മേപ്പടിയാൻ എന്ന ചിത്രത്തിന് ശേഷം ബിജു മേനോനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ വിഷ്ണു മോഹൻ എഴുതി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ “കഥ ഇന്നുവരെ”യിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘മിന്നും താരങ്ങള്‍’ എന്നു തുടങ്ങുന്ന ഗാനം പുറത്തിറങ്ങിയത് സരിഗമ മലയാളം യൂട്യൂബ് ചാനലിലൂടെയാണ്. അശ്വിൻ ആര്യന്റെ സംഗീതത്തിൽ കപിൽ കപിലനും നിത്യ മാമനും ചേർന്ന് ആലപിച്ച ഗാനത്തിന്റെ രചന അജീഷ് ദാസനാണ് നിര്‍വഹിച്ചിരിക്കുന്നത്. ജയ ജയ ജയ ഹേ, ഗുരുവയൂരമ്പല നടയിൽ, വാഴ തുടങ്ങിയ ഹിറ്റ് Read More…