ് ഉദ്യോഗസ്ഥനാണ് താനെന്ന് പറഞ്ഞാണ് രോഹിത് Read More…

Lifestyle

വിവാഹമോചനം അവസാനമല്ല ; നാലു വര്‍ഷം പിരിഞ്ഞ ശേഷം ദമ്പതികള്‍ വീണ്ടും വിവാഹം കഴിച്ചു

വിവാഹമോചനം എല്ലായ്‌പ്പോഴും ജീവിതപാതയുടെ അവസാനമല്ല. മറ്റൊരു തുടക്കത്തിന്റെ ആരംഭമാണ്. ഇത് തെളിയിക്കുകയാണ് വേര്‍പിരിഞ്ഞ് നാലു വര്‍ഷത്തിന് ശേഷം വീണ്ടും വിവാഹിതരാകാന്‍ തീരുമാനമെടുത്ത ജൂലി ഷോറിനും സ്‌കോട്ട് ഗെയ്ഡിനും. മൂന്ന് വര്‍ഷം നീണ്ട പ്രണയത്തിന് ശേഷം 17 വര്‍ഷം ഒരുമിച്ചു ജീവിക്കുകയും അതിന് ശേഷം നാലോ അഞ്ചോ വര്‍ഷം വേര്‍പിരിഞ്ഞ് മറ്റ് ഡേറ്റിംഗുമായി നടക്കുകയും ചെയ്ത ശേഷം ഇരുവരേയും ഇപ്പോള്‍ മക്കള്‍ വീണ്ടും ഒന്നിപ്പിച്ചിരിക്കുകയാണ്. തങ്ങളുടെ പ്രണയകഥ മറ്റൊരു അധ്യായത്തിന് അര്‍ഹമാണെന്ന് ഏകദേശം 10 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം Read More…

Crime

പ്രണയികളായ സ്ത്രീകള്‍ ഒളിച്ചോടി വിവാഹം കഴിച്ചു ; ഒരുമിച്ച് ജീവിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ മരിക്കുമെന്നു ഭീഷണി

പരസ്പരം പ്രണയിക്കുന്നവര്‍ ഒളിച്ചോടി വിവാഹം കഴിക്കുന്നത് ഇന്ത്യയില്‍ പുതുമയുള്ള കാര്യമല്ല. പക്ഷേ ഈ ഒളിച്ചോട്ടം ബീഹാറില്‍ മാത്രമല്ല ഇന്ത്യയില്‍ ഉടനീളം വാര്‍ത്തകളില്‍ നിറയുകയാണ്. രണ്ട് സ്ത്രീകള്‍ സ്വന്തം നാട്ടില്‍ നിന്ന് ഓടിപ്പോയി ഒരു ക്ഷേത്രത്തില്‍ വച്ച് വിവാഹിതരായി. ഇപ്പോള്‍ ഒരുമിച്ച് ജീവിക്കാന്‍ അനുവദിക്കണമെന്നു കുടുംബത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലെങ്കില്‍ ട്രെയിനു മുന്നില്‍ചാടി മരിക്കുമെന്നും ഇവര്‍ ഭീഷണിമുഴക്കുകയും ചെയ്തു. ഹാല്‍സി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഗെരുവ പുര്‍സന്ദ ഗ്രാമവാസിയായ കാമേശ്വര്‍ താനിയുടെ മകള്‍ കോമള്‍ കുമാരി ഒന്നര വര്‍ഷം മുമ്പാണ് Read More…

Movie News

തെന്നിന്ത്യന്‍ താരറാണി തൃഷ വിവാഹത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്? വരന്‍ മലയാളി നിര്‍മ്മാതാവ്

തെന്നിന്ത്യന്‍ സിനിമയിലെ ഏറ്റവും ജനപ്രിയ നടിമാരില്‍ ഒരാളാണ് തൃഷ കൃഷ്ണന്‍. സിനിമകള്‍ക്ക് ഒപ്പം തന്നെ ഗോസിപ്പ് കോളങ്ങളിലും വിവാദങ്ങളിലും വിവാഹ കിംവദന്തികളുടെയുമെല്ലാം തലക്കെട്ടുകള്‍ അവര്‍ പിടിക്കുന്നുണ്ട്. തമിഴ് സൂപ്പര്‍സ്റ്റാര്‍ വിജയ് യുമായുള്ള വിവാദങ്ങള്‍ക്ക് പിന്നാലെ ഇപ്പോള്‍ കേള്‍ക്കുന്ന പ്രധാന വര്‍ത്തമാനം നടി ഒരു മലയാളം നിര്‍മ്മാതാവിനെ വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നു എന്നാണ്. പിങ്ക്‌വില്ലയാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. എന്നാല്‍ വരനെയും വിവാഹത്തെയും കുറിച്ചുള്ള വിശദാംശങ്ങള്‍ ഇതുവരെ അറിവായിട്ടില്ലെന്നും അവര്‍ പറയുന്നു. വിവാഹത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായെങ്കിലും ഇതുവരെ Read More…