പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ് പാദങ്ങളിലെ ദുര്‍ഗന്ധം. എന്നാല്‍ ഇത് അനാരോഗ്യത്തിന്റെ ലക്ഷണമാകാം. അമിതമായി വിയര്‍ക്കുന്ന ഒരു അവസ്ഥയാണ് ഹൈപ്പര്‍ഹിഡ്രോസിസ്. നിങ്ങളുടെ പാദങ്ങള്‍ ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ ധാരാളം വിയര്‍ക്കുമ്പോള്‍, വിയര്‍പ്പ് നിങ്ങളുടെ ഷൂസില്‍ കുടുങ്ങി അസുഖകരമായ ദുര്‍ഗന്ധത്തിലേക്ക് നയിക്കും. നിങ്ങള്‍ വളരെയധികം സമ്മര്‍ദ്ദത്തിലാകുകയോ അമിതമായി പ്രവര്‍ത്തിക്കുകയോ ചെയ്യുമ്പോള്‍ വിയര്‍പ്പ് കൂടുന്ന അവസ്ഥ സംഭവിക്കാം. ഈ ദുര്‍ഗന്ധപ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ ഇനി പറയുന്ന കാര്യങ്ങള്‍ ചെയ്യാവുന്നതാണ്…. * നിങ്ങള്‍ക്ക് ഒരു ബക്കറ്റ് ചെറുചൂടുള്ള വെള്ളത്തില്‍ ലാവെന്‍ഡര്‍ അല്ലെങ്കില്‍ റോസ് അവശ്യ Read More…
Tag: lifestyle
4000 കോടിയുടെ കൊട്ടാരം, 700 കാറുകള്‍, എട്ടു വിമാനങ്ങള്‍ , നാല് ഫുട്‌ബോള്‍ ക്ലബ്ബുകള്‍ ; ലോകത്തെ ഏറ്റവും സമ്പന്ന കുടുംബം
ലോകത്തിലെ ഏറ്റവും സമ്പന്ന കുടുംബങ്ങളില്‍ ഒന്നിന്റെ സ്വത്തിലുള്ളത് 700 കാറുകളും എട്ട് വിമാനങ്ങളും. അബുദാബിയിലെ അല്‍ നഹ്യാന്‍ രാജകുടുംബത്തിനാണ് ഈ വസ്തുവകകള്‍ ഉള്ളത്. 305 ബില്യണ്‍ ഡോളറിന്റെ (25,38667 കോടി രൂപ) അവിശ്വസനീയമായ സ്വത്ത് സമ്പാദ്യമുള്ള അവരെ 2023-ല്‍ ലോകത്തിലെ ഏറ്റവും സമ്പന്ന കുടുംബമായി കണക്കാക്കി. 4000 കോടിയുടെ മൂല്യം വരുന്ന ഒരു പ്രസിഡന്‍ഷ്യല്‍ കൊട്ടാരം, 700 കാറുകള്‍, എട്ട് സ്വകാര്യ വിമാനങ്ങള്‍, ഒരു ഫുട്ബാള്‍ ക്ലബ്ബ് എന്നിവയുണ്ട്. ഗൗതം അദാനിയുടെയും മുകേഷ് അംബാനിയുടെയും സംയോജിത സമ്പത്തിനേക്കാള്‍ Read More…
നോണ്‍സ്റ്റിക് പാത്രത്തിലെ പാചകം ആരോഗ്യകരമല്ലേ? ശ്രദ്ധിച്ചില്ലെങ്കില്‍ കുടുംബംതന്നെ രോഗികളാകാം
പാചകത്തെ സ്‌നേഹിക്കുന്ന വീട്ടമ്മമാര്‍ക്ക് ഇന്ന് അടുക്കളയില്‍ നോണ്‍സ്റ്റിക് പാത്രങ്ങള്‍ ഒഴിച്ചു കൂടാനാവില്ല. എണ്ണ ഇല്ലാതെയോ എണ്ണ കുറച്ച് ഉപയോഗിച്ചോ പാചകം ചെയ്യാമെന്നതാണ് നോണ്‍സ്റ്റിക് പാത്രങ്ങള്‍ പ്രിയങ്കരമാകാന്‍ കാരണം. എണ്ണ കുറച്ചാല്‍ ജീവിതശൈലീ രോഗങ്ങളില്‍നിന്ന് അകന്നു നില്‍ക്കാമെന്ന ധാരണയും ഇതിനു പിന്നിലുണ്ട്. അതിനാല്‍ ആധുനിക പാചകത്തില്‍ നോണ്‍ സ്റ്റിക് പാത്രങ്ങള്‍ അത്യന്താപേക്ഷിതമായി മാറിക്കഴിഞ്ഞു. ചീനച്ചട്ടിയായും തവയായും കലമായും ഒന്നിലധികം നോണ്‍ സ്റ്റിക് പാത്രങ്ങള്‍ ഇന്ന് മിക്ക വീടുകളിലുമുണ്ട്. ഇവയുടെ വിവിധതരം ശ്രേണികള്‍ മാര്‍ക്കറ്റില്‍ ലഭ്യമാണ്. വില്ലന്‍ പരിവേഷം ഭക്ഷണം Read More…
