Crime

വിവാഹത്തിന് വീട്ടുകാര്‍ സമ്മതിച്ചില്ല, ഹോട്ടല്‍മുറിയില്‍ കമിതാക്കള്‍ തൂങ്ങിമരിച്ച നിലയില്‍

കോട്ടയം: നഗരത്തിലെ ഹോട്ടലില്‍ കമിതാക്കളെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ശാസ്ത്രി റോഡിലെ നിഷാ കോണ്ടിനന്റല്‍ ഹോട്ടലിലെ മുറിയിലാണു യുവതിയെയും യുവാവിനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടയംപടി മര്യാത്തുരുത്ത് കൈതാരം വീട്ടില്‍ ആസിയ തസ്മി (19), പുതുപ്പള്ളി പനന്താനത്ത് നന്ദകുമാര്‍ (23) എന്നിവരാണു മരിച്ചത്. ഫാനില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു. 29 നു വൈകിട്ടോടെയാണ് ഇരുവരും ഹോട്ടലില്‍ എത്തി മുറിയെടുത്തത്. ഇന്നലെ വൈകിട്ടായിട്ടും ഇരുവരെയും മുറിയില്‍ നിന്നും പുറത്തു കാണാതെ വന്നതോടെ ഹോട്ടല്‍ ജീവനക്കാര്‍ വിവരം കോട്ടയം വെസ്റ്റ് പോലീസില്‍ Read More…

Lifestyle

‘അമ്മയുടെ വിവാഹേതരബന്ധം ബുദ്ധിമുട്ടിക്കുന്നു’; പരാതിയുമായി മക്കൾ, നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ

അമ്മയുടെ വിവാഹേതരബന്ധം കാരണം ശാരീരികവും മാനസികവുമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുകയാണെന്ന മക്കളുടെ പരാതിയിൽ മീനങ്ങാടി പൊലീസ് എസ്എച്ച്ഒ അടിയന്തരവും നിയമാനുസൃതവുമായ നടപടികൾ സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ. പരാതിക്കാരായ കുട്ടികൾക്ക് അമ്മയിൽ നിന്നോ അമ്മയുടെ സുഹൃത്തിൽ നിന്നോ ഭാവിയിൽ ദേഹോപദ്രവമോ മറ്റ് ഭീഷണിയോ ഉണ്ടായാൽ മീനങ്ങാടി പൊലീസ് എസ്എച്ച്ഒയെ സമീപിക്കാമെന്നും കമ്മിഷൻ ജുഡീഷ്യൽ അംഗമായ കെ. ബൈജുനാഥ് പരാതിക്കാരായ കുട്ടികളോട് നിർദ്ദേശിച്ചു. കുടുംബത്തിനുള്ളിലെ തർക്കവിഷയങ്ങളിൽ നടപടി സ്വീകരിക്കുന്നതിന് കമ്മിഷനു നിയമപരമായ പരിമിതികളുണ്ടെന്നും ഉത്തരവിൽ പറയുന്നു. കുട്ടികളുടെ അമ്മയ്ക്കു താക്കീത് നൽകിയതായും Read More…

Crime

കാമുകന്റെ വീട്ടില്‍ യുവതിയുടെ മരണം: പ്രതി കാമുകനല്ല, ബലാത്സംഗം ചെയ്‌ത്‌ കൊന്ന് കെട്ടിത്തൂക്കിയ തടിക്കച്ചവടക്കാരന്‍ കുറ്റക്കാരന്‍

