Sports

മെസ്സിയേയും ഇന്റര്‍മിയാമിയെയും കൂകിവിളിച്ച് കാണികള്‍ ; ഹോങ്കോംഗില്‍ അര്‍ജന്റീന താരമിറങ്ങിയത് 10 മിനിറ്റ്

ഗള്‍ഫിന് പിന്നാലെ ഹോങ്കോംഗില്‍ സൗഹൃദമത്സരം കളിക്കാനെത്തിയ ഇന്റര്‍മയാമിയെയും ലോകഫുട്‌ബോളര്‍ ലിയോണേല്‍ മെസ്സിയേയും കൂകി കാണികള്‍. 4-1 ന് ഇന്റര്‍മയാമി ജയിച്ച മത്സരത്തില്‍ മെസ്സി കളിക്കാന്‍ ഇറങ്ങാതിരുന്നതാണ് കാണികളെ ചൊടിപ്പിച്ചത്. മെസ്സി പന്തുതട്ടുന്നത് കാണാന്‍ എത്തി നിരാശരായവര്‍ 1000 ഹോങ്കോംഗ് ഡോളര്‍ കൊടുത്ത് വാങ്ങിയ ടിക്കറ്റിന്റെ കാശ് മടക്കിത്തരണമെന്ന് പറഞ്ഞു. അതേസമയം ലയണല്‍ മെസ്സിക്ക് ഹോങ്കോംഗ് സൗഹൃദ മത്സരത്തില്‍ 45 മിനിറ്റ് കളിക്കണമെന്നായിരുന്നു കരാറെന്നും എന്നാല്‍ താരത്തിന കാലിന് പരിക്കേറ്റതിനാലാണ് ഇറങ്ങാതിരുന്നതെന്നും കായിക മന്ത്രി അവകാശപ്പെടുന്നു. ഇന്റര്‍മയാമിയും ഹോങ്കോംഗ് Read More…

Sports

അന്ന് മെസ്സിയെ കരാര്‍ എഴുതിയത് നാപ്കിനില്‍ ; ബാഴ്‌സിലോണയില്‍ ലേലത്തിന് വച്ചത് 300,000 ഡോളറിന്

ലോകഫുട്‌ബോളിലെ എക്കാലത്തെയും ഏറ്റവും മികച്ച കളിക്കാരില്‍ ഒരാളും സ്പാനിഷ്‌ക്ലബ്ബ് എഫ് സി ബാഴ്‌സിലോണയുടെ ചരിത്രത്തിലെ ഒരു ഏടുമാണ് അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ താരം ലിയോണേല്‍ മെസ്സി. വര്‍ഷങ്ങളോളം കളിച്ച് കാറ്റാലന്‍ ക്ലബ്ബിനൊപ്പം 34 ട്രോഫികള്‍ നേടിയ ശേഷമാണ് താരം ഫ്രഞ്ച് ക്ലബ്ബിലേക്ക് ചേക്കേറിയത്. ബാഴ്സലോണയ്ക്കൊപ്പമുള്ള കാലത്ത് പത്ത് ലാ ലിഗ കിരീടങ്ങളും ഏഴ് കോപ്പ ഡെല്‍ റേകളും നാല് ചാമ്പ്യന്‍സ് ലീഗ് ട്രോഫികളും ക്ലബ്ബ് ലോകകപ്പും അദ്ദേഹം നേടി. 2022 ഫിഫ ലോകകപ്പ്, 2021 കോപ്പ അമേരിക്ക കിരീടങ്ങളും Read More…

Sports

കോപ്പാഅമേരിക്കയ്ക്ക് ശേഷം ലിയോണേല്‍ മെസ്സി വിരമിക്കുമോ? ജൂലിയന്‍ അല്‍വാരസ് പറയുന്നത് കേള്‍ക്കു

