ഗര്‍ഭം ധരിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്ന ഏത് സ്ത്രീയും തങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ വേണ്ട കാര്യങ്ങളില്‍ വളരെ ശ്രദ്ധ കൊടുക്കണം. ഒരു കുഞ്ഞിനെ കൊതിയ്ക്കുന്ന നിരവധി സ്ത്രീകളാണ് ഇന്നുള്ളത്. കണക്കുകള്‍ അനുസരിച്ച് ഇന്ത്യയിലെ ജനസംഖ്യയുടെ 10 മുതല്‍ 14 ശതമാനം വരെ സ്ത്രീകള്‍ക്കു വന്ധ്യത ബാധിക്കുന്നു. ഗ്രാമപ്രദേശങ്ങളെ അപേക്ഷിച്ച് നഗരപ്രദേശങ്ങളില്‍ ഇത് കൂടുതലാണ്. ചില കാര്യങ്ങള്‍ നിങ്ങളുടെ നിയന്ത്രണത്തിനപ്പുറമായിരിക്കാം അല്ലെങ്കില്‍ വൈദ്യസഹായം ആവശ്യമായി വന്നേക്കാം. ജീവിതശൈലിയിലെ മാറ്റങ്ങള്‍ പ്രത്യുല്‍പാദനശേഷിയെ ഗുരുതരമായി ബാധിക്കാറുണ്ട്. ഫെര്‍ട്ടിലിറ്റി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന പ്രകൃതിദത്തമായ മാര്‍ഗ്ഗങ്ങളെ കുറിച്ച് Read More…
Tag: lifestyle
ഇനി പാവയ്ക്ക കയ്പ്പില്ലാതെ കഴിക്കാം, ഇങ്ങനെ ചെയ്തു നോക്കൂ !
ആളുകള്‍ക്ക് കഴിക്കാൻ കുറച്ച് ഇഷ്ടക്കുറവുള്ളതും എന്നാല്‍ ശരീരത്തിന് വളരെ ഗുണമുള്ളതുമായ ഒരു പച്ചക്കറിയാണ് പാവയ്ക്ക. പാവയ്ക്കയിലെ കയ്പ്പാണ് പലര്‍ക്കും ഇഷ്ടമാകാത്തത്. പാവയ്ക്കയിൽ ഇരുമ്പ് ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ പൊട്ടാസ്യം, വിറ്റാമിന്‍ സി, മാഗ്നീഷ്യം, ഫോളേറ്റ് സിങ്ക്, ഫോസ്ഫറസ്, മാംഗനീസ്, ഭക്ഷ്യനാരുകൾ , കാത്സ്യം എന്നിവയും അടങ്ങിയിരിക്കുന്നു. പാവയ്ക്ക തോരനായും തീയലുണ്ടാക്കിയും വറുത്തുമൊക്കെ കഴിക്കാറുണ്ട്. എന്നാല്‍ കയ്പാണ് പ്രശ്‌നം. ഇനി കയ്പില്ലാതെ പാവയ്ക്ക പാകം ചെയ്യാനായി ഒരു സൂത്ര വിദ്യയുണ്ട്. ആദ്യം പാവയ്ക്ക ചെറുതായി അരിഞ്ഞെടുത്ത് കുറച്ച് ഉപ്പ് Read More…
13-ാം വയസ്സില്‍ പിതാവിനെ നഷ്ടപ്പെട്ടു, കാമുകനാല്‍ പീഡനത്തിനിരയായി ; ഇപ്പോള്‍ ബോളിവുഡിലെ ഏറ്റവും ധനികയായ നടിമാരില്‍ ഒരാള്‍
