ചൂട് കാലമാണ്. അന്തരീക്ഷത്തിലെ ചൂട് മുപ്പത്തിയേഴ് ഡിഗ്രിയും കഴിഞ്ഞ് മുന്നോട്ടാണ്. , ചൂട് കാരണം പുറത്ത്പോകാന്‍ പോലും സാധിക്കില്ല. ഈ സമയത്ത് കൂടുതല്‍ പഴങ്ങള്‍ കഴിക്കുന്നത് നല്ലതാണ്. എങ്കിലും ചൂട് കാലമായാല്‍ എപ്പോഴെത്തെയും താരം നമ്മുടെ തണ്ണിമത്തനാണ്. ദാഹം മാറാനും നിര്‍ജലീകരണം തടയാനും ഉഗ്രനാണ് ഇത്. പക്ഷെ തണ്ണിമത്തന്‍ വാങ്ങുമ്പോള്‍ നോക്കി വാങ്ങണം. ഇനി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. ഒരുപോലെ ഉള്ള രണ്ട് തണ്ണിമത്തന്‍ എടുക്കുമ്പോള്‍ അതില്‍ ഭാരകൂടുതലുള്ളത് വാങ്ങാം. ഇതില്‍ അധികം ജ്യൂസ് ഉണ്ടാകും. Read More…
Tag: life style
എത്രയൊക്കെ നടന്നിട്ടും, വ്യായാമം ചെയ്തിട്ടും വണ്ണം കുറയുന്നില്ലേ? ചിലപ്പോള്‍ കാരണം ഇതൊക്കെ ആവാം
ദിവസം മുഴുവന്‍ ഉന്മേഷത്തോടെ ഇരിക്കാനും ആരോഗ്യം സംരക്ഷിക്കാനും നടത്തം സഹായിക്കുന്നു. എന്നാല്‍ എല്ലാ ദിവസവും നടന്നിട്ടും ശരീരത്തിന്റെ ഭാരം കുറയുന്നില്ലെങ്കില്‍ അതിന് പിന്നില്‍ ചില കാരണങ്ങളുണ്ടാകാം. സാവധാനത്തിലുള്ള നടത്തം മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നു. സന്ധികള്‍ക്കും നല്ലതാണ്. ശരീരഭാരം കുറയ്ക്കാന്‍ പ്രയാസമാണ്. സാവധാനം നടക്കുന്നത് ഹൃദയമിടുപ്പിന്റെ നിരക്ക് കൂട്ടുന്നില്ല. ശരീരഭാരം കുറയണമെങ്കില്‍ വേഗത്തിൽ നടക്കണം, സ്‌റ്റെപ്പുകള്‍ കയറുന്നതും നല്ലതാണ്. ഒരോ ഭക്ഷണത്തിന് ശേഷവും മൂന്നോ നാലോ തവണയായി ചെറുനടത്തങ്ങൾ ശീലമാക്കണം. ഒരോ തവണയും ഭക്ഷണത്തിന് ശേഷം 15 മിനിറ്റ് നടക്കുന്നത് Read More…
ഒരേസമയം ഒന്നിലധികം പ്രണയങ്ങൾ, പക്ഷേ ആരെയും വിവാഹം കഴിക്കില്ല; ‘സോളോപോളിയാമോറി’ ട്രെൻഡ്