കോപ്പയും സെന്റിനറിയും ലോകകപ്പും ഉള്‍പ്പെടെ സാധ്യമായ എല്ലാ കിരീടവും പേരിലാക്കിയ ഫുട്‌ബോളിലെ സൂപ്പര്‍താരം ലിയോണ്‍ മെസ്സി കോപ്പാ അമേരിക്ക ഫുട്‌ബോളിന് ശേഷം വിരമിച്ചേക്കുമെന്ന് വിശ്വസിക്കുന്നവര്‍ അനേകമാണ്. മെസ്സിയുടെ അവസാനത്തെ പ്രധാന അന്താരാഷ്ട്ര ടൂര്‍ണമെന്റായി ഇത് മാറുമെന്ന് അനുമാനിക്കുന്നവര്‍ ഏറെയാണ്. എന്നാല്‍ ടീമിലെ ജൂനിയറായ ജൂലിയന്‍ അല്‍വാരസ് പറയുന്നത് മറ്റൊന്നാണ്. 2022 ലോകകപ്പ് വിജയം ആവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍, ക്യാപ്റ്റന്‍ ലയണല്‍ മെസ്സി ആഗ്രഹിക്കുന്നിടത്തോളം കാലം അര്‍ജന്റീനയ്ക്കായി കളിക്കുന്നത് തുടരണമെന്ന് മാഞ്ചസ്റ്റര്‍ സിറ്റിയുടെ അര്‍ജന്റീന ഫോര്‍വേഡ് ജൂലിയന്‍ അല്‍വാരസ് ആഗ്രഹിക്കുന്നു. Read More…

Sports

ലൂയി സുവാരസ് ഇന്റര്‍മിയാമിയിലേക്ക്, പഴയ കൂട്ടുകാരാന്‍ മെസ്സിക്കൊപ്പം ഇനി കളിക്കും

ഉറുഗ്വേയുടെ സൂപ്പര്‍താരം ലൂയി സുവാരസ് പഴയ കൂട്ടുകാരന്‍ ലിയോണേല്‍ മെസ്സിയുമായി വീണ്ടും ഒരുമിക്കുന്നു. അമേരിക്കന്‍ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബ് ഇന്റര്‍മിയാമിയുമായി കരാറിലെത്തുന്ന നാലാമത്തെ മുന്‍ ബാഴ്‌സിലോണ താരമായി ലൂയി സുവാരസ് മാറി. അടുത്ത സീസണ്‍ മുതല്‍ ഇന്റര്‍മയാമിയില്‍ ലിയോണേല്‍ മെസ്സി, സെര്‍ജിയോ ബുസ്‌ക്വെറ്റ്സ്, ജോര്‍ഡി ആല്‍ബ എന്നിവര്‍ക്കൊപ്പം സുവാരസ് മാറും. പാരീസ് സെന്റ് ജെര്‍മെയ്ന്‍ വിട്ട ശേഷം മെസ്സി ഇന്റര്‍ മിയാമിയിലാണ് ചേര്‍ന്നത്. അവിടെ താരം അവര്‍ക്കായി ആദ്യകിരീടം നേടുകയും ചെയ്തിരുന്നെങ്കിലും ലീഗില്‍ പതിനാലാം സ്ഥാനത്ത് Read More…

Sports

ബാലോണ്‍ ഡോ’റിന് റൊണാള്‍ഡോയുടെ പിന്തുണ ആര്‍ക്കാണെന്ന് അറിയാമോ? തീര്‍ച്ചയായും നിങ്ങള്‍ ഞെട്ടും…!!

