Crime

കോട്ടയത്തെ ഇരട്ടക്കൊലപാതകം: പ്രതിയെ പിടികൂടിയ അതേവേഗത്തില്‍ ചോദ്യംചെയ്യലും തെളിവെടുപ്പും

കോട്ടയം: തിരുവാതുക്കലില്‍ ദമ്പതിമാരെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതിയെ പിടികൂടിയ അതേ വേഗത്തില്‍ ചോദ്യം ചെയ്യലും തെളിവെടുപ്പും. കൊലപാതക വിവരം അറിഞ്ഞ നിമിഷം മുതല്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ച ജില്ലാ പോലീസിന് അഭിമാനിക്കാവുന്ന നേട്ടവുമായി അറസ്റ്റും തെളിവെടുപ്പും. തിങ്കളാഴ്ച പുലര്‍ച്ചെ കൊലപാതകം നടന്നുവെങ്കിലും സംഭവം പുറംലോകമറിയുന്നത് രാവിലെ ഒമ്പതരയോടെയാണ്. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തില്‍ അതിവേഗം അന്വേഷണം ആരംഭിക്കുകയായിരുന്നു. ആദ്യ നിമിഷങ്ങളില്‍ തന്നെ പ്രതിയെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചത് അന്വേഷണത്തില്‍ നിര്‍ണായകമായി. ഒരു നിമിഷം Read More…