Spotlight

മറന്നുവച്ച ചെരിപ്പെടുക്കാൻ ബസിൽ കയറി; വിനോദയാത്ര കഴിഞ്ഞ് മടങ്ങിയ ഒൻപതുകാരൻ കാറിടിച്ച് മരിച്ചു

കൊല്ലം ശൂരനാട്ടിൽ വിനോദയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ വിദ്യാർത്ഥി കാറിടിച്ച് മരിച്ചു. ശൂരനാട് തെക്ക് ഇരവിച്ചിറ കിഴക്ക് ആഹിൽ ഭവനിൽ നവാസ്-അനീഷ ദമ്പതികളുടെ മകൻ ആഹിൽ മുഹമ്മദ് (9) ആണ് മരണപ്പെട്ടത്. ശൂരനാട് തെക്ക് തെങ്ങുംവിള ജുമാ മസ്ജിദിന് സമീപം ബുധനാഴ്ച രാത്രി 11.30-നായിരുന്നു അപകടം സംഭവിച്ചത്. ചികിത്സയിൽ കഴിയവേ ഇന്ന് വൈകുന്നേരത്തോടെയാണ് കുട്ടി മരണത്തിന് കീഴടങ്ങിയത്. മദ്രസയിൽ നിന്നുള്ള വിനോദയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം ബസിൽ മറന്നുവെച്ച ചെരുപ്പ് എടുത്ത് തിരികെ വരുമ്പോഴായിരുന്നു അപകടം നടന്നത്. നിയന്ത്രണം Read More…

Crime

സ്വത്ത് തർക്കം; ‘അശ്വതി അച്ചു’വും മകളും തന്റെ മേൽ ചൂടുവെള്ളം ഒഴിച്ചെന്ന് അമ്മയുടെ പരാതി

കൊല്ലം ∙ സ്വത്തുതർക്കത്തെ തുടർന്ന് അമ്മയുടെ ശരീരത്തിൽ മകളും ചെറുമകളും ചേർന്ന് തിളച്ച വെള്ളം ഒഴിച്ചതായി പരാതി. കൊല്ലം ആയൂർ ഇടമുളയ്ക്കൽ സ്വദേശിയായ രാധാമണിക്കാണ് (61) പൊള്ളലേറ്റത്. രാധാമണിയെ മകൾ അശ്വതിയും (37) ചെറുമകൾ അമൃതയും (18) ചേർന്ന് ഉപദ്രവിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. വീടും വസ്തുവും സ്വന്തം പേരിലേക്ക് എഴുതി നൽകാൻ ആവശ്യപ്പെട്ടാണ് അമ്മയെ മകൾ ഉപദ്രവിച്ചതെന്നാണ് ലഭിക്കുന്ന വിവരം. രാത്രി പതിനൊന്നരയോടെയാണ് ദാരുണമായ സംഭവം നടന്നത്. അശ്വതി വീട്ടിൽനിന്ന് ഇറക്കിവിട്ടതിനെ തുടർന്ന് സിറ്റൗട്ടിൽ ഇരിക്കുമ്പോഴാണ് ഇരുവരും Read More…

Spotlight

കുടുംബത്തിന്റെ എതിർപ്പ്; കമിതാക്കൾ ശാസ്‌താംകോട്ട തടാകത്തിൽ ചാടി ആത്മഹത്യ ചെയ്തു

കൊല്ലം: പ്രണയബന്ധത്തിന് കുടുംബാംഗങ്ങൾ എതിര് നിന്നതിനെത്തുടർന്ന് കമിതാക്കൾ ശാസ്‌താംകോട്ട തടാകത്തിൽ ചാടി ആത്മഹത്യ ചെയ്തു. വലിയോട് മറവൻകോട് ഐ.എച്ച്.ഡി.പി ഉന്നതിയിൽ അഭിഷേക് ഭവനിൽ എം.കെ. അനിയുടെയും ബീനാകുമാരിയുടെയും മകൾ അഭിരാമി (19), പൂയപ്പള്ളി സ്വദേശിയായ രാജീവ് (26) എന്നിവരാണ് ജീവനൊടുക്കിയത്. ശനിയാഴ്ച വൈകീട്ട് ശാസ്‌താംകോട്ട തടാകത്തിൽ ചാടിയ ഇവരുടെ മൃതദേഹങ്ങൾ ഞായറാഴ്ച രാവിലെയോടെയാണ് കരയ്‌ക്കടിഞ്ഞത്. കഴിഞ്ഞ കുറച്ചുകാലമായി പ്രണയത്തിലായിരുന്ന ഇരുവരുടെയും ബന്ധത്തെച്ചൊല്ലി വീട്ടുകാർ നൽകിയ പരാതിയിൽ പൊലീസ് ഇടപെട്ടിരുന്നു. കഴിഞ്ഞ ദിവസം പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയ വേളയിൽ, Read More…

