ഡ്രാഗണിന്റെ വന്‍ വിജയത്തോടെ അപ്രതീക്ഷിത താരമായി വളര്‍ന്ന പുതുമുഖ നടനും സംവിധായകനുമായ പ്രദീപ് രംഗനാഥന് നായികയായി മലയാളികളുടെ സ്വന്തം പ്രേമലു നായിക മമിതാ ബൈജു എത്തുന്നു. താല്‍ക്കാലികമായി ‘പി.ആര്‍.04’ എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ മമിത നായികയായി എത്തുമെന്ന സൂചന നല്‍കിയിരിക്കുന്നത് പ്രൊഡക്ഷന്‍ ബാനറായ മൈത്രി മൂവി മേക്കേഴ്സ് ആണ്. മാര്‍ച്ച് 25 ചൊവ്വാഴ്ച എകസില്‍ ഒരു പോസ്റ്റര്‍ സഹിതം പുതിയ പ്രോജക്റ്റ് പ്രഖ്യാപിച്ചു. നവാഗത ചലച്ചിത്ര നിര്‍മ്മാതാവ് കീര്‍ത്തി സ്വരണ്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നുണ്ടെന്നും, സംഗീതം സായി Read More…
Tag: mamitha baiju
വിജയ് യ്ക്ക് പിന്നാലെ ധനുഷും സൂര്യയും മമിതാബൈജുവിന്റെ നായകന്മാരാകുന്നു
പ്രേമലു എന്ന ഒറ്റ സിനിമ നല്‍കിയ മുന്നേറ്റം നടി മമിതാബൈജുവിനെ തെന്നിന്ത്യ യിലെ താരനായികയായി ഉയര്‍ത്തിയിരിക്കുകയാണ്. സിനിമ യുടെ വിജയത്തിന് ശേഷം തമിഴിലും തെലുങ്കില്‍ നിന്നുമെല്ലാം നടിക്ക് വിളി വന്നുകൊണ്ടേ യിരിക്കു കയാണ്. ഈ വിജയത്തിന് ശേഷം അവര്‍ തമിഴ് ചലച്ചിത്ര രംഗത്തേക്ക് ജിവി പ്രകാശി നൊപ്പം ‘റിബല്‍’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചു. തുടര്‍ന്ന് ‘ഇരണ്ടു വാനം’ എന്ന ചിത്രത്തില്‍ വിഷ്ണു വിശാലിന്റെ നായികയായി. കോളിവുഡിലെ തന്റെ സാന്നിധ്യം കൂടുതല്‍ വിപുലീകരിച്ചുകൊണ്ട് അനേകം പ്രോജക്റ്റുകള്‍ അവര്‍ Read More…
പ്രേമലൂ ഫെയിം മമിതാബൈജുവിന്റെ ടൈം ; വിജയ് യുടെ സിനിമയിലും വേഷം
സഹനടിയായിട്ടാണ് തുടങ്ങിയതെങ്കിലും പ്രേമലു എന്ന ഒറ്റച്ചിത്രം കൊണ്ട് തെന്നിന്ത്യയില്‍ താരമായി മാറിയിരിക്കുകയാണ് നടി മമിതാബൈജു. രാഷ്ട്രീയപ്രവേശനത്തിന് ഒരുങ്ങുന്ന വിജയ് യുടെ അവസാന ചിത്രമായ ദളപതി 69 ന്റെ താരനിരയിലെ ഏറ്റവും പുതിയ കൂട്ടിച്ചേര്‍ക്കലായി മാറിയിരിക്കകയാണ് മമിത. പൂജാ ഹെഗ്ഡെയ്ക്ക് ശേഷം സിനിമയിലെ രണ്ടാമത്തെ താരമായി മമിത ബൈജുവിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. എക്സ് പോസ്റ്റിലൂടെയാണ് നിര്‍മ്മാതാക്കള്‍ വാര്‍ത്ത അറിയിച്ചത്. വിജയ് നായകനായ എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ചിത്രത്തിലെ നായികയായി പൂജാ ഹെഗ്ഡെയെ നേരത്തെ സ്ഥിരീകരിച്ചിരുന്നു. Read More…
പ്രേമലു കൊണ്ടുവന്ന ഭാഗ്യം ; വിജയ് ദേവരകൊണ്ടായ്ക്ക് നായികയാകാന്‍ മമിതാ ബൈജു?
