നേരില്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത ഈജിപ്ഷ്യന്‍ പൗരന്‍ തന്നെ വിവാഹം കഴിച്ചെന്ന് റഷ്യന്‍ യുവതി കണ്ടെത്തിയത് സ്വന്തം പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ട ശേഷം. പാസ്പോര്‍ട്ട് നഷ്ടപ്പെട്ട് ഏകദേശം ഒരു വര്‍ഷത്തിന് ശേഷമാണ് 2022 മുതല്‍ താന്‍ ഈജിപ്ഷ്യന്‍ പൗരനെ വിവാഹം കഴിച്ചിരുന്നതായും ഇപ്പോള്‍ തന്റെ ഭര്‍ത്താവാണെന്നും യുവതി അറിഞ്ഞത്. . പേര് വെളിപ്പെടുത്താത്ത സെന്റ് പീറ്റേഴ്സ്ബര്‍ഗ് നിവാസിയുടെ പാസ്പോര്‍ട്ട് 2021 വേനല്‍ക്കാലത്ത് നഷ്ടപ്പെട്ടു. ലോക്കല്‍ പോലീസിനോട് നഷ്ടം പ്രഖ്യാപിച്ചിട്ടും അവര്‍ക്ക് കണ്ടെത്താനായില്ല. യാത്രാ രേഖ വീണ്ടും നല്‍കുമെന്നിരിക്കെ പുതിയ പാസ്‌പോര്‍ട്ടിന് Read More…
Tag: marriage
ആനന്ദ് അംബാനിയുടെ വിവാഹത്തോടനുബന്ധിച്ച് അംബാനി കുടുംബം സമൂഹ വിവാഹം നടത്തി
മഹാരാഷ്ട്ര പാല്‍ഘറിലുള്ള 50 ദമ്പതിമാർ ഇന്ന് റിലയൻസ് കോർപ്പറേറ്റ് പാർക്കിൽ നടന്ന ചടങ്ങിൽ വെച്ച് വിവാഹിതരായി. വൈകുന്നേരം 4.30 നായിരുന്നു ചടങ്ങ്. റിലയൻസ് കോർപ്പറേറ്റ് പാർക്കിൽ നടന്ന വിവാഹ ചടങ്ങിൽ ദമ്പതികളുടെ കുടുംബങ്ങൾ ഉൾപ്പെടെ 800 ഓളം പേർ പങ്കെടുത്തു. ഈ ചടങ്ങിൽ തുടങ്ങി, വരാനിരിക്കുന്ന വിവാഹ സീസണുകളിൽ രാജ്യത്തുടനീളമുള്ള ഇത്തരം നൂറുകണക്കിന് വിവാഹങ്ങളെ തുടർന്നും പിന്തുണയ്ക്കുമെന്ന് കുടുംബം അറിയിച്ചു. നിത അംബാനിയും മുകേഷ് അംബാനിയും അവരുടെ കുടുംബാംഗങ്ങൾക്കൊപ്പം ചടങ്ങിൽ പങ്കെടുക്കുകയും ദമ്പതികൾക്ക് ഹൃദയംഗമമായ ആശംസകൾ അറിയിക്കുകയും Read More…
സാനിയ മിര്‍സ മുഹമ്മദ് ഷമിയെ വിവാഹം കഴിക്കുന്നു? പ്രതികരണവുമായി ടെന്നീസ് താരത്തിന്റെ പിതാവ്
ഇന്ത്യയിലെ ഏറ്റവും മികച്ച വനിതാ ടെന്നീസ് താരമാണ് സാനിയാമിര്‍സയെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കം കാണാനിടയില്ല. അതുപോലെ തന്നെ ലോകകപ്പില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ മുഹമ്മദ് ഷമിയുടെ ക്രിക്കറ്റിനെക്കുറിച്ചും ആരാധകര്‍ക്ക് മതിപ്പ് ഏറെയാണ്. അതുകൊണ്ടു തന്നെ വിവാഹമോചിതരായ രണ്ടുപേരും തമ്മില്‍ വിവാഹം കഴിക്കുന്നതിനെ ഇന്ത്യയിലെ കായികപ്രേമികള്‍ എതിര്‍ക്കാന്‍ യാതൊരു ചാന്‍സുമില്ല. അടുത്തിടെ പ്രചരിക്കുന്ന ഏറ്റവും വലിയ ഗോസിപ്പുകളില്‍ ഒന്നാണ് സാനിയയും മുഹമ്മദ് ഷമിയും തമ്മിലുള്ള വിവാഹം. പാകിസ്താന്‍ ക്രിക്കറ്ററായ ഷൊയബ് മാലിക്കിനെ വിവാഹം കഴിക്കുകയും ഒരു കുട്ടിയുടെ മാതാപിതാക്കളായ Read More…
സ്ത്രീധനം എത്രയാണെന്നോ? നടന്‍ അര്‍ജുന്‍സര്‍ജ മകള്‍ക്ക് നല്‍കിയത് കേട്ടാല്‍ കണ്ണുതള്ളും…!
തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ ഏറെ അറിയപ്പെടുന്ന നടനാണ് അര്‍ജുന്‍ സര്‍ജ. സൂപ്പര്‍താരം വിജയ് യുടെ ലിയോയായിരുന്നു താരം അവസാനമായി അഭിനയിച്ച ചിത്രം. താരത്തിന്റെ മകള്‍ ഐശ്വര്യയുടെ വിവാഹം അടുത്തിടെയാണ് നടന്നത്. തമിഴ്‌നടന്‍ തമ്പി രാമയ്യയുടെ മകന്‍ ഉമാപതി രാമയ്യയെയാണ് ഐശ്വര്യ വിവാഹം കഴിച്ചത്. ഇവരുടെ വിവാഹം ഇപ്പോള്‍ ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്. താരം മകള്‍ക്ക് കൊടുത്ത സ്ത്രീധനത്തുക കേട്ട് ആരാധകരുടെ കണ്ണു തള്ളിയിരിക്കുയാണ്. മകള്‍ക്ക് 500 കോടി വിലമതിക്കുന്ന വസ്തു വകകളാണ് അര്‍ജുന്‍ നല്‍കിയതെന്നാണ് വിവരം. 1000 Read More…
കുടുംബത്തിലെ ഒരു പുരുഷനെ വിവാഹം കഴിക്കും, പിന്നീട് അയാളുടെ സഹോദരന്മാരുടെയും ഭാര്യ; ‘ദ്രൗപതി പാത’-ഹിമാചലിലെ വിചിത്രാചാരം
ഇരുപത്തിയഞ്ച് വര്‍ഷം മുമ്പ്, സുനിലാ ദേവി ഹിമാചല്‍ പ്രദേശിലെ സിര്‍മൗറിലെ ജമ്ന ഗ്രാമത്തില്‍ വധുവായി എത്തുമ്പോള്‍, ഭര്‍ത്താവിന്റെ സഹോദരന്‍ സ്‌കൂളിലായിരുന്നു. അവന് അവള്‍ ഉച്ചഭക്ഷണവും മറ്റും ഉണ്ടാക്കിക്കൊടുത്തു വിടുമായിരുന്നു. ഭര്‍ത്തൃസഹോദരന്‍ വളര്‍ന്നു കഴിഞ്ഞപ്പോള്‍ ഒരു ദിവസം സുനിലാദേവിയോട് സഹോദരനെയും ഭര്‍ത്താവായി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടു. സുനിലാ ദേവിയുടെ കഥ ഹിമാചല്‍ പ്രദേശിലെ ട്രാന്‍സ്-ഗിരി മേഖലയില്‍ അപൂര്‍വമായ ഒന്നല്ല. ഇവിടുത്തെ ഹട്ടി സമുദായത്തിലെ സ്ത്രീകള്‍ ഒരു കുടുംബത്തിലെ ഒരു പുരുഷനെ സാമൂഹികമായി വിവാഹം കഴിക്കുന്നു, എന്നാല്‍ പിന്നീട് മറ്റ് സഹോദരന്മാരുടെ Read More…
വിവാഹ വേദിയില്‍ മദ്യപിച്ചു ലക്കുകെട്ട വരന്‍ കഞ്ചാവ് വലിച്ചു; യുദ്ധക്കളമായി വിവാഹവേദി, തഹസീല്‍ദാരെ വേണ്ടെന്ന് വധു
വിവാഹ ചടങ്ങിനിടയിലാണ് വധു ആ കാഴ്ച കണ്ടത്. മദ്യപിച്ച വരൻ കഞ്ചാവ് വലിച്ചുകൊണ്ട് നില്‍ക്കുന്നു. തുടർന്ന് വധു വിവാഹത്തിൽനിന്ന് പിന്മാറി. വരന്‍ മോശക്കാരനല്ല. തഹസില്‍ദാരാണ് വരന്‍. ഉന്നതഉദ്യോഗസ്ഥനായ ഇയാളാണ് വിവാഹവേദിയില്‍ മദ്യപിച്ചത്. ഉത്തര്‍പ്രദേശിലാണ് സംഭവം. ഇതോടെ വധുവിന്റെ കുടുബം പ്രതിഷേധിച്ച് വിവാഹത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു. തങ്ങള്‍ക്കുണ്ടായ അപമാനത്തിന്ന് അവര്‍ വരനേയും കുടുംബത്തേയും ബന്ദികളാക്കി. വിവാഹ ആഘോഷങ്ങള്‍ക്ക് ചിലവാക്കിയ എട്ടുലക്ഷം രൂപ തിരികെ തരാനും ആവശ്യപ്പെട്ടു. യുപി ഫട്ടുപുര്‍ സ്വദേശിനിയും ജൗൻപൂരിലെ ജയറാംപൂർ സ്വദേശിയായ ഗൗതമും തമ്മലുള്ള വിവാഹമാണ് Read More…
