രുചിയില്‍ മാത്രമല്ല ആരോഗ്യഗുണങ്ങളിലും സമ്പന്നമാണ് ഞാവല്‍പ്പഴം. ഇപ്പോള്‍ ഞാവല്‍പ്പഴത്തിന്റെ സീസണ്‍ കൂടിയാണ്. ഞാവല്‍പ്പഴത്തിന്റെ ശക്തിയറിഞ്ഞ് ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. എന്തൊക്കെയാണ് ഞാവല്‍പ്പഴത്തിന്റെ ഗുണങ്ങളെന്ന് നോക്കാം. ദഹനത്തിന് സഹായിക്കും വയറിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ മാറ്റാനും ദഹനം എളുപ്പമാക്കാനും ഞാവല്‍പ്പഴം സഹായിക്കും. കൂടാതെ വായുേകാപം, വയറ് കമ്പിനം, മലബന്ധം എന്നിവ അകറ്റാനും ഞാവല്‍പ്പഴം സഹായിക്കും. ഹൃദയാരോഗ്യം ഞാവല്‍പ്പഴത്തിലെ ആന്റിഓക്‌സിഡന്റുകള്‍ ധാരാളം ഉണ്ട്. ഇത് കൊളസ്‌ട്രോളിനെ നിയന്ത്രിക്കുന്നു. കൂടാതെ ഞാവല്‍പ്പഴത്തിലടങ്ങിയ പൊട്ടാസ്യം പക്ഷാഘാതം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. Read More…
Tag: life style
മാനസിക സമ്മര്‍ദത്തിലാണോ? ശാന്തരായി ഇരിക്കാന്‍ 5 മാര്‍ഗങ്ങള്‍
സാഹചര്യങ്ങള്‍ മോശമാകുമ്പോഴും സമാധാനം കൈവിടാതെ ശാന്തരായിരിക്കാന്‍ കഴിയുന്നത് ഒരു പ്രത്യേക കഴിവ് തന്നെയാണ്. ഇത് എല്ലാവര്‍ക്കും സാധിക്കണമെന്നില്ല. അത്തരത്തില്‍ ശാന്തരായിരിക്കാന്‍ ചില പൊടിക്കൈകള്‍ ഇത്. മാനസിക സമ്മര്‍ദ്ദം അനുഭവപ്പെടുമ്പോള്‍ ശ്വാസം വലിച്ചെടുത്തശേഷം ഉള്ളില്‍ പിടിച്ചുവച്ച് അല്‍പ സമയങ്ങള്‍ക്ക് ശേഷം വായിലൂടെ പുറത്തുവിടുക. സ്ഥിരമായി ധ്യാനം ശീലമാക്കുക. പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാന്‍ ഇത് സഹായിക്കും. ജീവിതത്തില്‍ അടുക്കും ചിട്ടയും ഉണ്ടാകുന്നത് ഒരു പരിധിവരെ ശാന്തത കൈവരിക്കാന്‍ സഹായിക്കുന്നു. കാര്യങ്ങള്‍ മുന്‍ഗണനക്രമനുസരിച്ച് ചെയ്യുന്നതും ചെയ്ത് തീര്‍ക്കാനുള്ള ജോലികളുടെ ലിസ്‌റ്റ് തയാറാക്കുന്നതും Read More…
സ്ത്രീകള്‍ കടുത്ത നിറങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും കഴിയ്ക്കണമെന്ന പഠനങ്ങള്‍. കാരണം
ജീവിതനിലവാരത്തെ ബാധിക്കുന്ന തരത്തില്‍ സ്ത്രീകളെ ദുര്‍ബലരാക്കുന്ന രോഗങ്ങളാണ് അവര്‍ക്ക് വരാറുള്ളതെന്ന് പഠനം. ജോര്‍ജിയ സര്‍വകലാശാലയിലെ ഗവേഷകരാണ് പുതിയ പഠനങ്ങളെ കുറിച്ച് വ്യക്തമാക്കുന്നത്. ഭക്ഷണക്രമം മെച്ചപ്പെടുത്തിയും കൂടുതല്‍ കടുത്ത നിറങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും കഴിച്ചും ഈ രോഗങ്ങളുടെ സാധ്യത കുറയ്ക്കാന്‍ സ്ത്രീകള്‍ക്കാകുമെന്നും ഗവേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സ്ത്രീകള്‍ക്ക് രോഗങ്ങള്‍ വല്ലപ്പോഴും മാത്രമോ പ്രായമാകുമ്പോഴോ വരുന്നതാണ് അവരുടെ ആയുര്‍ദൈര്‍ഘ്യം പുരുഷന്മാരേക്കാള്‍ കൂടാന്‍ കാരണമെന്ന് ഗവേഷണത്തിനു നേതൃത്വം നല്‍കിയ ബില്ലി ആര്‍. ഹാമണ്ട് പറയുന്നു. സ്ത്രീകള്‍ക്ക് കാഴ്ച നഷ്ടം, മറവിരോഗം എന്നിങ്ങനെ Read More…
