കണ്ണൂർ പൈതൽമലയിൽ ഭർത്താവിനൊപ്പം ട്രക്കിങ്ങിന് പോയ യുവതി ഇടിമിന്നലേറ്റു മരിച്ചു. ചെറുപുഴ സ്വദേശിയും പുളിങ്ങോം വില്ലേജ് അസിസ്റ്റന്റുമായ അഞ്ജു മാത്യു (31) ആണ് ദാരുണമായി മരണപ്പെട്ടത്. വൈകിട്ട് ആറുമണിയോടെ ട്രക്കിങ് കഴിഞ്ഞ് പൈതൽമല മഞ്ഞപ്പുല്ലിൽ നിന്ന് തിരിച്ചിറങ്ങുന്നതിനിടെയാണ് ഇവർക്ക് ഇടിമിന്നലേറ്റത്. അഞ്ജുവിന്റെ ഭർത്താവ് സോനു സെബാസ്റ്റ്യനും ഒപ്പമുണ്ടായിരുന്ന ഫോറസ്റ്റ് വാച്ചർ സനീഷിനും മിന്നലിൽ പരിക്കേറ്റിട്ടുണ്ട്. ഇതിൽ ഭർത്താവിന്റെ നില ഗുരുതരമാണ്. വാഹനം കടന്നുചെല്ലാത്ത ഉൾപ്രദേശവും കഠിനമായ വഴിയുമായതിനാൽ ഏകദേശം രണ്ട് മണിക്കൂറോളം സമയമെടുത്താണ് ഇവരെ ആശുപത്രിയിൽ എത്തിക്കാനായത്. Read More…
Tag: Lightning
സൗത്ത് കരോലിനയില്‍ ശക്തമായ ഇടിമിന്നല്‍ ; ആകാശത്ത് സൃഷ്ടിച്ചത് വലിയൊരു തീഗോളം…! വൈറലായ വീഡിയോ
സൗത്ത് കരോലിനയിലെ മൗണ്ട് പ്ലസന്റില്‍ ഉണ്ടായ ശക്തമായ ഇടിമിന്നല്‍ ഇന്റര്‍നെറ്റിനെ അമ്പരപ്പിക്കുന്നു. അവിടുത്തെ പോലീസ് ഡിപ്പാര്‍ട്ട്മെന്റ് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ട സംഭവത്തെക്കുറിച്ചുള്ള വീഡിയോ കഠിനമായ കാലാവസ്ഥ എത്ര അപകടകരമാണെന്ന് ആളുകളെ അത്ഭുതപ്പെടുത്തുന്നതാണ്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പെട്ടെന്ന് വൈറലാകുകയും ചെയ്തു. പോലീസിന്റെ ഡാഷ്‌ക്യാമില്‍ പതിഞ്ഞ വീഡിയോയില്‍ ഇടിമിന്നലില്‍ ഒരു യൂട്ടിലിറ്റി പോസ്റ്റ് പൊട്ടിത്തെറിക്കുന്നതിന്റെയും അഗ്നികുണ്ഡം പെട്ടെന്ന് പൊങ്ങി ഉയരുന്നതിന്റെയും കൃത്യമായി ഇത് കാണിക്കുന്നു. പകല്‍മധ്യത്തില്‍ ഉണ്ടായ പൊട്ടിത്തെറിയില്‍ നഗരത്തില്‍ വൈദ്യുതി തടസ്സവും ഗതാഗതക്കുരുക്കും ഉണ്ടായി. പക്ഷേ Read More…
ഇടിമിന്നലേറ്റ സ്ത്രീ ഉറക്കമുണര്‍ന്നപ്പോള്‍ കണ്ണുകളുടെ നിറം മാറി; ശരീരം തളര്‍ന്നു പോയി !
ഇടിമിന്നല്‍ സമയങ്ങളില്‍ അധികൃതര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിയ്ക്കണം. ഇടിമിന്നലേറ്റുള്ള പല അപകടങ്ങളെ കുറിച്ചും നമ്മള്‍ കേട്ടിട്ടുണ്ട്. ഇപ്പോള്‍ ഓസ്‌ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡില്‍ ഒരു യുവതിയ്ക്ക് സംഭവിച്ച അപകടമാണ് ഞെട്ടിപ്പിയ്ക്കുന്നത്. ഇടിമിന്നലേറ്റ സ്ത്രീയുടെ കണ്ണിന്റെ നിറം മാറിയതായി ന്യൂയോര്‍ക്ക് പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇടിമിന്നലേറ്റതിന് പിന്നാലെ ഇവരുടെ ശരീരം തളര്‍ന്നു പോയതായും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. കാര്‍ലി ഇലക്ട്രിക് എന്ന 30കാരിക്കാണ് ഇടിമിന്നലേറ്റത്. 2023 ഡിസംബറിലാണ് വളരെ ശക്തിയുള്ള മിന്നല്‍ കാര്‍ലിയുടെ ശരീരത്തില്‍ പതിക്കുന്നത്. എന്നാല്‍, അത് താന്‍ Read More…



