‘വിമര്‍ശിക്കന്നവരോട് പോകാന്‍ പറയൂ…. ഞങ്ങളിവിടെ സുഖമായും സന്തോഷമായും കഴിയുന്നു’ ഹിമാചലില്‍ ഒരേ യുവതിയെ വധുവാക്കിയ സഹോദരന്‍മാര്‍ക്ക് സമൂഹത്തോട് പറയാനുള്ളത് ഇതാണ്. സിര്‍മൗര്‍ ജില്ലയിലെ ഷില്ലായ് ഗ്രാമത്തിലാണ് പ്രദീപ് നേഗി, കപില്‍ നേഗി എന്നീ സഹോദരങ്ങളെയാണ് സുനിത ചൗഹാനെന്ന യുവതിയെ വിവാഹം കഴിച്ചത്. ഹട്ടി ഗോത്രത്തില്‍ പെടുന്നവരാണ് വധൂവരന്‍മാര്‍. ഇവരുടെ സംസ്‌കാരത്തിന്റെ ഭാഗമായാണ് രണ്ടുപേരും ഒരാളെ വിവാഹം കഴിച്ചത് ഈ അപൂര്‍വ വിവാഹം പലതരത്തിലുള്ള ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കുകയും ഇവര്‍ വലിയതോതിലുള്ള വിമര്‍ശനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും വിധേയരാകുകയും ചെയ്തിരുന്നു. വിവാഹചിത്രങ്ങളും Read More…
Tag: marriage
ആറു തവണ ഡൈവോഴ്‌സ് നേടി ചൈനക്കാരന്‍; തട്ടിയത് 280,000 ഡോളര്‍, പിടിക്കപ്പെട്ടപ്പോള്‍ 13 വര്‍ഷം തടവുശിക്ഷ
6 ഭാര്യമാര്‍ ഉള്‍പ്പെടെ 20 ലധികം പേരെ വഞ്ചിച്ച് വന്‍തുക തട്ടിയയാള്‍ക്ക് 13 വര്‍ഷം തടവ് ശിക്ഷ. ഈ വഞ്ചനകളിലൂടെ ഇയാള്‍ തട്ടിയെടുത്തത് രണ്ട് ദശലക്ഷം യുവാന്‍ (280,000 യുഎസ് ഡോളര്‍) ആയിരുന്നു. ലിയു എന്നറിയപ്പെടുന്ന 39 കാരനാണ് തട്ടിപ്പ് നടത്തിയത്. 2009 നും 2024 നും ഇടയില്‍ ആറ് സ്ത്രീകളെ വിവാഹം കഴിച്ച് ഇയാള്‍ അവരില്‍ നിന്നെല്ലാം വിവാഹമോചനം നേടുകയും ചെയ്തു. അവസാനത്തെ അഞ്ച് ഭാര്യമാരുടെയും കുടുംബങ്ങളില്‍ നിന്നും ഇയാള്‍ പണം തട്ടിയതായിട്ടാണ് പ്രാദേശിക മാധ്യമങ്ങള്‍ Read More…
സ്‌കൂള്‍ പഠനകാലത്തെ ‘ശത്രു’ വർഷങ്ങൾക്കിപ്പുറം ജീവിതപങ്കാളി ! യുവതി പങ്കുവെച്ച പഴയകഥ ഇന്റര്‍നെറ്റില്‍ വൈറല്‍
ഫ്രണ്ട്ഷിപ്പ് ഡേയില്‍ സാധാരണഗതിയില്‍ സെല്‍ഫികള്‍, ഹൃദയസ്പര്‍ശിയായ പോസ്റ്റുകള്‍, ട്രെന്‍ഡിംഗ് ഹാഷ്ടാഗുകള്‍ എന്നിവയാല്‍ ഇന്റര്‍നെറ്റ് നിറയാറുണ്ട്. എന്നാല്‍ ഒരുകാലത്ത് സഹപാഠിയായിരുന്ന ഭര്‍ത്താവിനെ കുറിച്ച് ഒരു സ്ത്രീയുടെ ഫ്രണ്ട്ഷിപ്പ് ഡേ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ഹൃദയം കവരുകയുമാണ്. തന്റെ മുന്‍ ‘ശത്രു’ എങ്ങനെയാണ് തന്റെ ജീവിത പങ്കാളിയായത് എന്ന് വെളിപ്പെടുത്തിക്കൊണ്ട് ആനല്‍ റാവത്ത് എക്‌സില്‍ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. സ്‌കൂളില്‍ ആണ്‍കുട്ടികളെ ഒഴിവാക്കുന്ന അന്തര്‍മുഖയായ പെണ്‍കുട്ടിയെന്നാണ് അവര്‍ സ്വയം വിശേഷിപ്പിച്ചത്. എന്നാല്‍ ഒരു ദിവസം, ലജ്ജാശീലനായ ഒരു Read More…
വിവാഹത്തിന് ചെലവാക്കിയത് വെറും 1500 രൂപ…! ഹൃദയങ്ങള്‍ കീഴടക്കി രാജസ്ഥാനില്‍ നിന്നുള്ള ദമ്പതികള്‍