കണ്ണിനടിയിലെ കറുത്ത പാടുകളുണ്ടാകാനുള്ള കാരണം അറിയാമോ? ഇല്ലാതാക്കാന്‍ ഇതാ ചില എളുപ്പ വഴികള്‍
നിരവധി പേര്‍ കണ്ണിനടിയിലെ കറുത്ത പാടുകളെക്കുറിച്ച് ആലോചിച്ച് ഉത്കണ്ഠപ്പെടാറുണ്ട്. ഉറക്കക്കുറവ്, പോഷകാഹാരങ്ങളുടെ കുറവ്, സമ്മര്‍ദ്ദം എന്നിവയൊക്കെയാണ് ഇതിന് പ്രധാന കാരണങ്ങള്‍. കണ്ണിന് താഴത്തെ കറുപ്പ് വേഗത്തില്‍ മാറ്റാന്‍ ഇനി പറയുന്ന കാര്യങ്ങള്‍ ചെയ്യാവുന്നതാണ്. കണ്ണിനടിയിലെ കറുത്ത പാടുകള്‍ ഇല്ലാതാക്കാന്‍ ഒരുപാട് പണച്ചിലവ് വേണ്ടിവരുമെന്നാണ് പലരുടെയും ധാരണ. എന്നാല്‍ ഇതിനായി ചില അടുക്കള പൊടിക്കൈകള്‍ ഉണ്ട് അവ എന്തൊക്കെയാണെന്ന് നോക്കാം…
ശരീരഭാരം കുറയ്ക്കാം ; കലോറി കുറഞ്ഞ ഈ പാനീയങ്ങള്‍ കുടിയ്ക്കാം
അമിത ഭക്ഷണവും മോശം ഭക്ഷണ ശീലങ്ങള്‍, വ്യായാമക്കുറവ്, സ്‌ട്രെസ്, ചില മരുന്നുകളുടെ ഉപയോഗം തുടങ്ങിയ പല കാരണങ്ങളും ശരീരഭാരം കൂട്ടാറുണ്ട്. തടി കുറയ്ക്കാന്‍ സഹായിക്കുന്ന പല ഘടകങ്ങളുമുണ്ട്. ഡയറ്റും വ്യായാമവും എല്ലാം ഇതില്‍ പെടുന്നവയാണ്. എന്നാല്‍ മിക്കവര്‍ക്കും താല്പര്യം എളുപ്പത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ തന്നെയാണ്. ആഹാരക്രമത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ തന്നെ ശരീരഭാരം നന്നായി കുറയ്ക്കാന്‍ സാധിയ്ക്കും. രാവിലെ എഴുന്നേല്‍ക്കുന്നത് മുതലുള്ള ശീലങ്ങളില്‍ മാറ്റം വരുത്തിയാല്‍ തന്നെ വളരെയധികം മാറ്റം തന്നെ ശരീരഭാരത്തില്‍ വരുത്തുവാന്‍ സാധിയ്ക്കും. രാവിലെ Read More…
ലോകത്തെ ഏറ്റവും ഗ്‌ളാമറസായ മുത്തശ്ശി; 53 കാരി 19 കാരുടേത് പോലെയുള്ള ചര്‍മ്മത്തിനായി ചെയ്യുന്നത് ഈ കാര്യങ്ങള്‍
ലോകത്തെ ഏറ്റവും ഗ്‌ളാമറസ് മുത്തശ്ശി എന്നാണ് 53 കാരി ജിന സ്റ്റുവര്‍ട്ട് അറിയപ്പെടുന്നത്. സാമൂഹ്യമാധ്യമങ്ങളില്‍ അനേകം ആരാധകര്‍ അവരുടെ ശരീര സൗന്ദര്യ ട്രിക്‌സുകള്‍ക്ക് ആരാധകരായി ഉണ്ട്. അടുത്തിടെ 53 ാം ജന്മദിനത്തില്‍ തന്റെ ചര്‍മ്മം ചുളിവ് വരാതെ സംരക്ഷിക്കുന്നതിനെക്കുറിച്ച് അവര്‍ വാചാലയായി. ഓസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ നിന്നുള്ളയാളാണ് ജിന സ്റ്റുവര്‍ട്ട് അടുത്തിടെ പ്ലേബോയ്ക്കായി ഗ്‌ളാമറസ് സ്റ്റില്ലിനായി പോസ് ചെയ്തിട്ടുണ്ട്. തിളങ്ങുന്ന ചര്‍മ്മത്തില്‍ അനേകംഫോട്ടോകളാണ് അവര്‍ ആരാധകര്‍ക്കായി സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നത്. നിങ്ങളുടെ 50-കളില്‍ കൗമാരക്കാരന്റെ ചര്‍മ്മം നേടാനുള്ള Read More…
