കരിയര്‍ അവസാനിപ്പിക്കാന്‍ പോന്ന കാല്‍മുട്ടിന്റെ പരിക്ക് ഭേദമാക്കാന്‍ സ്വന്തം മൂത്രം കുടിച്ചെന്ന് ബോളിവുഡിലെ സീനിയര്‍ നടനായ പരേഷ് റാവല്‍. നടന്‍ അജയ്‌ദേവ് ഗണിന്റെ പിതാവ് വീരു ദേവ് ഗണിന്റെ നിര്‍ദേശപ്രകാരമാണ് താന്‍ ഇക്കാര്യം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. രാജ്കുമാര്‍ സന്തോഷിയുടെ ‘ഘട്ടക്’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു പരേഷ് റാവലിന് കാലില്‍ പരിക്കേറ്റത്. നടന്മാരായ ടിനു ആനന്ദും ഡാനി ഡെന്‍സോങ്പയും ചേര്‍ന്നാണ് അദ്ദേഹത്തെ മുംബൈയിലെ നാനാവതി ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ദി ലല്ലന്റോപ്പിനോട് സംസാരിക്കുന്നതിനിടെയാണ് പരേഷ് റാവല്‍ ഇക്കാര്യം പറഞ്ഞത്. Read More…