പത്തനംതിട്ട: കോട്ടാങ്ങലില്‍ കാമുകന്റെ വീട്ടില്‍ നഴ്‌സ്‌ തൂങ്ങി മരിച്ച സംഭവത്തില്‍ പ്രതി കുറ്റക്കാരനാണെന്ന്‌ കോടതി. മല്ലപ്പള്ളി കൊട്ടാങ്ങല്‍ പുളിമൂട്ടില്‍ വീട്ടില്‍ നെയ്‌മോന്‍ എന്ന്‌ വിളിക്കുന്ന നസീര്‍ (39) ആണ്‌ പ്രതി. വീട്ടില്‍ തടിക്കച്ചവടത്തിനു വന്ന നസീര്‍ നഴ്‌സിനെ ബലാത്സംഗം ചെയ്‌ത്‌ കൊലപ്പെടുത്തി കെട്ടിത്തൂക്കുകയായിരുന്നു എന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചാണ്‌ പ്രതി കുറ്റക്കാരാണെന്ന്‌ കണ്ടെത്തിയത്‌. പത്തനംതിട്ട അഡീഷണല്‍ സെഷന്‍സ്‌ കോടതി നാളെ വിധി പ്രഖ്യാപിക്കും. പെരുമ്പെട്ടി പോലീസ്‌ 2019 ഡിസംബറില്‍ രജിസ്‌റ്റര്‍ ചെയ്‌ത മല്ലപ്പള്ളിനിയുടെ ആത്മഹത്യയാണ്‌ ക്രൂരമായ Read More…

Crime

‘ 14കാരിയെ പീഡിപ്പിച്ചത് കയ്യുംകാലും കൂട്ടിക്കെട്ടി, 16 കാരന്‍ വീട്ടിലെത്തിയത് കയ്യില്‍ ചോരയുമായി

മലപ്പുറം: കരുവാരക്കുണ്ടിലെ പതിനാലുകാരിയുടെ കൊലപാതകം ക്രൂരമായ പീഡനത്തിന് ശേഷം. കുട്ടിയെ പീഡിപ്പിച്ചെന്ന് കസ്റ്റഡിയിലെടുത്ത 16കാരന്‍ മൊഴി നല്‍കി. ആളൊഴിഞ്ഞ സ്ഥലമെന്ന് മനസിലാക്കിയാണ് കുറ്റിക്കാട്ടിലേക്ക് കൊണ്ടുപോയതെന്നും ആണ്‍കുട്ടി പൊലീസിനോട് പറഞ്ഞു. കയ്യും കാലും കൂട്ടിക്കെട്ടി പീഡിപ്പിച്ചെന്നും മൊഴിയിലുണ്ട്. കരുവാരക്കുണ്ട് പൊലീസ് കസ്റ്റഡിയിലെടുത്ത 16കാരന്‍ നേരത്തെ കുറ്റം സമ്മതിച്ചിരുന്നു. മലപ്പുറം വാണിയമ്പലത്ത് നാടികെ നടുക്കിയ കൊലപാതകത്തില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കൈകള്‍ കെട്ടിയ നിലയിലാണ് കണ്ടെത്തിയത്.. യൂണിഫോമില്‍ ഇന്നലെ സ്കൂളിന് മുന്നിലെത്തിയ പെണ്‍കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു. രാവിലെ തന്നെ പെണ്‍കുട്ടിയെ കാണാതായെങ്കിലും Read More…

Crime

ഹണി ട്രാപ്പ്‌ കേസിലെ പ്രതിയെ തേടിയെത്തിയപ്പോള്‍ കസ്‌റ്റഡിയിലായ മരട്‌ അനീഷ്‌ റിമാന്‍ഡില്‍ ,തമിഴ്‌നാട്‌ പോലീസിനു കൈമാറും

