ഹരിപ്പാട് ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സഹപാഠികള്‍ ചേർന്ന് ക്രൂരമായി മര്‍ദിച്ചു. പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്ന് സഹപാഠിയായ പെണ്‍കുട്ടി ക്വട്ടേഷന്‍ നല്‍കി മകനെ മര്‍ദിക്കുകയായിരുന്നുവെന്ന് പരുക്കേറ്റ പതിനേഴുകാരന്റെ കുടുംബം ആരോപിച്ചു. കഴിഞ്ഞ 15-നാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ നിര്‍ദേശപ്രകാരം ചെങ്ങന്നൂര്‍ ഐ.ടി.ഐ വിദ്യാര്‍ഥിയും പള്ളിപ്പാട് സ്വദേശിയുമായ പത്തൊമ്പതുകാരനാണ് അക്രമം ആസൂത്രണം ചെയ്‌തതെന്നാണ് കുട്ടിയുടെ അമ്മ പറയുന്നത്. ക്ലാസ്‌മുറിക്കുള്ളില്‍ പൂട്ടിയിട്ടാണ് വിദ്യാര്‍ഥികള്‍ സംഘംചേര്‍ന്ന് മര്‍ദിച്ചത്. ‘‘ഒക്ടോബര്‍ 15ന് എന്റെ മകനെ അവന്റെ സ്കൂളിൽ പഠിക്കുന്ന Read More…
Tag: Love Proposal
പ്രണയത്തില്‍നിന്ന് പിന്‍മാറി; അധ്യാപികയെ കുട്ടികള്‍ക്ക് മുന്നില്‍ വെടിവച്ചുകൊന്ന് യുവാവ് ജീവനൊടുക്കി
പ്രണയബന്ധം അവസാനിപ്പിച്ചതിലുള്ള വൈരാഗ്യം കാരണം അധ്യാപികയെ സ്കൂളിൽ വിദ്യാർഥികളുടെ മുന്നിലിട്ട് വെടിവച്ചുകൊന്ന ശേഷം യുവാവും ജീവനൊടുക്കി. ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിലുള്ള ചിൽഡ്രൻസ് അക്കാദമി സ്കൂളിൽ തിങ്കളാഴ്ച രാവിലെ പതിനൊന്നരയോടെയാണ് ദാരുണമായ സംഭവം നടന്നത്. സ്കൂളിലെ അധ്യാപികയായ നിഷ ഫാത്തിമയാണ് (26) കൊല്ലപ്പെട്ടത്. കഴിഞ്ഞ ഒരു വർഷമായി ഇവർ ഇവിടെ ജോലി ചെയ്തുവരികയായിരുന്നു. മുഹമ്മദ് സൗദ് എന്ന യുവാവാണ് അധ്യാപികയെ കൊലപ്പെടുത്തിയ ശേഷം സ്വയം വെടിവച്ച് മരിച്ചത്. ബാഗിൽ തോക്കുമായി സ്കൂളിലെത്തിയ സൗദ്, നിഷയോട് താഴേക്ക് വരാൻ ആവശ്യപ്പെടുകയായിരുന്നു Read More…
വിദ്യാര്‍ഥിനിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയ അധ്യാപകന്‍; ചെരുപ്പൂരി മുഖത്തടിച്ച് പെണ്‍കുട്ടി; വീഡിയോ
ബെംഗളൂരുവിലെ ശ്രീ സിദ്ധാർത്ഥ മെഡിക്കൽ കോളജിൽ ക്ലാസ് മുറിക്കുള്ളിൽ വച്ച് വിദ്യാർത്ഥിനിയോട് പ്രണയാഭ്യർത്ഥന നടത്തിയ അധ്യാപകനെ വിദ്യാർത്ഥികൾ മർദ്ദിച്ചു. കർണാടക ആഭ്യന്തര മന്ത്രി ഡോ. ജി. പരമേശ്വരയുടെ ഉടമസ്ഥതയിലുള്ള കോളജിലാണ് ഈ നാടകീയ സംഭവങ്ങൾ നടന്നത്. അധ്യാപകന്റെ പ്രണയാഭ്യർത്ഥനയിൽ പ്രകോപിതരായ സഹപാഠികൾ ഇയാളെ കൂട്ടമായി മർദ്ദിക്കുകയും, പരാതിക്കാരിയായ പെൺകുട്ടി അധ്യാപകനെ ചെരുപ്പൂരി മുഖത്തടിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ക്ലാസ് എടുത്തുകൊണ്ടിരിക്കുന്നതിനിടയിലാണ് അബ്ദുൽ എന്ന അധ്യാപകൻ തന്റെ ഉള്ളിലെ പ്രണയത്തെക്കുറിച്ച് വിദ്യാർത്ഥികളോട് Read More…



