വന്‍വിവാദമായ ബെംഗളൂരു യലഹങ്കയിലെ കുടിയൊഴിപ്പിക്കല്‍ ബുൾഡോസർ രാജിനെതിരെ ദേശീയ മാധ്യമങ്ങളോട് ഇംഗ്ലീഷിൽ പ്രതികരിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെ ഫേസ്‌ബുക്ക് പോസ്റ്റുമായി ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ.റഹീം എംപി. എനിക്ക് ഭാഷപരമായ പരിമിതികളുണ്ടെന്നും പക്ഷേ, മനുഷ്യരുടെ സങ്കടങ്ങൾക്ക് ഒരു ഭാഷയേ ഉള്ളൂ എന്ന് തുടങ്ങുന്ന കുറിപ്പാണ് റഹീം പങ്കുവെച്ചത്. ആരും കാണാതെ അവസാനിക്കുമായിരുന്ന ആ കാഴ്ചകൾ ഇന്ന് ലോകം കാണുന്നു. എന്റെ ഇംഗ്ലീഷിലെ വ്യാകരണം തിരയുന്നവരോട് ഒരു വെറുപ്പുമില്ല. എന്റെ ഭാഷ ഞാൻ തീർച്ചയായും ഇനിയും കൂടുതൽ മെച്ചപ്പെടുത്തും. Read More…
Tag: language
കൊറിയൻ കുട്ടികളെ ഭോജ്പുരി പഠിപ്പിക്കുന്ന യുവാവിന്റെ വീഡിയോ വൈറലാകുന്നു, ഇതുവരെ കണ്ടില്ലേ?
കൊറിയൻ ക്ലാസ് മുറികളിൽ ഭോജ്പുരി ഭാഷ പ്രതിധ്വനിക്കുമെന്ന് ആരാണ് കരുതിയിട്ടുണ്ടാവുക? എന്നാൽ ഇപ്പോൾ ഇന്റർനെറ്റിൽ ഹൃദയങ്ങൾ കീഴടക്കുന്നത് അതാണ്. ദക്ഷിണ കൊറിയൻ കണ്ടന്റ് സ്രഷ്ടാവായ യെച്ചൻ സി. ലീ, ആവേശഭരിതരായ ഒരു കൂട്ടം കൊറിയൻ കുട്ടികൾക്ക് അടിസ്ഥാന ഭോജ്പുരി ശൈലികൾ പഠിപ്പിക്കുന്ന ഒരു അതിമനോഹരമായ വീഡിയോ പങ്കിട്ടു. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് “കൊറിയൻ കുട്ടികൾക്ക് ഭോജ്പുരി പഠിപ്പിക്കുന്നു. ഒരു യൂട്യൂബ് ക്രിയേറ്റർ എന്ന നിലയിൽ കൊറിയൻ കുട്ടികളുമായി എന്റെ യാത്ര പങ്കിടാനും അവരെ ഭോജ്പുരി പഠിപ്പിക്കുന്ന Read More…
ജപ്പാന്‍ ഇല്ലാതാക്കാന്‍ ശ്രമിച്ച ഭാഷ എഐയുടെ സഹായത്തോടെ തിരിച്ചു വരുന്നു
ജപ്പാന്‍ ഇല്ലാതാക്കാന്‍ ശ്രമിച്ച ഭാഷ എഐയുടെ സഹായത്തോടെ തിരിച്ചുവരുന്നു. ജപ്പാന്റെ കോളനിയായി മാറിയതോടെയാണു ഹോക്കൈഡോ ദ്വീപുകളിലെ സംസാരഭാഷയായിരുന്ന ഐനുവിന്റെ കഷ്‌ടകാലം തുടങ്ങിയത്. 12-ാം നൂറ്റാണ്ടിലായിരുന്നു അധിനിവേശം. കഴിഞ്ഞ നൂറ്റാണ്ടോടെ ആ ഭാഷ അപ്രത്യക്ഷമായി. എഐയുടെ സഹായത്തോടെ ഐനുവിനെ തിരിച്ചുകൊണ്ടുവരാനാണു ശ്രമം.ജപ്പാനില്‍ ഇപ്പോള്‍ ഐനു അറിയാവുന്നവര്‍ ചുരുക്കം. അറിയുന്നവര്‍ക്കു തന്നെ എല്ലാ വാക്കുകളും പരിചിതമല്ല. പഴയ കാസെറ്റുകളെയാണ് ആദ്യഘട്ടത്തില്‍ എഐ ആശ്രയിക്കുക. ഐനു ഗാനങ്ങളും നാടോടികഥകളുമാണ് അവയിലുള്ളത്.ഐനു സംസാരിച്ചിരുന്നവരുടെ പുതുതലമുറയ്‌ക്ക് ആ ഭാഷയെക്കുറിച്ചു വലിയ ധാരണയില്ല. രണ്ട് തലമുറ Read More…