വിവാഹങ്ങള്‍ പലപ്പോഴും ലക്ഷക്കണക്കിന് ആര്‍ഭാടങ്ങളിലേക്ക് നീങ്ങുന്ന ഒരു ലോകത്ത്, രാജസ്ഥാനില്‍ നിന്നുള്ള ഒരു ദമ്പതികള്‍ വെറും 1500 രൂപയ്ക്ക് ആലോചിച്ചുറപ്പിച്ച വിവാഹം നടത്തി. ലളിതമായ വിവാഹത്തിന്റെ പേരില്‍ ഇവര്‍ ഇപ്പോള്‍ ഓണ്‍ലൈനില്‍ ഹൃദയങ്ങള്‍ കീഴടക്കുകയാണ്. കമല്‍ അഗര്‍വാളും അദ്ദേഹത്തിന്റെ ദീര്‍ഘകാല കാമുകി രുചിയും മിന്നുന്ന സംഗീതങ്ങളും ഗംഭീരമായ ബുഫെകളും ഉപേക്ഷിച്ച് കുറഞ്ഞ ചിലവില്‍ ഒരു ആഡംബരമില്ലാത്ത കോടതി വിവാഹം നടത്തിയപ്പോള്‍ ചെലവായത് വെറും 1,592 രൂപയാണ്. കമല്‍ റെഡ്ഡിറ്റില്‍ പങ്കുവെച്ച കഥയില്‍ ഇരുവരും 2025 ഏപ്രില്‍ 17 Read More…
ഹിന്ദു സ്ത്രീയെ വിവാഹം കഴിച്ചു ; മുസ്ലീം യുവാവിന് സ്വന്തം ഉള്‍പ്പെടെ മൂന്ന് ഗ്രാമത്തില്‍ ഭ്രഷ്ട് ; വേര്‍പെടു ത്തുകയും ചെയ്തു
റോഹ്തക്: കടുത്ത മതവിശ്വാസം പുലര്‍ത്തുന്ന അനേകരുള്ള ഇന്ത്യയില്‍ ഹിന്ദുസ്ത്രീയെ വിവാഹം കഴിച്ച മുസ്‌ളീം യുവാവിന് ഗ്രാമം ബഹിഷ്‌ക്കരണം ഏര്‍പ്പെടുത്തി. മിശ്രവിവാഹിതരായ ദമ്പതികളെ വേര്‍പെടുത്താന്‍ ഉത്തരവിടുകയും ചെയ്തു. ഹരിയാനയിലെ ചാര്‍ഖി ദാദ്രി ജില്ലയിലെ ഒരു പഞ്ചായത്താണ് നിയമവിരുദ്ധമായ പ്രവര്‍ത്തി ചെയ്തത്. ഇന്ത്യയുടെ ഭരണഘടനാപരമായ വ്യക്തിസ്വാതന്ത്ര്യം ഉറപ്പുനല്‍കുന്ന ഇത്തരം നടപടികളുടെ നിയമസാധുതയെ ചോദ്യം ചെയ്ത ഈ സംഭവം വലിയ വിവാദം ഉയര്‍ത്തിവിട്ടിരിക്കുകയാണ്. മിശ്രവിവാഹം കഴിച്ച ദമ്പതികളെ വേര്‍പെടുത്താന്‍ ഉത്തരവിട്ടതിന് പുറമേ മുസ്‌ളീം പുരുഷന്റെ കുടുംബത്തിന് മൂന്ന് ഗ്രാമങ്ങളാണ് ഭ്രഷ്ട് കല്‍പ്പിച്ചിരിക്കുന്നത്. Read More…
‘വധുവിന്’ 9 വയസ് തികയുന്നത് വരെ കാത്തിരിക്കണേയെന്ന് താലിബാന്‍!, 6 വയസുകാരിയെ 45 വയസുകാരന്‍ വിവാഹം കഴിച്ചു
ക്ഷിണ അഫ്‌ഗാനിസ്‌ഥാനില്‍ 6 വയസുള്ള പെണ്‍കുട്ടിയെ 45 വയസുള്ള ഒരു പുരുഷനുമായി വിവാഹം കഴിക്കാന്‍ നിര്‍ബന്ധിതയാക്കിയെന്ന് ആരോപണം. യു.എസ്. ആസ്‌ഥാനമായുള്ള അഫ്‌ഗാന്‍ മാധ്യമമായ അമു.ടിവിയുടെ റിപ്പോര്‍ട്ട് പ്രകാരം, മര്‍ജാ ജില്ലയിലാണ് വിചിത്ര വിവാഹം നടന്നത്. രണ്ട് ഭാര്യമാരുള്ള ‘നവവരന്‍’ കുട്ടിയുടെ കുടുംബത്തിനു വിവാഹത്തിനായി പണം നല്‍കിയതായി ആരോപിക്കപ്പെടുന്നു. പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ താലിബാന്‍ ഭരണകൂടം ഇടപെടുകയും ‘വധുവിനെ’ ഭര്‍ത്താവിന്റെ വീട്ടിലേക്കു കൊണ്ടുപോകുന്നത് തടയുകയും ചെയ്‌തു. കുട്ടിക്ക് ഒമ്പത് വയസ് തികയുന്നതുവരെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് അയക്കരുതെന്നും ഉത്തരവിട്ടു!. പ്രാദേശിക Read More…
