പഞ്ചാബിൽ നിന്നുള്ള ഒരു വിനോദസഞ്ചാരി തൻ്റെ കേരള സന്ദർശന ദൃശ്യങ്ങൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. എന്നാൽ ഇതിൽ കാസർഗോഡ് റെയിൽവേ സ്റ്റേഷൻ്റെ ശുചിത്വമാണ് അദ്ദേഹത്തിന്റെ ശ്രദ്ധ പ്രധാനമായും ആകർഷിച്ചത്. തന്റെ യാത്രയ്ക്കിടയിലുള്ള വീഡിയോയിൽ, റെയിൽവേ സ്റ്റേഷൻ ചുറ്റിക്കാണുന്ന ഇയാൾ അവിടുത്തെ പരിസരം എത്രത്തോളം വൃത്തിയുള്ളതും കൃത്യമായി പരിപാലിക്കപ്പെടുന്നതുമാണെന്ന് കണ്ട് ആശ്ചര്യം പ്രകടിപ്പിക്കുന്നുണ്ട്. വിദേശ രാജ്യങ്ങളിൽ കാണുന്ന സൗകര്യങ്ങളോട് ഇതിനെ ഉപമിച്ച അദ്ദേഹം, ഇന്ത്യയിൽ ഒരിടത്തും ഇത്രയും വൃത്തിയുള്ള ഒരു റെയിൽവേ സ്റ്റേഷൻ താൻ കണ്ടിട്ടില്ലെന്ന് പറഞ്ഞു. Read More…
Tag: Kasaragod
37വര്‍ഷം നീണ്ട വേദനകൾക്കൊടുവിൽ ഹസീന യാത്രയായി; എൻഡോസൾഫാൻ ദുരന്തത്തിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു
കാസർഗോഡ്: എൻഡോസൾഫാൻ ദുരിതബാധിതയായ കല്ലക്കട്ട ചിത്താരിക്കുന്നിലെ ഷെക് ഹസീന (37) അന്തരിച്ചു. ജന്മനാ കിടപ്പിലായിരുന്ന ഹസീന ബുദ്ധിപരമായ വെല്ലുവിളികളും നേരിട്ടിരുന്നു. കാസർഗോഡ് ജില്ലയിലെ എൻഡോസൾഫാൻ ദുരിതബാധിതരുടെ പട്ടികയിലുണ്ടായിരുന്ന ഇവർ വർഷങ്ങളായി ഗുരുതര ആരോഗ്യപ്രശ്നങ്ങളാൽ അവശതയിലായിരുന്നു. അടുത്തിടെ അർബുദം കൂടി പിടിപെട്ടതോടെ ആരോഗ്യനില കൂടുതൽ വഷളാകുകയായിരുന്നു. കല്ലക്കട്ട ചിത്താരിക്കുന്നിലെ കരീമിന്റെയും ബൾക്കീസിന്റെയും മകളായ ഹസീനയ്ക്ക് സിനിമാതാരം സുരേഷ് ഗോപി വീട് നിർമിച്ചു നൽകിയിരുന്നു. കാഞ്ഞങ്ങാട് നെഹ്റു കോളജ് സാഹിത്യവേദിയുടെ ഭവനനിർമാണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഈ വീട് നൽകിയത്. അഷ്റഫ് Read More…