പല നടിമാര്‍ ബോളിവുഡിലെ ഇന്‍ഡസ്ട്രിയില്‍ ഉണ്ടായിരുന്നെങ്കിലും പ്രേക്ഷകരുടെ ഹൃദയം കീഴടക്കാന്‍ കഴിഞ്ഞിട്ടുള്ളത് ചുരുക്കം ചിലര്‍ക്ക് മാത്രമാണെന്ന് തന്നെ പറയേണ്ടി വരും. അവരില്‍ ഒരാളാണ് ബോളിവുഡിലെ ഡിംപിള്‍ ക്വീന്‍ എന്ന് അറിയപ്പെടുന്ന പ്രീതി സിന്റ. അത്ര നല്ല കുട്ടിക്കാലം ആയിരുന്നില്ല പ്രീതിയുടേത്. അവള്‍ക്ക് 13 വയസ്സുള്ളപ്പോള്‍ ഒരു വാഹനാപകടത്തില്‍ അവളുടെ പിതാവിനെ നഷ്ടപ്പെട്ടു. ഇതേ അപകടത്തില്‍ അമ്മയ്ക്ക് ഗുരുതരമായി പരിക്കേറ്റ് രണ്ട് വര്‍ഷത്തോളം കിടപ്പിലായി. ഈ ദാരുണമായ സംഭവങ്ങളൊക്കെ പ്രീതിയുടെ ജീവിതത്തെ തന്നെ കീഴ്മേല്‍ മറിച്ചിരുന്നു. എന്നാല്‍ പഠനത്തില്‍ Read More…
ഉണങ്ങിയ ചാണകം, അറക്കപ്പൊടി… ചായയില്‍ മായമുണ്ടോ? കണ്ടുപിടിക്കാം ഈ എളുപ്പവഴിയിലൂടെ
നല്ല ഭക്ഷണം , ചിട്ടയായ ജീവിതശൈലി എന്നിവയൊക്കെയാണ് നമ്മുടെ ആരോഗ്യത്തിനെ നിര്‍ണയിക്കുന്നത്. നമ്മള്‍ കഴിക്കുന്ന എല്ലാ ഭക്ഷണങ്ങളും എപ്പോഴും നല്ലതാവണമെന്നില്ല. ചിലപ്പോള്‍ എന്നും കുടിക്കുന്ന ചായയില്‍ പോലും മായം കാണാം. തേയില ഇലകളോടൊപ്പം അയണ്‍ പൗഡര്‍, ഉണങ്ങിയ ചാണകം, അറക്കപ്പൊടി കൃത്രിമ നിറങ്ങള്‍ എന്നിവയും കലര്‍ത്താനായി സാധ്യതയുണ്ട്. ഇത് നമ്മള്‍ തിരിച്ചറിയണമെന്നില്ല. ഇത് പിന്നീട് ദഹന പ്രശ്നത്തിനും അര്‍ജിക്കും കാരണമാകും.എന്നാല്‍ വീട്ടില്‍ തന്നെ ഇത്തരത്തില്‍ മായം കലര്‍ന്ന തേയില തിരിച്ചറിയാം. ആദ്യ മാര്‍ഗം നിറം പരിശോധനയാണ്. സുതാര്യമായ Read More…
കൂടുതല്‍ കാലം ജീവിക്കണോ? നിങ്ങളുടെ ജീവിതക്രമത്തില്‍ നിന്ന് ഈ ശീലങ്ങള്‍ ഒഴിവാക്കുക
ചിട്ടയായ ആഹാരക്രമവും ജീവിതരീതിയും ശീലിച്ചാല്‍ കൂടുതല്‍ കാലം ജീവിക്കാമെന്ന് എല്ലാവരും പറയാറുണ്ട്. എന്നാല്‍ ഇത് പ്രാവര്‍ത്തികമാക്കുന്നവര്‍ കുറവാണ്. സോഡ, മധുരം കൂടിയ അളവിലുള്ള ജ്യൂസുകള്‍ എന്നിവ സ്ഥിരമായി കുടിക്കുന്നത് ആയുര്‍ദൈര്‍ഘ്യം കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. പച്ചക്കറികള്‍, പഴങ്ങള്‍, പ്രോട്ടീന്‍ എന്നിവ അടങ്ങിയ ആഹാരം ഡയറ്റില്‍ കൂടുതല്‍ ഉള്‍പ്പെടുത്തണമെന്നാണ് വിദഗ്ദര്‍ പറയുന്നത്. നിങ്ങളുടെ ജീവിതക്രമത്തില്‍ നിന്ന് ഒഴിവാക്കപ്പെടേണ്ട ശീലങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം… മദ്യപാനം – ചെറുതായി മദ്യപിക്കുന്നത് ആര്‍ക്കും അത്ര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കില്ല. എന്നാല്‍ അതില്‍ കൂടുതലായാല്‍ പ്രശ്നമാകും. Read More…
വിമാനയാത്രക്കിടെ മദ്യപിക്കുന്നവരുടെ ശ്രദ്ധക്ക്! പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകുമെന്ന് വിദഗ്ധര്‍
വിരസതയകറ്റാനും പേടികൊണ്ടും വിമാനയാത്രക്കിടെ മദ്യപിക്കുന്നവര്‍ ധാരളമാണ്. എന്നാല്‍ വിമാനത്തിലിരുന്ന് മദ്യപിക്കുന്നത് പല രീതിയിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകുമെന്നാണ് വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നത്.ഭൂമിയില്‍ നിന്ന് 30000 അടി ഉയരത്തില്‍ പറക്കുമ്പോല്‍ ശരീരം മദ്യവുമായി പ്രതിപ്രവര്‍ത്തിക്കുന്ന രീതിയാണത്രേ ഈ കുഴപ്പത്തിന് പിന്നില്‍. ഉത്കണ്ഠ, ആക്രമവാസന, ഓക്കാനം, വരണ്ട കണ്ണുകള്‍, അപകടമായ ലൈംഗിക പെരുമാറ്റം തുടങ്ങിയവ ഉണ്ടാകാനായി സാധ്യത അധികമാണ്. മുഖത്തെ കോശങ്ങളില്‍ വെള്ളം കെട്ടിക്കിടന്ന് നീര് വച്ചത്പോലെ മുഖം വീര്‍ക്കാനും മദ്യപാനം കാരണമാകുന്നുണ്ട്. അതിന് പുറമേ രണ്ട് പെഗ്ഗ് അകത്ത് ചെന്ന് Read More…
‘അവനവന്‍ കുഴിക്കുന്ന കുഴികളില്‍… ’ ലോകത്തെ ഏറ്റവും സംശയാലുവായ ഭാര്യ, ഭര്‍ത്താവ് സ്വയം കുഴിച്ച കുഴി
ലോകത്തിലെ എല്ലാ ദമ്പതിമാരും രണ്ടു ശതമാനം സംശയരോഗികളാണെന്നാണ് കണക്കുകള്‍ പറയുന്നത്. എന്നാല്‍ അതൊന്നും ബ്രിട്ടീഷുകാരിയായ ഡെബ്ബിവുഡിനൊപ്പം വരില്ലെന്ന് തോന്നുന്നു. തന്റെ ഭര്‍ത്താവ് തന്നെ വഞ്ചിക്കുന്നുണ്ടോ എന്നറിയാന്‍ ഇവര്‍ കൊണ്ടുവന്നിരിക്കുന്ന നിയന്ത്രണങ്ങള്‍മാധ്യമങ്ങളില്‍ തലക്കെട്ടുകള്‍ സൃഷ്ടിക്കുകയാണ്. നുണപരിശോധന യന്ത്രം ഉള്‍പ്പെടെ അവര്‍ ഒരുക്കിയിരിക്കുന്ന സംവിധാനങ്ങള്‍ കൗതുമുള്ളതുമാണ്. ഭര്‍ത്താവ് സ്റ്റീവി എവിടെയൊക്കെ പോകുന്നുവെന്നറിയാനും ആരൊടൊക്കെ സംസാരിക്കുന്നു എന്ന് അറിയാനും അയാളുടെ പ്രവര്‍ത്തനങ്ങള്‍ ട്രാക്കുചെയ്യാനുമൊക്കെ അവര്‍ സംവിധാനമൊരുക്കിയിരിക്കുകയാണ്. ഡെബ്ബി സ്റ്റീവിനെ നിരന്തരം നുണപരിശോധനയ്ക്ക് വിധേയനാക്കും. ഈ അസാധാരണ കാര്യങ്ങളുടെ തുടക്കം അവരുടെ ബന്ധത്തിന്റെ Read More…