ലോകഫുട്‌ബോളിലെ സൂപ്പര്‍താരം റൊണാള്‍ഡോ സൗദി ലീഗില്‍ തകര്‍ത്തുവാരുകയാണ്. ഗോളടിച്ച് കൂട്ടുന്ന റോണോ സ്വന്തം ടീമിലെ ലീഗിലും ഏഷ്യന്‍ ചാംപ്യന്‍സ് ലീഗിലും മുന്നില്‍ നിര്‍ത്തുകയാണ്. അദ്ദേഹത്തിന്റെ ഓരോ നീക്കവും ആരാധകര്‍ ആകാംക്ഷയോടെയാണ് കാക്കുന്നത്. അതിനിടയില്‍ ഇത്തവണത്തെ ബാലോണ്‍ ഡോര്‍ പുരസ്‌ക്കാരത്തിന് തന്റെ പിന്തുണ ആര്‍ക്കാണെന്ന് താരം വ്യക്തമാക്കിയിരിക്കുകയാണ്. മാഞ്ചസ്റ്റര്‍ സിറ്റിക്കായി ഗോളടിച്ചു കൂട്ടുന്ന നോര്‍വേ താരം ഏര്‍ലിംഗ് ഹാളണ്ടാണ് ബാലോണ്‍ ഡോറിനായുള്ള പട്ടികയില്‍ ഏറെ മുന്നിലുള്ള താരം. എന്നാല്‍ പോര്‍ച്ചുഗീസ് സൂപ്പര്‍താരത്തിന്റെ പിന്തുണ അദ്ദേഹത്തിനല്ല. തന്റെ ഏറ്റവും വലിയ Read More…

Sports

മാര്‍ട്ടീനസ് ക്ലബ്ബ് വിടുന്നു, മെസ്സിയുടെ ഇന്റര്‍മയാമിയിലേക്ക് ലൂയിസ് സുവാരസ് എത്തുമോ?

ഉറുഗ്വേയുടെ ഇതിഹാസ ഫുട്‌ബോളറും ബാഴ്‌സിലോണയില്‍ മെസ്സിയുടെ മുന്നേറ്റ പങ്കാളിയുമായിരുന്ന ലൂയിസ് സുവാരസ് ലിയോണേല്‍ മെസ്സിയുടെ ഇന്റര്‍മയാമിയുടെ ഭാഗമാകുമോ? അമേരിക്കന്‍ ക്ലബ്ബിന്റെ ആരാധകര്‍ ചോദിച്ചു കൊണ്ടിരിക്കുന്ന മില്യണ്‍ഡോളര്‍ ചോദ്യങ്ങളില്‍ ഒന്നാണിത്. വെനസ്വേലയന്‍ താരം ജോസഫ് മാര്‍ട്ടീനസ് ഇന്റര്‍ മയാമി വിടുകയാണെന്ന് ഉറപ്പാക്കിയത് മുതലാണ് ഈ ചോദ്യം ഉയര്‍ന്നിരിക്കുന്നത്. മുമ്പ് ബാഴ്‌സിലോണ മുന്നേറ്റത്തിന്റെ കുന്തമുനകളായ മെസ്സിയേയും സുവാരസിനേയും വീണ്ടും ഒന്നിപ്പിക്കാന്‍ ഇന്റര്‍ ശ്രമം നടത്തിയേക്കും എന്നാണ് സൂചനകള്‍. ബാഴ്‌സയില്‍ നേരത്തേ മെസിക്കും സുവാരസിനും ഒപ്പം ഒരുമിച്ച് കളിച്ചിരുന്ന സെര്‍ജിയോ ബുസ്‌ക്വെറ്റ്സ്, Read More…

Sports

അമേരിക്കയില്‍ ഫെബ്രുവരി വരെ ഓഫ് സീസണ്‍; മെസ്സി ബാഴ്‌സിലോണയിലേക്ക് തിരിച്ചുപോകുമോ?

ലയണല്‍ മെസ്സി ബാഴ്സലോണയിലേക്ക് മടങ്ങുകയാണോ? പ്ലേഓഫ് സാധ്യതയില്‍ നിന്ന് എംഎല്‍എസ് ടീം ഇന്റര്‍ മിയാമി പുറത്തായതോടെ താരത്തെ ബാഴ്‌സിലോണയ്ക്ക് ലോണായി നല്‍കാനുള്ള സാധ്യതകള്‍ തെളിയുകയാണ്. അടുത്ത ഫെബ്രുവരി വരെ കളയില്ല എന്ന സാഹചര്യത്തില്‍ മെസ്സിക്ക് മുന്നില്‍ ഒരു നീണ്ട ഓഫ് സീസണ്‍ വരുന്നതോടെയാണ് ഈ ഊഹാപോഹങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്. രണ്ടര വര്‍ഷത്തെ കരാറില്‍ ജൂലൈയിലാണ് മെസ്സിയ മിയാമിയില്‍ ചേര്‍ന്നത്. 13 ലീഗ്, കപ്പ് മത്സരങ്ങളില്‍ കളിച്ച മെസ്സി 12 ഗോളുകള്‍ നേടി മികച്ച ഫോമിലാണ്. അടുത്തിടെ സിന്‍സിനാറ്റിയോട് തോറ്റതിന് Read More…

