Featured Oddly News

10 വര്‍ഷം ഉടമയുടെ കല്ലറയ്‌ക്കരികില്‍ കാവല്‍; ഇനി ബോബിന്റെ പേരില്‍ നിയമം

ബ്രസീലിയ: ബ്രസീലുകാരുടെ പ്രിയപ്പെട്ട ‘ബോബിന്റെ’ പേരില്‍ ഇനി നിയമവും. ഉടമയുടെ കല്ലറയ്‌ക്കു സമീപം 10 വര്‍ഷത്തോളം കാവല്‍നിന്നാണ്‌ ബോബ്‌ എന്ന നായ പ്രശസ്‌തനായത്‌. സാവോ പോളോയിലെ ഒരു ശ്‌മശാനത്തിലാണു അവന്റെ ഉടമയെ അടക്കം ചെയ്‌തത്‌.ബോബിന്റെ ജീവിതം ചര്‍ച്ചയായതോടെ സാവോ പോളോയില്‍ വളര്‍ത്തുമൃഗങ്ങളെ ഉടമകളുടെ കല്ലറയ്‌ക്ക്‌ സമീപം അടക്കം ചെയ്യാന്‍ അനുമതി നല്‍കുകയായിരുന്നു. ‘ബോബ്‌ കോവെയ്‌റോ’ (കോവെയ്‌റോ എന്നാല്‍ പോര്‍ച്ചുഗീസ്‌ ഭാഷയില്‍ കല്ലറ എന്ന്‌ അര്‍ത്ഥം) എന്ന്‌ ഓമനപ്പേരില്‍ അറിയപ്പെട്ട നായ, 2021ല്‍ മരിക്കുന്നതുവരെ കല്ലറയ്‌ക്കു സമീപം തുടര്‍ന്നു. Read More…

Featured Oddly News

ബോണ്ടി ആക്രമണം; കൊല്ലപ്പെട്ട ഉടമയുടെ മൃതദേഹത്തിനടുത്ത് നിന്ന് മാറാതെ വിശ്വസ്തനായ നായ; ഹൃദയഭേദകമായ ദൃശ്യങ്ങൾ

സിഡ്‌നിയിലെ ബോണ്ടി ബീച്ചിന് സമീപമുണ്ടായ മാരകമായ ആക്രമണത്തില്‍ വെടിയേറ്റു മരിച്ച തന്റെ ഉടമയുടെ അടുത്ത് നിന്ന് വിട്ടുപോകാതെ നിൽക്കുന്ന ഒരു വിശ്വസ്തനായ നായയുടെ ഹൃദയഭേദകമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. ഞായറാഴ്ച വൈകുന്നേരം സജിദ് അക്രം എന്ന തോക്കുധാരി വെടിയുതിർത്തതിനെ തുടർന്നാണ് സംഭവം. വെടിയുതിർത്തയാൾക്ക് ഏതാനും മീറ്റർ അകലെയായി, ഉടമയുടെ മൃതദേഹത്തിന് മുകളിൽ സംരക്ഷണമായി നിൽക്കുന്ന മൗയി എന്ന ബെർണീസ് മൗണ്ടൻ ഡോഗിനെ വീഡിയോയിൽ കാണാം. വെടിയൊച്ചകൾ മുഴങ്ങിയപ്പോൾ, അടുത്തുള്ള ആളുകൾ ഭയന്ന് ഒളിക്കുമ്പോൾ, മൗയി പരിഭ്രാന്തയായി Read More…

Featured Good News

കാണാതായ മുത്തശ്ശിക്കരികിലേക്ക് പോലീസുകാരനെ നയിച്ച് വളർത്തുനായ ! “ചില വീരന്മാർക്ക് നാല് കാലുകളുണ്ടാകും”

നായ്ക്കളുടെ ഏറ്റവും പ്രശംസനീയമായ ഗുണങ്ങളിലൊന്നാണ് വിശ്വസ്തത എന്നത് ഫ്ലോറിഡയിലെ ഒരു നായ വീണ്ടും തെളിയിച്ചു. ഡെസ്റ്റിനിൽ കാണാതായ 86 വയസ്സുള്ള തന്റെ മുത്തശ്ശിക്കരികിലേക്ക് ഡെപ്യൂട്ടി ഡെവോൺ മില്ലറെ നയിക്കുന്ന ഈയോർ (Eeyore) എന്ന വിശ്വസ്തനായ നായയുടെ ഹൃദയസ്പർശിയായ ദൃശ്യങ്ങൾ അധികൃതർ പുറത്തുവിട്ടു. സെപ്റ്റംബർ 25-ന് രാത്രി 10:30-ന് ഈയോറിനെയും കൊണ്ട് നടക്കാൻ പോയ പ്രായമായ സ്ത്രീയ്ക്ക് വീണ് പരിക്കേറ്റു. അവർ വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ഭർത്താവ് പോലീസിൽ പരാതി നൽകി. തിങ്കളാഴ്ച ഒകലൂസ കൗണ്ടി ഷെരീഫ്സ് ഓഫീസ് Read More…

Featured Good News

പരിശോധനയ്ക്ക് മുമ്പ് യജമാനത്തിയുടെ കാന്‍സര്‍ നായ കണ്ടെത്തി…! നായ്ക്കള്‍ക്ക് ആറാമിന്ദ്രിയം ഉണ്ടോ?

യജമാനത്തിയുടെ കാന്‍സര്‍ബാധ ആശുപത്രിയില്‍ പരിശോധന നടത്തുന്നതിന് മുമ്പ് തന്നെ തിരിച്ചറിഞ്ഞ് വളര്‍ത്തുനായ. പെന്‍സില്‍വാനിയയില്‍ നടന്ന സംഭവത്തില്‍ 31 വയസ്സുള്ള ബ്രീന ബോര്‍ട്ട്‌നറെയാണ് വളര്‍ത്തുനായ മോച്ചിയുടെ ആറാമിന്ദ്രിയം രക്ഷിച്ചത്. 2023 ജൂണില്‍ ‘മോച്ചി’യുടെ അസാധാരണ പെരുമാറ്റമായിരുന്നു ആശുപത്രിയില്‍ പോകാനും പരിശോധന നടത്താനും കാരണമായതെന്ന് അവര്‍ പറഞ്ഞു. സാധാരണയായി വാത്സല്യമുള്ള നായ തന്റെ വലതു മാറിടത്തോട് അമിതമായി ആസക്തി കാട്ടുന്നതായി അവര്‍ക്ക് തോന്നി. നിരന്തരം മണം പിടിക്കുകയും കൈകാലുകള്‍ നീട്ടി, ആ ഭാഗത്ത് അമര്‍ത്തുകയും ചെയ്തു. തന്റെ നായയ്ക്ക് പിന്നാലെ Read More…