സിനിമയില്‍ പ്രവേശിക്കാന്‍ മാതാപിതാക്കളുടെ പാരമ്പര്യം ഗുണമായിട്ടുണ്ടെങ്കിലും അവസരം കിട്ടാനായി ഒരിക്കല്‍ പോലും മാതാപിതാക്കളുടെ പേരോ സിനിമയിലെ പൈതൃകമോ പാരമ്പര്യമോ ഉപയോഗിച്ചിട്ടില്ലെന്ന് നടി ശ്രുതിഹാസന്‍. അതുപോലെ തന്നെ 21 വയസ്സ് തികഞ്ഞ ശേഷം ജീവിക്കാന്‍ വേണ്ടി മാതാപിതാക്കളുടെ പണമോ സഹായമോ സ്വീകരിച്ചിട്ടില്ലെന്നും നടി പറഞ്ഞു. ഡിസംബര്‍ 22ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്ന പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന സലാര്‍: ഭാഗം 1- സീസ്ഫയറിലെ നായികയായ ശ്രുതി ദി ക്വിന്റിന് നല്‍കിയ അഭിമുഖത്തിലാണ് ഈ വെളിപ്പെടുത്തല്‍ നടത്തിയത്. മാതാപിതാക്കളുടെ വേര്‍പിരിയല്‍ Read More…
Tag: Kamal Haasan
കമല്‍ഹസന്‍- മണിരത്‌നം സിനിമ ‘തഗ് ലൈഫ്’ നായകന്റെ ബാക്കിയോ?
ഏകദേശം 35 വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴിലെ ഇതിഹാസ കൂട്ടുകെട്ടായ കമല്‍ഹസന്‍ മണിരത്‌നം കുട്ടുകെട്ടിലെ സിനിമയ്ക്ക് ‘തഗ്‌ലൈഫ്’ എന്ന് പേരിട്ടു. ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. രംഗരായ ശക്തിവേല്‍ നായ്ക്കര്‍ എന്നാണ് വീഡിയോയില്‍ കമല്‍ സ്വയം പരിചയപ്പെടുത്തുന്നത്. ജാപ്പനീസ് ആയോധനകലകള്‍ ഉപയോഗിച്ച് അദ്ദേഹം ശത്രുവിനെ നശിപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. സിനിമയില്‍ അദ്ദേഹത്തിന്റെ പേരാണ് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയത്. മൂന്നര പതിറ്റാണ്ട് മുമ്പ് കമലും മണിരത്‌നവും ഒന്നിച്ച ‘നായകന്‍’ എന്ന ചിത്രത്തിലും കമലിന്റെ പേര് ‘ശക്തിവേല്‍ Read More…
കമല്‍ഹാസനും രജനീകാന്തും ഒന്നിക്കുന്നു; ഇന്ത്യന്‍ 2 വില്‍ താരസംഗമം പ്രഖ്യാപിച്ച് ലൈക്ക
തലമുറമാറ്റം സംഭവിച്ചിരിക്കുന്ന തമിഴ്‌സിനിമാവേദിയില്‍ പരസ്പര ബഹുമാനത്തിന്റെയും സൗഹാര്‍ദ്ദത്തിന്റെയും വലിയ ഉദാഹരണമായിട്ടാണ് സൂപ്പര്‍സ്റ്റാര്‍ രജനീകാന്തും ഉലകനായകന്‍ കമല്‍ഹാസനും നില്‍ക്കുന്നത്. ‘വര്‍ഷങ്ങളായി ഒരുപോലെ വളര്‍ന്നുവന്ന അവരുടെ സൗഹൃദം കാലക്രമേണ കൂടുതല്‍ ശക്തമായതിന്റെ തെളിവായി മാറുകയാണ് ഇന്ത്യന്‍ ടൂ വിന്റെ ടീസര്‍ റിലീസിംഗ്. കമല്‍ ഹാസനും ശങ്കറും ഒന്നിക്കുന്ന പുതിയ സിനിമയുടെ ടീസര്‍ രജനീകാന്ത് പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ട്. രജനീകാന്തിന്റെ ചിത്രവും കമലിന്റെ സിനിമയുടെ പേരും ഉള്‍ക്കൊള്ളുന്ന ഒരു വിന്റേജ് പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് ലൈക്ക പ്രൊഡക്ഷന്‍ ട്വിറ്ററില്‍ ഈ വാര്‍ത്ത സ്ഥിരീകരിച്ചു. ഇന്ത്യന്‍ Read More…
‘ചുംബനപ്പേടി’ മാറി, ഒടുവില്‍ കമലിനൊപ്പം നയന്‍താര; കമല്‍- മണിരത്‌നം സിനിമയില്‍ ചോദിച്ചത് വന്‍ പ്രതിഫലം?