69 വയസിലും യൗവനം: ഓപ്ര വിന്‍ഫ്രിയുടെ ആരോഗ്യ രഹസ്യം ഇതാണ്
അമേരിക്കല്‍ ടോക്ക് ഷോ താരം ഓപ്ര വിന്‍ഫ്രിയെ അറിയാത്തവര്‍ കുറവായിരിക്കും. 69-ാം വയസില്‍ 18 കിലോ ശരീരഭാരം കുറച്ച് കൂടുതല്‍ ആരോഗ്യവതിയായിരിക്കുകയാണ് അവര്‍. എങ്ങനെയാണ് ഈ പ്രായത്തിലും തന്റെ ആരോഗ്യവും യൗവനവും നിലനിര്‍ത്തുന്നത് എന്ന് ഓപ്ര പറയുന്നു. അതിനായി താന്‍ പിന്തുടരുന്ന ഡയറ്റ് പ്ലാന്‍ അവര്‍ ഇപ്പോള്‍ പങ്കുവച്ചിരിക്കുകയാണ്. പ്രതിദിനം 1700 കാലോറിയാണ് ഓപ്ര ഉപയോഗിക്കുന്നത്. 20 ശതമാനം പ്രോട്ടിന്‍, 30 ശതമാനം കൊഴുപ്പ്, 50 ശതമാനം കാര്‍ബോഹൈഡ്രേറ്റ് എന്നിവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നു. പഴം പച്ചക്കറി എന്നിവയാല്‍ Read More…
ഇടയ്ക്കിടയ്ക്ക് മോമോ കഴിക്കാറുണ്ടോ? എങ്കില്‍ അറിയുക
വളരെ രുചികരമായ ഒരു ചൈനീസ് വിഭവമാണ് മോമോ. നമ്മുടെ നാട്ടിലും മോമോയ്ക്ക് നിരവധി ആരാധകര്‍ ഉണ്ട്. എന്നാല്‍ തോന്നുമ്പോള്‍ എല്ലാം പോയി മേമോ കഴിക്കുന്നത് ആരോഗ്യകരമാണോ? ആവിയില്‍ വേവിച്ചതും പച്ചകറികളും മാംസവും നിറച്ചതും ആണെങ്കിലും മോമോയ്ക്ക് പോഷകഗുണം കുറവാണ് എന്ന് വിദഗ്ധര്‍ പറയുന്നു. മോമോ ഉണ്ടാക്കുന്നതിന്റെ പ്രത്യേകതകള്‍ കണക്കിലെടുത്ത് ആഴ്ചയില്‍ ഒരിക്കല്‍ കഴക്കുന്നത് ആരോഗ്യകരമാണ് എന്ന് ചില വിദഗ്ധര്‍ പറയുന്നുണ്ട്. മോമോയുടെ പുറം ഭാഗം ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നതത് മൈദയാണ് എങ്കില്‍ പതിവായി ഈ ആഹാരം ഉപയോഗിച്ചാല്‍ രക്തസമ്മര്‍ദ്ദം, Read More…
ബിയർ കഴിക്കാറുണ്ടോ? മിതമായ അളവില്‍ കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഗുണകരമെന്ന് പഠനം
മദ്യപാനം ആരോഗ്യത്തിന് ദോഷകരമായ കാര്യമാണെന്ന് എല്ലാവര്‍ക്കും അറിയാം. യുഎസിലെ ‘ജേണല്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ ആന്റ് ഫുഡ് കെമിസ്ട്രി’ എന്ന പ്രസിദ്ധീകരണത്തില്‍ വന്നൊരു പഠനറിപ്പോര്‍ട്ടാണ് ശ്രദ്ധേയമാകുന്നത്. ആല്‍ക്കഹോള്‍ അടങ്ങിയ ബിയറോ അല്ലാത്തതോ ആകാം, മിതമായ അളവില്‍ എല്ലാ ദിവസവും കഴിച്ചാല്‍ തന്നെ ഇത് ആരോഗ്യത്തിന് വെല്ലുവിളിയാകില്ലെന്ന് മാത്രമല്ല, ഗുണകരമാകുമെന്നാണ് പഠനം പറയുന്നത്. പ്രധാനമായും വയറ്റിനകത്തെ നല്ലയിനം ബാക്ടീരിയകള്‍ വര്‍ധിക്കാനാണ് ബിയര്‍ സഹായകമാവുക. വയറ്റിനകത്തെ നല്ലയിനം ബാക്ടീരിയകള്‍ ദഹനം വേഗത്തിലാക്കുകയും പല രീതിയിലും ആരോഗ്യത്തെ സ്വാധീനിക്കുകയും ചെയ്യുന്നു. മാനസികോല്ലാസത്തില്‍ വരെ Read More…