പൂച്ചാക്കല്‍: യുവതിയെ വിവാഹ വാഗ്ദാനംനല്‍കി പീഡിപ്പിക്കുകയും വഞ്ചിക്കുകയും ചെയ്ത പ്രതി അറസ്റ്റില്‍ പാണാവള്ളി പഞ്ചായത്ത് 16-ാം വാര്‍ഡില്‍ മൂലക്കത്ത വീട്ടില്‍ മിഥുന്‍ ബാബു (27) വിനെയാണ് പൂച്ചാക്കല്‍ സി.ഐ. ഷെഫീക്കിന്റെ നേതൃത്വത്തിലുള്ളപോലീസ് സംഘമാണ് ചെയ്തത്. 2020 സെപ്റ്റംബര്‍ 12 ആം തീയതി വീട്ടില്‍ അതിക്രമിച്ചുകയറി യുവതിയെ ബലാത്സംഗം ചെയ്യുകയും 2025 ഡിസംബര്‍ 17 വരെ വിവാഹവാഗ്ദാനം നല്‍കി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് വിവാഹം കഴിക്കാതെ വഞ്ചിക്കുകയും ചെയ്‌തെന്നാണ് കേസ്. പൂച്ചാക്കല്‍ പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ. ഷെഫീക്കിന്റെ Read More…
Tag: kerala police
‘സ്വകാര്യഭാഗത്ത് മുളകരച്ച് പുരട്ടുമെന്ന് ഭീഷണിപ്പെടുത്തി, നേരിട്ടത് കൊടും ക്രൂരത’; സി.ഐ. പ്രതാപചന്ദ്രനെതിരേ യുവതിയുടെ വെളിപ്പെടുത്തല്‍
കൊച്ചി: കൊച്ചിയില്‍ ഗര്‍ഭിണിയെ മര്‍ദിച്ച സി.ഐ: പ്രതാപചന്ദ്രനെതിരേ കൂടുതല്‍ വെളിപ്പെടുത്തല്‍. പരാതി നല്‍കാന്‍ തുമ്പ പോലീസ് സ്‌റ്റേഷനില്‍ എത്തിയ യുവതിയെ അന്ന് അവിടത്തെ ഉദ്യോഗസ്ഥനായിരുന്ന പ്രതാപചന്ദ്രന്‍ ക്രൂരമായി മര്‍ദിച്ചെന്ന് ആരോപണം. ചെകിടത്ത് തല്ലിയെന്നും ലാത്തികൊണ്ട് മുതുകില്‍ അടിച്ചെന്നും ബൂട്ട് കൊണ്ട് കാലില്‍ ചവിട്ടിയെന്നും പരാതിക്കാരി പറയുന്നു. 2018 ഓഗസ്റ്റിലാണു സംഭവം. തുമ്പ സ്‌റ്റേഷനില്‍ പരാതി നല്‍കി രണ്ടുദിവസം കഴിഞ്ഞു വിളിപ്പിച്ചു. പ്രതിയെ തിരിച്ചറിയാനാണു വിളിപ്പിച്ചത്. എന്നാല്‍ തനിക്ക് അയാളെ വ്യക്തമായി തിരിച്ചറിയാന്‍ കഴിയില്ലെന്നു യുവതി പോലീസുകാരെ അറിയിച്ചു. Read More…
‘കൈക്കുഞ്ഞുങ്ങളുമായി സ്റ്റേഷനിലെത്തി, അവരെ എറിഞ്ഞു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി’; ഗർഭിണിയെ മുഖത്തടിച്ച സംഭവത്തിൽ സിഐ
കൊച്ചി: എറണാകുളം നോർത്ത് സ്റ്റേഷനിൽ ഗര്‍ഭിണിയായ യുവതിക്ക് മർദനമേറ്റ സംഭവം വിവാദങ്ങള്‍ക്ക് വഴിവെച്ചതോടെ പ്രതികരിച്ച് സിഐ പ്രതാപചന്ദ്രന്‍ ക്രിമിനൽ കേസുകളിലെ പ്രതിയാണ് യുവതിയുടെ ഭർത്താവെന്നും മോഷണ കേസിലെ പ്രതികളെ രക്ഷപ്പെടുത്താൻ ശ്രമിച്ചപ്പോഴാണ് കേസെടുത്തതെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. . കൈക്കുഞ്ഞുങ്ങളുമായി സ്റ്റേഷനിലെത്തിയ യുവതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കുഞ്ഞുങ്ങളെ എറിഞ്ഞു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. സിഐ പറഞ്ഞു. ഇതു ചെറുക്കുന്നതിനിടെ തന്റെ നെഞ്ചിൽ തള്ളി, പിന്നാലെയുള്ള കാഴ്ചകളാണ് വിഡിയോയിലുള്ളതെന്നും ഉദ്യോഗസ്ഥൻ മാധ്യമങ്ങളോടു പറഞ്ഞു. വനിതാ പൊലീസിനെ ഉപയോഗിച്ച് സ്ഥലത്തുനിന്നും കുഞ്ഞുങ്ങളെ Read More…