കിട്ടിയ അവസരങ്ങള്‍ കൃത്യമായി ഉപയോഗപ്പെടുത്തി തനിച്ച് സിനിമ വിജയിപ്പിക്കാന്‍ ശേഷിയുള്ള അപൂര്‍വ്വം നടിമാരില്‍ ഒരാളാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര. 18 വര്‍ഷത്തിലേറെയായി സിനിമയില്‍ സജീവമായ അവര്‍ക്ക് വേണ്ടി മുന്‍നിര നടന്മാര്‍ പോലും കാത്തുനില്‍ക്കുന്നുണ്ട്. അതേസമയം വിഘ്‌നേഷ് ശിവനുമായുള്ള വിവാഹശേഷം നയന്‍സിന് മുതിര്‍ന്ന നടന്മാര്‍ക്കൊപ്പം അവസരം കിട്ടുന്നില്ല. എന്നാല്‍ നടിക്കു വേണ്ടി ഇപ്പോള്‍ കാത്തിരിക്കുന്നത് സാക്ഷാല്‍ കമല്‍ഹാസനാണ്. കമലിന്റെ 234-ാമത്തെ ചിത്രത്തില്‍ നയന്‍താരയെ അഭിനയിപ്പിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. 33 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മണിരത്‌നവും കമലും ഒന്നിക്കുന്ന സിനിമയില്‍ Read More…
സേനാപതിയായി കമല്‍ഹാസന്‍ വീണ്ടും; ഇന്ത്യന്‍ 2 ഉടന്‍ ആരാധകരെ തേടിവരുന്നു
വിക്രത്തിന് ശേഷം കമല്‍ഹാസന്റെ ഇന്ത്യനായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. സിനിമയുമായി ബന്ധപ്പെട്ട് ഒരു സുപ്രധാന പ്രഖ്യാപനം 2023 ഒക്ടോബര്‍ 29 ന് ഉണ്ടാകുമെന്ന് പ്രൊഡക്ഷന്‍ ഹൗസ് വെളിപ്പെടുത്തി. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. കമല്‍ഹാസനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്യുന്ന ‘ഇന്ത്യന്‍ 2’ പൂര്‍ത്തിയാകാറായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിച്ചു കൊണ്ടിരിക്കുന്ന ചിത്രം ഉടന്‍ റിലീസിന് ഒരുങ്ങുകയാണെന്നാണ് ഏറ്റവും പുതിയ വിവരം. കാജല്‍ അഗര്‍വാള്‍, പ്രിയ ഭവാനി ശങ്കര്‍, സിദ്ധാര്‍ത്ഥ്, Read More…
നായകന് ശേഷം മറ്റൊരു ക്ലാസിക്; 35 വര്‍ഷത്തിന് ശേഷം കമല്‍ഹാസനും മണിരത്‌നവും ഒന്നിക്കുന്നു
തമിഴിലെ എക്കാലത്തെയും ക്ലാസ്സിക് പട്ടികയിലാണ് നായകന്‍ സിനിമ നിലനില്‍ക്കുന്നത്. കമല്‍ഹാസന്റെ ഉജ്വല അഭിനയമികവും മണിരത്‌നം എന്ന സംവിധായകന്റെ ക്രാഫ്റ്റും ഒത്തുചേര്‍ന്ന സിനിമ ഇപ്പോഴും ആരാധകരെ കീഴടക്കിക്കൊണ്ടിരിക്കുകയാണ്. 35 വര്‍ഷങ്ങള്‍ക്ക് ശേഷം ഇരുവരും വീണ്ടുമൊത്തുചേരുന്നു. കെഎച്ച് 234 എന്ന് പേരിട്ടിരിക്കുന്ന സിനിമയെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത് കമല്‍ഹാസനാണ്. തന്റെ ജന്മദിനമായ നവംബര്‍ 7 ന് ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കുമെന്ന് ‘വിക്രം’ നടന്‍ പറഞ്ഞു. ഒക്ടോബര്‍ 22 ന് ബിഗ് ബോസ് തമിഴ് 7 ല്‍ വെച്ചായിരുന്നു കമല്‍ഹാസന്‍ ഒരു സര്‍പ്രൈസ് Read More…
രജനീകാന്ത് സിനിമയ്ക്ക് കോടികളുടെ പ്രതിഫലം വാങ്ങാന്‍ കാരണം കമല്‍ഹാസന്‍
