കോഴിക്കോട്: കുന്ദമംഗലത്ത് ഹണി ട്രാപ്പില്‍ കുടുക്കി യുവാവില്‍നിന്നും പണം തട്ടിയ കേസില്‍ രണ്ടു യുവതികള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്‌റ്റില്‍. മാവേലിക്കര സ്വദേശി ഗൗരി നന്ദ(20), തിരൂരങ്ങാടി പാണഞ്ചേരി സ്വദേശി അന്‍സിന (28), ഭര്‍ത്താവ് മുഹമ്മദ് അഫീഫ് (30) എന്നിവരെയാണു പോലീസ് പിടികൂടിയത്. യുവാവുമായി അടുപ്പം സ്ഥാപിച്ച് പണം തട്ടിയെടുത്തെന്നായിരുന്നു പരാതി. മലപ്പുറം സ്വദേശിയുമായി സൗഹൃദം സ്ഥാപിച്ച് വീട്ടിലേക്ക് ക്ഷണിച്ചുവരുത്തിയതിനു പിന്നാലെ അയാളെ നഗ്നനാക്കി ചിത്രങ്ങൾ എടുക്കുകയും പണം നൽകിയില്ലെങ്കിൽ ദൃശ്യങ്ങൾ കുടുംബത്തിന് അയക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. Read More…
Tag: kerala police
‘പെറ്റി മാത്രമല്ല, വേണ്ടിവന്നാൽ മുണ്ടുടുപ്പിക്കാനുമറിയാം’; കേരള പൊലീസ് പൊളി…. വീഡിയോ
ഏത് ആപത്ഘട്ടത്തിലും സഹായിക്കാന്‍ ഒരുക്കമായ സൈന്യമാണ് തങ്ങളുടേതെന്ന് കേരളാ പോലീസ് പലപ്പോഴും തെളിയിച്ചിട്ടുണ്ട്. അത് എത്ര ചെറിയ കാര്യവും ആയിക്കൊള്ളട്ടെ, പുതുതലമുറയിലെ പോലീസ് ഇക്കാര്യത്തില്‍ പൊളിയാണ്. ഇത്തവണ, പെറ്റിയടിക്കാൻ മാത്രമല്ല മോനെ, വേണ്ടിവന്നാൽ മുണ്ടുടുപ്പിക്കാനും എനിക്കറിയാം, പറയുന്നത് കേരള പോലീസാണ്. സംഭവം കേട്ടോളൂ… വീഡിയോ കണ്ടോളൂ… ഓണാഘോഷത്തിനെത്തിയ ഒരു വിദ്യാർഥിക്ക് മുണ്ടുടുപ്പിച്ച് കൊടുക്കുന്ന പോലീസ് ഉദ്യോഗസ്ഥരുടെ വീഡിയോ ആണ് ഇപ്പോൾ സൈബറിടത്ത് വൈറൽ. കേരള പോലീസിന്റെ മീഡിയ സെൻ്റർ ഈ മുണ്ടുടുക്കലിന്റെ രസകരമായ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. View Read More…
പുകപരിശോധന സര്‍ട്ടിഫിക്കറ്റില്ലേ? 2000രൂപ പിഴ 250 ആയി കുറയ്ക്കാനുള്ള വഴി പോലീസുകാര്‍ തന്നെ പറഞ്ഞുതരുന്നു
വാഹനപരിശോധനയില്‍ കൂടുതല്‍ ആളുകള്‍ കുടുങ്ങുന്ന ഒരു നിയമലംഘനമാണ് കാലാവധി കഴിഞ്ഞ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് എന്നത്. ഈ സര്‍ട്ടിഫിക്കറ്റ് എടുക്കാന്‍ പോകുമ്പോഴുള്ള പൊല്ലാപ്പുകളും സമീപകാലത്തായി ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന ഒന്നാണ്. എന്നാല്‍, പൊലൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്തതിന് പോലീസ് പിടിച്ചാലുള്ള പിഴയും ഇത് പത്തില്‍ ഒന്നായി കുറയ്ക്കുന്നതിനുള്ള വിദ്യയും പോലീസുകാര്‍ തന്നെ പറഞ്ഞു തരികയാണ് കെപി ടോക്‌സ് എന്ന വീഡിയോ പരമ്പരിയിലൂടെ. നിയമം അനുസരിച്ച് വാഹനത്തിന് സാധുവായ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ 2000 രൂപയാണ് പിഴ. ഈ Read More…
ലിവിങ് ടുഗദര്‍ വിത്ത് ഡ്രഗ്സ്; പൊലീസെത്തിയപ്പോള്‍ എടുത്ത് ശുചിമുറിയിലിട്ടു, അടിമുടി ദുരൂഹം
കൊച്ചി എളംകുളത്ത് ഫ്‌ളാറ്റ് വാടകക്കെടുത്ത് ലഹരി മരുന്നുവില്‍പ്പന നടത്തുന്ന സംഘം പിടിയിലായതോടെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. യുവതിയടക്കം നാലുപേര്‍ പിടിയിലായത് ലക്ഷങ്ങള്‍ വിലയുള്ള മാരക ലഹരിമരുന്നായ എക്സ്റ്റസി പില്‍സുമായാണ്. ഇതിന് പുറമെ എംഡിഎംഎയും കഞ്ചാവും. ലഹരിയുടെ വൈവിധ്യത്തിനൊപ്പം അത് ഉപയോഗിക്കാനുള്ള വിവിധ ഉപകരണങ്ങളുമടക്കം സര്‍വ സന്നാഹങ്ങളോടെയാണ് നാലംഗ സംഘത്തിന്റെ ഫ്ലാറ്റിലെ താമസം. 115 ഗ്രാം എം.ഡി.എം.എ, 35 ഗ്രാം എം.ഡി.എം.എയുടെ പില്‍സ്, രണ്ട് ഗ്രാം കഞ്ചാവ് എന്നിവയുമായി യുവതിയടക്കം നാലുപേരാണു പിടിയിലായത്. മലപ്പുറം സ്വദേശി ഫിജാസ് മുഹമ്മദ്, Read More…
