Crime

ആരാണ് ശ്രദ്ധ ദുബെ? സോഷ്യൽ മീഡിയയിലെ ഗ്ലാമർ താരം, ഭർത്താവുമായി പിരിഞ്ഞ് ഒറ്റയ്ക്കുള്ള താമസം, ഇപ്പോൾ കൊലക്കേസ് പ്രതി!

ലക്നൗവിൽ റെസ്റ്റോറന്റ് ശൃംഖലയുടെ ഉടമയായ 28 കാരനായ ശിവ ശർമ്മ കഴിഞ്ഞയാഴ്ച ഇൻഫ്ലുവൻസറായ കാമുകി ശ്രദ്ധ ദുബെയുടെ നാലാം നിലയിലെ ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ചു. തന്റെ മകനെതിരെ അശ്ലീല വീഡിയോകൾ പ്രചരിപ്പിക്കുമെന്നും അപകീർത്തിപ്പെടുത്തുമെന്നും ശ്രദ്ധ ദുബെ ഭീഷണിപ്പെടുത്തിയിരുന്നതായി ബിസിനസ്സുകാരന്റെ അമ്മ രഞ്ജന ശർമ്മ ആരോപിച്ചു. കൂടാതെ ബന്ധത്തിലിരിക്കെ മകൻ ശാരീരിക പീഡനത്തിന് ഇരയായിട്ടുണ്ടെന്നും അവർ പറഞ്ഞു. സംഭവത്തിൽ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്. ശ്രദ്ധ ദുബെ, അവരുടെ സഹോദരി രശ്മി ദുബെ, ഡാനിഷ് എന്ന ഡ്രൈവർ, ആദിൽ എന്ന Read More…

Crime

എനിക്ക് പെണ്ണാകണം ! ലിംഗമാറ്റ ശസ്ത്രക്രിയയെ എതിർത്ത അമ്മയെ സ്പാനർകൊണ്ട് അടിച്ചുകൊന്ന് പതിനേഴുകാരൻ!

ലഖ്നൗവിൽ ലിംഗമാറ്റ ശസ്ത്രക്രിയയെച്ചൊല്ലിയുള്ള തർക്കത്തിനിടെ 17 വയസ്സുകാരൻ അമ്മയെ കൊലപ്പെടുത്തി. പെൺകുട്ടിയായി ജീവിക്കാൻ ആഗ്രഹിച്ച കൗമാരക്കാരനെ കുടുംബം അംഗീകരിക്കാൻ മടിച്ചതാണ് ദാരുണമായ സംഭവത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. കൗൺസിലിംഗും ഡോക്ടർമാരുടെ ഉപദേശങ്ങളും നൽകിയെങ്കിലും ഇയാളുടെ തീരുമാനത്തിൽ മാറ്റമുണ്ടായില്ല. വ്യാഴാഴ്ച ലഖ്നൗവിലെ വീട്ടിൽ വെച്ചാണ് സംഭവം നടന്നത്. ശസ്ത്രക്രിയ നടത്തണമെന്ന ആവശ്യത്തെച്ചൊല്ലി അമ്മയും മകനും തമ്മിൽ വീണ്ടും തർക്കമുണ്ടായി. ശസ്ത്രക്രിയക്ക് പകരം കൗൺസിലിംഗ് തുടരാൻ അമ്മ നിർബന്ധിച്ചതാണ് കൗമാരക്കാരനെ പ്രകോപിപ്പിച്ചത്. തുടർന്ന് ഇയാൾ താൻ കരുതീയ റെഞ്ച് (wrench) Read More…

Oddly News

‘ഇയാൾ എന്നെ ഉപേക്ഷിക്കാൻ ശ്രമിക്കുന്നു’; ബോണറ്റിൽ യുവതിയെ വലിച്ചിഴച്ച കേസില്‍ പെൺകുട്ടിയുടെ പഴയ വിഡിയോ വീണ്ടും പുറത്ത്