‘ഹൃദയത്തിൽ അവളെ വിവാഹം കഴിച്ചു കഴിഞ്ഞുകഴിഞ്ഞു ‘ ഗൗരി സ്പ്രാറ്റുമായുള്ള ബന്ധത്തെക്കുറിച്ച് ആമിർ ഖാൻ
ആമിർ ഖാൻ തന്റെ പുതിയ ചിത്രം ‘സിതാരെ സമീൻ പർ’ പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ നേടിയതിൽ അതിയായ സന്തോഷത്തിലാണ്. ആർ.എസ്. പ്രസന്ന സംവിധാനം ചെയ്ത ഈ ചിത്രം ബോക്സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ചവെച്ചു. ഇന്ത്യയിൽ നിന്ന് 150 കോടി രൂപയും ലോകമെമ്പാടുമായി 235 കോടി രൂപയും ചിത്രം നേടി. ആമിർ ഖാന്റെ കരിയറിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ അഞ്ചാമത്തെ ചിത്രമാണ് ഇത് . വ്യക്തിപരമായ കാര്യങ്ങളിലും ആമിർ സന്തുഷ്ടനാണ്, നിലവിലെ കാമുകി ഗൗരി സ്പ്രാറ്റുമൊത്തുള്ള Read More…
പ്രമേഹം വിവാഹജീവിതത്തെ ബാധിക്കുമോ ? രോഗം മറച്ചുവച്ചു വിവാഹം കഴിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
പ്രമേഹം വിവാഹജീവിതത്തെ സാരമായി ബാധിക്കാറുണ്ട്. അതുകൊണ്ടുതന്നെ പ്രമേഹമുള്ളവര്‍ രോഗവിവരം വിവാഹത്തിനു മുമ്പു തുറന്നു പറയുന്നതാണ് ഉചിതം. മാതാപിതാക്കള്‍ പ്രമേഹരോഗികളാണെങ്കില്‍ മക്കള്‍ക്കും രോഗം വരാന്‍ സാധ്യത കൂടുതലാണ്. എന്നാല്‍, എല്ലാ മാതാപിതാക്കളുടെ കാര്യത്തിലും ഇങ്ങനെ ആയിക്കൊള്ളണമെന്നില്ല. ആര്‍ക്കെങ്കിലും ഒരാള്‍ക്കു മാത്രം പ്രമേഹമുണ്ടെങ്കിലും മക്കള്‍ക്കു പ്രമേഹ സാധ്യതയുണ്ട്. പാരമ്പര്യത്തിന്റെ പ്രധാന ഘടകമായ ജീനുകളാണു പ്രമേഹത്തിന്റെ വാഹകര്‍. പാരമ്പര്യമായ രോഗസാധ്യതയോടൊപ്പം മറ്റുചില അനുകൂല ഘടകങ്ങളും കൂടിച്ചേരുമ്പോഴാണു രോഗം സങ്കീര്‍ണമാകുന്നത്. പ്രമേഹമുണ്ടെന്നതു മറച്ചുവച്ചു വിവാഹം കഴിക്കുന്നവര്‍ പങ്കാളിയുടെ മുന്നില്‍ ഇന്‍സുലിന്‍ എടുക്കുന്നത് ഒളിക്കാന്‍ Read More…
55കാരന്‍ അമ്മാവനുമായി പ്രണയം; നിര്‍ബന്ധിച്ച് മറ്റൊരു വിവാഹം; 45-ാംനാള്‍ ഭര്‍ത്താവിനെ വെടിവച്ച് കൊന്നു
ബീഹാറിലെ ഔറംഗബാദ് ജില്ലയില്‍, വിവാഹം കഴിഞ്ഞ് 45 ദിവസങ്ങള്‍ക്കുള്ളില്‍ അമ്മാവനെ വിവാഹം കഴിക്കാന്‍ വേണ്ടി 25 വയസ്സുള്ള നവവരനെ ഭാര്യ കൊലപ്പെ ടുത്തി. 55 വയസുള്ള സ്വന്തം അമ്മാവനുമായി യുവതി പ്രണയത്തിലായിരുന്നുവെന്നും വീട്ടുകാര്‍ നിര്‍ബന്ധിച്ച് മറ്റൊരു വിവാഹം നടത്തിയതിന്‍റെ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് പൊലീസ് കണ്ടെത്തല്‍. വാടകക്കൊലയാളികളെ വച്ചാണ് കൃത്യം നടപ്പാക്കിയത്. പതിനഞ്ചു വര്‍ഷത്തോളമായി ഗുഞ്ച ദേവിയും അമ്മാവന്‍ ജീവന്‍ സിങ്ങുമായി പ്രണയത്തിലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ അവരുടെ വീട്ടുകാര്‍ അനുകൂലമായിരുന്നില്ല . ഈ ബന്ധം Read More…









