ഇംഗ്‌ളീഷ് ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയെ സംബന്ധിച്ചിടത്തോളം ഈ സീസണില്‍ അത്ര മെച്ചപ്പെട്ട പ്രകടനമല്ല നടത്തുന്നത്. ചാംപ്യന്‍സ് ലീഗില്‍ പുറത്തായ അവര്‍ പ്രീമി യര്‍ ലീഗില്‍ തപ്പിത്തടയുകയും ചെയ്യുന്നു. ഈ അവസരത്തില്‍ അവര്‍ തങ്ങളുടെ മിഡ്ഫീല്‍ഡ് ജനറല്‍ കെവിന്‍ ഡെബ്രൂയ്‌നെയെ വിട്ടേക്കുമോ എന്ന ആശങ്കയ്ക്കും സ്ഥാനമുണ്ട്. ബുധനാഴ്ച രാത്രി റയല്‍ മാഡ്രിഡില്‍ മാഞ്ചസ്റ്റര്‍ സിറ്റി 3-1 ന് തോറ്റ മത്സരത്തില്‍ കെവിന്‍ ഡി ബ്രൂയിനെ ബെഞ്ചില്‍ തന്നെയിരുത്താനുള്ള പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള യുടെ നീക്കം സൂചിപ്പിക്കുന്നത് ഇത്തരമൊരു കാര്യമാണ്. Read More…
Tag: Man City
എര്‍ലിംഗ് ഹാലാന്‍ഡുമായി ദീര്‍ഘകരാറില്‍ ഏര്‍പ്പെട്ട് സിറ്റി ; സൂപ്പര്‍താരവുമായി ഒമ്പതരവര്‍ഷം നീണ്ട കരാര്‍
യുവതാരത്തിന്റെ മികവ് തിരിച്ചറിഞ്ഞ് ഇംഗ്‌ളീഷ്പ്രീമിയര്‍ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റര്‍സിറ്റി സൂപ്പര്‍താരം എര്‍ലിംഗ് ഹാലണ്ടിന് ദീര്‍ഘമായ കരാര്‍ നല്‍കുന്നു. പുതിയതായി താരവുമായി ഒമ്പതുവര്‍ഷത്തെ കരാറാണ് ക്ലബ്ബ് എഴുതിയത്. 2034 വേനല്‍ക്കാലം വരെ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ ഹാലന്‍ഡ് തുടരും. മിക്കവാറും കരിയറിന്റെ എന്‍ഡ് വരെ ഹാലന്റ് ഇവിടെ തന്നെ കളിച്ചേക്കാനും മതി. ഹാലാന്‍ഡിന്റെ മുന്‍ കരാര്‍ 2027 വേനല്‍ക്കാലത്ത് അവസാനിക്കാനിരിക്കെയാണ് ക്ലബ്ബ് പുതിയ കരാറില്‍ ഒപ്പുവച്ചത്. ഈ കരാര്‍ അവസാനിക്കുമ്പോഴേക്കും അദ്ദേഹ ത്തിന് 34 വയസ്സ് തികയും. 2022ല്‍ ഒപ്പിട്ട Read More…
അല്‍വാരസിനെ അത്‌ലറ്റിക്കോയ്ക്ക് കൊടുത്തത് തെറ്റായി പോയി ; ഖേദം പ്രകടിപ്പിച്ച് സിറ്റിയുടെ കോച്ച് ഗ്വാര്‍ഡിയോള
അര്‍ജന്റീനയുടെ യുവ സ്ട്രൈക്കര്‍ ജൂലിയന്‍ അല്‍വാരസിനെ അത്ലറ്റിക്കോ മാഡ്രിഡിന് വിറ്റതില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ഖേദം. പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് പരിശീലകന്‍ പപ് ഗാര്‍ഡിയോള തന്നെ പറഞ്ഞു. രണ്ട് വര്‍ഷം മുമ്പ് ക്ലബ്ബില്‍ ചേര്‍ന്നതിന് ശേഷം സിറ്റിയിലെ ബഞ്ചിലാണ് അല്‍വാരസ് മിക്കവാറും. ഹാലന്റ് വലിയ മത്സരങ്ങള്‍ക്കായി നിയോഗിക്കപ്പെട്ടപ്പോള്‍ അല്‍വാരസ് ബെഞ്ചിലായി. സിറ്റിയില്‍ ഉണ്ടായിരുന്ന സമയത്ത് 103 മത്സരങ്ങളില്‍ നിന്ന് 36 ഗോളുകള്‍ നേടി. ലോകകപ്പും കോപ്പ അമേരിക്കയും നേടിയതോടെ അല്‍വാരസ് പ്രധാന യൂറോപ്യന്‍ ക്ലബ്ബുകളുടെ ഒരു പ്രധാന ലക്ഷ്യമായി ഉയര്‍ന്നു. Read More…