‘നഗ്നഫോട്ടോ അയച്ചില്ലെങ്കില്‍ ഞാനിപ്പോ ചാകും’; ഇമോഷണൽ ബ്ലാക്ക് മെയിലിംഗ്, ഒടുവില്‍ ചിത്രങ്ങള്‍ പോണ്‍ സൈറ്റില്‍
ആത്മഹത്യാഭീഷണി മുഴക്കി തന്ത്രത്തിലൂടെ കൈക്കലാക്കിയ 17വയസുകാരിയുടെ നഗ്നഫോട്ടോകള്‍ പോണ്‍വെബ്‌സൈറ്റുകളിൽ അപ് ലോഡ് ചെയ്ത ഇരുപതുകാരന്‍ അറസ്റ്റില്‍. പത്തനംതിട്ട ചിറ്റാർ ആനപ്പാറ സ്വദേശി രാഹുൽ മധുവാണ് (20) അറസ്റ്റിലായത്. പെൺകുട്ടിയുമായി പ്രണയത്തിലായ ശേഷം, നഗ്നഫോട്ടോകൾ അയച്ച് കൊടുക്കുവാൻ രാഹുൽ നിർബന്ധിക്കുകയായിരുന്നു. അത് പറ്റില്ലെന്ന് പെണ്‍കുട്ടി അറിയിച്ചതോടെ, രാഹുല്‍ വേറൊരു തന്ത്രമെടുത്തു. ഫോട്ടോ അയച്ചുകൊടുത്തില്ലെങ്കിൽ തന്നോട് ഇഷ്ടമില്ലെന്ന് കരുതുമെന്നും, ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞ് കുട്ടിയെ ഭീഷണിപ്പെടുത്തി. അങ്ങനെ ഫോട്ടോകൾ കൈക്കലാക്കി . അതിനുശേഷം ഈ നഗ്ന ഫോട്ടോകളെല്ലാം രാഹുല്‍ വെബ്‌സൈറ്റുകളിൽ Read More…
ചിത്രപ്രിയയും അലനും തമ്മിൽ വഴക്ക് പതിവെന്ന് പൊലീസ്; മൃതദേഹത്തിന് സമീപം മദ്യക്കുപ്പി
കാലടി(കൊച്ചി): മലയാറ്റൂരില്‍ രണ്ടുദിവസം മുന്‍പ് കാണാതായ വിദ്യാര്‍ഥിനി ചിത്രപ്രിയ(19)യെ ആണ്‍സുഹൃത്ത് കരിങ്കല്ലിന് തലയ്‌ക്കിടിച്ചു കൊലപ്പെടുത്തിയത് സംശയം മൂലം. സംഭവവുമായി ബന്ധപ്പെട്ട് കാലടി പോലീസ് കസ്‌റ്റഡിയിലെടുത്ത പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്ത് കൊറ്റമം കുറിയേടം അലന്‍ ബെന്നി(21)യുടെ അറസ്‌റ്റ് ഇന്നലെ വൈകിട്ടോടെ രേഖപ്പെടുത്തി. വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു. കൊല്ലപ്പെട്ട ചിത്രപ്രിയയും സുഹൃത്ത് അലനും തമ്മിൽ നേരത്തെയും പലവട്ടം വഴക്കുണ്ടായിട്ടുണ്ടെന്ന് പൊലീസിനു വിവരം ലഭിച്ചു. പെൺകുട്ടിക്ക് വേറെയും സൗഹൃദങ്ങളുണ്ടെന്ന സംശയത്തിലായിരുന്നു ഇത്. കൊലപാതകം നടന്ന ദിവസം Read More…
ജയിലിലെ നിരാഹാരസമരം ഏറ്റില്ല, രാഹുല്‍ ഈശ്വറിന് ജാമ്യമില്ല ; പോലീസ് കസ്റ്റഡിയില്‍ വിട്ടു
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെ തിരായ ബലാല്‍സംഗക്കേസിലെ പരാതിക്കാരിയായ യുവതിയെ സാമൂഹ്യ മാധ്യമങ്ങളിൽ അധിക്ഷേപിച്ചെന്ന കേസിൽ രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ തള്ളി. രാഹുല്‍ ഈശ്വറിനെനാളെ വൈകീട്ട് വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വഞ്ചിയൂര്‍ കോടതിയായിരുന്നു രാഹുല്‍ ഈശ്വറിന് ജാമ്യം നിഷേധിച്ചത്. അടച്ചിട്ട കോടതിമുറിയിലാണ് വാദം കേള്‍ക്കുന്നത്. രാഹുല്‍ ഈശ്വര്‍ കൂടുതല്‍ ദിവസം ജയിലില്‍ കിടക്കാന്‍ സാഹചര്യമുണ്ട്. പോലീസ് നല്‍കിയ തെളിവുകള്‍ കോടതി പരിശോധിച്ചു. അതിജീവിതയുടെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നതിന് ആവശ്യമായ പ്രചരണങ്ങള്‍ നടത്തി എന്നാണ് കോടതി കണ്ടെത്തിയത്. രാഹുല്‍ ഈശ്വര്‍ Read More…
