പ്രീമിയം കൗണ്ടറുകളിലെ മദ്യവില്‍പ്പന യുപിഐ, കാര്‍ഡ് പേയ്മെന്റ് വഴി ആക്കാന്‍ ബവ്കോ. ഫെബ്രുവരി 15 മുതല്‍ പണം സ്വീകരിക്കില്ല. ഇത് ഡിജിറ്റലൈസേഷൻ നടപടികളുടെ ഭാഗമാണെന്ന് ബവ്കോ വിശദീകരിക്കുന്നു. കറൻസി കൈമാറ്റം ഒഴിവാക്കുന്നതിലൂടെ കൗണ്ടറുകളിലെ തിരക്ക് കുറയ്ക്കാനും, കൃത്യമായ ഇടപാട് രേഖകൾ ഉറപ്പാക്കാനും, സുരക്ഷാ പ്രശ്നങ്ങൾ ഒഴിവാക്കാനും സാധിക്കുമെന്നാണ് മാനേജ്മെന്റിന്റെ വിലയിരുത്തൽ. എന്നാൽ ജീവനക്കാരുടെ സംഘടനകൾ ശക്തമായ എതിർപ്പ് ഉയർത്തിയിട്ടുണ്ട്. സാങ്കേതിക തകരാറുകൾ, നെറ്റ്‌വർക്ക് പ്രശ്നങ്ങൾ, കാർഡ്/യുപിഐ പേയ്മെന്റുകളോട് പരിചയമില്ലാത്ത ഉപഭോക്താക്കൾ എന്നിവ മൂലം കൗണ്ടറുകളിൽ തർക്കസാധ്യത വർധിക്കുമെന്നാണ് Read More…
Tag: liquor
10 മില്ലി മദ്യം കൈവശംവച്ചതിന് അറസ്‌റ്റ്; എസ്.ഐയ്‌ക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം, ഇത് ബനാന റിപ്പബ്ലിക്കല്ല
മഞ്ചേരി: പത്തു മില്ലി ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം കൈവശംവച്ചതിനു യുവാവിനെ അറസ്‌റ്റ് ചെയ്‌ത പോലീസ് സബ് ഇന്‍സ്‌പെക്‌ടര്‍ക്കു കോടതിയുടെ രൂക്ഷവിമര്‍ശനം. അബ്‌കാരി ആക്‌ട് പ്രകാരം ഒരാള്‍ക്കു മൂന്നു ലിറ്റര്‍ വരെ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം കൈവശംവയ്‌ക്കാമെന്നിരിക്കെ 10 മില്ലി ലിറ്റര്‍ കൈവശംവച്ചതിന് യുവാവിനെ അറസ്‌റ്റ് ചെയ്‌ത വളാഞ്ചേരി പോലീസ് സബ് ഇന്‍സ്‌പെക്‌ടറെയാണ് മഞ്ചേരി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്‌ജി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്. തിരൂര്‍ പൈങ്കണ്ണൂര്‍ വാരിയത്തൊടി ധനേഷി(32)നെയാണ് കഴിഞ്ഞ 25ന് അറസ്‌റ്റ് ചെയ്‌തത്. Read More…
ബിയർ വാങ്ങിയപ്പോൾ 20% ‘ കൗ സെസ്’! പണം പശുക്കളെയും ഗോശാലകളെയും സംരക്ഷിക്കാന്‍, രാജസ്ഥാൻ ബാർ ബിൽ വൈറലാകുന്നു
ജയ്പുര്‍: രാജസ്ഥാനില്‍ പശുക്കളെയും ഗോശാലകളെയും സംരക്ഷിക്കാന്‍ ഗോ സംരക്ഷണ സെസ് (Cow Cess) ഈടാക്കി സംസ്ഥാന സര്‍ക്കാര്‍. ജോധ്പുരിലെ ഓരു ബാറില്‍നിന്ന് ബിയര്‍ വാങ്ങിയ ഉപഭോക്താവില്‍നിന്ന് മൂല്യവര്‍ധിത നികുതിക്കു (വാറ്റ്) പുറമേ, 20 ശതമാനം അധിക തുകയും ഈടാക്കി. കൗ സെസ് എന്ന പേരിലാണ് ഈ തുക ഈടാക്കിയത്. ബില്ലിന്റെ പകര്‍പ്പ് ഇന്റര്‍നെറ്റില്‍ വൈറലായതോടെ ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. സെപ്റ്റംബര്‍ 30-ന് ജോധ്പുരിലെ പാര്‍ക്ക് പ്ലാസയിലെ ജെഫ്രീസ് ബാറില്‍നിന്ന് 2650 രൂപയ്ക്ക് ആറ് ബിയര്‍ ഓര്‍ഡര്‍ Read More…
ആഹാരം കഴിക്കാതെ മദ്യം മാത്രം കുടിച്ച് ഒരുമാസം; തായ്‌ലന്റില്‍ 40 കാരന്‍ മരണമടഞ്ഞു…!!