പവിത്രമായ പ്രണയബന്ധങ്ങളുടെ കാലം കഴിയുന്നുവോ? ഒരാളെ മാത്രം മനസില്‍ പ്രതിഷ്ഠിച്ച് ജീവിതകാലം മുഴുവന്‍ ആ ഓര്‍മ്മകളുമായി കഴിയുന്ന കാമുകനേയും കാമുകിയേയും പഴയകകാല കഥകളില്‍മാത്രമേ കാണാനാവൂ. പുതിയ കാലത്തില്‍ പ്രണയത്തിന്റെ കോലവും മാറുകയാണ്. ഒരേ സമയം ഒറ്റയ്ക്കാകുകയും അതേ സമയം ഒന്നിലധികം പ്രണയ ബന്ധങ്ങളുണ്ടാകുകയും ചെയ്യുന്നതിനേപ്പറ്റി നിങ്ങള്‍ കേട്ടിട്ടുണ്ടോ? ഇക്കൂട്ടര്‍ ഒറ്റയ്ക്കാണോയെന്ന് ചോദിച്ചാല്‍ അതെ, എന്നാല്‍ പ്രണയമുണ്ടോയെന്ന് ചോദിച്ചാല്‍ ഒന്നിലധികമുണ്ട്. ‘സോളോപോളിയാമോറി’ എന്നു വിളിക്കുന്ന ഈ പ്രണയം ട്രെൻഡായി മാറുകയാണ്. ജെന്‍- സി തലമുറ സോളോപോളിയാമോറിയെ ചേര്‍ത്തുപിടിക്കാൻ കാരണമുണ്ട്. Read More…
നിങ്ങള്‍ ഒരു നല്ല സുഹൃത്താണോ ? സ്വയം വിലയിരുത്താം
സൗഹൃദത്തിന്റെ വാതായനങ്ങള്‍ തുറന്നിട്ടിരുന്ന, എന്തും ഏതും സുഹൃത്തിനോട് തുറന്നുപറഞ്ഞ് മനസിലെ ഭാരം ഇറക്കിവയ്ക്കുകയും സന്തോഷങ്ങളില്‍ ഉറക്കെ പൊട്ടിച്ചിരിക്കുകയും ചെയ്തിരുന്ന കൂട്ടുകെട്ടുകള്‍ അവസാനിച്ചുവോ? ആത്മാര്‍ഥതയും ആഴവുമുള്ള ബന്ധങ്ങള്‍ നമുക്കിടയില്‍നിന്ന് അപ്രത്യക്ഷമാവുകയാണോ? സൗഹൃദമെന്നാല്‍ ഒരു ഹൃദയ വികാരമാണ്. നമ്മെ ആശ്വസിപ്പിക്കുന്ന, ഇഷ്ടപ്പെടുന്ന, സന്തോഷിപ്പിക്കുന്ന, പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിത്തരുന്ന ഒരു സുഹൃത്ത് അടുത്തോ അകലെയോ ഉണ്ടെങ്കില്‍ അതാണ് ഏറ്റവും നല്ല സൗഹൃദം. പുതിയ കുട്ടികളതിനെ വേവ്ലങ്ത് എന്നൊക്കെ പറയും. എത്ര അകലെയാണെങിലും നമ്മുടെ കൂടെയുണ്ടെന്ന തോന്നല്‍ നല്‍കി നമ്മെ ചേര്‍ത്തുനിര്‍ത്തുന്ന ആ Read More…
രാവിലെ ഈ ശീലങ്ങൾ പിന്തുടരാന്‍ റെഡിയാണോ? ശരീരഭാരം കുറയ്ക്കാം, വണ്ണം വയ്ക്കുകയേയില്ല
ശരീരഭാരം നല്ല രീതിയില്‍ നില നിര്‍ത്തുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് ഇന്ന് പലര്‍ക്കും. ചിലരുടെ ശരീരം എപ്പോഴും നല്ല ഫിറ്റായി തന്നെ ആയിരിയ്ക്കും ഉണ്ടായിരിയ്ക്കുക. അവര്‍ അത് അങ്ങനെ തന്നെ നിലനിര്‍ത്താനും ശ്രമിയ്ക്കാറുണ്ട്. മറ്റു പലര്‍ക്കും ഇത് സാധിയ്ക്കാറില്ലെന്ന് തന്നെ പറയാം. എപ്പോഴും ഫിറ്റ് ആയി ഇരിക്കുന്നവര്‍ അവരുടെ ചില ശീലങ്ങള്‍ കൃത്യമായി പിന്‍തുടരുന്നവരാകാം. അവ എന്തൊക്കെയാണെന്ന് നോക്കാം…. * പ്രഭാതഭക്ഷണം ആരോഗ്യകരമാക്കാം – ശരീരഭാരം നിയന്ത്രിക്കുന്നവര്‍ പ്രഭാതഭക്ഷണം ഒഴിവാക്കുകയേയില്ല. രാവിലെ ഉപാപചയനിരക്ക് ഏറ്റവും കൂടുതല്‍ Read More…
ഐസ് സ്റ്റിക്ക് കണ്ടുപിടിച്ചത് 11 വയസ്സുള്ള ഒരു കുട്ടി! ഒരു തണുത്ത രാത്രി നല്‍കിയ മനോഹര സമ്മാനം
പോപ്‌സിക്കളിള്‍ എന്ന പേരില്‍ വിളിക്കുന്ന ലോകത്തിലെ കുട്ടികളുടെ പ്രിയപ്പെട്ട ഐസ്‌ക്രീമിനെ നമ്മുടെ നാട്ടില്‍ വിളിച്ചിരുന്നത് , സ്റ്റിക്ക് ഐസ്, ഐസ് സ്റ്റിക്ക് എന്നൊക്കെയാണ്. പ്രശസ്തമായ ഈ ഐസ്‌ക്രീമിന്റെ ജനനം വളരെ ആകസ്മികമായിയാണ്. 11 വയസ്സുള്ള ഒരു കുട്ടിയാണ് ഈ കണ്ടെത്തല്‍ നടത്തിയതെന്ന് വിശ്വസിക്കാനായി സാധിക്കുമോ? 1905ല്‍ ആയിരുന്നു ഈ സംഭവം. സാന്‍ ഫ്രാന്‍സിസ്‌കോയില്‍ ഫ്രാങ്ക് എപ്പേഴ്‌സ് എന്ന കുട്ടി ഒരു ഗ്ലാസ് നിറയെ മധുരപാനീയത്തില്‍ നിറയെ സ്റ്റിക്ക് വെച്ച് കറക്കികളിച്ചതിന് ശേഷം അത് കുടിക്കാതെ വീടിന്റെ വെളിയില്‍ Read More…
ഓന്തിനെ പോലെ നിറം മാറും, ലവ് ബോംബിങ്… ; ജെന്‍- സി ന്യൂജന്‍ റിലേഷന്‍ഷിപ്പില്‍ ട്രെന്‍ഡിങ്ങായ പദങ്ങള്‍
1997 മുതല്‍ 2012 കാലയളവില്‍ ജനിച്ചവരെയാണ് ജെന്‍ സിയില്‍ ഉള്‍പ്പെടുത്തുന്നത്. പ്രണയബന്ധത്തിന്റെ ഒരോ സാഹചര്യത്തിനും ഇന്ന് വ്യത്യസ്ത പേരുകളുണ്ട്. ജീവിത സാഹചര്യങ്ങളിലെ മാറ്റമെല്ലാം ഇന്ന് പ്രണയബന്ധത്തിനെ സ്വാധീനിക്കുന്നു. ഇപ്പോഴത്തെ പ്രണയബന്ധത്തില്‍ പങ്കാളിയുടെ പെരുമാറ്റം പരസ്പരമുള്ള മനസ്സിലാക്കല്‍ ഹൃദയത്തിന്റെ അടുപ്പം എന്നിങ്ങനെ ഒരോ ഘടകങ്ങളും കണക്കാക്കിയാണ് പല പേരുകള്‍ നല്‍കുന്നത്. അത്തരത്തിൽ ജെന്‍ സിയുടെ ഇടയില്‍ ട്രെന്‍ഡായ ചില ന്യൂജനറേഷന്‍ റിലേഷന്‍ഷിപ്പ് പദങ്ങള്‍ നോക്കിയാലോ ? മിഥ്യ എന്ന് അര്‍ഥമാക്കുന്ന ‘ ഡെലുഷ്യന്‍’ എന്നവാക്കും റിലേഷന്‍ഷിപ്പിലെ ‘ ഷിപ്പും’ Read More…