ലഹരിയില്‍ ലക്കുകെട്ടു; അമ്മയെ വെട്ടിവീഴ്‌ത്തി, അച്‌ഛനെ കൊന്നു; അഭിഭാഷകന്‍ ജയിലില്‍, വെട്ടിയത് ഭാര്യ ഇന്ന് പ്രസവത്തിനായി ആശുപത്രിയിൽ പ്രവേശിക്കാനിരിക്കെ
കായംകുളം: കായംകുളത്ത് പിതാവിനെ അതിക്രൂരമായി യുവഅഭിഭാഷകന്‍ വെട്ടിക്കൊന്നത് ഭാര്യയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മണിക്കൂറുകള്‍ക്കുമുമ്പ്. കണ്ടല്ലൂര്‍ തെക്ക് കളരിക്കല്‍ ജങ്‌ഷന്‍ പീടികച്ചിറയില്‍ അഡ്വ. നവജിത്താ(30) ണ് പിതാവ് നടരാജനെ വെട്ടിക്കൊന്നത്. നവജിത്തിന്റെ വെട്ടേറ്റ അമ്മ സിന്ധു ഗുരുതരാവസ്‌ഥയിലാണ്. പ്രസവത്തിനായി ഭാര്യയെ അവരുടെ വീട്ടിലാക്കി ആഘോഷിക്കാന്‍ ഇറങ്ങിയ നവജിത്ത് വീട്ടില്‍ മടങ്ങിയെത്തിയത് ലഹരിയില്‍ ലക്കുകെട്ടായിരുന്നു. യുവതിയെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കാനിരിക്കുകയായിരുന്നു. മദ്യത്തിനൊപ്പം രാസലഹരിയും നവജിത്ത് ഉപയോഗിച്ചിരുന്നതായി പോലീസ് പറയുന്നു. ആഘോഷിക്കാനായി സുഹൃത്തുക്കള്‍ക്കൊപ്പമാണ് നവജിത്ത് എറണാകുളത്തേക്കു പുറപ്പെട്ടത്. ആലപ്പുഴയില്‍ എത്തിയപ്പോഴേക്കും Read More…
കിടപ്പിലായ അമ്മയെ പരിചരിക്കാനെത്തിയ 58കാരി ഹോം നഴ്സിനെ മകൻ ബലാൽസംഗം ചെയ്തു
അടൂര്‍: കിടപ്പിലായ വയോധികയെ പരിചരിക്കാനെത്തിയ ഹോം നഴ്സിനെ ബലാത്സംഗം ചെയ്ത കേസിലെ പ്രതി പിടിയില്‍. എറണാകുളത്തുനിന്നാണ് പ്രതിയായ റെന്നി റോയിയെ പൊലീസ് അറസ്റ്റ് ചെയ്തത്. ഒന്നര ആഴ്ച മുമ്പാണ് കേസിനാസ്പദമായ സംഭവം . കിടപ്പിലായ റെന്നിയുടെ അമ്മയെ പരിചരിക്കാൻ എത്തിയ 58 വയസ്സുള്ള ഹോം നഴ്സാണ് ക്രൂരമായ പീഡനത്തിന് ഇരയായത്. സംഭവം നടന്ന രാത്രിയിൽ എറണാകുളത്തുനിന്ന് റെന്നിയും സുഹൃത്തുക്കളും വീട്ടിലെത്തുകയും മദ്യപിക്കുകയും ചെയ്തു. ഇതിനുശേഷം ഹോം നഴ്സായ 58-കാരിയെ ഇയാൾ കടന്നുപിടിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും മുറിയിലേക്ക് കൊണ്ടുപോയി Read More…
മനോരമ വധക്കേസ്: ആദം അലിക്ക് ജീവപര്യന്തം; വിധിക്ക് പിന്നാലെ കോടതിയിൽ നിന്ന് ഇറങ്ങിയോടി
തിരുവനന്തപുരം കേശവദാസപുരത്ത് മനോരമ കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവും തൊണ്ണൂറായിരം രൂപ പിഴയും ശിക്ഷ. ബംഗാളുകാരന്‍ ഇരുപത്തിമൂന്നുകാരന്‍ ആദം അലിയെ തിരുവനന്തപുരം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി വി. അനസ് ശിക്ഷിച്ചത്. കവർച്ചാ ശ്രമത്തിനിടെ വീട്ടമ്മയെ കുത്തിക്കൊലപ്പെടുത്തി മൃതദേഹം അടുത്ത വീട്ടിലെ കിണറ്റിൽ കെട്ടിത്താഴ്ത്തിയ ക്രൂരതയ്ക്കുള്ള ശിക്ഷയാണ് വിധിച്ചത്. കുറ്റക്കാരനെന്ന് കണ്ടെത്തിയതിന് പിന്നാലെ കോടതി വളപ്പിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസും അഭിഭാഷകരും ചേർന്ന് പിടികൂടുകയായിരുന്നു. തൊട്ടടുത്ത വീട്ടിൽ വീട്ടുജോലിക്ക് വന്നതാണ് ആദം അലി. Read More…









