Lifestyle

2 നേരം മാത്രം വീട്ടുഭക്ഷണം, ഫ്രഷ് ജ്യൂസ്; ആയുർവേദം ഇഷ്ടപ്പെടുന്ന കത്രീനയുടെ ഭക്ഷണരീതി ഇങ്ങനെ

ചിട്ടയായ ജീവിതം നയിക്കുന്ന പല സെലിബ്രിറ്റികളെയും നമുക്കറിയാം. ആ കൂട്ടത്തിൽ ഒരാളാണ് ബോളിവുഡ് താരം കത്രീന കെയ്ഫ്. 41 ആം വയസിലും യുവത്വം കാത്ത് സൂക്ഷിക്കുന്നതിൽ താരത്തിന്റെ ആഹാരരീതിക്ക് വലിയ പങ്കുണ്ടെന്ന് ന്യൂട്രീഷനിസ്റ്റ് ശ്വേത ഷാ പറയുന്നു. വളരെ ലളിതമായ ഭക്ഷണരീതി പിന്തുടരുന്ന വ്യക്തിയാണ് കത്രീന. ആയുർവേദം ഇഷ്ടപെടുന്ന താരം അതിലെ തത്വങ്ങളും തന്റെ ജീവിതശൈലിയിൽ പിന്തുടരാനായി ആഗ്രഹിക്കുന്നു. വീട്ടിലുണ്ടാക്കുന്ന പോഷക ഗുണമുള്ള ഭക്ഷണങ്ങളോടാണ് പ്രിയം. രണ്ട് നേരം മാത്രമാണ് താരം ഭക്ഷണം കഴിക്കുക. എവിടെ പോയാലും Read More…

Celebrity

കത്രീന കെയ്ഫ് കുഞ്ഞിനു ജന്മം നൽകുന്നത് ലണ്ടനിൽ ? അഭ്യൂഹത്തിനിടെ താരം മുംബൈ വിമാനത്താവളത്തിൽ

ബോളിവുഡ് താരം കത്രീന കെയ്ഫ് മുംബൈ വിമാനത്താവളത്തില്‍. ഗര്‍ഭിണിയാണെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പുതുപുത്തന്‍ ലുക്കില്‍ താരം വിമാനത്താവളത്തിലെത്തിയത്. കത്രീന ഭര്‍ത്താവ് വിക്കി കൗശാലിനും കുടുംബത്തിനുമൊപ്പം ലണ്ടനിലാണെന്ന വാര്‍ത്തകള്‍ എത്തിയതിന് പിന്നാലെയാണ് മുംബൈ വിമാനത്താവളത്തില്‍ താരത്തിനെ കണ്ടത്. കറുപ്പ് നിറത്തിലുള്ള അയഞ്ഞ ടോപ്പും പാന്റുമായിരുന്നു ഔട്ട്ഫിറ്റ്. കറുപ്പ് നിറത്തിലുള്ള സണ്‍ഗ്ലാസ് ധരിച്ച് മുടി അഴിച്ചിട്ടുള്ള സ്റ്റൈലിഷ് ലുക്കിലുള്ള താരത്തിന്റെ വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ എത്തിയത്. ക്യാമറ നോക്കി കൈവീശി കാണിച്ച് കാറില്‍ കയറി പോകുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കും. View Read More…

Movie News

ബോളിവുഡ് അരങ്ങേറ്റം വമ്പന്‍ പരാജയം ;  പിന്നീട് 100 കോടി ക്ലബ്ബിലെത്തിയ ഏഴ് ചിത്രങ്ങള്‍

സല്‍മാന്‍ ഖാന്‍ മുതല്‍ കത്രീന കൈഫ് വരെ, ആദ്യ ബോളിവുഡ് ചിത്രം ബോക്‌സോഫീസില്‍ പരാജയപ്പെട്ട നിരവധി അഭിനേതാക്കളുണ്ട്. താരപുത്രനായ രണ്‍ബീര്‍ കപൂറിന്റേയും ആദ്യ ചിത്രമാണ് സാവരിയ പരാജയമായിരുന്നു. 2007-ലായിരുന്നു ചിത്രം പുറത്ത് ഇറങ്ങിയത്. എന്നാല്‍ അതിനു ശേഷം, രണ്‍ബീര്‍ ബോളിവുഡിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായി മാറുകയായിരുന്നു. കൂടാതെ 100 കോടി ക്ലബ്ബില്‍ കയറി ഏഴ് ചിത്രങ്ങള്‍ അദ്ദേഹത്തിന്റെ ക്രെഡിറ്റില്‍ ഉണ്ടാകുകയും ചെയ്തു. സോനം കപൂറിന്റെ അരങ്ങേറ്റ ചിത്രം കൂടിയായ സഞ്ജയ് ലീലാ ബന്‍സാലി ചിത്രം സാവരിയയ്ക്ക് Read More…