പുരുഷന്മാര്‍ക്കും വേണ്ടേ സൗന്ദര്യ സംരക്ഷണം? ഇക്കാര്യങ്ങള്‍ നിങ്ങള്‍ക്കും ചെയ്യാം
തിളങ്ങുന്ന ചര്‍മ്മം ആരും കൊതിയ്ക്കുന്ന ഒന്നാണ്. സൂര്യപ്രകാശം, അഴുക്ക്, മലിനീകരണം എന്നിവ നിങ്ങളുടെ ചര്‍മ്മത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്. സമീകൃതാഹാരം, നല്ല ഉറക്കം, വെള്ളം കുടിക്കുക എന്നിവ നല്ല ചര്‍മ്മത്തിന് അവശ്യം വേണ്ട കാര്യങ്ങളാണെന്നാണ് വിദഗ്ദര്‍ പറയാറുള്ളത്. നന്നായി പരിപാലിക്കുന്നില്ലെങ്കില്‍ നിങ്ങളുടെ ചര്‍മ്മത്തെ പല കാര്യങ്ങളും വളരെ ദോഷകരമായി ബാധിക്കും. സാധാരണ സ്ത്രീകളാണ് ചര്‍മ്മ സംരക്ഷണത്തിന് പ്രാധാന്യം കൊടുക്കാറുള്ളത്. എന്നാല്‍ പുരുഷന്മാരും തങ്ങളുടെ ചര്‍മ്മ സംരക്ഷണത്തിന് പ്രാധാന്യം നല്‍കണം. പുരുഷന്മാര്‍ സൗന്ദര്യ സംരക്ഷണം നടത്തുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് മനസിലാക്കാം……
കുളിയ്ക്കുമ്പോള്‍ കൂടുതല്‍ മുടി കൊഴിഞ്ഞു പോകാറുണ്ടോ ? ; ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം
മുടി കൊഴിച്ചില്‍ മിക്ക ആളുകളും നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ്. മുടി പൊട്ടിപ്പോവുക, മുടിയുടെ അറ്റം പിളരുക, മുടി നരയ്ക്കുക, മുടി കൊഴിഞ്ഞ് പോവുക എന്നിവയെല്ലാം ഇത്തരത്തില്‍ മുടിക്ക് പ്രശ്‌നമുണ്ടാകുന്ന ഒന്നാണ്. കൃത്യമായ പരിചരണം മുടിയെ ഏറെക്കുറെ സംരക്ഷിയ്ക്കുന്നു. പലര്‍ക്കും കുളിയ്ക്കുമ്പോള്‍ കൂടുതല്‍ മുടി കൊഴിഞ്ഞു പോകുന്നതായി തോന്നാറുണ്ട്. മറ്റ് സമയത്ത് മുടി കൊഴിച്ചില്‍ ഇല്ലാത്തവര്‍ക്ക് പോലും അനുഭവപ്പെടുന്ന പ്രശ്‌നമാകാം ഇത്. നമ്മുടെ തന്നെ ചില ചില്ലറ അശ്രദ്ധകളാണ് ഇത്തരം പ്രശ്‌നത്തിന് വഴിയൊരുക്കുന്നത്.