കൊറിയ ന്‍ ദമ്പതികളെ ഞെട്ടിച്ച് രാജസ്ഥാന്‍ ഓട്ടോഡ്രൈവര്‍മാര്‍; അപ്രതീക്ഷിത ട്വിസ്റ്റ്- വീഡിയോ വൈറല്‍
ഇന്ത്യ കാണാന്‍ എത്തിയ ദമ്പതികള്‍ കൊറിയയില്‍ നിന്നാണെന്ന് കണ്ടപാടേ അവര്‍ക്ക് മനസിലായി. പിന്നെ ഒട്ടും വൈകാതെതന്നെ അവരുടെ ഭാഷയില്‍ അവരെ സ്വാഗതം ചെയ്തു. അപ്പോള്‍ സത്യത്തില്‍ ഞെട്ടിയത് ആ ദമ്പതികള്‍ തന്നെ. രാജ്സ്ഥാനിലെ ജയ്‌സാല്‍മിറില്‍ ട്രാവല്‍ വ്‌ളോഗര്‍മാരായ കൊറിയന്‍ ദമ്പതിമാര്‍ക്ക് ലോക്കല്‍ ഓട്ടോ ഡ്രൈവര്‍മാര്‍ ഒരുക്കിയത് വമ്പിച്ച സ്വീകരണമാണ്. ഈ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. രാജസ്ഥാനിലെ ജ്‌സാല്‍മിര്‍ കാണാനായി എത്തിയതായിരുന്നു ഇവര്‍. ബസ് സ്റ്റാന്‍ഡില്‍ വരിവരിയായി നിര്‍ത്തിയിട്ടിരുന്ന ഓട്ടോയുടെ ചിത്രം പകര്‍ത്താനായി ദമ്പതിമാർ എത്തിപ്പോഴായിരുന്നു ഡ്രൈവര്‍മാര്‍ Read More…
സ്‌കൂളിൽ പോയിട്ടില്ല, ഒഴുക്കോടെ ഇംഗ്ലീഷ് ഉൾപ്പെടെ 6 ഭാഷകൾ സംസാരിക്കും; വൈറലായി പാകിസ്താനി പെൺകുട്ടി
പാകിസ്താനിലെ ലഘുഭക്ഷണങ്ങള്‍ വില്‍ക്കാന്‍ പെണ്‍കുട്ടി ഉപയോഗിക്കുന്ന ഒഴുക്കുള്ള ഇംഗ്‌ളീഷ് കേട്ട് ഇന്റര്‍നെറ്റ് ഞെട്ടുന്നു. സ്‌കൂളില്‍ പോലും പോയിട്ടില്ലാത്ത പെണ്‍കുട്ടി ആറു ഭാഷകളാണ് അനായാസം കൈകാര്യം ചെയ്യുന്നത്. ഖൈബര്‍ പഖ്തൂണ്‍ഖ്വ പ്രവിശ്യയിലെ അപ്പര്‍ ദിര്‍ ജില്ലയിലെ പെണ്‍കുട്ടി ഉര്‍ദു, ഇംഗ്ലീഷ്, സറായിക്കി, പഞ്ചാബി, പാഷ്‌തോ, ചിത്രാലി. എന്നിവ സംസാരിക്കും. ഡോക്ടര്‍ സീഷന്‍ എന്നറിയപ്പെടുന്ന പാകിസ്ഥാന്‍ യൂട്യൂബര്‍ സീഷന്‍ ഷബീറാണ് പെണ്‍കുട്ടിയുടെ വീഡിയോ ആദ്യമായി പുറത്തുവിട്ടത്. ഹിന്ദുകുഷ് പര്‍വതനിരകളിലെ ലോവാരി ചുരത്തിലൂടെ കടന്നുപോകുന്ന ദിറിനെയും ചിത്രാലിനെയും ബന്ധിപ്പിക്കുന്ന പ്രശസ്തമായ ലോവാരി Read More…