Movie News

ടൈഗര്‍ 3 യിലെ ടൗവ്വല്‍ പോരാട്ടം; ടൗവ്വല്‍ അഴിഞ്ഞുപോകാതെ, പരസ്പരം മുറിവേല്‍ക്കാതെ ഏറെ കഷ്ടപ്പെട്ടെന്ന് കത്രീന

സല്‍മാന്‍ ഖാന്‍, കത്രീന കൈഫ് പ്രധാന കഥാപാത്രങ്ങളായ ‘ടൈഗര്‍ 3’ ഈ വര്‍ഷത്തെ വാണിജ്യപരമായി ലാഭകരമായ ചിത്രങ്ങളിലൊന്നാണ്. സിനിമയില്‍ കത്രീന കൈഫും ഹോളിവുഡ് താരം മിഷേല്‍ ലീയും തമ്മിലുള്ള ടര്‍ക്കിഷ് ഹമാം ടവല്‍ പോരാട്ടം സിനിമയുടെ ഹൈലൈറ്റുകളില്‍ ഒന്നായിരുന്നു. ഏറെ കഷ്ടപ്പെട്ടായിരുന്നു ഈ രംഗത്തിന്റെ ഷൂട്ടിംഗ് നടത്തിയതെന്ന് കത്രീനയും ലീയും അടുത്തിടെ പറഞ്ഞു. ജിദ്ദയില്‍ നടന്ന റെഡ് സീ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ വെച്ചായിരുന്നു കത്രീന സിനിമയിലെ ആക്ഷന്‍ സീക്വന്‍സുകളെക്കുറിച്ച് പറഞ്ഞത്. ‘ഹമാം’ സീക്വന്‍സില്‍ എനിക്ക് ഇരട്ടി Read More…

Celebrity

കത്രീന ധരിച്ചിരിക്കുന്ന ഈ ചുവന്ന സാരിയുടെ വില എത്രയെന്ന് അറിയുമോ?

ടൈഗര്‍ 3 യുടെ വിജയാഹ്ലാദത്തിലാണ് കത്രീന കൈഫ്. ഇതിനിടയില്‍ അവര്‍ ഒരു ചുവന്ന സാരിയില്‍ പ്രത്യക്ഷപ്പെട്ടതാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. വിവാഹത്തിന് ഒരു വധു അണിഞ്ഞൊരുങ്ങുമ്പോലെ മനോഹരമായിരുന്നു കത്രീന ആ സാരിയില്‍. ഏതു വസ്ത്രവും മനോഹരമായി ധരിക്കാനും ധരിക്കുമ്പോള്‍ വസ്ത്രത്തിന്റെ ഭംഗി വര്‍ധിപ്പിക്കാനും കത്രീന എല്ലായിപ്പോഴും പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. തരുണ്‍ തഹിലിയാനി ഡിസൈന്‍ ചെയ്ത സാരിയാണ് കത്രീന ധരിച്ചിരിക്കുന്നത്. ഷിഫോണ്‍ മെറ്റീരിയലിലാണ് സാരി നിര്‍മിച്ചിരിക്കുന്നത്. സാരിയുടെ അരികുകളില്‍ അലുക്കത്തുകള്‍ പിടിപ്പിച്ചിട്ടുണ്ട്. സാരിക്ക് അനുയോജ്യമായ ചുവന്ന ബ്ലൗസാണ് കത്രീന ധരിച്ചിരുന്നത്. Read More…

Movie News

കുതിച്ചുയര്‍ന്ന ടൈഗര്‍ 3 അഞ്ചാം ദിനം താഴേയ്ക്ക്: കളക്ഷന്‍ ഇങ്ങനെ

സല്‍മാന്‍ ഖാനും കത്രീന കൈഫും ഒന്നിച്ച ചിത്രം ടൈഗര്‍ 3 ദീപാവലിക്ക് ബോക്‌സ് ഓഫീസില്‍ വലിയ വിജയമായി മാറി. ആദ്യദിനത്തില്‍ ചിത്രം 44.5 കോടിയും രണ്ടാം ദിനത്തില്‍ 59.25 കോടിയും നേടിയ. എന്നാല്‍ അഞ്ചാം ദിനം എത്തിയപ്പോള്‍ വലിയ ഇടിവാണ് ടൈഗര്‍ 3യ്ക്ക് സംഭവിച്ചിരിക്കുന്നത്. അഞ്ചാം ദിനം 18.50 കോടിരൂപയാണ് ചിത്രം നേടിയത്. അഞ്ച് ദിവസം കൊണ്ട് 187.65 കോടിയാണ് ടൈഗര്‍ 3 ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്. ഏക്ഥാ ടൈഗര്‍, ടൈഗര്‍ സിന്ദാ ഹേ എന്നിവയ്ക്ക് Read More…

