ഓൾഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ സോഹൻ സീനുലാൽ രചനയും സംവിധാനവും ചെയ്യുന്ന ഡാൻസ് പാർട്ടിയിലെ ആദ്യ ഗാനം പുറത്തിറക്കി. തിങ്കളാഴ്ച്ച കൊച്ചിയിൽ നടന്ന ചടങ്ങിൽ മമ്മുട്ടി ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നിർവിഹിച്ചു. റെജി പ്രോത്താസിസ്, നൈസി റെജി എന്നിവർ നിർമ്മിക്കുന്ന ചിത്രത്തിലെ രാഹുൽ രാജ് സംഗീതം പകർന്ന ദമാ ദമാ എന്ന ഗാനമാണ് ആദ്യം റിലീസ് ചെയ്തത്. വിഷ്ണു ഉണ്ണികൃഷ്ണൻ, ഷൈൻ ടോം ചാക്കോ, പ്രയാഗ മാർട്ടിൻ, ശ്രദ്ധ ഗോകുൽ, പ്രീതി രാജേന്ദ്രൻ,സാജു നവോദയ തുടങ്ങി ചിത്രത്തിലെ പ്രധാന Read More…
Tag: mammootty
”ഇച്ചാക്കയ്‌ക്കൊപ്പം” ; സോഷ്യല്‍ മീഡിയയില്‍ വൈറലായി മോഹന്‍ലാല്‍ പങ്കുവെച്ച ചിത്രം
മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. മലയാള സിനിമയുടെ താരരാജാക്കന്മാരുടെ ചിത്രങ്ങള്‍ ഒരുപോലെ പുറത്തിറങ്ങുമ്പോള്‍ ആരോഗ്യകരമായ മത്സരം നടക്കാറുണ്ട്. എന്നാല്‍ സിനിമ ലോകത്ത് മാത്രമേ താരങ്ങള്‍ തമ്മില്‍ മത്സരമുള്ളുവെന്ന് ഇരുതാരങ്ങളും തുറന്നു പറഞ്ഞിട്ടുണ്ട്. ഇരുവരും ഒരുമിച്ച് വേദിപങ്കിടുന്നത് ആരാധകര്‍ക്ക് അത്രത്തോളം ആവേശമാണ്. ഇപ്പോള്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിയ്ക്കുകയാണ് മോഹന്‍ലാല്‍. ”ഇച്ചാക്കയ്‌ക്കൊപ്പം” – എന്നു കുറിച്ചു കൊണ്ടാണ് ഇരുവരും സംസാരിച്ചു കൊണ്ടിരിയ്ക്കുന്ന ചിത്രം മോഹന്‍ലാല്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്. മോഹന്‍ലാല്‍ മെഗസ്റ്റാറിനെ സ്‌നേഹപൂര്‍വ്വം വിളിയ്ക്കുന്ന പേരാണ് ഇച്ചാക്ക. Read More…
ശബ്ദമിടറി, സംഭാഷണം പറയാനാകാതെ വന്നു. അത്രയ്ക്കും ഫീല്‍ ചെയ്താണ് മമ്മൂക്ക ആ സീന്‍ ചെയ്തത്; കഥ പറയുമ്പോഴിലെ ക്ലൈമാക്സ് രംഗം
മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ മമ്മൂട്ടി വെള്ളിത്തിരയില്‍ അനശ്വരമായ ഒരുപാട് കഥാപാത്രങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. നായകവേഷത്തില്‍ മമ്മൂട്ടി തിളങ്ങിയ ചിത്രങ്ങള്‍ ഒരുപാടാണ്. എന്നാല്‍ അതിഥി വേഷത്തിലെത്തി താരം നിറഞ്ഞു നിന്ന സിനിമകളും കുറവല്ല. അത്തരമൊരു സിനിമയായിരുന്നു ‘കഥ പറയുമ്പോള്‍’. ബാര്‍ബര്‍ ബാലനായി ശ്രീനിവാസന്‍ നിറഞ്ഞു നില്‍ക്കുന്ന സിനിമയില്‍ സിനിമാതാരമായി എത്തി പ്രേക്ഷകരുടെ ഉള്ളു നിറയ്ക്കാന്‍ മമ്മൂട്ടിക്ക് കഴിഞ്ഞിരുന്നു. ആ സിനിമയില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടത് അതിലെ ക്ലൈമാക്സ് രംഗമാണ്. സീന്‍ ഷൂട്ട് ചെയ്തപ്പോഴും സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ക്ക് കണ്ണു നിറഞ്ഞിരുന്നു എന്ന് അവരില്‍ Read More…
