Movie News

കമല്‍-മണിരത്‌നം കൂട്ടുകെട്ട് തഗ്‌ലൈഫ് ; ജൂണില്‍ തീയേറ്ററിലെത്തും, ഒടിടിയില്‍ നെറ്റ്ഫ്‌ളിക്‌സ്

2025 ല്‍ പ്രേക്ഷകര്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന തമിഴ് സിനിമ റിലീസുകളില്‍ ഒന്നായ തഗ്‌ലൈഫ് 2025 ജൂണില്‍ തീയേറ്ററുകളിലേക്ക് എത്തും. കമല്‍ഹാസനും മണിരത്‌നവും 37 വര്‍ഷത്തിന് ശേഷം ഒന്നിക്കുന്ന ഗ്യാങ്സ്റ്റര്‍ ആക്ഷന്‍ ഡ്രാമയുടെ ഒടിടി റിലീസിംഗ് ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. തിയേറ്റര്‍ ഓട്ടത്തിന് ശേഷം തമിഴ്, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളില്‍ നെറ്റ്ഫ്‌ലിക്‌സില്‍ എത്തും. സിനിമയുടെ ടീസര്‍ ദൃശ്യങ്ങളില്‍ കമല്‍ഹാസന്‍ ഒരു പോരാളിയായും ആധുനിക കാലത്തെ മനുഷ്യനായും പ്രത്യക്ഷപ്പെടുന്നു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ തുടങ്ങിയ സിനിമയുടെ ചിത്രീകരണം Read More…

Movie News

കമല്‍ഹാസന്‍ ഹിന്ദിയില്‍ അഭിനയിച്ചത് എന്തിനാണെന്ന് അറിയാമോ? മണിരത്‌നത്തെ ബോദ്ധ്യപ്പെടുത്താന്‍

ക്ലാസ്സിക് സിനിമകളായ ‘ചാച്ചി 420’ നും ‘ഏക് ദുജേ കേലിയേ’ യ്ക്കും പിന്നാലെ ഹിന്ദിസിനിമയില്‍ വീണ്ടും അഭിനയിക്കാമെന്ന് തീരുമാനം എടുത്തതിന് പിന്നില്‍ ചില പ്രത്യേക ലക്ഷ്യങ്ങള്‍ ഉണ്ടായിരുന്നതായി ഉലകനായകന്‍ കമല്‍ഹാസന്‍. ഈ മാസം 12 ന് പുറത്തുവരുന്ന ഇന്ത്യന്റെ രണ്ടാം ഭാഗം ഹിന്ദുസ്ഥാനി എന്ന പേരില്‍ ഹിന്ദിയില്‍ എത്തുന്നുണ്ട്. തനിക്ക് ഹിന്ദിയില്‍ വിപണിയുണ്ടെന്ന് വിഖ്യാത സംവിധായകന്‍ മണിരത്‌നത്തെ വിശ്വസിപ്പിക്കാന്‍ വേണ്ടിയാണ് ഹിന്ദിയിലേക്ക് വീണ്ടും ഇറങ്ങിയതെന്ന് താരം പറഞ്ഞു. പിങ്ക്‌വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ കമല്‍ഹാസന്‍ പറഞ്ഞു, ”മണിരത്നത്തെ ബോധ്യപ്പെടുത്താന്‍ Read More…