മരകോച്ചുന്ന മഞ്ഞുപെയ്യുന്ന ശൈത്യകാലത്ത് കുന്നുകളും മലകളും വെളുത്ത പുതപ്പിന് കീഴില്‍ അമരുമ്പോള്‍ തണുത്തുറഞ്ഞ ജലാശങ്ങളിലേക്ക് ചാടുകയാണ് ജമ്മുകശ്മീരിലെ പുരുഷന്മാര്‍. ജലാശയത്തിലെ താമരത്തണ്ടുകള്‍ ശേഖരിക്കനാണ് കൊടും തണുപ്പിനെ അവഗണിച്ചുള്ള ഈ സാഹസം. ചിലപ്പോഴൊക്കെ തടാകത്തിലെ ഐസ് പാളികള്‍ പൊട്ടിച്ചാകും ജലാശയത്തിലേക്ക് അവര്‍ മുങ്ങുക. ശൈത്യകാലത്താണ് ജമ്മുകശ്മീരില്‍ താമരത്തണ്ട് വിളവെടുപ്പ് ആരംഭിക്കുന്നത്. കാശ്മീരിഭാഷയില്‍ ‘നദ്രു’ എന്ന പേരില്‍ അറിയപ്പെടുന്ന താമരയുടെ തണ്ട് ശൈത്യകാലത്തെ കശ്മീരികളുടെ പ്രധാന വിഭവങ്ങളിലൊന്നാണ്. ശ്രീനഗറിലെ അഞ്ചാര്‍ തടാകത്തിന് സമീപം താമസിക്കുന്ന നൂറുകണക്കിന് ആളുകളാണ് താമരയുടെ തണ്ട് Read More…
Tag: kashmir
ബദാമും കടുകും തുളിപ്പും റോസയും പൂത്തു; മഞ്ഞുമൂടിയ മലനിരകളും ; ‘ഭൂമിയിലെ സ്വര്‍ഗ്ഗം’ മാടിവിളിക്കുന്നു
കാശ്മീര്‍ അതിന്റെ ശീതകാല ഉറക്കത്തില്‍ നിന്ന് ഉണര്‍ന്ന് വസന്തത്തെ സ്വാഗതം ചെയ്യുന്ന നിറങ്ങളുടെയും സുഗന്ധങ്ങളുടെയും ഒരു സിംഫണിയിലേക്ക് ഉണരുകയാണ്. താഴ്വരയുടെ ശാന്തതയും സൗന്ദര്യവും നുകരാന്‍ സന്ദര്‍ശകരെയും നാട്ടുകാരെയും ഒരുപോലെ സ്വാഗതം ചെയ്തു തുടങ്ങുകയാണ് കശ്മീര്‍. പൂക്കുന്ന ബദാം മരങ്ങളും കടുക് പാടവും ലോകത്തെ ഏറ്റവും ആകര്‍ഷകമായ പ്രദേശങ്ങളിലൊന്നാക്കി കശ്മീരിനെ മാറ്റുകയാണെന്നാണ് വിനോദസഞ്ചാരികള്‍ പറയുന്നത്. വസന്തത്തെ ആലിംഗനം ചെയ്തുകൊണ്ട് ഭൂമിയിലെ ഈ പറുദീസയുടെ സാന്ത്വനവും സൗന്ദര്യവും കാലാതീതമായ ആകര്‍ഷണവും തേടുന്ന എല്ലാവര്‍ക്കും നേരെ കശ്മീര്‍ കൈകള്‍ വിടര്‍ത്തുകയാണ്. ശ്രീനഗര്‍ Read More…
ചെനാബ് പാലം കാണാന്‍ മറക്കരുത് ; ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഒറ്റ കമാന റെയില്‍വേ പാലം
ലോകത്തുടനീളമുള്ള വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ് ഇന്ത്യയിലെ കശ്മീര്‍. ഇനി കശ്മീരിലേക്ക് ഒരു യാത്ര തെരഞ്ഞെടുത്താല്‍ മറ്റൊരു വിസ്മയം കൂടി കാത്തിരിപ്പുണ്ട്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഒറ്റ കമാന റെയില്‍വേ പാലമായ ചെനാബ് പാലം. ലോകാത്ഭുതങ്ങളില്‍ പെടുന്ന പാരീസിലെ ഈഫല്‍ ടവറിനേക്കാള്‍ ഉയരം കൂടിയതാണ് ഈ എഞ്ചിനീയറിംഗ് വിസ്മയം. കഴിഞ്ഞ ദിവസം ഇത് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിനായി തുറന്നു നല്‍കി. ജമ്മു കാശ്മീരിലെ റിയാസി ജില്ലയില്‍ കത്രയ്ക്കും ബനിഹാലിനും ഇടയില്‍ ഒരു നിര്‍ണായക കണ്ണിയായി മാറുന്ന പാലം Read More…
മൂടല്‍മഞ്ഞില്‍ ഉത്തരേന്ത്യ വിറയ്ക്കുന്നു; കശ്മീരിലെ ഗുല്‍മാര്‍ഗ്ഗിലാണേല്‍ മഞ്ഞുമില്ല തണുപ്പുമില്ല
മഞ്ഞും മലഞ്ചെരിവും തണുപ്പുമൊക്കെയാണ് കശ്മീരിനെക്കുറിച്ച് പറയുമ്പോള്‍ തന്നെ വിനോദസഞ്ചാരികളുടെ മനസ്സിലേക്ക് ഓടിയെത്തുന്നത്. എന്നാല്‍ മൂടല്‍മഞ്ഞും തണുപ്പുമായി ഉത്തരേന്ത്യ തണുത്തു വിറച്ചപ്പോള്‍ കുളിരും തണുപ്പുമില്ലാതെ വരണ്ടുണങ്ങി കശ്മീരിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ ഗുല്‍മാര്‍ഗ്. സാധാരണഗതിയില്‍ ഒക്‌ടോബറില്‍ തുടങ്ങുന്ന മഞ്ഞുവീഴ്ച ഡിസംബര്‍ അവസാനവും ജനുവരിയും കടന്നിട്ടും ഗുല്‍മാര്‍ഗിനെ തൊട്ടുതീണ്ടിയിട്ടില്ല. ഓരോ വര്‍ഷവും മഞ്ഞും കുളിരും നുണയാന്‍ അനേകം വിനോദ സഞ്ചാരികളാണ് ഗുല്‍മാര്‍ഗില്‍ എത്താറുള്ളത്. എന്നാല്‍ ഇത്തവണ മഞ്ഞുവീഴ്ചയും തണുപ്പും ഇല്ലാതെ വരണ്ടുണങ്ങിയതോടെ സഞ്ചാരികളും അകന്നു നില്‍ക്കുകയാണ്. ജനുവരി മാസത്തിലെ കഠിനമായ Read More…