കുപ്രസിദ്ധ ഗുണ്ടാ നേതാവ്‌ മരട്‌ അനീഷ്‌ റിമാന്‍ഡില്‍. പോലീസിനെ ഭീഷണിപ്പെടുത്തിയയതിനു സെന്‍ട്രല്‍ പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌ത കേസിലാണു മരട്‌ അനീഷിനെ റിമാന്‍ഡ്‌ ചെയ്‌തത്‌. ഹണി ട്രാപ്പ്‌ കേസിലെ പ്രതിയെ തേടിയെത്തിയപ്പോള്‍ മുളവുകാട്‌ പോലീസ്‌ അനീഷിനെ കസ്‌റ്റഡിയിലെടുക്കുകയായിരുന്നു.പോലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ തുടര്‍ച്ചയായി സമന്‍സ്‌ അയച്ചിട്ടും അനീഷ്‌ കോടതിയില്‍ ഹജാരായിരുന്നില്ല. തുടര്‍ന്ന്‌ കോടതി അറസ്‌റ്റ്‌ വാറന്‍ഡ്‌ പുറപ്പെടുവിച്ചിരുന്നു. പിന്നാലെയാണു അനീഷ്‌ പോലീസിന്റെ പിടിയിലാകുന്നത്‌.അതേസമയം മരട്‌ അനീഷിനെ അന്വേഷിച്ച്‌ തമിഴ്‌നാട്‌ പോലീസ്‌ സംഘവും കൊച്ചിയില്‍ എത്തിയിട്ടുണ്ട്‌. അഞ്ചുമാസം മുമ്പ്‌ വാഹനത്തില്‍ ഒരു Read More…

Spotlight

സാമൂഹികമാധ്യമംവഴി വിവരമറിഞ്ഞ സ്‌ത്രീ തിരിച്ചറിഞ്ഞു; കരമനയില്‍നിന്ന്‌ കാണാതായ ബാലിക ഹൈദരാബാദില്‍

തിരുവനന്തപുരം: കരമനയില്‍നിന്ന്‌ കാണാതായ പെണ്‍കുട്ടി ഹൈദരാബാദിലുണ്ടെന്ന്‌ പോലീസ്‌. കഴിഞ്ഞ വെള്ളിയാഴ്‌ച മുതലാണ്‌ 14 കാരിയായ വിദ്യാര്‍ഥിനിയെ കാണാതായത്‌. തുടര്‍ന്ന്‌ തമ്പാനൂര്‍ പൊലീസ്‌ അന്വേഷണം നടത്തിവരികയായിരുന്നു. സാമൂഹികമാധ്യമങ്ങളിലടക്കം കാണാതായ കുട്ടിയുടെ വിവരങ്ങള്‍ പോലീസ്‌ പങ്കുവച്ചിരുന്നു. സ്‌കൂളില്‍ നിന്ന്‌ ടൂര്‍ പോകാന്‍ വീട്ടുകാര്‍ സമ്മതിക്കാത്തതില്‍ പിണങ്ങിയാണ്‌ പെണ്‍കുട്ടി വീടുവിട്ടതെന്നാണ്‌ ലഭിക്കുന്ന വിവരം. പോലീസ്‌ അന്വേഷണത്തില്‍ പെണ്‍കുട്ടി തമ്പാനൂരില്‍ ഓട്ടോറിക്ഷയില്‍നിന്നും ഇറങ്ങുന്ന സിസി ടിവി ദൃശ്യം ലഭിച്ചിരുന്നു. എന്നാല്‍, പിന്നീട്‌ എവിടേക്കു പോയി എന്നത്‌ കണ്ടെത്താനായില്ല. സാമൂഹികമാധ്യമത്തിലെ വിവരങ്ങള്‍ കണ്ട്‌ ഒരു Read More…

Crime

ജോബുമായി ഒന്നിച്ച് താമസം; ഷേര്‍ളിക്ക് മറ്റൊരാളുമായി ബന്ധം, സാമ്പത്തിക ഇടപാടിലും തര്‍ക്കം, കാഞ്ഞിരപ്പള്ളി കൊലയ്ക്ക് കാരണം ഇങ്ങനെ

