Featured Spotlight

‘അമ്മയാണേ സത്യം, ‘മറ്റേ മോന്‍’ വിളിയില്‍ ഞാന്‍ അതല്ല ഉദ്ദേശിച്ചത് ’ വിശദീകരണവുമായി സുരേഷ് ഗോപി

കൊല്ലത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കവെ തന്റെ ‘മറ്റേ മോൻ’ എന്ന പരാമർശത്തിൽ വിശദീകരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആ വാക്കുകൊണ്ട് താൻ ഉദ്ദേശിച്ചത് ‘മറ്റേ മകൻ’ എന്നായിരുന്നുവെന്നും മാധ്യമങ്ങൾ അത് തെറ്റായി വ്യാഖ്യാനിച്ചതാണെന്നും അദ്ദേഹം പറഞ്ഞു. ‘നെഞ്ചത്ത് കൈവെച്ച് പറയാം, ഞാൻ നിങ്ങളൊക്കെ വ്യാഖ്യാനിച്ച അതല്ല ഉദ്ദേശിച്ചത്. എനിക്ക് ആ സമയത്ത് അദ്ദേഹത്തിന്‍റെ പേര് എടുത്ത് പറയാൻ തോന്നിയില്ല. ഇത് പറഞ്ഞ ആ മോൻ ഇല്ലേ, എന്നത് മാത്രമാണ് ഞാൻ ഉദ്ദേശിച്ചത്. എന്‍റെ അമ്മ സത്യം’ -സുരേഷ് ഗോപി Read More…

Crime

ആൺസുഹൃത്ത് വിളിച്ചിട്ടും ഫോൺ എടുത്തില്ല; റൂമിലെത്തിയപ്പോൾ കണ്ടത്തൂ തൂങ്ങിനിൽക്കുന്ന ചിന്നുവിനെ, അന്വേഷണം തുടങ്ങി പൊലീസ്

കാസര്‍ഗോഡ്‌: സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ചിന്നു പാപ്പുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. തുടര്‍ച്ചയായി വിളിച്ചിട്ടും ഫോണ്‍ എടുക്കാതിരുന്നതിനെ തുടര്‍ന്ന് ആണ്‍സുഹൃത്ത് മുറിയിലെത്തി നോക്കിയപ്പോളായിരുന്നു ചിന്നുവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ മറ്റൊരാള്‍ക്കൊപ്പമാണ് സുഹൃത്ത് ചിന്നുവിന്റെ മുറിയിലെത്തിയത്. തൂങ്ങിയ നിലയില്‍ കണ്ടതോടെ ഇയാള്‍ നിലവിളിക്കുകയം ബഹളം വെക്കുകയും ചെയ്തിരുന്നു . ഇതോടെ പരിസരത്തുള്ളവരും എത്തി ചിന്നുവിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ആശുപത്രിയിൽ എത്തുന്നതിന് മുമ്പേ മരണം സംഭവിച്ചിരുന്നു Read More…

Crime

തൃശൂരില്‍ അഞ്ചുവയസുകാരനെ കൊന്ന് അമ്മ ജീവനൊടുക്കി ? കുടുംബപ്രശ്നങ്ങളെന്ന് സൂചന

തൃശൂര്‍ അമ്പലക്കാവില്‍ അമ്മയും കുഞ്ഞും മരിച്ചനിലയില്‍. അഞ്ചുവയസുകാരനായ അക്ഷയജിത്തിനെ  കൊലപ്പെടുത്തി അമ്മ ശില്‍പ(30) ജീവനൊടുക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. രണ്ടു മുറികളിലായാണ് ശില്‍പയും ഭര്‍ത്താവും കഴിഞ്ഞിരുന്നത്. കുഞ്ഞ് ശില്‍പയ്ക്കൊപ്പമായിരുന്നു ഉറങ്ങിയിരുന്നത്. രാവിലെ തട്ടിവിളിച്ചിട്ടും ശില്‍പ വാതില്‍ തുറക്കാതിരുന്നതിനെ തുടര്‍ന്ന് ജനലിലൂടെ നോക്കിയപ്പോഴാണ് ശില്‍പയെ തൂങ്ങിയ നിലയില്‍ കണ്ടത്. ശില്‍പയുടെ ഭര്‍ത്താവിന്‍റെയും ഭര്‍തൃമാതാവിന്‍റെയും നിലവിളി കേട്ടെത്തിയ അയല്‍ക്കാരാണ് വാതില്‍ പൊളിച്ച് അകത്തുകയറിയത്. എന്നാല്‍ അപ്പോഴേക്കും ഇരുവരും മരണപ്പെട്ടിരുന്നു. പേരാമംഗലം പൊലീസ് സ്ഥലത്ത് എത്തി തുടര്‍ നടപടികള്‍ സ്വകരിച്ചു. കുടുംബപ്രശ്നങ്ങളാണ് Read More…

