Good News

മകൻ സാരഥിയായ ബസില്‍ ടിക്കറ്റ് കൊടുത്ത് കണ്ടക്ടർ അമ്മ, കെ.എസ്.ആർ.ടി.സിക്ക് ഇത് പുതുചരിത്രം

കെ​.എസ്.ആര്‍.ടി.സി. ബസിലെ യാത്രക്കാര്‍ക്ക് ടിക്കറ്റ് കൊടുക്കാന്‍ അമ്മ, ഡ്രൈവിംഗ് സീറ്റിലാകട്ടെ മകനും! ഞായറാഴ്ച കെ.എസ്.ആര്‍.ടി.സി. തിരുവനന്തപുരം ഡിപ്പോയിലെ കണ്ണമ്മൂല – മെഡിക്കല്‍ കോളജ് റൂട്ടിലെ സ്വിഫ്റ്റ് ബസിലായിരുന്നു ഈ അമ്മയുയേും മകന്റേയും അപൂര്‍വയാത്ര. ആര്യനാട് സ്വദേശിയായ യമുനയും മകന്‍ ശ്രീരാഗുമാണ് ഈ റെക്കോഡിട്ടത്.കെ.എസ്.ആര്‍.ടി.സി.തന്നയാണ് വാര്‍ത്ത ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ പങ്കുവച്ചത്. കെ എസ് ആർ.ടി.സിയുടെ കുറിപ്പ്: 03.11.2024 ഞായറാഴ്ച കെ എസ് ആർ.ടി.സി സിറ്റി ഡിപ്പോയിലെ കണ്ണമ്മൂല – മെഡിക്കൽ കോളേജ് സ്വിഫ്റ്റ് ബസിൽ സാരഥികൾ അമ്മയും Read More…

Oddly News

ഭാര്യയുമായി വഴക്കിട്ട യുവാവ്‌ ഓടിക്കൊണ്ടിരുന്ന കെ.എസ്‌.ആര്‍.ടി.സി ബസിന്റെ ജനലിലൂടെ ചാടി

കോട്ടയം: ഭാര്യയുമായി വഴക്കിട്ട്‌, യുവാവ്‌ ഓടിക്കൊണ്ടിരുന്ന കെ.എസ്‌.ആര്‍.ടി.സി ബസിന്റെ ജനലിലൂടെ റോഡിലേയ്‌ക്ക് ചാടി. റോഡിലേയ്‌ക്ക് ചാടിയതിനെ തുടര്‍ന്ന്‌ സാരമായി പരുക്കേറ്റ ഇടയാഴം കറുകത്തറ മഹേഷി (47)നെ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്നലെ വൈകിട്ട്‌ അഞ്ചിനു എം.സി റോഡില്‍ നാട്ടകം പോളിടെക്‌നിക്കിനു മുന്നിലായിരുന്നു സംഭവം. തിരുവനന്തപുരത്തു നിന്നു എറണാകുളത്തിനു പോകുകയായിരുന്നു കെ.എസ്‌.ആര്‍.ടി.സി ബസ്‌. ഈ ബസിനുള്ളിലാണ്‌ മഹേഷും ഭാര്യയും മക്കളും ഉണ്ടായിരുന്നത്‌. ചങ്ങനാശേരി കഴിഞ്ഞതു മുതല്‍ മഹേഷും ഭാര്യയും തമ്മില്‍ വാക്ക്‌ തര്‍ക്കം ഉണ്ടായിരുന്നതായി ബസിനുള്ളിലുണ്ടായിരുന്ന യാത്രക്കാര്‍ പറയുന്നു. Read More…

Good News

വിവാഹത്തിന് ‘ഹരിപ്പാടിന്റെ മൊഞ്ചത്തി’യാണ് താരം; ഏറ്റെടുത്ത് ആനവണ്ടി പ്രേമികള്‍

ഹരിപ്പാട്: വിവാഹ യാത്രകള്‍ക്ക് സ്വകാര്യ വാഹനങ്ങളെമാത്രം ആശ്രയിച്ചിരുന്ന ​കാലം മാറുന്നു. ഇപ്പോഴിതാ കല്യാണഓട്ടത്തിന് പോയി വന്ന് ഹരിപ്പാടിന്റെ മൊഞ്ചത്തിയായി മാറിയ കെ.എസ്ആര്‍ടിസി ബസാണ് സോഷ്യല്‍ മീഡിയയിലെ താരം. ഹരിപ്പാട് കെഎസ്ആര്‍ടിസിയുടെ അനൗദ്യോഗിക ഫാന്‍സ് പേജില്‍ പങ്കുവച്ച ചിത്രങ്ങളാണ് ആനവണ്ടി ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. കെഎസ്ആര്‍ടിസിയില്‍ കല്യാണ ട്രിപ്പുകള്‍ക്ക് പ്രിയമേറുന്നുവെന്നും പോസ്റ്റില്‍ പറയുന്നു. വിവാഹം എന്ന ബോര്‍ഡും വച്ചാണ് യാത്ര. ഇത്തരം ഒരു സംരംഭം ആരംഭിച്ചതിന് കെഎസ്ആര്‍ടിസിക്ക് ആശംസകളുമായി ധാരാളം പേരാണ് എത്തുന്നത്. ഇന്നലെ മാത്രം അഞ്ചു കല്യാണ ട്രിപ്പുകളാണ് Read More…