ലഖ്‌നൗവിൽ ഓടുന്ന കാറിന്റെ ബോണറ്റിൽ സ്ത്രീ കുടുങ്ങിയ സംഭവവുമായി ബന്ധപ്പെട്ട് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കാൻ തുടങ്ങിയതോടെ ഈ തർക്കത്തിൽ പുതിയൊരു വഴിത്തിരിവുണ്ടായിരിക്കുകയാണ്. ജനേശ്വർ മിശ്ര പാർക്കിന് സമീപമാണ് സംഭവം നടന്നത്. വീഡിയോയിൽ ഈ സ്ത്രീ ഷാ നവാസുമായിട്ടുള്ള ബന്ധത്തെക്കുറിച്ച് സംസാരിക്കുന്നതാണ് കാണുന്നത്. ഷാ നവാസ് തന്റെ കാമുകനാണെന്നും ഇരുവരും തമ്മിലുള്ള തർക്കത്തെക്കുറിച്ചുമാണ് ഇതിൽ പറയുന്നത്. ഷാ നവാസിന് ബന്ധം അവസാനിപ്പിക്കാൻ ആഗ്രഹമുണ്ടായിരുന്നുവെന്നും, എന്നാൽ രണ്ട് മാസം കൂടി കഴിഞ്ഞാണ് പിരിയാൻ താൻ തീരുമാനിച്ചതെന്നും അവർ പറയുന്നുണ്ട്. Read More…

Oddly News

ഡയറി ഫാം ഒഴിപ്പിക്കൽ; പൊലീസ് ഉദ്യോഗസ്ഥന്റെ കഴുത്തിൽ പൂട്ടിട്ട് യുവാവ്, ചങ്ങലകൊണ്ടടിയും- വിഡിയോ വൈറൽ

ലക്‌നൗവിൽ അനധികൃത ഡയറി ഫാമുകൾ ഒഴിപ്പിക്കുന്നതിനിടെ സംഘർഷം. പൊലീസ് ഉദ്യോഗസ്ഥനെ യുവാവ് കഴുത്തിൽ കുരുക്കിട്ട് പിടിക്കുന്നതിൻ്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. ഉത്തർപ്രദേശിലെ ബുധേശ്വർ ചേരി പ്രദേശത്താണ് ഈ സംഭവം നടന്നത്. പാരാ പൊലീസ് സ്റ്റേഷൻ പരിധിയിൽ അനധികൃത ഡയറി ഫാമുകൾ ഒഴിപ്പിക്കുന്നതിനായി പൊലീസും നഗരസഭാ ഉദ്യോഗസ്ഥരും എത്തിയിരുന്നു. റോഡിൽ ഗതാഗത തടസ്സമുണ്ടാക്കിയ എരുമകളെ മാറ്റാൻ ഉടമകളോട് പൊലീസ് ആവശ്യപ്പെട്ടതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. വാക്കുതർക്കം പെട്ടെന്ന് സംഘർഷത്തിലേക്ക് മാറി. ഇതിനിടയിൽ, ഔട്ട്പോസ്റ്റ് ഇൻചാർജ് വിനയ് പട്ടേലിനെ ഒരു Read More…

Entertainment

പൊതുശൗചാലയത്തിലെ വെള്ളത്തിൽ നാരാങ്ങാവെള്ളം ഉണ്ടാക്കിവിറ്റ് തെരുവ് കച്ചവടക്കാരൻ; ദൃശ്യങ്ങൾ വൈറൽ

ലക്നൗ റെയിൽവേ സ്റ്റേഷനിലെ ഒരു നാരങ്ങാവെള്ള കച്ചവടക്കാരൻ പൊതുശൗചാലയത്തിൽ നിന്ന് പാത്രങ്ങളിൽ വെള്ളം നിറയ്ക്കുന്നതായി ആരോപിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത് വലിയ ജനരോഷത്തിന് കാരണമായിട്ടുണ്ട്. ഈ ദൃശ്യങ്ങൾ ഭക്ഷണത്തിന്റെ ശുചിത്വത്തെക്കുറിച്ചും പൊതുജനാരോഗ്യത്തെക്കുറിച്ചുമുള്ള ആശങ്കകൾ വർദ്ധിപ്പിച്ചിരിക്കുകയാണ്. വഴിയോര ഭക്ഷണക്കച്ചവടക്കാരെ കർശനമായി നിരീക്ഷിക്കണമെന്നും സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും നിരവധി ആളുകൾ ആവശ്യപ്പെടുന്നു. എന്നാൽ, വൈറലായ ഈ വീഡിയോയുടെ സത്യാവസ്ഥയെക്കുറിച്ചോ സംഭവത്തിന്റെ യഥാർത്ഥ സാഹചര്യങ്ങളെക്കുറിച്ചോ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭിച്ചിട്ടില്ല. വീഡിയോ ഓൺലൈനിൽ വേഗത്തിൽ പ്രചരിച്ചതോടെ Read More…