Sports

ഒളിമ്പിക്‌സില്‍ മനുഭാക്കര്‍ 2വെങ്കലം വെടിവെച്ചിട്ടത് ഒരു കോടി വിലയുള്ള തോക്കുകൊണ്ട്?

പാരീസ് ഒളിമ്പിക്‌സില്‍ ഷൂട്ടിംഗില്‍ മെഡലുകള്‍ നേടിയ മനുഭാക്കര്‍ ഇന്ത്യന്‍ ഒളിമ്പിക് ചരിത്രത്തില്‍ എഴുതിച്ചേര്‍ത്തത് അനുപമമായ നേട്ടങ്ങളാണ്. ഷൂട്ടിംഗില്‍ രണ്ടു വെങ്കലമെഡല്‍ നേട്ടമുണ്ടാക്കിയ അവര്‍ ഒരു ഒളിമ്പിക്‌സില്‍ ഒന്നിലധികം മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമായിട്ടാണ് മാറിയത്. താരത്തിന്റെ ഓരോ നീക്കവും വിപുലമായി മാധ്യമങ്ങള്‍ കവര്‍ ചെയ്യുന്നുണ്ടെങ്കിലും, താരത്തെക്കുറിച്ച് ചില കിംവദന്തികളും പ്രചരിക്കുന്നുണ്ട്. ഒരു കോടി രൂപയുടെ പിസ്റ്റളാണ് താരം ഒളിമ്പിക്‌സ് മത്സരത്തില്‍ ഉപയോഗിച്ചതെന്നാണ് അവയില്‍ ഒന്ന്. മനുവിന്റെ പിസ്റ്റള്‍ വളരെ ചെലവേറിയതാണെന്ന് പല റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നു. എന്നാല്‍ Read More…

Sports

നീരജ് ചോപ്രയും മനുഭാക്കറും പ്രണയത്തിലാണോ? ആ ഫൂട്ടേജില്‍ എന്തെങ്കിലും സത്യമുണ്ടോ? വീഡിയോ

പാരീസ് 2024 ഒളിമ്പിക്സില്‍ നിന്നുള്ള രണ്ട് ഫൂട്ടേജുകള്‍ കൊണ്ടു തന്നെ ആരാധകര്‍ക്ക് നീരജ് ചോപ്രയും മനു ഭാക്കറും സംസാരിക്കാനുള്ള വിഭവം ആവശ്യത്തിന് നല്‍കിയിരുന്നു. ആദ്യത്തേതില്‍, രണ്ട് മെഡല്‍ ജേതാക്കളും പാരീസില്‍ ഇന്ത്യന്‍ സംഘം സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കുന്നതാണ്. രണ്ടാമത്തേതില്‍ മനു ഭാക്കറിന്റെ അമ്മ നീരജുമായി സംസാരിക്കുന്നതുമായിരുന്നു. രണ്ട് വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ഇരുവരും പ്രണയത്തിലാണോ എന്ന തരത്തിലുള്ള എല്ലാ സംശയങ്ങള്‍ക്കും മറുപടി നല്‍കിയിരിക്കുകയാണ് മനുവിന്റെ പിതാവ് രാം കിഷന്‍ ഭേക്കറും മനുവിന്റെ അമ്മ സുമേധയും. Read More…

Sports

മനുഭാക്കറിന് സമ്മാനം കിട്ടിയത് 30 ലക്ഷം ; ഹോക്കി ടീമിന് ഓരോരുത്തര്‍ക്കും 15 ലക്ഷം വീതം

ലോകകായികമേളയുടെ പാരീസിലെ പതിപ്പില്‍ ആറ് മെഡലുകളോടെ ഇന്ത്യ കളി അവസാനിപ്പിച്ചപ്പോള്‍ കായികതാരങ്ങളെ തേടി വരുന്നത് ലക്ഷങ്ങളുടെ പ്രതിഫലങ്ങള്‍. കഴിഞ്ഞ ടോക്കിയോ 2020 ഒളിമ്പിക്സിനെ അപേക്ഷിച്ച് ഒരു മെഡല്‍ മാത്രമാണ് ഇന്ത്യയ്ക്ക് കുറഞ്ഞത്. ടോക്കിയോയില്‍ ഒരു സ്വര്‍ണ്ണം ഉള്‍പ്പെടെ ഏഴുമെഡല്‍ നേടിയ ഇന്ത്യയ്ക്ക് ഇത്തവണ ഒരു സ്വര്‍ണ്ണം പോലും കുറിക്കാനുമായില്ല.2024 ലെ പാരീസില്‍ ജാവലിനില്‍ വെള്ളിനേടിയ നീരജ് ചോപ്രയും വെങ്കലം നേടിയ ഹോക്കി ടീമുമാണ് ഇന്ത്യയുടെ പ്രകടനത്തില്‍ മുന്നില്‍ നിന്നത്. ജാവലിനില്‍ ടോക്കിയേയില്‍ സ്വര്‍ണ്ണമണിഞ്ഞ നീരജ് പാരീസില്‍ എത്തിയപ്പോള്‍ Read More…

