Lifestyle

കാര്‍ബണ്‍ ഡയോക്‌സൈഡ് മികവോടെ പിടിച്ചെടുക്കും; ടുലിപ് മരം പ്രതീക്ഷയാകുന്നു

കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ അളവ് അന്തരീക്ഷത്തില്‍ വര്‍ധിക്കുന്നത് കാലാവസ്ഥ വ്യതിയാനത്തെ നേരിട്ട് ബാധിക്കുന്ന കാര്യമാണ്. ഇതിലൂടെ ആഗോളതാപനത്തിനും , ഇതുവഴി കടലിലെ ജലനിരപ്പുയരുന്നതിനും കാരണമാകും. കാര്‍ബണ്‍ ഡയോക്‌സൈഡ് പ്രകൃതിയില്‍ നിറയുമ്പോള്‍ ചൂടിനെ പുറത്തുവിടാതെ ഇത് പൊതിഞ്ഞു നിര്‍ത്തുന്നു. കാര്‍ബണ്‍ ഡയോക്‌സോഡിന്റെ അളവ് കുറയ്ക്കുന്നതിനും അപകടകരമാകാതിരിക്കാനും പല കാര്‍ബണ്‍ ന്യൂട്രല്‍ പദ്ധതികളും നടപ്പാക്കുന്നുണ്ട്. മരങ്ങള്‍ക്ക് കാര്‍ബണ്‍ ഡയോക്‌സൈഡ് ആഗിരണം ചെയ്ത് സൂക്ഷിക്കുന്നതില്‍ ഒരു വലിയ പങ്കുണ്ട്. ഇപ്പോളിതാ ടുലിപ് മരങ്ങള്‍ക്ക് കാര്‍ബണ്‍ വളരെ മികവോടെ ശേഖരിക്കാന്‍ സാധിക്കുമെന്ന് കണ്ടെത്തിയിരിക്കുന്നു. ഒരു Read More…

Healthy Food

അരിയിലും പൊടികളിലും ‘മറിമായം’; അടുക്കളയിലെ ‘വ്യാജന്മാരെ’ തിരിച്ചറിയാം

അടുക്കളയിലെ നിത്യോപയോഗ സാധനങ്ങളില്‍ പലതും മായം ചേര്‍ന്നാണ് നമ്മുടെ കൈകളിലെത്തുന്നത്. തിരിച്ചറിയനാവാത്തവിധം ഭംഗിയായി കൂട്ടിച്ചേര്‍ത്താണ് ഈ തട്ടിപ്പ്. ഇതില്‍ ആരോഗ്യത്തിന് ഹാനികരമായ രാസപദാര്‍ഥങ്ങള്‍ വരെ ചേരുംപടി ചേര്‍ത്തിട്ടുണ്ടാവും. ഇത്തരം ‘മറിമായങ്ങളുടെ’ പരീക്ഷണപ്പുരയാകേണ്ടി വരുന്നത് നാം തന്നെയാണ്. ഭക്ഷണത്തിലെ മായം കണ്ടെത്താനും കുറ്റക്കാരെ ശിക്ഷിക്കാനും ശക്തമായ നിയമവും മറ്റ് സംവിധാനങ്ങളുമൊക്കെ ഉണ്ടെങ്കിലും അവയൊക്കെ വെറും കടലാസു പുലികള്‍ മാത്രമാണെന്നതിന് എത്രയെത്ര തെളിവുകള്‍. എന്നാല്‍ഒരല്പം കരുതലുണ്ടെങ്കില്‍ ഇത്തരം വ്യാജന്റെ ആക്രമണങ്ങളില്‍ നിന്നും പരിക്കില്ലാതെ രക്ഷപെടാവുന്നതാണ്. അരിയിലെ മായം കുത്തരിയുടെ ആരാധകരാണ് Read More…

Lifestyle

പ്രായക്കൂടുതല്‍ തോന്നിപ്പിയ്ക്കുന്നുവോ? ഇതാണ് കാരണം, ചെറുപ്പമായിരിയ്ക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം

ചെറുപ്പമായിരിയ്ക്കാന്‍ ആഗ്രഹിയ്ക്കുന്നവരാണ് നമ്മള്‍ എല്ലാവരും. എന്നാല്‍ ചെറുപ്പം നിലനിര്‍ത്തണമെങ്കില്‍ നമ്മള്‍ തന്നെ ശരിയായ ജീവിതശൈലി ഉണ്ടാക്കിയെടുക്കേണ്ടിയിരിയ്ക്കുന്നു. നല്ല പോലെ ആരോഗ്യം നോക്കുന്നവരാണ് നിങ്ങള്‍ എങ്കില്‍ നിങ്ങള്‍ക്ക് നിരവധി ആരോഗ്യശീലങ്ങളും ഉണ്ടായിരിക്കും. ഈ ശീലങ്ങള്‍ എല്ലാവരും പിന്തുടര്‍ന്നാല്‍ എല്ലാവര്‍ക്കും നല്ല യുവത്വം തുളുമ്പുന്ന ശരീരം സ്വന്തമാക്കാന്‍ സാധിക്കും. നമ്മുടെ ശരീരത്തിലെ പഴയ കോശങ്ങള്‍ പോയി പുതിയ കോശങ്ങള്‍ രൂപപ്പെടുന്നത് ചെറുപ്പം നില നിര്‍ത്താന്‍ പ്രധാനമാണ്. എന്നാല്‍ നമ്മുടെ ശരീരത്തിലുണ്ടാകുന്ന ചില ഇന്‍ഫ്ളമേഷന്‍ അഥവാ വീക്കം കാരണം നമ്മുടെ നിറം Read More…

Celebrity

ലോകത്താകെ ഈ ഷർട്ട് 100 എണ്ണംമാത്രം; അതെ… അതിൽ ഒന്ന് മമ്മൂക്കയുടേതാണ്…!

ട്രെന്‍ഡിനോടൊപ്പം നില്‍ക്കാന്‍ ഏറ്റവും മുന്നിലുള്ള നടനാണ് മലയാളികളുടെ സ്വന്തം മമ്മൂട്ടി. പൊതുവേദികളില്‍ അത്യുഗ്രന്‍ ലുക്കിലെത്തി പലപ്പോഴും ആരാധകരെ ഒന്നടങ്കം ഞെട്ടിക്കാറുണ്ട് താരം. ഇപ്പോള്‍ ഫിലിം ഫെയര്‍ അവാര്‍ഡ് വേദിയില്‍ മമ്മൂട്ടി ധരിച്ച ഷര്‍ട്ടാണ് ശ്രദ്ധ നേടുന്നത്. എന്‍ഡ് ലെസ്സ് ജോയ് എന്ന ബ്രാന്‍ഡിന്റെ ‘ ബാങ് ബാങ് ‘ എന്ന ഷര്‍ട്ട് ആയിരുന്നു താരം ധരിച്ചത്. 1966 പുറത്തിറങ്ങിയ ബാങ് ബാങ് എന്ന ഗാനത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഈ ഷര്‍ട്ട് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എന്നാല്‍ ഈ Read More…

