Crime

എന്നെ പീഡിപ്പിച്ചത്‌ നിതീഷ്‌ മുരളീധരന്‍: RSSനെതിരെ കുറിപ്പെഴുതി ജീവനൊടുക്കിയ യുവാവിന്റെ മരണമൊഴി

കോട്ടയം: ആര്‍.എസ്‌.എസ്‌. ക്യാമ്പില്‍ പീഡനത്തിന്‌ ഇരയായെന്ന്‌ ഇന്‍സ്‌റ്റഗ്രാം പേജില്‍ പോസ്‌റ്റിട്ടശേഷം ജീവനൊടുക്കിയ ആര്‍.എസ്‌.എസ്‌. പ്രവര്‍ത്തനായ അനന്തു അജിയുടെ പുതിയ വീഡിയോ സന്ദേശം പുറത്ത്‌. കുട്ടിക്കാലത്തു പീഡനത്തിനിരയാക്കിയ ആളുടെ പേര്‌ വെളിപ്പെടുത്തുന്ന മൊഴിയാണ്‌ യുവാവിന്റെ ഇന്‍സ്‌റ്റഗ്രാം പേജില്‍ അപ്‌ലോഡ്‌ ചെയ്‌തിരിക്കുന്നത്‌. തന്നെ പീഡിപ്പിച്ചതു നിതീഷ്‌ മുരളീധരന്‍ എന്ന ആളാണെന്നു സെപ്‌റ്റംബര്‍ 14നു ചിത്രീകരിച്ച വീഡിയോയില്‍ യുവാവ് പറയുന്നു. ‘എല്ലാവരുടെയും കണ്ണന്‍ ചേട്ടന്‍ എന്ന ഇയാള്‍ വിവാഹം കഴിച്ചു സുഖമായി ജീവിക്കുകയാണ്‌. അന്നൊക്കെ പുറത്തുപറയാന്‍ ഭയമായിരുന്നു. പീഡനമാണെന്ന്‌ അറിയില്ലായിരുന്നു. തെളിവുണ്ടോ Read More…