Featured Spotlight

‘ രോഗിയുടെ ഭാഗത്ത് ശരിയുണ്ട്, പക്ഷേ എപ്പോ വേണേലും ഏതു രോഗവും കാണിക്കാനുള്ള ഇടമല്ല കാഷ്വാലിറ്റി , ആ ധാരണ മാറണം’; ഡോക്ടറുടെ കുറിപ്പ്

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റിയിൽ എത്തിയ രോഗിയോട് ഡോക്ടർ മോശമായി പെരുമാറുന്ന വിഡിയോ വൈറലായതിന് പിന്നാലെ സംഭവത്തിൽ പ്രതികരണവുമായി ഡോക്ടർ മനോജ് വെള്ളനാട് . ഈ കേസിൽ രോഗിയുടെ ഭാഗത്താണ് ശരിയെന്ന് തോന്നുന്നതെങ്കിലും, സ്വന്തം സൗകര്യത്തിന് എപ്പോൾ വേണമെങ്കിലും ഏതു രോഗവും കാണിക്കാനുള്ള ഇടമാണ് കാഷ്വാലിറ്റി എന്ന ധാരണ പൊതുജനങ്ങൾക്ക് മാറണമെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. പനിയും ശരീരവേദനയും കാരണം ആശുപത്രിയിൽ എത്തിയ രോഗിയോട് അത് അത്ര അത്യാഹിത പ്രശ്നമല്ലല്ലോ എന്ന് ഡോക്‌ടർ ചോദിക്കുന്നത് വിഡിയോയിലുണ്ട്. Read More…

Crime

‘അയാൾ ചെയ്തതൊന്നും പറയാനാവില്ല’: ട്രെയിനിലെ പീഡനത്തിൽ നിന്ന് കുഞ്ഞിനെ രക്ഷിച്ച സഹയാത്രിക

കൊല്ലം പാലരുവി എക്‌സ്‌പ്രസ്സിൽ ആറു വയസ്സുകാരിക്ക് നേരെയുണ്ടായ പീഡനശ്രമം സഹയാത്രികയായ യുവതിയുടെ ഇടപെടൽ മൂലം തടഞ്ഞു. കൊട്ടാരക്കര സ്വദേശിനിയായ വി.എസ്. വീണയുടെ ധീരമായ നീക്കമാണ് മാതൃദിനത്തില്‍ പ്രതിയെ കുടുക്കാൻ സഹായിച്ചത്. സംഭവത്തിൽ കൊല്ലം അയത്തിൽ സ്വദേശിയായ ഡാനിഷ് എന്നയാളെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം പുലർച്ചെ പുനലൂർ-ചെങ്കോട്ട യാത്രയ്ക്കിടെയാണ് നടുക്കുന്ന ഈ സംഭവമുണ്ടായത്. തീർത്ഥാടനം കഴിഞ്ഞ് മുത്തച്ഛനൊപ്പം മടങ്ങുകയായിരുന്നു പെൺകുട്ടി. ട്രെയിനിലെ ജനറൽ കമ്പാർട്ട്‌മെന്റിൽ യാത്രക്കാർ ഉറക്കത്തിലായ സമയം നോക്കിയാണ് തറയിൽ കിടന്നുറങ്ങുകയായിരുന്നു കുട്ടിയെ Read More…

Featured Spotlight

കൊല്ലത്ത് ആശുപത്രി പൂട്ടി ഡോക്ടറും ജീവനക്കാരും കല്യാണത്തിന് പോയി; വീഴ്ച പറ്റിയെന്ന് കണ്ടെത്തൽ

