Movie News

വിടുതലൈ രണ്ടാം ഭാഗത്തില്‍ വിജയ് സേതുപതിയുടെ ഭാര്യയായി മഞ്ജുവാര്യര്‍

തമിഴ്‌സംവിധായകന്‍ വെട്രിമാരന്റെ വിടുതലൈ രണ്ടാം ഭാഗത്തിനായി ആരാധകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. സൂരി നായകനായ വിടുതലൈയുടെ ആദ്യഭാഗം കണ്ടവരൊന്നും രണ്ടാം ഭാഗം കാണാതെ പോകില്ലെന്ന് ഉറപ്പ്. വരാനിരിക്കുന്ന ഭാഗത്ത് വിജയ് സേതുപതിയുടെ നായിക മലയാളികളുടെ പ്രിയപ്പെട്ട മഞ്ജുവാര്യരാണ്. താരം സിനിമയില്‍ വിജയ് സേതുപതിയുടെ ഭാര്യയായിട്ടാണ് എത്തുന്നത്. വിടുതലൈ സിനിമയുടെ ആദ്യഭാഗം 1980 കളില്‍ നടക്കുന്ന ഒരു പീരീഡ് ക്രൈം ത്രില്ലറായിട്ടാണ് അവതരിപ്പിക്കപ്പെട്ടത്. വിജയ് സേതുപതിയുടെ കഥാപാത്രത്തിലേക്ക് നീങ്ങുന്ന രീതിയിലാണ് ആദ്യഭാഗം പൂര്‍ത്തിയായത്. വിജയ് സേതുപതിയുടെ കഥാപാത്രമായ പെരുമാള്‍ വാത്തിയാര്‍, Read More…

Celebrity

‘യേ ദോസ്തീ ഹം നഹീ തോഡേംഗേ’…. ചാക്കോച്ചനൊപ്പമുള്ള മനോഹര നിമിഷങ്ങളുമായി മഞ്ജു  

ചോക്ലേറ്റ് ഹീറോയായി വന്ന് ആരാധകരുടെ മനസില്‍ ഇടം നേടിയ താരമാണ് കുഞ്ചാക്കോ ബോബന്‍. മലയാളികളുടെ പ്രിയപ്പെട്ട ചാക്കോച്ചന് 47 വയസ് തികഞ്ഞിരിയ്ക്കുന്നു. നിരവധി പേരാണ് താരത്തിന് ജന്മദിനാശംസകള്‍ നേര്‍ന്ന് എത്തിയത്. ചാക്കോച്ചന്റെ പ്രിയപ്പെട്ട സുഹൃത്തായ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരും ജന്മാദിനാശംസകള്‍ പങ്കുവെച്ചിട്ടുണ്ട്. ഇരുവരുടേയും യാത്രകളുടെ മനോഹരമായ ചിത്രങ്ങള്‍ ചേര്‍ത്തു വെച്ചു കൊണ്ടുള്ള ഒരു കൊളാഷ് വീഡിയോയാണ് മഞ്ജു പങ്കുവെച്ചത്. ഷോലെ എന്ന ചിത്രത്തിലെ ‘യേ ദോസ്തീ ഹം നഹീ തോഡേംഗേ’ എന്ന ഗാനത്തിനൊപ്പമാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. Read More…

Movie News

ഉസ്താദിലെ ആ കഥാപാത്രം മോഹന്‍ലാലിനൊപ്പം മഞ്ജു വാര്യര്‍ ആയിരുന്നു ചെയ്യേണ്ടിയിരുന്നത് : സിബി മലയില്‍

സുരേഷ് ഗോപി, ബിജു മേനോന്‍, മഞ്ജു വാര്യര്‍, ദിവ്യ ഉണ്ണി എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തിയ ചിത്രമായിരുന്നു പ്രണയവര്‍ണ്ണങ്ങള്‍. സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രത്തിലെ മഞ്ജു വാര്യരുടെ പ്രകടനം എടുത്തു പറയേണ്ടതായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗിനിടയില്‍ ദിലീപുമായുള്ള ബന്ധത്തെ കുറിച്ച് അറിഞ്ഞപ്പോള്‍ പ്രതികരിച്ചതിനെ കുറിച്ചും ഉപദേശിച്ചതിനെ കുറിച്ചുമൊക്കെ തുറന്നു പറയുകയാണ് സംവിധായകന്‍ സിബി മലയില്‍. പ്രമുഖ മാധ്യമത്തില്‍ തന്റെ പഴയകാല സിനിമയെ കുറിച്ചുള്ള ഓര്‍മ്മകളിലാണ് മഞ്ജുവുമായുള്ള നിമിഷങ്ങളെ കുറിച്ചും അദ്ദേഹം പങ്കുവെച്ചത്. കണ്ണാടിക്കൂടും കൂട്ടി…എന്ന ഗാനം ചിത്രീകരിയ്ക്കുന്നത് മദ്രാസിലായിരുന്നു. Read More…