Sports

ഒരാഴ്ച്ചക്കിടെ മനുവിന്റെ ബ്രാന്‍ഡ് മൂല്യം വര്‍ധിച്ചത് ആറിരട്ടി; വെറും ഒരു പരസ്യത്തിന് ലഭിക്കുന്നത് കോടികള്‍

ഒരൊറ്റ ചോദ്യംമതി ഒരാളുടെ ജീവിതംമാറാമറിയാന്‍ എന്നതുപോലെ ഈ ഇരട്ടമെഡല്‍ നേട്ടം മനുവിന്റെ ജീവിതത്തെ മാറ്റിമറിക്കുകയാണ്.പാരീസ് ഒളിംപിക്സിലൂടെ കായികലോകത്ത് തന്നെ സൂപ്പര്‍ താരമായി മാറിയിരിക്കുന്നു മനു ഭാക്കര്‍. ഒളിംപിക്സില്‍ ഇരട്ട വെങ്കല മെഡല്‍ നേട്ടവുമായി ഇന്ത്യന്‍ കായിക ലോകത്തെ പുത്തന്‍ താരോദയമായി മാറിയിരിക്കുകയാണ് മനു ഭാക്കര്‍ എന്ന 22 കാരി. ആറിരട്ടിയോളമാണ് മനുവിന് ബ്രാന്‍ഡ് മുല്യം കഴിഞ്ഞ ഒരാഴ്ച്ചയ്ക്കുള്ളില്‍ വര്‍ധിച്ചത്. തങ്ങളുടെ ബ്രാന്‍ഡ് അംബാസഡാറാകാനായി നാല്പതിലേറെ കമ്പനികളാണ് മുവിന കാത്തിരിക്കുന്നത്. ഒളിംപിക്സിന് മുന്‍പ് 20 മുതല്‍ 25 ലക്ഷം Read More…

Sports

മൂന്നാം മെഡലെന്ന ചരിത്രനേട്ടം തലനാരിഴയ്ക്ക് നഷ്ടം; മനു ഭാക്കർ ഫിനിഷ് ചെയ്തത് നാലാം സ്ഥാനത്ത്

ഒളിമ്പിക്‌സ് ഷൂട്ടിങ് റേഞ്ചിൽനിന്ന് ആദ്യമായി ഹാട്രിക് മെഡലെന്ന ചരിത്രനേട്ടത്തിന് തൊട്ടരികെ വീണ് മനു ഭാക്കര്‍. പാരീസ് ഒളിമ്പിക്സില്‍ 25 പിസ്റ്റള്‍ വിഭാഗത്തില്‍ മൂന്നാം ഫൈനലില്‍ പിഴച്ചതോടെ മനുഭാക്കര്‍ നാലാംസ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. രണ്ട് പോയന്റുമാത്രം നേടിയ ഇന്ത്യയുടെ മനുവിനെ പിന്തള്ളി മൂന്നാംസ്ഥാനം നേടി ഹംഗറിയുടെ വെറോണിക്ക മേജര്‍ വെങ്കലം നേടി. ദക്ഷിണ കൊറിയയുടെ യാങ് ജിൻ സ്വർണം നേടിയപ്പോൾ ഫ്രാൻസിന്റെ കാമില്ല ജെദ്‌റ വെള്ളിമെഡല്‍ നേടി. രണ്ടാം മെഡല്‍നേട്ടം നടത്തിയപ്പോള്‍ തന്നെ ഭാക്കര്‍ ചരിത്രത്തില്‍ ഇടം പിടിച്ചിരുന്നു. ഒളിമ്പിക്‌സിന്റെ Read More…