കൊല്ലത്ത് ആശുപത്രി പൂട്ടി ഡോക്ടറും ജീവനക്കാരും വിവാഹത്തിനുപോയി. അഞ്ചൽ ഇ.എസ്.ഐ ആശുപത്രിയിൽ ഇന്ന് രാവിലെയാണ് സംഭവം. ഹാജർ രേഖപ്പെടുത്തിയ ശേഷമാണ് 18 പേർ വിവാഹത്തിനു പോയതെന്നാണ് ആശുപത്രിയിലെത്തിയവരുടെ ആരോപണം. ആശുപത്രി പൂട്ടി പോയതോടെ രോഗികൾ കഷ്ടത്തിലാവുകയും യുവജന സംഘടനകൾ ആശുപത്രിക്കു മുന്നിൽ പ്രതിഷേധവുമായെത്തുകയും ചെയ്തു. പ്രതിഷേധം ശക്തമായതോടെ ജില്ലാ കലക്ടടർ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. പുനലൂർ തഹസിൽദാർ ആശുപത്രിയിലെത്തി നടത്തിയ പരിശോധനയിൽ വീഴ്ച ഉണ്ടായെന്ന് കണ്ടെത്തിയിട്ടുണ്ട്. വിളപ്പിൽശാലയിൽ ചികിത്സ ലഭിക്കാൻ വൈകിയതിനെ തുടർന്ന് രോഗി മരിച്ച സംഭവത്തിൽ Read More…

Crime

‘ഏത് വേദനയും ഒറ്റ ദിവസം കൊണ്ട് തടവി മാറ്റും’; തിരുമ്മൽ ചികിത്സയുടെ മറവിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; വൈദ്യൻ പിടിയിൽ

കൊല്ലം കരുനാഗപ്പള്ളിയിൽ തിരുമ്മൽ ചികിത്സയുടെ മറവിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. ചേർത്തല തുറവൂർ പള്ളിത്തോട് സ്വദേശി ചന്ദ്രബാബു എന്ന സഹലേഷ് കുമാർ പിടിയിൽ. കരുനാഗപ്പള്ളി പൊലീസാണ് പ്രതിയെ പിടികൂടിയത്. എത്ര പഴക്കമുള്ള വേദനയും ഒറ്റ ദിവസം കൊണ്ട് തടവി മാറ്റിത്തരാമെന്ന് സോഷ്യൽ മീഡിയയിൽ പരസ്യം നൽകിയായിരുന്നു ചികിത്സ. സോഷ്യൽ മീഡിയ പരസ്യം കണ്ടാണ് കണ്ണൂർ സ്വദേശിനി പ്രതിയെ സമീപിച്ചത്. നടുവേദനയുടെ ചികിത്സയ്ക്കായി എത്തിയ യുവതിയോട് പ്രതി ലൈംഗികാതിക്രമശ്രമം നടത്തുകയായിരുന്നു. യുവതി തനിക്ക് നേരിട്ട ദുരനുഭവം വീട്ടുകാരോട് Read More…

Crime

‘ പറഞ്ഞാല്‍ അനുസരിക്കില്ല, തോന്നുമ്പോള്‍ വരും, പോകും’; മക്കളുടെ മുമ്പില്‍ ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി, എഫ്ബി ലൈവ്

മക്കളുടെ മുമ്പില്‍ ഗൃഹനാഥന്‍ ഭാര്യയെ വെട്ടിക്കൊന്നു. പുനലൂര്‍ വാളക്കോട്‌ കലയനാട്‌ ചരുവിള വീട്ടില്‍ ശാലിനി(39)യാണു കൊല്ലപ്പെട്ടത്‌. സംഭവശേഷം ഫെയ്‌സ്‌ബുക്കില്‍ കൊലപാതക വിവരം വിശദീകരിച്ച ഭര്‍ത്താവ്‌ ഐസക്ക്‌ (48) പിന്നീട്‌ പുനലൂര്‍ പോലീസില്‍ കീഴടങ്ങി. കുടുംബപ്രശ്‌നങ്ങളെത്തുടര്‍ന്ന്‌ ഐസക്കും ശാലിനിയും വെവ്വേറെയാണ്‌ താമസിച്ചിരുന്നത്‌. ഇന്നലെ രാവിലെ ആറോടെ ശാലിനിയുടെ വീട്ടിലെത്തിയ ഐസക്‌ വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നെന്നു പോലീസ്‌ പറഞ്ഞു. പത്തൊന്‍പതും പതിനൊന്നും വയസുള്ള രണ്ട്‌ ആണ്‍കുട്ടികളും ഈ വീട്ടിലുണ്ടായിരുന്നു. സംശയത്തെത്തുടര്‍ന്നാണ്‌ ക്രൂരകൃത്യം നടത്തിയതെന്ന്‌ പോലീസ്‌ അറിയിച്ചു. പുനലൂരിലെ സ്വകാര്യ അണ്‍ Read More…