51കാരി 16മാസത്തിനിടെ അതിജീവിച്ചത് അഞ്ച് ഹൃദയാഘാതങ്ങള്‍; ആറ് ആന്‍ജിയോപ്ലാസ്റ്റി, ഒരു കാര്‍ഡിയാക് ബൈപാസ്
മുംബൈ: ഒരു ഹൃദയാഘാതം തന്നെ മനുഷ്യരെ ഏറെ ഭയപ്പെടുത്തുന്നതാണ്. എന്നാല്‍ 51 കാരനായ മുളുണ്ട് നിവാസി കഴിഞ്ഞ 16 മാസത്തിനിടെ അതിജീവിച്ചത് അഞ്ച് ഹൃദയാഘാതങ്ങള്‍. അവര്‍ ആറ് ആന്‍ജിയോപ്ലാസ്റ്റികള്‍ക്കും ഒരു കാര്‍ഡിയാക് ബൈപാസ് സര്‍ജറിക്കും വിധേയയായി. ഡിസംബര്‍ 1, 2 തീയതികളില്‍ അവസാനമായി കാത്ത് ലാബിലേക്ക് കയറ്റിയ 51 കാരി തനിക്ക് എന്താണ് കുഴപ്പമെന്നും മൂന്ന് മാസത്തിനുള്ളില്‍ പുതിയ ബ്‌ളോക്ക് ഉണ്ടാകുമോ എന്നും ഭയമാണ്. 2022 സെപ്തംബറില്‍ ജയ്പൂരില്‍ നിന്ന് ബോറിവ്ലിയിലേക്ക് മടങ്ങുമ്പോള്‍ ട്രെയിനില്‍ വെച്ച് ആദ്യത്തെ Read More…
ശരീരഭാരം കുറയ്ക്കാന്‍ നിങ്ങള്‍ക്ക് സാധിക്കാത്തതിന്റെ കാരണങ്ങള്‍ ഇതാകാം
ശരീരഭാരം കുറയ്ക്കാന്‍ ശ്രമിച്ച് പരാജയപ്പെടുന്നവരാണ് അധികവും. എന്നാല്‍ നിങ്ങള്‍ ഭാരം കുറയ്ക്കാന്‍ ശ്രമിച്ചിട്ടും നടക്കാത്തതിന് പിന്നില്‍ ചില കാരണങ്ങള്‍ ഉണ്ടാകും. അവ ഒന്നു പരിശോധിക്കാം. ശരിയായ മാര്‍ഗനിര്‍ദേശ ഇല്ലാതെ സ്വയം പട്ടിണി കിടക്കുകയോ അമിതമായി വര്‍ക്കൗട്ട് ചെയ്യുകയോ ചെയ്താല്‍ ഉദ്ദേശിച്ച ഫലം ലഭിച്ചേക്കില്ല. സ്ഥിരതയില്ലാത്ത പ്രകടനവും ഗുണം നല്‍കില്ല. ഇങ്ങനെ ഒന്നും ചെയ്യാതെ നിങ്ങളുടെ വണ്ണം എന്തുകൊണ്ട് കുറയുന്നില്ല എന്ന് ആശ്ചര്യപ്പെട്ടിട്ടും കാര്യമില്ല. അമിതമായി ഭക്ഷണനിയന്ത്രണം ചിലര്‍ വണ്ണം കുറയ്ക്കാനുള്ള ആവേശത്തില്‍ തുടക്കത്തില്‍ തന്നെ അമിതമായി ആഹാരം Read More…
കറ്റാര്‍വാഴ സ്ഥിരമായി ഉപയോഗിച്ചാല്‍
മുടികൊഴിച്ചില്‍ കുറയ്ക്കാനും ആരോഗ്യകരമായ തലയോട്ടിക്കും മുടിയുടെ വളര്‍ച്ചയ്ക്കുമൊക്കെ കറ്റാര്‍വാഴ വളരെ ഫലപ്രദമാണ്. മുടി കൊഴിച്ചില്‍ തടഞ്ഞ് മുടിയുടെ ആരോഗ്യം വര്‍ധിപ്പിക്കാനും മുടി തഴച്ചു വളരാനും കറ്റാര്‍വാഴ എങ്ങനെയാണ് ഉപയോഗിക്കേണ്ടത്. എന്നു നോക്കാം.ശുദ്ധമായ കറ്റാര്‍വാഴയുടെ പള്‍പ്പ് എടുത്ത് ബ്ലെന്‍ഡര്‍ ഉപയോഗിച്ച് നന്നായി ബ്ലെന്‍ഡ് ചെയ്യുക. ഒരു നനഞ്ഞ ടവ്വല്‍ ഉപയോഗിച്ച് മുടി കെട്ടിവയ്ക്കുക അല്ലെങ്കില്‍ അല്‍പ്പം വെള്ളം ഉപയോഗിച്ച് മുടി നനയ്ക്കുക. ശേഷം ബ്ലെന്‍ഡ് ചെയ്തു വച്ചിരിക്കുന്ന കറ്റാര്‍വാഴ മുടിയിലും തലയോട്ടിയിലും തേച്ചു പിടിപ്പിക്കുക. തുടര്‍ന്ന് 5-10 മിനിറ്റ് Read More…
ഒഴിവ് ദിവസങ്ങളില്‍ ആലിയ ഭട്ട് ചെയ്യുന്ന ഏറ്റവും പ്രിയപ്പെട്ട കാര്യം ഇതാണ്
