കന്നഡ സിനിമാ സീരിയൽ താരമായ ചൈത്രയെ ഭർത്താവും നിർമാതാവുമായ ഹർഷവർദ്ധന്റെ നിർദേശമനുസരിച്ച് ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയതായി പരാതി. 2023ല്‍ വിവാഹിതരായ ചൈത്രയും ഹർഷവർദ്ധനും കഴിഞ്ഞ എട്ടുമാസമായി അകന്നാണ് കഴിയുന്നത്. താരത്തെ കാണാനില്ലെന്ന പരാതിയുമായി സഹോദരിയാണ് പൊലീസ് സ്റ്റേഷനിലെത്തിയത്. ഇതിനു ശേഷവും ചൈത്ര സീരിയൽ അഭിനയം തുടർന്നിരുന്നു. ഡിസംബർ ഏഴിന് മൈസൂരുവിലേക്ക് ഷൂട്ടിങിന് പോകവെയാണ് ഹർഷവർദ്ധന്‍റെ നിർദേശ പ്രകാരം ക്വട്ടേഷൻ സംഘം ചൈത്രയെ തട്ടിക്കൊണ്ടുപോയത്. മൈസൂരു റോഡ് മെട്രോ സ്റ്റേഷൻ പരിസരത്തു വച്ചാണ് ചൈത്രയെ ബലമായി കാറിൽ കയറ്റിക്കൊണ്ടുപോയത്. Read More…