Lifestyle

95കാരിയായ ‘സൂപ്പര്‍ ഏജര്‍’ ദീര്‍ഘായുസ്സിനുള്ള ഒമ്പത് രഹസ്യങ്ങള്‍ പങ്കിടുന്നു

ദീര്‍ഘായുസ്സ് ഈ ലോകത്ത് ജീവിക്കുന്നവരില്‍ ഭൂരിഭാഗം പേരുടേയും സ്വപ്നമാണ്. അമേരിക്കന്‍ ഫെഡറേഷന്‍ ഫോര്‍ ഏജിംഗ് റിസര്‍ച്ചിന്റെ സൂപ്പര്‍ ഏജേഴ്സ് ഫാമിലി പഠനത്തില്‍ പങ്കെടുത്ത 600 പേരില്‍ ഒരാളാണ് 95 വയസ്സുള്ള സാലി ഫ്രോലിച്ച്. ശാരീരികവും മാനസികവുമായി നല്ല ആരോഗ്യമുള്ള 95 വയസും അതില്‍ കൂടുതലുമുള്ള ആളുകളെ റിക്രൂട്ട് ചെയ്താണ് ഈ പഠനം നടത്തിയത്. പഠനത്തില്‍ സൂപ്പര്‍ ഏജേഴ്‌സിന്റെ കുട്ടികളും സൂപ്പര്‍ ഏജര്‍ മാതാപിതാക്കളില്ലാത്ത കുട്ടികളുടെ പങ്കാളികളും ഉള്‍പ്പെട്ടിരുന്നു. ‘സൂപ്പര്‍ ഏജേഴ്‌സിനെപ്പോലെ തന്നെ മക്കളും പ്രധാനമാണ്, കാരണം അവരുടെ Read More…

Sports

അഡള്‍ട്ട്ഒണ്‍ലി സൈറ്റില്‍ ചിത്രങ്ങളും വീഡിയോകളുമായി ഒളിമ്പിക് താരങ്ങള്‍, ലക്ഷ്യം പണംതന്നെ

ഗ്‌ളാമറും ഫാഷനും സമന്വയിക്കുന്ന വേദിയായിട്ട് കൂടിയാണ് പല കായികതാരങ്ങളും ഒളിമ്പിക്‌സിനെ പരിഗണിക്കാറ്. തങ്ങളുടെ ശരീരസൗന്ദര്യം പ്രദര്‍ശിപ്പിച്ച് ആരാധകരുടെ ശ്രദ്ധനേടാന്‍ അവര്‍ ഒട്ടും മടിക്കാറുമില്ല. വര്‍ഷങ്ങളുടെ പരിശീലനം കൊണ്ട് തങ്ങള്‍ കൊത്തിയെടുത്തിയ ശരീരസൗന്ദര്യം ആവശ്യമുള്ള സബ്‌സ്‌ക്രൈബര്‍മാര്‍ക്ക് വില്‍പ്പന നടത്തി ഒളിമ്പിക്‌സിനെത്താനുള്ള വന്‍ ചെലവിനായി പണം സമ്പാദിക്കുന്നത് ഒളിമ്പ്യന്‍മാര്‍ക്കിടയില്‍ പുതിയ ട്രെന്റാകുന്നു. അഡള്‍ട്ട്ഒണ്‍ലി വെബ്‌സൈറ്റില്‍ തങ്ങളുടെ ‘നഗ്നത’ വില്‍പ്പന നടത്തി ഇവര്‍ പണം നേടുന്നു. ഒളിമ്പിക്‌സിന്റെ വേദിയില്‍ എത്താന്‍ നല്ല കായികക്ഷമതയും കഠിനാദ്ധ്വാനവുമാണ് ഏറ്റവും ആവശ്യം എന്നിരിക്കെ അതിലേക്കുള്ള ചെലവുകള്‍ക്കായി Read More…

