തെന്നിന്ത്യയിൽ തിളങ്ങി നിൽക്കുന്ന താര സുന്ദരിയാണ് സാമന്ത, 2010 ല്‍ ഗൗതം മേനോൻ സംവിധാനം ചെയ്ത ‘യേ മായ ചേസാവേ’ എന്ന ചിത്രത്തിലൂടെയാണ് സാമന്ത സിനിമയില്‍ എത്തിയത്. പിന്നീട്ടിങ്ങോട്ട് മികച്ച ഒരുപിടി നല്ല കഥാപാത്രങ്ങളിലൂടെ സാമന്ത വെള്ളിത്തിരയിൽ തിളങ്ങി. താരത്തിന് മലയാളത്തിലും വലിയൊരു ആരാധകവൃന്ദം തന്നെയുണ്ട്. അടുത്തിടെ ഒരു സോഷ്യൽ മീഡിയ പോസ്റ്റിലൂടെ തന്റെ ഫേവറൈറ്റ് വ്യക്തികൾ മമ്മൂക്കയും ഫഹദുമാണെന്ന് സാമന്ത കുറിച്ചിരുന്നു. ഇപ്പോഴിതാ അതിനെക്കുറിച്ചു കൂടുതൽ സംസാരിക്കുകയാണ് താരം. മലയാള സിനിമയിൽ ആരുടെ കൂടെ അഭിനയിക്കാൻ Read More…
Tag: mammootty
ഗെയിം ത്രില്ലർ, മമ്മൂട്ടിയുടെ ‘ബസുക്ക’ വരുന്നു, ഒപ്പം ഗൗതം വാസുദേവ മേനോനും
മമ്മൂട്ടിയെ (Mammootty) നായകനാക്കി ഡിനോഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ബസുക്ക (Bazooka) എന്ന ചിത്രത്തിന്റെ അവസാന ഘട്ട ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചു. പ്രദർശനശാലകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിച്ചു വരുന്ന അന്വേഷിപ്പിൻ കണ്ടെത്തും എന്ന ചിത്രത്തിനു ശേഷം തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ .ജിനു.വി. .ഏബ്രഹാം ഡോൾവിൻ കുര്യാക്കോസ്എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്. പ്രശസ്ത തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകനാണ് ഡിനോഡെന്നിസ് . ചിത്രത്തിന്റെ മേജർ ഭാഗങ്ങൾ നേരത്തേ പൂർത്തിയാക്കിയിരുന്നു.പ്രധാനമായും ഗൗതം വാസുദേവ മേനോൻ പങ്കെടുക്കുന്ന രംഗങ്ങളാണ് Read More…
‘ഭ്രമയുഗത്തിൽ ഇനി കൊടുമൺ പോറ്റി’; മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര് മാറ്റാൻ തയ്യാറെന്ന് സംവിധായകന്‍
മമ്മൂട്ടി നായകനായ ഭ്രമയുഗം എന്ന സിനിമയുടെ മുഖ്യകഥാപാത്രത്തിന്റെ പേരും കഥയും വിവാദത്തിലായതിനെ തുടര്‍ന്ന് നായകന്റെ പേര് കൊടുമണ്‍ പോറ്റി എന്ന് മാറ്റാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനില്‍ അപേക്ഷ നല്‍കി സിനിമയുടെ അണിയറക്കാര്‍. അതേസമയം കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ മാറ്റം സ്വീകരിച്ചോയെന്ന് പരിശോധിക്കാന്‍ സമയം തേടി. ഹര്‍ജി ഇന്നു വീണ്ടും പരിഗണിക്കും. യൂട്യൂബിൽ പങ്കുവെച്ച സിനിമയുടെ ഓഡിയോ ജുക്ക് ബോക്‌സിൽ പോറ്റിയുടെ തീം കൊടുമൺ പോറ്റി തീം എന്നാക്കി മാറ്റിയിട്ടുണ്ട്. ഭ്രമയുഗം എന്ന സിനിമയിലെ Read More…
‘അപേക്ഷയാണ്, ഒരു കഥയും മനസിൽ വിചാരിക്കരുത്’; ഭ്രമയുഗ’ത്തിന്റെ ട്രെയിലർ ലോഞ്ചില്‍ മമ്മൂട്ടി