ചെറുതുരുത്തി സ്ക്വാഡ് … പതിനേഴുകാരിയെ പീഡിപ്പിച്ച പ്രതിയെ ഒറീസയില്‍ മാവോയിസ്റ്റ് കേന്ദ്രത്തില്‍നിന്ന് പൊക്കി കേരളാ പോലീസ്
പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയശേഷം ഒറീസയിലേയ്ക്ക് കടന്നുകളഞ്ഞ പ്രതിയെ മാവോയിസ്റ്റ് കേന്ദ്രത്തില്‍നിന്ന് സാഹസികമായി പിടികൂടി ചെറുതുരുത്തി പോലീസ്. പോക്സോ കേസിലെ പ്രതിയെ തേടി ചെറുതുരുത്തി പോലീസ് എത്തിയത് ഒറീസയിലെ മാവോയിസ്റ്റ് സാന്നിധ്യമുള്ള വനങ്ങളിലാണ്. ഒരാഴ്ചയോളം നടന്ന കഠിനപരിശ്രമത്തിനും സാഹസികനീക്കങ്ങൾക്കുമൊടുവിൽ ഒഡീഷയിലെ റായ്ഗഡ് ജില്ലയിലെ കർലഗാട്ടി സ്വദേശി മോറാട്ടിഗുഡ വീട്ടിലെ മഹാദേവ് പാണി (29) യെയാണ് ചെറുതുരുത്തി പോലീസ് പിടികൂടിയത്. ചെറുതുരുത്തി ഇൻസ്പെക്ടർ ബോബി വർഗ്ഗീസ്, സിവിൽ പോലീസ് ഓഫീസർമാരായ ഗിരീഷ് എ., ജയകൃഷ്ണൻ എ., ഹോം ഗാർഡ് ജനുമോൻ Read More…
മഴക്കാലമാണ്, അസ്വാഭാവിക ശബ്ദങ്ങൾ കേട്ടാൽ വാതിൽ തുറക്കരുത്; ജാഗ്രതാ നിര്‍ദേശവുമായി പൊലീസ്
മഴക്കാലത്തോടനുബന്ധിച്ച് മോഷണവും, കവര്‍ച്ചയും വര്‍ധിക്കാൻ സാധ്യതയുണ്ടെന്നും, ഇത് തടയുന്നതിന് പൊതുജനങ്ങൾ ശ്രദ്ധ പുലര്‍ത്തണമെന്നും പൊലീസിന്റെ മുന്നറിയിപ്പ്. മഴക്കാലത്ത് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനും തടയാനും എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും പൊലീസ് പങ്കുവച്ച കുറിപ്പിൽ പറയുന്നു. പൊലീസ് നിര്‍ദേശങ്ങൾ ഇവയാണ് രാത്രിയില്‍ മൊബൈൽ ഫോണിൽ ചാർജുണ്ടെന്ന് ഉറപ്പാക്കണം. ഫോൺ സ്വിച്ച് ഓഫ് ചെയ്യാതിരിക്കുക. അത്യാവശ്യ സന്ദര്‍ഭത്തില്‍ ബന്ധപ്പെടുന്നതിനായി അയല്‍ വീടുകളിലെ ഫോൺ നമ്പർ സൂക്ഷിക്കേണ്ടതും കുഞ്ഞുങ്ങളുടെ കരച്ചില്‍, പൈപ്പിലെ വെള്ളം തുറന്ന് വിടുന്ന ശബ്ദം തുടങ്ങിയ അസ്വാഭാവിക ശബ്ദങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ Read More…
ഓൺലൈൻ വഴി പണം തട്ടിയാൽ എന്തുചെയ്യണം ? നിർദ്ദേശങ്ങളുമായി പോലീസ്
ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിനിരയായാല്‍ ആദ്യം എന്ത് ചെയ്യണമെന്ന നിര്‍ദേശവുമായി കേരളാ പൊലീസ്. ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിനിരയായാല്‍ ഒരുമണിക്കൂറിനകം (GOLDEN HOUR) തന്നെ വിവരം 1930 ല്‍ അറിയിക്കണമെന്ന് പൊലീസ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: നിങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യം സുരക്ഷിതമായി സൂക്ഷിക്കേണ്ടത് നിങ്ങളുടെ തന്നെ ഉത്തരവാദിത്തമാണ്. പണം നിക്ഷേപിക്കുന്നതിന് റിസര്‍വ് ബാങ്ക് അംഗീകരിച്ച സ്ഥാപനങ്ങളെ മാത്രം ആശ്രയിക്കുക. പണം നിക്ഷേപിക്കാന്‍ നിങ്ങളെ പ്രേരിപ്പിച്ചുകൊണ്ട് വാട്‌സപ്പ്, ടെലിഗ്രാം മുതലായ സാമൂഹ്യ മാധ്യമങ്ങളില്‍ ലഭിക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കുക. ഓണ്‍ലൈന്‍ Read More…