ഭക്ഷണം കഴിച്ചതിനു ശേഷവും വിശപ്പ് തോന്നാറുണ്ടോ? കാരണങ്ങളും തടയാനുള്ള മാര്‍ങ്ങളും
ഭക്ഷണം കഴിച്ച് അൽപസമയത്തിനകം പലർക്കും വീണ്ടും വിശപ്പ് അനുഭവപ്പെടാറുണ്ട്. കാർബോഹൈഡ്രേറ്റ് കൂടുതലുള്ള അസന്തുലിതമായ ഭക്ഷണം, അല്ലെങ്കിൽ ഉയർന്ന ഗ്ലൈസെമിക് ഇൻഡക്സ് ഉള്ള ഭക്ഷണങ്ങൾ എന്നിവ കഴിക്കുന്നത് നമുക്ക് സംതൃപ്തി നൽകില്ല. മാത്രമല്ല, നിർജ്ജലീകരണം, അല്ലെങ്കിൽ മാനസിക സമ്മർദ്ദ നിലകൾ എന്നിവ ഭക്ഷണം കഴിച്ചതിന് ശേഷവും നിങ്ങൾക്ക് വിശപ്പ് അനുഭവപ്പെടാൻ കാരണമാകാം . പ്രോട്ടീൻ, നാരുകൾ അല്ലെങ്കിൽ ആരോഗ്യകരമായ കൊഴുപ്പ് കുറഞ്ഞ പോലുള്ള ഭക്ഷണം കഴിച്ചതിനുശേഷം വിശപ്പ് തോന്നുന്നത് സ്വാഭാവികമാണ് . വേഗത്തിൽ ഭക്ഷണം കഴിക്കുന്നതും ഇതിന് കാരണമായേക്കാവുന്നതാണ്. Read More…
മൊബൈലില്‍ സ്ഥിരമായി സ്‌ക്രോള്‍ ചെയ്യുന്നവരാണോ നിങ്ങള്‍?എങ്കില്‍ സൂക്ഷിക്കുക
മൊബൈല്‍ ഫോണും കമ്പ്യൂട്ടറുമെല്ലാം നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമാണ്. അതിനാല്‍ തന്നെ ഇപ്പോള്‍ സ്‌ക്രീന്‍ ടൈം വര്‍ധിച്ചുവെന്ന് പറയാം. ഡിജിറ്റല്‍ യുഗത്തിലേക്ക് മാറിയതിന് ശേഷം അമിതവണ്ണം, നടുവേദന, വ്യയാമമില്ലായ്മ ഇതിനെല്ലാം കാരണമായി. രോഗങ്ങളും വർധിച്ചു. ടെക്‌സ്റ്റ് നെക്ക് എന്ന അവസ്ഥയിലേക്ക് വരെ ഇത് മനുഷ്യനെ നയിക്കുന്നു. ലാപ്‌ടോപ്, മൊബൈല്‍ എന്നിവയുടെ ഉപയോഗത്തിനായി തലകുനിച്ചുള്ള ഇരിപ്പ് കഴുത്ത് വേദനയ്ക്കും കാരണമാകുന്നു. കൗമാരക്കാരില്‍ പ്രത്യേകിച്ച് 14 മുതല്‍ 24 വയസ്സുവരെയുള്ളവരില്‍ കഴുത്ത് വേദന സ്ഥിരം ആരോഗ്യപ്രശ്‌നമായി മാറികഴിഞ്ഞിരിക്കുന്നു. അതിനുള്ള കാരണം Read More…