Crime

13-കാരിയെ പീഡിപ്പിച്ച് മുങ്ങി; പ്രതിയെ കുറുവസംഘത്തിന്റെ കോളനിയിൽനിന്ന് സാഹസികമായി പൊക്കി പൊലീസ്

കോഴിക്കോട് ∙ പതിമൂന്നു വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ രണ്ടു മാസമായി ഒളിവിലായിരുന്ന തമിഴ്നാട് സ്വദേശിയെ തഞ്ചാവൂരിൽ കുറുവ സംഘം താമസിക്കുന്ന സ്ഥലത്ത് നിന്ന് സാഹസികമായി കസ്റ്റഡിയിലെടുത്ത് കൊയിലാണ്ടി പൊലീസ്. തഞ്ചാവൂർ പട്ടിത്തോപ്പ് തിരുട്ട് ഗ്രാമത്തിനടുത്തുള്ള ബാലാജിയെയാണ് പിടികൂടിയത്.  തിരുട്ട് ഗ്രാമത്തിനടുത്ത് കുറുവ സംഘം താമസിക്കുന്ന തഞ്ചാവൂർ അയ്യാപേട്ടലിംഗ കടിമേടു കോളനിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. വലിയ ചെറുത്തുനിൽപ്പുണ്ടായെങ്കിലും അയ്യാംപേട്ട ലോക്കൽ പൊലീസിന്റെ കൂടി സഹായത്തോടെ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തമിഴ്നാട്ടിൽ കളവ്, വധശ്രമം ഉൾപ്പെടെ അഞ്ചോളം കേസിലെ പ്രതിയാണ് Read More…

Crime

അയല്‍ക്കാരിയെ കയറിപ്പിടിച്ചു; പുലര്‍ച്ചെ ഒന്നരയ്ക്ക് കാമുകിയെ കാണാനെത്തി; പൊലീസ് പൊക്കി

തിരുവനന്തപുരത്ത് വീട്ടമ്മയെ ഉപദ്രവിച്ച കേസിൽ ഒന്നര മാസമായി ഒളിവിൽക്കഴിഞ്ഞിരുന്ന പ്രതിയെ പൊലീസ് പിടികൂടി. തമ്പാനൂർ കണ്ണേറ്റുമുക്ക് സ്വദേശി അനന്തുവിനെയാണ് (അച്ചു-27) തമ്പാനൂർ പൊലീസ് അറസ്റ്റുചെയ്തത്. ഒക്ടോബറിലാണ് ഇയാൾ അയൽ വീട്ടിൽ കയറി വീട്ടമ്മയെ ഉപദ്രവിച്ചത്. അതിനുശേഷം പല സ്ഥലങ്ങളിലായി ഒളിവിൽക്കഴിഞ്ഞ പ്രതിക്കായി പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. കഴിഞ്ഞദിവസം പുലർച്ചെ ഒന്നരയോടെ ഇയാൾ തൈക്കാട്ടുള്ള പെൺസുഹൃത്തിന്‍റെ വീട്ടിൽ എത്തിയതായി രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ് ഇവിടെയെത്തി. ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പിന്തുടർന്നപ്പോൾ കത്തിയുപയോഗിച്ച് പൊലീസ് സംഘത്തെ ആക്രമിക്കാനും ഇയാള്‍ Read More…

Crime

തിരുവല്ലയിൽ ഒന്നര വയസ്സുകാരിയുടെ വായ പൊത്തിപ്പിടിച്ച് സഹോദരിയെ പീഡിപ്പിച്ചു; രണ്ടു ബംഗാൾ സ്വദേശികളെ പിടികൂടി നാട്ടുകാർ

പത്തനംതിട്ട ∙ തിരുവല്ല കുറ്റൂരിൽ 14 വയസ്സുകാരിയെ പീഡിപ്പിച്ച രണ്ടു പേർ അറസ്റ്റിൽ. ഇതര സംസ്ഥാന തൊഴിലാളിയുടെ 14 വയസുള്ള മകളാണ് പീഡനത്തിനിരയായത്. ബംഗാൾ സ്വദേശികളായ പ്രതികൾക്കെതിരെ പോക്സോ വകുപ്പുകൾ അടക്കം ചുമത്തിയതായി പൊലീസ് അറിയിച്ചു.  അച്ഛനും അമ്മയും ജോലിക്ക് പോയപ്പോൾ പ്രതികൾ വീടിനുള്ളിൽ അതിക്രമിച്ചു കയറുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന ഒന്നര വയസ്സുള്ള ഇളയ കുട്ടിയുടെ വായ പൊത്തിപ്പിടിച്ച ശേഷമാണ് 14കാരിയെ പീഡിപ്പിച്ചത്. ബഹളം കേട്ടെത്തിയ നാട്ടുകാരാണ് പ്രതികളെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചത്.