ഒരു മാസത്തോളം ആഹാരം കഴിക്കാതെ മദ്യം മാത്രം കഴിച്ചയാള്‍ മരണമടഞ്ഞു. തായ്‌ലന്റിലെ റയോങ്ങില്‍ നടന്ന സംഭവത്തില്‍ ഇയാളുടെ മൃതദേഹത്തിന് ചുറ്റുമായി നൂറിലധികം ബിയര്‍ കുപ്പികളാണ് കണ്ടെത്തിയത്. കഴിഞ്ഞയാഴ്ചയാണ് സംഭവം നടന്നത്. വിവാഹമോചിതനായ നാട്ടുകാരനും 16 വയസ്സുള്ള ആണ്‍കുട്ടിയുടെ പിതാവുമായ 44 കാരനായ തവീസക് നാംവോങ്സയാണ് മരണമടഞ്ഞത്. ശാരീരിക ബുദ്ധിമുട്ട് മൂലം കഴിഞ്ഞയാഴ്ച തീരെ വയ്യാതായി തവീസക് സിയാം റയോങ് ഫൗണ്ടേഷനില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകരെ റയോങ്ങിലെ ബാന്‍ ചാങ് ജില്ലയിലെ തന്റെ വീട്ടിലേക്ക് സഹായത്തിനായി വിളിച്ചുരുന്നു. എന്നാല്‍ ഇയാള്‍ Read More…
വിവാഹാഘോഷം ‘സ്മോള്‍’ ഇല്ലാതെയാണോ ? പഞ്ചായത്ത് വക സമ്മാനവും ആദരവും
മയക്കുമരുന്നിനും മദ്യത്തിനും എതിരായ പോരാട്ടത്തിൽ മുൻകൈയെടുത്ത്, ഹിമാചൽ പ്രദേശിലെ ഹാമിർപൂർ ജില്ലയിലെ ലാംബ്ലു ഗ്രാമപഞ്ചായത്ത്. വിവാഹ ആഘോഷങ്ങള്‍ക്ക് മദ്യവും ലഹരിവസ്തുക്കളും ഒഴിച്ചുകൂടാനാകാത്ത കാര്യമായി മാറിയിരിക്കുന്ന നാട്ടില്‍ മാറ്റത്തിനായി മുന്നിട്ടിറങ്ങുന്നത്ഒരു പഞ്ചായത്ത് ഭരണകൂടം. ലാംബ്ലു പഞ്ചായത്താണ് തങ്ങളുടെ നാട്ടുകാര്‍ക്കിടയിലെ ലഹരി ഉപയോഗം തടയാന്‍ പുതുവഴികള്‍ പരീക്ഷിക്കുന്നത്. വിവാഹവീട്ടില്‍ ആഘോഷങ്ങള്‍ക്കായി മദ്യവു മറ്റു ലഹരി വസ്തുക്കളും നല്‍കാത്ത കുടുംബങ്ങളെ ആദരിക്കാന്‍തയാറെടുക്കുകയാണ് പഞ്ചായത്ത്. ചൊവ്വാഴ്ച ചേർന്ന പഞ്ചായത്ത് യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രധാൻ കർത്താർ സിങ് ചൗഹാനാണ് തീരുമാനം പ്രഖ്യാപിച്ചത്. മദ്യപിക്കുകയും പുകവലിക്കുകയും Read More…
മലയാളി കുടിച്ച് തീർത്തത് 19 കോടിയുടെ മദ്യം; കഴിഞ്ഞ സാമ്പത്തിക വര്‍ഷം റെക്കോര്‍ഡ് വില്‍പന
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ സംസ്ഥാനത്ത് നടന്നത് റെക്കോര്‍ഡ് മദ്യവില്‍പന. 19,088.68 കോടിരൂപയുടെ മദ്യവില്‍പനയാണ് നടന്നത്. 577.7 കോടിരൂപയുടെ വർദ്ധന ആണ് ഉണ്ടായത്. 2022- 23 സാമ്പത്തിക വർഷത്തിൽ 18,510.98 കോടിരൂപയുടെ മദ്യ വില്പന യാണ് സംസ്ഥാനത്ത് നടന്നത്. എന്നാൽ ഈ വർഷം 577.7 കോടി രൂപ വർധിച്ച് 19,088.68 കോടിയിലെത്തി. വില്‍പ്പനയിലെ നികുതി വഴി സര്‍ക്കാര്‍ ഖജനാവില്‍ എത്തിയത് 16,609.63 കോടി രൂപ. 2023 ല്‍ ഇത് 16,189.55 കോടി രൂപയായിരുന്നു. 80 ശതമാനം മദ്യവും വിവിധ Read More…