യാത്രയുടെ രണ്ടാം ഭാഗത്തില്‍ തമിഴ്‌നടന്‍ ജീവ മമ്മൂട്ടിയുടെ മകനാകുന്നു ; ഇനി ജഗ്‌മോഹന്‍ റെഡ്ഡിയുടെ കഥ
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് രാജശേഖരന്‍ റെഡ്ഡിയുടെ ജീവിതവും രാഷ്ട്രീയ യാത്രയും വിവരിക്കുന്ന മമ്മൂട്ടി നായകനായ തെലുങ്ക് ചിത്രം ‘യാത്ര’ നിരൂപക പ്രശംസ നേടിയ ചിത്രമായിരുന്നു. അതിന്റെ തുടര്‍ച്ചയായ രണ്ടാം ഭാഗത്ത് തമിഴ്‌നടന്‍ ജീവയും. ഇതാദ്യമായിട്ടാണ് മമ്മൂട്ടിയും ജീവയും ഒരുമിക്കുന്നത്. സിനിമാ പ്രേമികള്‍ക്കും രാഷ്ട്രീയ പ്രേമികള്‍ക്കും ഒരുപോലെ ആവേശത്തിന്റെ അലയൊലികള്‍ സൃഷ്ടിച്ച യാത്ര 2 ന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ഫസ്റ്റ് ലുക്ക് പോസ്റ്ററിന്റെ അനാച്ഛാദനത്തിന് ഒപ്പമാണ് പുതിയ സിനിമയുടെ പ്രഖ്യാപനവും. മമ്മൂട്ടിയുടെ മകന്റെ വേഷത്തിലാണ് ജീവ എത്തുന്നത്. Read More…
മമ്മൂട്ടിയുടെ പേരിൽ സിനിമ, നായകന്‍ ഷൈൻ ടോം ചാക്കോ, ‘വടി കുട്ടി മമ്മൂട്ടി’ ആരംഭിക്കുന്നു
ഏറെ നാളത്തെ ഇടവേളക്കുശേഷം മലയാളത്തിൽ ഒരുങ്ങുന്ന വ്യത്യസ്ഥമായ ഫാന്റസി ചിത്രമാണ് വടികുട്ടി മമ്മൂട്ടി. നവാഗതനായ സിഫാസ് അഷറഫ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. എലമെന്റ്സ് ഓഫ് സിനിമയുടെ ബാനറിൽ സംവിധായകരായ ജി.മാർത്താണ്ഡനും അജയ് വാസുദേവും എം.ശ്രീരാജ് ഏ.കെ. ഡി.യുമാണ് ഈ ചിത്രം നിർമ്മിക്കുന്നത്. കുട്ടികൾക്ക് പ്രാധാന്യം നൽകി ഒരുക്കുന്ന ഈ ചിത്രത്തിൽ ഷൈൻ ടോം ചാക്കോ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജാഫർ ഇടുക്കി, ഹരിശ്രീ അശോകൻ, എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. തികച്ചും ഈ ചിത്രത്തിന്റെ ഏറെ വ്യത്യസ്ഥമായ Read More…
‘നമ്മുടെ ഈ വണ്ടിയും പോലീസാണ്’ കണ്ണൂര്‍ സ്‌ക്വാഡിലെ അഞ്ചാമന്‍, ആ ടാറ്റാ സുമോ സ്വന്തമാക്കി മെഗാസ്റ്റാര്‍ മമ്മൂട്ടി
തിയേറ്ററില്‍ വമ്പന്‍ ഹിറ്റാണ് മമ്മൂട്ടി നായകനായി എത്തിയ കണ്ണൂര്‍ സ്‌ക്വാഡ്. ചിത്രത്തിലെ നായകന്മാരോടൊപ്പം സന്തത സഹചാരിയായി എത്തിയ വാഹനമായ ടാറ്റ സുമോയെ ഇപ്പോള്‍ സ്വന്തമാക്കിയിരിയ്ക്കുകയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. സിനിമയില്‍ ഒപ്പം അഭിനയിച്ച ഈ വാഹനത്തെ മമ്മൂട്ടി സ്വന്തമായി വാങ്ങിയതാണെന്നാണ് കണ്ണൂര്‍ സ്‌ക്വാഡ് സിനിമയുടെ തിരക്കഥാകൃത്തും സ്‌ക്വാഡ് അംഗങ്ങളില്‍ ഒരാളുമായ റോണി ഡേവിഡ് രാജ് കഴിഞ്ഞ ദിവസം ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ഷൂട്ടിങ്ങിനായി വാങ്ങിയ രണ്ട് വാഹനങ്ങളില്‍ ഒന്ന് ക്ലൈമാക്‌സില്‍ തകരുന്നുണ്ട്. ഇതില്‍ അവശേഷിക്കുന്ന സുമോയാണ് Read More…
ചേരാത്ത വേഷവും ചിലപ്പോള്‍ കെട്ടിയാടേണ്ടി വന്നിട്ടുണ്ട്: മമ്മൂട്ടി