Lifestyle

ബാത്‌റൂമില്‍ ചിലര്‍ ഒരുപാടുനേരം ചെലവഴിക്കുന്നതിന് പിന്നിലെ കാരണമെന്ത്? പഠനം

പണ്ട് ഒരു വീട്ടില്‍ ഒരു ബാത്ത്റൂം മാത്രമാണുണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് വീടുകളില്‍ ബാത്‌റൂമുകളുടെ എണ്ണം ഒന്നില്‍ കൂടുതലാണ്. എന്നാല്‍പോലും കൂടുതല്‍ സമയം പങ്കാളി ബാത്ത്‌റൂമില്‍ ചെലവഴിക്കുന്നതിനെ തുടര്‍ന്നുള്ള തര്‍ക്കങ്ങള്‍ ഇപ്പോൾ സര്‍വ സാധാരണ്. ചിലര്‍ കുളിക്കാന്‍ കയറിയാല്‍ മണിക്കുറു കഴിഞ്ഞാവും ഇറങ്ങിവരിക. ഇങ്ങനെ അധികം സമയം ബാത്ത്‌റൂമില്‍ ചെലവഴിക്കുന്നതിന് പിന്നിലെന്തെങ്കിലും കാരണമുണ്ടോ? ഇതിനായി ഒരു പഠനം നടത്തിയിരിക്കുകയാണ് ബാത്‌റൂം ഉപകരണ നിര്‍മ്മാതാക്കളായ വില്ലറോ ആന്‍ഡ് ബോഷ് എന്ന കമ്പനി. രണ്ടായിരത്തിലധികം വ്യക്തികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചാണ് പഠനം. Read More…

Lifestyle

നിങ്ങളു​ടെ ജീവിതശൈലിയില്‍ ഈ അഞ്ച്‌ തെറ്റുകളുണ്ടോ? പ്രമേഹത്തെ നിയന്ത്രിക്കാന്‍ സാധിയ്ക്കില്ല

ഇന്ത്യയില്‍ ദിനംപ്രതി പ്രമേഹ രോഗികള്‍ വര്‍ധിച്ചു വരികയാണ്. ടൈപ്പ് 1 പ്രമേഹം പലപ്പോഴും പരമ്പരാഗതമായി പകര്‍ന്നു കിട്ടുന്നതാകാമെങ്കിലും ടൈപ്പ് 2 പ്രമേഹം പ്രധാനമായും നമ്മുടെ മോശം ജീവിതശൈലിയും ഭക്ഷണശീലങ്ങളും മൂലം വരുന്നതാണ്. ഇതിനാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചാല്‍ ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാന്‍ സാധിക്കും. മരുന്ന് കഴിച്ചതു കൊണ്ട് മാത്രം പ്രമേഹത്തെ വരുതിയില്‍ നിര്‍ത്താമെന്ന് കരുതരുത്. ആരോഗ്യകരമായ ഒരു ജീവിതശൈലിയും ഈ രോഗത്തെ നിയന്ത്രിക്കാന്‍ അത്യാവശ്യമാണ്.

Lifestyle

വധുവാകണം; പക്ഷേ ഭാര്യയാകേണ്ട; സോളോ വിവാഹങ്ങള്‍ ജപ്പാനിലും ട്രെന്‍ഡാകുന്നു

സോളോ വെഡിങ്ങുകള്‍ ഇപ്പോള്‍ ട്രെന്‍ഡ് ആയി മാറിയിരിക്കുകയാണ്. കല്ല്യാണം കഴിക്കാം എന്നാല്‍ ഭാര്യ ആകേണ്ട, ന്യൂജനറേഷന്റെ ട്രെൻഡ് ആയി മാറിയിരിക്കുകയാണ് സോളോ വെഡിങ്ങുകൾ. മറ്റൊരാളുമായി കുടുംബ ജീവിതം സാധ്യമല്ല. പൂർണ സ്വാതന്ത്ര്യം വേണം എന്നതൊക്കെയാണ് സോളോ വെഡിങ്ങ് തിരഞ്ഞെടുക്കാന്‍ യുവാക്കളെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ വിവാഹം വസ്ത്രം ധരിക്കാനും ആഘോഷിക്കാനും വളരെ താല്പര്യമാണ്. ജാപ്പനീസ് സര്‍ക്കാരിന്റെ കണക്കുകള്‍ അനുസരിച്ച്കഴിഞ്ഞ വർഷം അഞ്ച് ലക്ഷം വിവാഹം മാത്രമാണ് രാജ്യത്ത് നടന്നത്. 90 വർഷത്തിനിടെ ഏറ്റവും കുറവ് വിവാഹം നടന്ന വർഷം Read More…