Crime

‘യേശു യേശു സുവിശേഷകന്‍’ ബാജീന്ദര്‍ സിങ്ങിന്‌ ബലാത്സംഗക്കേസില്‍ ജീവപര്യന്തം തടവ്‌

സ്വയംപ്രഖ്യാപിത സുവിശേഷ പ്രസംഗകന്‍ ബാജീന്ദര്‍ സിങ്ങിന്‌ ബലാത്സംഗക്കേസില്‍ ജീവപര്യന്തം തടവ്‌. 2018 ല്‍ ഒരു സ്‌ത്രീ നല്‍കിയ പരാതിയെത്തുടര്‍ന്നുണ്ടായ കേസില്‍ പഞ്ചാബിലെ മൊഹാലി കോടതിയാണു ശിക്ഷ വിധിച്ചത്‌. ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കുറ്റക്കാരനാണെന്നു കണ്ടെത്തിയതിനെത്തുടര്‍ന്ന്‌ ഇയാള്‍ പട്യാല ജയിലില്‍ കഴിയുകയായിരുന്നു. നാല്‍പ്പത്തിരണ്ടുകാരനായ ബാജീന്ദര്‍ സിങ്ങ്‌ ‘യേശു യേശു സുവിശേഷകന്‍’ എന്ന പേരില്‍ പ്രശസ്‌തനാണ്‌. വിദേശത്തേക്കു കൊണ്ടുപോകാമെന്നു പറഞ്ഞ്‌ ഇയാള്‍ പ്രലോഭിപ്പിക്കുകയും ബലാത്സംഗം ചെയ്യുകയുമായിരുന്നെന്നാണ്‌ പരാതിക്കാരിയുടെ ആരോപണം. മൊഹാലിയിലെ വസതിയില്‍വച്ചായിരുന്നു അതിക്രമം. അതിന്റെ വീഡിയോ ഇയാള്‍ Read More…