പരസ്പര ബഹുമാനത്തോടെ ഫീല്‍ഡില്‍ തുടരുന്ന തമിഴ്‌സിനിമയുടെ രണ്ടു തൂണുകളാണ് കമല്‍ഹാസനും രജനീകാന്തും. അടുത്തിടെ രണ്ടുപേരും അഭിനയിച്ച സിനിമകളൊക്കെത്തന്നെ വന്‍ ഹിറ്റും വന്‍തുക നിര്‍മ്മാതാവിന് ലാഭമുണ്ടാക്കിക്കൊടുക്കുകയും ചെയ്തിരുന്നു. 40 വര്‍ഷത്തോളം തമിഴ്‌സിനിമയില്‍ പ്രവര്‍ത്തിച്ച് ഇത്രയും അടുത്ത സുഹൃത്തുക്കളായ ഇവര്‍ രണ്ടുപേരെയും കുറിച്ച് കൗതുകകരവും കേള്‍ക്കാത്തതുമായ പല വിവരങ്ങളും ഇടയ്ക്കിടെ പുറത്തുവരാറുണ്ട്. അതിലൊന്ന് രജനീകാന്തിന്റെ പ്രതിഫലം സംബന്ധിച്ചുള്ളതാണ്. രജനീകാന്ത് കോടികളുടെ പ്രതിഫലം ചോദിച്ചുവാങ്ങാന്‍ കാരണം കമല്‍ഹാസനാണത്രേ…ഒരുകാലത്ത് തമിഴ്‌സിനിമയിലെ സുപ്രധാന എതിരാളികളായിരുന്നു രജനീകാന്തും കമല്‍ഹാസനും. തമിഴ് സിനിമയിലെ ഒരു യുഗത്തിന്റെ കൊടുമുടിയിലായിരുന്നു Read More…
നയന്‍സ് എന്തുകൊണ്ടാണ് കമല്‍ഹാസന്‍ സിനിമകള്‍ ഉപേക്ഷിക്കുന്നത്? കാരണം കണ്ടെത്തി തമിഴ് മാധ്യമങ്ങള്‍
തമിഴ് സിനിമയില്‍ ഒട്ടേറെ ഹിറ്റുകള്‍ സമ്മാനിച്ചിട്ടുള്ള നടി നയന്‍താരയെ ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്നാണ് തമിഴ് മാധ്യമങ്ങള്‍ നല്‍കിയിരിക്കുന്ന പേര്. ഇന്ത്യന്‍ സിനിമയില്‍ വൈവിദ്ധ്യങ്ങളുടെ തമ്പുരാന്‍ കമലിനെ അവര്‍ ഉലകനായകനെന്നും ആദരിച്ച് വിളിക്കുന്നു. തമിഴില്‍ മിക്കവാറും എല്ലാ മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുള്ള നയന്‍സ് കമലിനൊപ്പം മാത്രമാണ് നായികയായി ആരാധകര്‍ കണ്ടിട്ടില്ലാത്തത്. നിരവധി ആരാധകരാണ് ഇതിനെ കുറിച്ച് ചോദ്യങ്ങള്‍ ചോദിക്കുന്നത്. ഇതിന് കാരണം കമലിനോടുള്ള നയന്‍സിന്റെ പേടിയാണെന്ന് വിവരമുണ്ട്. സിനി ഉലകം അടക്കമുള്ള സിനിമാ മാധ്യമങ്ങള്‍ പുറത്തുവിടുന്ന വിവരം Read More…
മണിരത്‌നം സിനിമയില്‍ കമല്‍ഹാസന്റെ നായികയായി ത്രിഷ; നടിയ്ക്ക് റെക്കോഡ് പ്രതിഫലമെന്ന് റിപ്പോര്‍ട്ടുകള്‍
തമിഴ്‌സിനിമയിലെ ഇതിഹാസ കലാകാരന്മാരുടെ പട്ടികയിലാണ് നടന്‍ കമല്‍ഹാസനും സംവിധായകന്‍ മണിരത്‌നവും. ഇരുവരും ഒരു സിനിമയ്ക്കായി കൈകോര്‍ക്കുന്ന വിവരം ആരാധകര്‍ ആകാംഷയോടെയാണ് ഏറ്റെടുത്തിരിക്കുന്നത്. സിനിമയില്‍ തെന്നിന്ത്യന്‍ താരസുന്ദരി തൃഷ നായികയാകുമെന്നും ഇവര്‍ക്ക് സിനിമയില്‍ വമ്പന്‍ ശമ്പളമാണ് നല്‍കിയതെന്നുമാണ് പുറത്തുവരുന്നത്.’നായകന്‍’ ജോഡികളായ കമല്‍ഹാസനും മണിരത്നവും വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന സിനിമയായ ‘കെഎച്ച് 234’ എന്ന ചിത്രത്തിനാണ് നടിക്ക് വന്‍തുക നല്‍കുന്നത്. ഇതിലൂടെ തൃഷ കൃഷ്ണന്‍ ഒരു ചരിത്ര നാഴികക്കല്ല് കൈവരിക്കാന്‍ ഒരുങ്ങുന്നതായും ഇത് തെന്നിന്ത്യന്‍ നടിമാര്‍ക്ക് പ്രതിഫല കാര്യത്തില്‍ Read More…