കോട്ടയം കാഞ്ഞിരപ്പള്ളി കൂവപ്പള്ളിയില്‍ വീട്ടിനുള്ളില്‍ രണ്ടു പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നില്‍ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തകര്‍ക്കമെന്ന് സൂചന. ഇന്നലെ രാത്രിയോടെയാണ് കൂവപ്പള്ളിയിലെ ഷേർളിയുടെയും ജോബിനെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയെ കഴുത്തറുത്ത് കൊന്നശേഷം യുവാവ് തൂങ്ങി മരിക്കുകയായിരുന്നു. ഇടുക്കി കല്ലാർഭാഗം സ്വദേശി ഷേർളി മാത്യുവും കോട്ടയം താഴത്തങ്ങാടി സ്വദേശി ജോബ് സകറിയയും ആണ് മരിച്ചത്. ഇന്നലെ അര്‍ധരാത്രിയോടെയാണ് വീടിനുള്ളിൽ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക ഇടപാടിനെ തുടർന്നുള്ള കൊലപാതകമെന്നാണ് പൊലീസ് നിഗമനം. Read More…

Crime

തന്ത്രി രാജീവരുടെ വീട്ടില്‍ എട്ടുമണിക്കൂർ നീണ്ട എസ്‌.ഐ.ടി. പരിശോധന; രേഖകൾ പിടിച്ചെടുത്തു

ചെങ്ങന്നൂര്‍: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്‌ഠര്‌ രാജീവരുടെ അറസ്‌റ്റിനു പിന്നാലെ, അദ്ദേഹത്തിന്റെ വസതിയായ മുണ്ടന്‍കാവിലെ താഴമണ്‍മഠത്തില്‍ എസ്‌.ഐ.ടി. പരിശോധന പൂർത്തിയായി. ഇന്നലെ ഉച്ചകഴിഞ്ഞ്‌ 2.50-ന്‌ വന്‍ പോലീസ്‌ അകമ്പടിയോടെയാണ്‌ ഡിവൈ.എസ്‌.പിയുടെ നേതൃത്വത്തില്‍ എസ്‌.ഐ.ടി. സംഘമെത്തിയത്‌. എട്ടു മണിക്കൂർ നീണ്ട പരിശോധനയ്ക്ക് ശേഷമാണ് എസ്‌ഐടി സംഘം മടങ്ങിയത്. ബന്ധുക്കളോട് വിവരങ്ങൾ ചോദിച്ചറിഞ്ഞ അന്വേഷണസംഘം, സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച രേഖകൾ, ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട രേഖകൾ, ഇലക്ട്രോണിക് രേഖകൾ എന്നിവയെല്ലാം പരിശോധിച്ചു. വീട്ടിൽനിന്ന് ഇത്തരം ചില രേഖകൾ പിടിച്ചെടുത്തുവെന്നാണ് Read More…

Crime

മദ്യം നൽകി; 5 ആൺകുട്ടികൾകൂടി അധ്യാപകന്റെ ലൈംഗിക പീഡനത്തിന് ഇരയായി; കൂടുതല്‍ പരാതികള്‍

പാലക്കാട്‌ മലമ്പുഴയിൽ ആറാംക്ലാസ് വിദ്യാർഥിയെ അധ്യാപകൻ മദ്യം നൽകി പീഡിപ്പിച്ച കേസില്‍ അധ്യാപകനെതിരെ കൂടുതൽ പരാതികൾ. സംസ്കൃത അധ്യാപകൻ അനിൽ നിരവധി വിദ്യാർഥികളെ പീഡനത്തിനിരയാക്കി. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി‌‌യുടെ ആദ്യഘട്ട കൗൺസിലിങ്ങിൽ യു.പി ക്ലാസുകളിൽ പെട്ട അഞ്ച് ആൺകുട്ടികളാണ് ദുരനുഭവം വിവരിച്ചത്.  വിദ്യാർഥികളുടെ പരാതികളിൽ മലമ്പുഴ പൊലീസ് കേസെടുത്തു. കൂടുതൽ വിദ്യാർഥികൾ ഇരയായിട്ടുണ്ടാകും എന്ന നിഗമനത്തിൽ വരുംദിവസങ്ങളിലും കൗൺസിലിങ് തുടരാനാണ് സി ഡബ്ല്യുസിയുടെ തീരുമാനം. ആദ്യ കേസിൽ അനിൽ റിമാൻഡിൽ ആണ്. നവംബർ 29നായിരുന്നു കേസിനാസ്പദമായ സംഭവം. Read More…