പ്രേക്ഷകരെ ഭീതിയുടെ മുൾമുനയില്‍ നിർത്തി വലിയ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്ന ‘ഭ്രമയുഗ’ത്തിന്റെ ട്രെയിലർ എത്തി. ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ച് അബുദാബിയില്‍ വച്ച് മമ്മൂട്ടി തന്നെയാണ് നിര്‍വഹിച്ചത്. മമ്മൂട്ടിയുടെ അമ്പരപ്പിക്കുക്കുന്ന മേക്കോവര്‍ തന്നെയാണ് ഇീ ടീസറിന്റെ പ്രധാന ആകർഷണം. ലോഞ്ചിന് ശേഷം മമ്മൂട്ടി ആരാധകരോട് നടത്തിയ പ്രസംഗം ശ്രദ്ധേയമായി. “ഈ സിനിമ കാണാനെത്തുന്നവരോട് എനിക്കൊരു അപേക്ഷയുണ്ട്. ട്രെയിലർ കാണുമ്പോൾ നിങ്ങൾക്ക് പലതുംതോന്നിയിട്ടുണ്ടാവും. പക്ഷേ ഒരു കഥയും മനസിൽ വിചാരിക്കരുത്. സിനിമ കണ്ടിട്ട് ഞങ്ങൾ അങ്ങനെ . വിചാരിച്ചു, ഇങ്ങനെ Read More…
‘ഭ്രമയുഗം ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ മാത്രം’; പുത്തന്‍പരീക്ഷണം പ്രഖ്യാപിച്ച് മമ്മൂട്ടി
മലയാളി സിനിമ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടിയുടെ ഭ്രമയുഗം. തികച്ചും വ്യത്യസ്തമായ പോസ്റ്ററുകളോടുകൂടി ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ആരാധകര്‍ കാത്തിരിപ്പ് തുടരുകയാണ്. ഇപ്പോഴിതാ ഈ ചിത്രം പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് ഒരുക്കിയിരിതെന്ന് അറിയിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഭ്രമയുഗം ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ മാത്രം ആസ്വദിക്കൂ എന്ന് പുതിയ പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത് മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ്. ഫെബ്രുവരി 15 നാണ് ഭ്രമയുഗം തിയറ്ററുകളിലെത്തുക. സിനിമയുടെ ഫസ്റ്റ്ലുക്ക് പോസ്റ്ററും ടീസറുമെല്ലം സമൂഹമാധ്യമങ്ങളില്‍ല്‍ വലിയ ചര്‍ച്ചയായിരുന്നു. മമ്മൂട്ടി Read More…
‘പ്ലേയിംഗ് വിത്ത് ഷാഡോ’ ; സോഷ്യല്‍ മീഡിയയില്‍ വൈറലായി മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം
മലയാളത്തിന്റെ മെഗാസ്റ്റാറാണ് മമ്മൂട്ടി. സ്‌റ്റൈല്‍, ലുക്ക്, ഗ്ലാമര്‍ എന്നതിനൊക്കെ കൂടി മലയാളത്തില്‍ ഒരൊറ്റ പേര് മാത്രമേയുള്ളൂ മമ്മൂട്ടി. താരത്തിന്റേതായി പുറത്ത് വരുന്ന ഏത് ചിത്രങ്ങളും വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇപ്പോള്‍ താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഷര്‍ട്ടും പാന്റും ധരിച്ച് കൂളിംഗ് ഗ്ലാസും വെച്ചുള്ള മാസ് ലുക്കാണ് മമ്മൂട്ടി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിയ്ക്കുന്നത്. മമ്മൂക്കയുടെ സ്‌റ്റൈലിസ്റ്റും ഫാഷന്‍ ഫോട്ടോഗ്രാഫറുമായ ഷാനി ഷാക്കിയാണ് മമ്മൂട്ടിയുടെ ഈ ചിത്രം പകര്‍ത്തിയിരിയ്ക്കുന്നത്. ‘പ്ലേയിംഗ് വിത്ത് ഷാഡോ’ Read More…