ഇന്ത്യയിലുടനീളം വന്‍ഹിറ്റായി മാറിയ പ്രേമലുവിന് ശേഷം നടി മമിതാബൈജുവിന് തിരക്കേറിയിട്ടുണ്ട്. അന്യഭാഷയില്‍ നിന്നുള്ള അവസരങ്ങളില്‍ ഇന്ത്യയിലെ നടിമാരില്‍ വന്‍ ഡിമാന്റുള്ള മമിതാബൈജു തെലുങ്ക് യുവതാരം വിജയ് ദേവരകൊണ്ടയുടേയും നായികയാകാന്‍ ഒരുങ്ങുകയാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്് തന്റെ 12-ാമത്തെ ചിത്രത്തിനായി വിജയ് ദേവരകൊണ്ട സംവിധായകന്‍ ഗൗതം തിണ്ണനൂരിയുമായി കൈകോര്‍ക്കുന്ന ചിത്രമാണ് പറഞ്ഞു കേള്‍ക്കുന്നത്. ഈ സിനിമയില്‍ മമിതയോ നടി ഭാഗ്യശ്രീബോസോ നായികയായി എത്തിയേക്കുമെന്ന് കേള്‍ക്കുന്നു. കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ച സിനിമയുടെ ടെസ്റ്റ് ഷൂട്ട് പൂര്‍ത്തിയാക്കി ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. Read More…
മമിതാബൈജു പ്രതിഫലം വര്‍ദ്ധിപ്പിച്ചോ? പ്രേമലുവിന്റെ വന്‍വിജയം കൊണ്ടുവരുന്നത് കോടികള്‍
ഗിരീഷ് എഡി സംവിധാനം ചെയ്ത പ്രേമലു, 2024-ലെ മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നാണ്. ആകസ്മികമായ സൗഹൃദത്തിനിടയില്‍ പരസ്പരം പ്രണയം കണ്ടെത്തുന്ന രണ്ട് യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ഒരു ബ്ലോക്ക്ബസ്റ്റര്‍ പദവി നേടിയതിനു പുറമേ, ഈ ചിത്രം ഒരു പ്രതിഭയെ കൂടി കണ്ടെത്തി. ചിത്രത്തില്‍ ബബ്ലി റീനു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച മമിത ബൈജു. ചിത്രം തെലുങ്കിലും തമിഴിലും അസാധാരണമായ ബിസിനസ്സ് നേടിയതിനാല്‍, മമിത തെന്നിന്ത്യന്‍ സിനിമാ ആരാധകര്‍ക്കിടയില്‍ വളരെ സെന്‍സേഷനായി മാറി. സിനിമയുടെ Read More…
മമിതാബൈജുവിനെ തേടി തമിഴില്‍ നിന്നും അവസരങ്ങള്‍; വിഷ്ണു വിശാലിന്റെ നായികയായി രാംകുമാറിന്റെ പ്രണയകഥ
‘പ്രേമുലു’ വന്‍ ഹിറ്റായതോടെ മമിതാ ബൈജുവിന്റെ നക്ഷത്രം തെളിഞ്ഞെന്ന് പറഞ്ഞാല്‍ മതി. മുമ്പ് മറ്റുനടിമാര്‍ക്കൊപ്പം സഹനടി വേഷത്തില്‍ തിളങ്ങിയിരുന്ന നടിക്ക് പ്രേമുലുവിന്റെ വന്‍ വിജയം തമിഴില്‍ അവസരങ്ങളുടെ കുത്തൊഴുക്ക് ഉണ്ടാക്കിക്കൊടുത്തിരിക്കുകയാണ്. തമിഴില്‍ ജി.വി. പ്രകാശിനൊപ്പം അരങ്ങേറിയ നടി ‘രാക്ഷസന്‍’ ഫെയിം വിഷ്ണുവിശാലിനൊപ്പം അടുത്ത സിനിമയില്‍ അഭിനയിക്കും. രാക്ഷസന്‍ സിനിമയൊരുക്കിയ രാംകുമാറിന്റെ സിനിമ തന്നെയാണ് ഇതും. കൊടൈക്കനാലിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സിനിമയുടെ ഷൂട്ടിംഗ് ആരംഭിച്ചതായിട്ടാണ് വിവരം. സിനിമ ഒരു പ്രണയകഥയായിരിക്കും എന്നാണ് വിവരം. നടിയുടെ കരിയറിലെ രണ്ടാമത്തെ തമിഴ്‌സിനിമയാണ് Read More…
സംവിധായകന്‍ ബാല തന്നെ തല്ലിയിട്ടില്ല ; വാര്‍ത്ത വളച്ചൊടിച്ചതാണെന്നു മമിതാ ബൈജു
ഒരു മികച്ച നടിയാകാന്‍ എന്നെ സഹായിക്കാന്‍ എപ്പോഴും ദയ കാണിച്ചിട്ടുള്ളയാളാണ് സംവിധായകന്‍ ബാലയെന്നും അദ്ദേഹം തന്നെ തല്ലിയെന്ന വാര്‍ത്ത തെറ്റായി വ്യാഖ്യാനിച്ചതും വളച്ചൊടിച്ചതാണെന്നും നടി മമിതാബൈജു. അടുത്തിടെ ഒരു റേഡിയോ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മമിത ബൈജു, ‘വണങ്ങാന്‍’ സിനിമയുടെ സെറ്റില്‍ വച്ച് സംവിധായകന്‍ ബാലയുടെ പെരുമാറ്റത്തെക്കുറിച്ച് സംസാരിച്ചിരുന്നൂ. സിനിമയുടെ സെറ്റില്‍ വെച്ച് തന്നെ തട്ടുമെന്നും ശകാരിക്കുമെന്നും നടി പറഞ്ഞു. നടിയുടെ പ്രതികരണം ഓണ്‍ലൈനില്‍ വളരെയധികം കോളിളക്കം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഈ അവകാശവാദത്തിന് മറുപടിയുമായി നടി Read More…