തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവനയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ സമസ്ത എ.പി. വിഭാഗം നേതാക്കൾ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനുമായി കൂടിക്കാഴ്ച നടത്തി. വാർത്താസമ്മേളനത്തിലെ കാന്തപുരത്തിനെതിരായ പരാമർശം വി.ഡി. സതീശൻ തിരുത്തണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. ഇതിനു പിന്നാലെ ആ പ്രസ്താവനയോട് യോജിപ്പില്ലെന്ന തലക്കെട്ടോടെ അദ്ദേഹം ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച വീഡിയോ പോസ്റ്റ് നീക്കം ചെയ്യുകയും ചെയ്തു. കാന്തപുരം വിഭാഗം മുതിർന്ന നേതാവും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി Read More…
Tag: Kanthapuram AP Aboobacker Musliyar
“സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണം, രംഗത്തിറക്കിയാൽ വലിയനാശം; പർദ്ദ അതിനാണ്”: വിവാദനിലപാടിലുറച്ച് കാന്തപുരം
കൊച്ചി: സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി ജീവിക്കണമെന്നും അവർ പൊതുരംഗത്തിറങ്ങിയാൽ വലിയ നാശത്തിന് കാരണമാകുമെന്നുമുള്ള വിവാദ നിലപാട് ആവർത്തിച്ച് കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ. സ്ത്രീകൾ പൊതുരംഗത്തേക്ക് വരുന്നത് തടയുന്നത് അവരോടുള്ള ബഹുമാനം കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊച്ചിയിൽ സംഘടിപ്പിച്ച കേരള മുസ്‌ലിം ജമാഅത്തിന്റെ ഹുബ്ബുറസൂൽ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകൾ പുറത്തിറങ്ങിയാൽ നാശമുണ്ടാകുമെന്നതിനാലാണ് ഇസ്‌ലാം അവർക്ക് പർദ സമ്പ്രദായം നിശ്ചയിച്ചിട്ടുള്ളതെന്നും ഖുർആൻ പഠിപ്പിക്കുന്നതും ബുദ്ധിപരമായി ചിന്തിച്ചാലും ഇതാണ് ശരിയെന്നും കാന്തപുരം പറഞ്ഞു. ഈ കാര്യങ്ങൾ പറയാൻ തങ്ങൾക്കുള്ള Read More…