Sports

ഇന്ത്യയ്ക്ക് ഗുഡ്‌ലക്ക് അടിച്ച് ജര്‍മ്മനിയുടെ തോമസ് മുള്ളര്‍; ബംഗ്‌ളാദേശിന് ആശംസയുമായി മെസ്സിയും കൂട്ടരും

ലോകകപ്പ് ക്രിക്കറ്റില്‍ ആദ്യ മത്സരത്തിനായി ഇറങ്ങിയ ബംഗ്‌ളാദേശിന് ഗുഡ്‌ലക്കുമായി ലോകഫുട്‌ബോള്‍ ചാംപ്യന്മാരായ അര്‍ജന്റീനയും നാളെ ഓസ്‌ട്രേലിയയ്ക്ക് എതിരേ ഇറങ്ങാനിരിക്കുന്ന ഇന്ത്യയ്ക്ക് വിജയാശംസ അറിയിച്ച് ജര്‍മ്മന്‍ ഫുട്‌ബോള്‍ ടീമിന്റെ കുന്തമുനയായ തോമസ് മുള്ളറും. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ ആവേശത്തിമിര്‍പ്പില്‍ ആറാടുമ്പോള്‍ ജര്‍മ്മന്‍ ഫുട്‌ബോള്‍ സെന്‍സേഷന്‍ തോമസ് മുള്ളര്‍ രോഹിത് ശര്‍മ്മയ്ക്കും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനും ആശംസകള്‍ നേര്‍ന്നു. രണ്ടു ലോക ചാമ്പ്യന്മാരുടെ സൗഹൃദം ലോകമെമ്പാടും ക്രിക്കറ്റിന്റെ വര്‍ദ്ധിച്ചുവരുന്ന ജനപ്രീതിയുടെ തെളിവാണ്. 2014-ല്‍ ഫിഫ ലോകകപ്പ് നേടിയ മുള്ളര്‍ ഇന്ത്യന്‍ Read More…

Featured Sports

ഞാനും വിരമിക്കും; തന്റെ ഫുട്‌ബോള്‍ റിട്ടയര്‍മെന്റ് പ്ലാനിനെക്കുറിച്ച് മെസ്സി തന്നെ പറയുന്നു

അര്‍ജന്റീനയുടെ ലോകകപ്പ് ജേതാവായ നായകന്‍ ലയണല്‍ മെസ്സി ഒടുവില്‍ താന്‍ വിരമിക്കലിനെക്കുറിച്ച് തുറന്നു പറഞ്ഞു. ഇപ്പോള്‍ അമേരിക്കന്‍ മേജര്‍ സോക്കര്‍ ലീഗില്‍ ഇന്റര്‍മയാമിക്കായി കളിക്കുന്ന താരം എപ്പോള്‍ വിരമിക്കുമെന്നും ഏതായിരിക്കും തന്റെ അവസാന ക്ലബ്ബെന്നും വെളിപ്പെടുത്തുന്നു. ഈ സമ്മറിലായിരുന്നു മെസ്സി മേജര്‍ ലീഗ് സോക്കര്‍ ടീമായ ഇന്റര്‍ മിയാമിയിലേക്ക് മാറിയത്. 2025 വരെയാണ് മെസ്സിയുടെ നിലവിലെ ഇന്റര്‍ മിയാമി കരാര്‍. ഏഴ് തവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം പക്ഷേ അമേരിക്കയില്‍ നിന്ന് വിരമിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് Read More…