Lifestyle

എതിർപ്പുകൾ തള്ളി, ആര്‍ഷോയ്‌ക്കെതിരെ പരാതി നല്‍കിയ നിമിഷ രാജു LDF സ്ഥാനാര്‍ത്ഥി

കൊച്ചി : എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും എതിർപ്പ് മറികടന്ന് തദ്ദേശ തിരഞ്ഞെടുപ്പിൽ എഐഎസ്എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി നിമിഷ രാജുവിനെ സ്ഥാനാർഥിയാക്കി സിപിഐ. എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി ആർഷോയ്​ക്കെതിരെ പരാതി നൽകിയ വനിതാ നേതാവാണ് നിമിഷ രാജു. പറവൂർ ബ്ലോക്കിൽ കെടാമംഗലം ഡിവിഷനിൽ നിന്നാകും നിമിഷ മത്സരിക്കുക.  2021 ഒക്ടോബറില്‍ സെനറ്റ് തെരഞ്ഞെടുപ്പിനിടെയുണ്ടായ എസ്എഫ്ഐ-എഐഎസ്എഫ് സംഘര്‍ഷത്തിനിടെ ആര്‍ഷോ ജാതിപ്പേര് വിളിച്ചെന്നായിരുന്നു നിമിഷയുടെ പരാതി. നിമിഷ ഇപ്പോൾ അഭിഭാഷകയും സിപിഐ പറവൂർ മണ്ഡലം കമ്മിറ്റി അംഗവുമാണ്. സർവകലാശാലയിലെ തിരഞ്ഞെടുപ്പു Read More…

Featured Lifestyle

1000 രൂപയ്ക്ക് ACയിൽ ബെംഗളൂരുവിൽ നിന്ന് എറണാകുളത്തെത്താം; വന്ദേഭാരത് ടിക്കറ്റ് നിരക്കുകൾ, യാത്രാസമയം 8 മണിക്കൂർ 40 മിനിട്ട്

ബെംഗളൂരു – എറണാകുളം വന്ദേഭാരത് എക്സ്പ്രസിൻ്റെ ടിക്കറ്റ് നിരക്കുകൾ പുറത്തുവന്നു. 1095 രൂപയാണ് ബെംഗളൂരു – എറണാകുളം റൂട്ടിലെ ഏറ്റവും കുറഞ്ഞ ചാർജ്. കഴിഞ്ഞ കൊല്ലം ഇതേ റൂട്ടിൽ ഓടിയ വന്ദേഭാരത് സ്പെഷ്യൽ ട്രെയിനിൽ ഈ ടിക്കറ്റിന് 1465 രൂപയായിരുന്നു നൽകേണ്ടിയിരുന്നത്. ബെംഗളൂരുവിൽ നിന്ന് എറണാകുളം വരെ ചെയർകാറിലാണ് 1095 രൂപ നൽകേണ്ടത്. എക്സിക്യൂട്ടിവ് ചെയർകാറിൽ 2289 രൂപ നൽകണം. റിസർവേഷൻ ചാർജും ജിഎസ്ടിയും ഒഴികെയുള്ള തുകയാണ് ഇത്. സ്പെഷ്യൽ ട്രെയിനിലെ എക്സിക്യൂട്ടിവ് ചെയർകാർ ടിക്കറ്റ് നിരക്ക് Read More…

Crime

10 മില്ലി മദ്യം കൈവശംവച്ചതിന്‌ അറസ്‌റ്റ്‌; എസ്‌.ഐയ്‌ക്ക്‌ കോടതിയുടെ രൂക്ഷ വിമര്‍ശനം, ഇത് ബനാന റിപ്പബ്ലിക്കല്ല

മഞ്ചേരി: പത്തു മില്ലി ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം കൈവശംവച്ചതിനു യുവാവിനെ അറസ്‌റ്റ്‌ ചെയ്‌ത പോലീസ്‌ സബ്‌ ഇന്‍സ്‌പെക്‌ടര്‍ക്കു കോടതിയുടെ രൂക്ഷവിമര്‍ശനം. അബ്‌കാരി ആക്‌ട്‌ പ്രകാരം ഒരാള്‍ക്കു മൂന്നു ലിറ്റര്‍ വരെ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യം കൈവശംവയ്‌ക്കാമെന്നിരിക്കെ 10 മില്ലി ലിറ്റര്‍ കൈവശംവച്ചതിന്‌ യുവാവിനെ അറസ്‌റ്റ്‌ ചെയ്‌ത വളാഞ്ചേരി പോലീസ്‌ സബ്‌ ഇന്‍സ്‌പെക്‌ടറെയാണ്‌ മഞ്ചേരി ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ ജഡ്‌ജി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചത്‌. തിരൂര്‍ പൈങ്കണ്ണൂര്‍ വാരിയത്തൊടി ധനേഷി(32)നെയാണ്‌ കഴിഞ്ഞ 25ന്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. Read More…