മമ്മൂട്ടി പ്രധാന കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ”കണ്ണൂര്‍ സ്‌ക്വാഡ്’. സെപ്റ്റംബര്‍ 28-നാണ് ചിത്രം റിലീസ് ചെയ്യുന്നത്. റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ കഥ ഷാഫിയും. തിരക്കഥ ഡോക്ടര്‍ റോണിയും ഷാഫിയും ചേര്‍ന്നാണ് ഒരുക്കുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായുള്ള അഭിമുഖത്തിലെ മമ്മൂട്ടിയുടെ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. ‘ഒരു കഥാപാത്രം തെരഞ്ഞെടുക്കുന്നത് ആ വേഷം നമുക്ക് ചേരും എന്നൊരു ധൈര്യം വരുമ്പോഴാണ്. ചേരാത്ത വേഷങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ ശ്രമിക്കും. എപ്പോഴും സാധിക്കാറില്ല. പാകമാകാത്ത വേഷങ്ങളും ചിലപ്പോള്‍ കെട്ടിയാടേണ്ടി Read More…
‘വിളച്ചിലെടുക്കല്ലേ’: മമ്മൂട്ടിയുടെ ‘കണ്ണൂർ സ്ക്വാഡ്’ പണി തുടങ്ങി, ട്രെയിലർ ട്രെന്‍ഡിങ്ങില്‍ ഒന്നാമത്
റിലീസ് ചെയ്‌ത് മണിക്കൂറുകൾക്കുള്ളിൽത്തന്നെ 1.7മില്യൺ കാഴ്‌ചക്കാരും 85,000ത്തിൽപരം ലൈക്കുകളുമായി സോഷ്യൽ മീഡിയയിൽ തരംഗമായി മമ്മൂട്ടി നായകനായെത്തുന്ന കുറ്റാന്വേഷണ ചിത്രം കണ്ണൂർ സ്‌ക്വാഡിന്റെ ട്രെയിലർ. യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്താണ് സിനിമയുടെ ട്രെയിലർ. റോബി വർഗീസ് രാജാണ് മമ്മൂട്ടി കമ്പനി നിർമിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം സംവിധാനം ചെയ്യുന്നത്. ഗ്രേറ്റ് ഫാദര്‍, പുതിയ നിയമം എന്നീ ചിത്രങ്ങളുടെ ഛായാഗ്രഹനായിരുന്ന റോബി രാജിന്റെ ആദ്യ സംവിധാന സംരംഭമാണ് കണ്ണൂര്‍ സ്‌ക്വാഡ്. കഥ : ഷാഫി. തിരക്കഥ- സംഭാഷണം ഒരുക്കിയത് Read More…
ബെർത്‍ഡേ സർപ്രൈസ്! ഫെൻസിംഗ് വേഷത്തിൽ മമ്മൂട്ടി, സംഭവം എന്ത്? സോഷ്യൽമീഡിയയിൽ ചൂടന്‍ ചർച്ചകൾ
മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിക്ക് നാളെ 72-ാം ജന്മദിനം. ഇപ്പോഴിതാ ജന്മദിന തലേന്ന് ഒരു വമ്പൻ ബർത്‍ഡേ സര്‍പ്രൈസ് തന്റെ സോഷ്യൽമീഡിയ പേജിലൂടെ പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹം. ഫെൻസിംഗ് മത്സരത്തിന്റെ ജഴ്സിയും ഹെൽമറ്റും വാളുമേന്തിയിരിക്കുന്നൊരു ചിത്രമാണ് മമ്മൂട്ടി പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇത് അദ്ദേഹത്തിന്‍റെ പുതിയ സിനിമയുടെ സ്റ്റില്ലാണോ അതോ ഏതെങ്കിലും പരസ്യ ചിത്രത്തിന്റെതാണോ എന്നാണ് സോഷ്യൽമീഡിയയിൽ ഇപ്പോൾ ചർച്ചകള്‍. ‘തൂഷെ’ എന്ന് എഴുതിക്കൊണ്ടാണ് മമ്മൂട്ടി ഈ ചിത്രം ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും പങ്കുവെച്ചിരിക്കുന്നത്. ഫെൻസിംഗിൽ എതിരാളിയുടെ നീക്കത്തെ അഭിനന്ദിക്കുന്നതിനുള്ള ഒരു വാക്കാണിത്. Read More…