Movie News

പത്താന്റെയും ജവാന്റെയും വഴിയേ തന്നെ ടൈഗര്‍-3യും ; അഡ്വാന്‍സ്ഡ് ബുക്കിംഗില്‍ വിറ്റത് 63,000 ടിക്കറ്റുകള്‍

സൂപ്പര്‍ താരങ്ങളായ സല്‍മാന്‍ ഖാനും കത്രീന കൈഫും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ടൈഗര്‍ ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗവും പത്താന്റെയും ജവാന്റെയും വഴിയേയാണ്. നവംബര്‍ 12 ന് തീയേറ്ററില്‍ എത്തുന്നിന് മുമ്പ് തന്നെ കോടികളുടെ ബിസിനസ് നടത്തിയിരിക്കുകയാണ് സിനിമ. ആക്ഷന്‍ ത്രില്ലറിന്റെ അഡ്വാന്‍സ്ഡ് ബുക്കിംഗില്‍ 63,000 ടിക്കറ്റുകള്‍ വില്‍പ്പന നടത്തിക്കഴിഞ്ഞു. അഡ്വാന്‍സ് ബുക്കിംഗിന്റെ ആദ്യ ഔദ്യോഗിക ദിവസം പിവിആര്‍, ഐനോക്‌സ്, സിനിപോളിസ് തുടങ്ങിയ പ്രധാന സിനിമാ ശൃംഖലകളിലാണ് വില്‍പ്പന. അതേസമയം ഷാരൂഖിന്റെ ‘പത്താന്‍’, ‘ജവാന്‍’ എന്നിവയുടെ അഡ്വാന്‍സ് ടിക്കറ്റ് Read More…

Movie News

ഒരു സ്ത്രീയും മുമ്പ് ചെയ്തിട്ടില്ലാത്ത സ്റ്റണ്ടുകള്‍, രണ്ട് മാസം പരിശീലനം: ടൈഗര്‍ 3-യെക്കുറിച്ച് കത്രീന

കത്രീന കൈഫ് തന്റെ വരാനിരിക്കുന്ന ചി്ത്രം ടൈഗര്‍ 3 യെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍. ടൈഗര്‍ 3 യ്ക്കായി തന്റെ പരിശീലനവും തയാറെടുപ്പും രണ്ട് മാസത്തില്‍ കുറയാതെ വേണ്ടി വന്നു. എന്റെ കരിയറിലെ ഏറ്റവും കഠിനമായ പരിശീലനമായിരുന്നു ഇത്. കഥാപാത്രത്തെ വലിയ സ്ക്രീനില്‍ കാണാനുള്ള ആവേശത്തിലാണ് താനെന്ന് താരം പറയുന്നു. ടൈഗര്‍ 3-ലെ കഥാപാത്രം തനിക്ക് അത്രത്തോളം പ്രിയപ്പെട്ടതാണ്. തന്റെ കരിയറിലെ തന്നെ പ്രിയപ്പെട്ട വേഷങ്ങളില്‍ ഒന്നാണ് ഇത് എന്ന കത്രീന പറയുന്നു. കഥാപാത്രത്തിന്റെ പ്രത്യേകതയെക്കുറിച്ചും താരം Read More…

Uncategorized

കത്രിനയെ പോരാളിയെന്ന് വിശേഷിപ്പിച്ച് ഭര്‍ത്താവ് വിക്കി: കാരണം ഇതാണ്

003-ല്‍ ബൂം എന്ന ചിത്രത്തിലൂടെയായിരുന്നു കത്രിന കൈഫ് ബോളിവുഡ് സിനിമയില്‍ ചുവടുവച്ചത്. 2005-ലെ മേനേ പ്യാര്‍ ക്യൂന്‍ കിയയൊക്കെ വലിയ വിജയമായിരുന്നു. പിന്നീട് ധാരാളം ഹിറ്റ് ചിത്രങ്ങള്‍ അവരുടേതായി വന്നു. ഇപ്പോള്‍ കത്രിന ബോളിവുഡില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഈ രംഗത്ത് രണ്ട് പതിറ്റാണ്ട് പൂര്‍ത്തിയാക്കിയ കത്രിനയ്ക്ക് ഭര്‍ത്താവ് വിക്കി കൗശലിന്റെ ആശംസകളും എത്തി. ഒരു അഭിമുഖത്തില്‍ കത്രിന 20 വര്‍ഷം പൂര്‍ത്തിയാക്കിയതിനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു വിക്കിയുടെ മറുപടി. ഇപ്പോഴാണ് ഒരു വ്യക്തിയെന്ന നിലയില്‍ അവളെ കൂടുതല്‍ അറയുന്നത്. Read More…