‘അവളുടെ കല്യാണം അച്ഛനായ ഞാന്‍ പോലും അറിഞ്ഞില്ലല്ലോ’; സോനാക്ഷിയുടെ വിവാഹ അഭ്യൂഹങ്ങളെക്കുറിച്ച് ശത്രുഘ്‌നന്‍ സിന്‍ഹ
ന്യൂഡല്‍ഹി: ബോളിവുഡ് നടി സോനാക്ഷി സിന്‍ഹ തന്റെ ദീര്‍ഘകാല കാമുകന്‍ സഹീര്‍ ഇഖ്ബാലുമായി വിവാഹത്തിനൊരുങ്ങുന്ന എന്ന അഭ്യൂഹത്തില്‍ പ്രതികരിച്ച് പിതാവും മൂന്‍ നടനും രാഷ്ട്രീയനേതാവുമായ ശത്രുഘ്‌നന്‍ സിന്‍ഹ. അവളുടെ വിവാഹത്തെക്കുറിച്ച് അച്ഛനായ ഞാന്‍ പോലും അറിഞ്ഞിട്ടില്ലെന്ന് താരം പറഞ്ഞു. തന്നോട് അതേക്കുറിച്ച് നടി ഇതുവരെ ഒന്നും പറഞ്ഞിട്ടില്ലെന്നും ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു. സൂമിന് നല്‍കിയ അഭിമുഖത്തില്‍, അവരുടെ വിവാഹ ആലോചനകളെക്കുറിച്ച് തനിക്ക് ഇതുവരെ അറിവില്ലെന്നും ദമ്പതികള്‍ തന്നെ അറിയിക്കുമ്പോള്‍ അവരെ അനുഗ്രഹിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. അദ്ദേഹം പറഞ്ഞു, Read More…
യാചകിയായ പെൺകുട്ടിയെ ചേര്‍ത്ത് പിടിച്ചത് സ്വന്തം ജീവിതത്തിലേക്ക്; ഇതൊരു കൊറോണകാല പ്രണയ കഥ
നമ്മള്‍ ഏറെ പ്രതിസന്ധിയിലായ ഒരു കാലഘട്ടമാണ് കൊറോണ കാലഘട്ടം . പലവര്‍ക്കും നഷ്ടങ്ങളും കോട്ടങ്ങളും സമ്മാനിച്ച കാലം കൂടിയായിരുന്നു അത്. എന്നാല്‍ ഇവിടെ ഒരു പെണ്‍കുട്ടിക്ക് ഒരു പുതുജീവിതം തന്നെയാണ് കൊറോണ കാലം സമ്മനിച്ചിരിക്കുന്നത്.കാണ്‍പൂരിലാണ് ഈ സംഭവം. ഡ്രൈവറായ അനില്‍, ലോക്ക് ഡൗണ്‍ സമയത്ത് തന്റെ മുതലാളിയുടെ നിര്‍ദേശ പ്രകാരം തെരുവില്‍ യാചകര്‍ക്ക് ഭക്ഷണം വിതരണം ചെയ്യുന്നുണ്ടായിരുന്നു. ഒരു ദിവസം തെരുവില്‍വച്ച് ഭിക്ഷ യാചിക്കുന്ന നീലമെന്ന പെണ്‍കുട്ടിയെ അനില്‍ കണ്ടുമുട്ടി. ഭക്ഷണം വിതരണം ചെയ്യുന്നതിനിടെ പലപ്പോഴായി അവര്‍ Read More…
കല്യാണം കവര്‍ ചെയ്യാനെത്തിയ വീഡിയോഗ്രാഫര്‍ വരന്റെ സഹോദരിയുമായി ഒളിച്ചോടി
ബീഹാറിലെ മുസാഫര്‍പൂര്‍ ജില്ലയില്‍ ഒരു കല്യാണം റെക്കോര്‍ഡ് ചെയ്യാന്‍ വാടകയ്ക്കെടുത്ത ഒരു വീഡിയോഗ്രാഫര്‍ വരന്റെ സഹോദരിയുമായി ഒളിച്ചോടി. ജില്ലയിലെ ചന്ദ്വാര ഘട്ട് ദാമോദര്‍പൂര്‍ മേഖലയിലാണ് സംഭവം. വീഡിയോഗ്രാഫര്‍ ഗോലു കുമാര്‍ തന്റെ മകളെ തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച് യുവതിയുടെ പിതാവ് ലക്ഷ്മണ്‍ റായ് പരാതി നല്‍കി. മാര്‍ച്ച് നാലിന് തന്റെ മകള്‍ മാര്‍ക്കറ്റില്‍ പോയെന്നും അന്നുമുതല്‍ കാണാതായെന്നും റായ് പറഞ്ഞു. വ്യാപകമായ തിരച്ചില്‍ നടത്തിയിട്ടും കുടുംബത്തിന് അവളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് അവര്‍ പോലീസിന്റെ സഹായം തേടിയെന്നും അദ്ദേഹം Read More…