‘ഭ്രമയുഗ’ ത്തിന്റെ പ്‌ളോട്ട് പുറത്തുവന്നു ; മമ്മൂട്ടി വില്ലനായി മാറുന്ന സിനിമ ഒരു കാലഘട്ടത്തിന്റെ കഥ
പുതിയപുതിയ വേഷങ്ങള്‍ കൊണ്ടും പ്രകടനങ്ങള്‍ കൊണ്ടും ആരാധകരെ വിസ്മയിപ്പിച്ചു കൊണ്ടിരിക്കുന്ന മമ്മൂട്ടിയുടെ പുതിയ സിനിമ ‘ഭ്രമയുഗ’ ത്തിനായി ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുമ്പോള്‍ സിനിമയുടെ പ്‌ളോട്ടുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ നെറ്റിസണ്‍മാര്‍ക്കിടയില്‍ ചര്‍ച്ചയായി മാറുന്നു. മമ്മൂട്ടിയെ നായകനാക്കി രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്യുന്ന സിനിമ മന്ത്രവും തന്ത്രവും വിഷയമാക്കുന്ന പഴയ കാലഘട്ടത്തെ ഓര്‍മ്മിപ്പിക്കുന്ന സിനിമയായിരിക്കും എന്നാണ് വിവരം. ദൈവങ്ങളെയും ഭരണാധികാരികളെയും കുറിച്ച് സ്തുതിഗീതങ്ങള്‍ പാടുന്ന തേവന്‍ എന്ന പാണനെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. ഒരു അടിമ കമ്പോളത്തില്‍ നിന്ന് കഷ്ടിച്ച് Read More…
മമ്മൂട്ടി മൂന്ന് വേഷത്തിലെത്തി ഞെട്ടിച്ച ‘പാലേരി മാണിക്യം’ 4k പതിപ്പ് പ്രദർശനത്തിന്
മമ്മൂട്ടി ത്രിബിൾ റോളിൽ അഭിനയിച്ച് ഗംഭീരമാക്കി വൻ വിജയം നേടിയ, രഞ്ജിത്ത് സംവിധാനം ചെയ്ത ” പാലേരി മാണിക്യം- ഒരു പാതിരാ കൊലപാതകത്തിന്റെ കഥ” വീണ്ടും പ്രദർശനത്തിനൊരുങ്ങുന്നു. ഏറ്റവും പുതിയശബ്ദ സാങ്കേതിക മികവോടെ 4k പതിപ്പാണ് നിർമ്മാതാക്കൾ വീണ്ടും തിയ്യേറ്ററിലെത്തിക്കുന്നത്. മഹാ സുബൈർ നിർമ്മിക്കുന്ന ഈ ചിത്രം മൂന്നാം തവണയാണ് തിയ്യേറ്ററിലെത്തിക്കുന്നത്. 2009-ൽ സംസ്ഥാന അവാർഡുകൾ വാരിക്കൂട്ടിയ ഈ ചിത്രം, മമ്മൂട്ടിയുടെ അതുല്യ പ്രകടനം കാണാൻ ആരാധകർ ഇത്തവണയും തിയ്യേറ്ററുകളിലേക്കെത്തുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ. സംഭാഷണ ശൈലിയിലും Read More…
ദുബായിലെ ഫ്ളാറ്റിൽ ഒത്തുകൂടി മലയാളത്തിന്റെ മഹാനടന്മാരും കുടുംബവും
ദുബായിലെ ഒരു ഫ്ളാറ്റിൽ ഒത്തുകൂടി മലയാളത്തിന്റെ രണ്ടു മഹാനടന്മാരായ മമ്മൂട്ടിയും മോഹൻലാലും. ഇവർക്കൊപ്പം ഭാര്യമാരായ സുൾഫിക്കറും, സുചിത്രയുമുണ്ടായിരുന്നു. പിന്നെ ഓഡിറ്റർ സനിൽ കുമാറും. മോഹൻലാൽ എംബുരാനിൽ അഭിനയിക്കുന്നതിനായി യു.എസ്സിലേക്കു പോകുന്ന വഴിക്കാണ് ദുബായിൽ എത്തിയത്. മമ്മൂട്ടിയാകട്ടെ ഒരു വിവാഹത്തിൽ പങ്കെടുക്കാനും ‘ദുബായിലെ പ്രശസ്ത ഫോട്ടോഗ്രാഫറായ ലെൻസ് മാൻ ഷൗക്കത്തിന്റെ മകന്റെ വിവാഹമാണത്. മോഹൻലാൽ ദുബായിലാണ് മലൈക്കോട്ട വാലിബൻ പ്രേക്ഷകർക്കൊപ്പം കാണുന്നത്. മിഡിൽ ഈസ്റ്റിലെ പ്രമുഖ വ്യവസായിയായ അഹമ്മദ്ഗുൽഷനൊപ്പമാണ് മോഹൻലാൽ ചിത്രം കാണുന്നത്. കൊച്ചിയിൽ മടങ്ങിയെത്തിയാലുടൻ താൻ മലൈക്കോട്ട Read More…