Celebrity

ഏ.ആര്‍. റഹ്മാന്റെ മകള്‍ ഖദീജ സംഗീത സംവിധായികയാകുന്നു; ആദ്യ പാട്ടുകേട്ട് റഹ്മാന്‍ പറഞ്ഞത്

സംഗീതസംവിധായകരുടെ മൂന്നാം തലമുറയിലേക്ക് നീങ്ങുകയാണ് ഓസ്‌കാര്‍ ജേതാവും വിഖ്യാത സംഗീതകാരനുമായ എആര്‍ റഹ്മാന്റെ വീട്. ഏറ്റവും പുതിയ സംഗീതസംവിധായകരുടെ പട്ടികയില്‍ ചേര്‍ന്നത് റഹ്മാന്റെ മകള്‍ ഖദീജയാണ്. മുത്തച്ഛന്‍ ആര്‍ കെ ശേഖര്‍, അച്ഛന്‍ എ ആര്‍ റഹ്മാന്‍, അമ്മായിമാരായ എ ആര്‍ റൈഹാന, ഇസ്രത്ത്, കസിന്‍മാരായ ജി വി പ്രകാശ് കുമാര്‍, എ എച്ച് കാഷിഫ്, സഹോദരന്‍ എ ആര്‍ അമീന്‍ എന്നിവരുടെ പാതയാണ് ഖദീജയും പിന്തുടരുന്നത്. ഹലിത ഷമീമിന്റെ മിന്‍മിനി എന്ന ചിത്രത്തിലൂടെയാണ് ഖദീജയുടെ അരങ്ങേറ്റം. Read More…