ആലിയ ഭട്ട് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്ന് വീഡിയോയാണ് ആരാധകര്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. ഒരുസ്വിമിങ്ങ് പൂളില്‍ പൊങ്ങിക്കിടക്കുന്ന വീഡിയോയിരുന്നു അത്. താന്‍ ഒഴിവ് ദിനം ചെയ്യാന്‍ ആഗ്രഹിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇതാണ് എന്ന് ആലിയ വീഡിയോയ്ക്ക് അടിക്കുറിപ്പായി നല്‍കിയിരിക്കുന്നു. ഒപ്പം ശല്യപ്പെടുത്തരുത് എന്നും കുറിക്കുന്നുണ്ട്. പിങ്ക് നിറത്തിലുള്ള പൂള്‍ വസ്ത്രങ്ങള്‍ ധരിച്ചാണ് ആലിയ വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്നത്. ആലിയ ഭട്ടിന്റെ ഒഴിവ് ദിനത്തിലെ ഏറ്റവും പ്രിയപ്പെട്ട ഈ വിനോദം ഫ്ളോട്ടിങ് തെറാപ്പി എന്ന ചികിത്സ രീതി കൂടിയാണ്. ഇങ്ങനെ Read More…
ഈ എട്ട് ശീലങ്ങള്‍ നിങ്ങളുടെ കരളിനെ അപകടത്തിലാക്കും
പഞ്ചാസാരയുടെ ഉയര്‍ന്ന അളവു മുതല്‍ ഡോക്ടറുടെ നിര്‍ദേശമില്ലാതെ കഴിക്കുന്ന മരുന്ന് വരെ നിങ്ങളുടെ കരളിന്റെ ആരോഗ്യം തകരാറിലാക്കുന്നു. അവയെക്കുറിച്ച് ഒന്ന് അറിഞ്ഞിരിക്കാം. അമിതമദ്യപാനം- മദ്യത്തിന്റെ അമിത ഉപയോഗം കരളിനെ തകരാറിലാക്കുമെന്നത് പലര്‍ക്കും അറിവുള്ള കാര്യമാണ്. അമിത മദ്യപാനം ഫാറ്റിലിവര്‍ മുതല്‍ സിറോസിസ് വരെയുള്ള രോഗവാസ്ഥകള്‍ക്ക് ഇടയാക്കുന്നു. മോശം ഭക്ഷണക്രമം- അനാരോഗ്യകരമായ കൊഴുപ്പ്, പഞ്ചസാര, സംസ്‌കരിച്ച ഭക്ഷണങ്ങള്‍ എന്നിവ സ്ഥിരമായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഫാറ്റി ലിവറിന് കാരണമാകും. കരളിന്റെ ആരോഗ്യം സംരക്ഷിക്കാന്‍ പച്ചക്കറികള്‍, പഴങ്ങള്‍, ധാന്യങ്ങള്‍ പരിപ്പ് മുതലായവ Read More…
നിങ്ങള്‍ ജോലിയില്‍ അരക്ഷിതനാണോ? എങ്കില്‍ സൂക്ഷിച്ചു കൊള്ളുക
ഒരു സ്ഥിരം ജോലി നല്‍കുന്ന മനസമാധാനം വളരെ വലുതാണ് എന്നത് യാഥാര്‍ത്ഥ്യമാണ്. ജോലി സുരക്ഷ ആളുകളുടെ ആയുസിനെ തന്നെ നിര്‍ണയിക്കുമെന്ന് പഠനം. കുറഞ്ഞ വേതനം, തൊഴിലിലെ സ്വാധിന കുറവ്, സുരക്ഷിതമല്ലാത്ത സാഹചര്യം, ജോലി നഷ്ടപ്പെടാനുള്ള സാധ്യത എന്നിവയെല്ലാം ജോലിയിലെ സുരക്ഷയുമായി ബന്ധപ്പെടുന്ന കാര്യങ്ങളാണ്. അനിഷ്ടകരമായ തൊഴിലില്‍ നിന്ന് കൂടുതല്‍ സുരക്ഷിതമായ ജോലിയിലേയ്ക്ക് മാറുന്നത് മരണസാധ്യത വരെ കുറയ്ക്കുമെന്ന് ഈ പഠനം വ്യക്തമാക്കുന്നു. സ്വീഡനിലെ കേരാലിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് ഇത്തരത്തിലൊരു പഠനം നടന്നത്. കേരാലിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എണ്‍വയോണ്‍മെന്റല്‍ Read More…









